Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » മധുരിക്കുന്ന ഓർമ്മകളിൽ ഒരു തറവാട് വീട്
ഓർമ്മകൾ വീട്

മധുരിക്കുന്ന ഓർമ്മകളിൽ ഒരു തറവാട് വീട്

By Ramzeena NasarFebruary 24, 2024Updated:November 12, 202414 Comments2 Mins Read474 Views
Bookmark Now
Please login to bookmark Close

No account yet? Register

വീട് എന്നാൽ അതിന്റെ വലുപ്പമോ ആന്തരിക സൗന്ദര്യമോ കണ്ണിനെ ത്രസിപ്പിക്കുന്ന അലങ്കാരമോ അല്ല മറിച്ചു സമാധാനമായി തലചായിച്ചുറങ്ങാൻ ഒരിടം. വീട്ടുകാർക്കിടയിലുള്ള ഐക്യം  അവിടെ താമസിക്കുമ്പോൾ ലഭിക്കുന്ന മാനസികമായ ഉല്ലാസം ഇവയെല്ലാം ചേർന്ന ഒരിടം നിങ്ങൾക്കുണ്ടോ? ഉണ്ടെങ്കിൽ ഭാഗ്യം ചെയ്തവർ. 

എനിക്കുമുണ്ടായിരുന്നു ഓർമ്മകളുടെ പച്ചത്തുരുത്തിൽ കനോലി കനാലിന്റെ തീരത്തു സ്വർഗ്ഗം പോലുള്ള ഒരു തറവാട് വീട്. ആധുനിക സജ്ജീകരണങ്ങളോ അലങ്കാര വിസ്മയങ്ങളോ ആളെണ്ണി മുറികളോ ഇല്ലാത്ത ആ തറവാട്ടുവീട്ടിൽ നിറയെ സ്നേഹമുള്ള ആളുകൾകൊണ്ടു സമ്പന്നമായിരുന്നു. 

ചുറ്റും കോലായവും അതിനുചുറ്റും വളച്ചുകെട്ടിയ തിണ്ണയും പൂമുഖവും നടുവകവും മണ്ടകവും വിശാലമായ അടുക്കളയും അതിനോടു ചേർന്നൊരു വെപ്പുപുരയും അടുക്കളയുടെ മറ്റൊരുഭാഗത്തു പലവ്യഞ്ജനങ്ങളും പലഹാരങ്ങളും ഉപ്പിലിട്ടതും സൂക്ഷിച്ചു വെക്കുന്ന മറ്റൊരുമുറിയും. ആ മുറിയിൽ എപ്പോഴും തിരക്കായിരുന്നു ഭരണിക്കകത്തു സൂക്ഷിച്ചു വെച്ചിരിക്കുന്ന ഉപ്പിലിട്ടതും അച്ചാറും ഉപ്പിട്ടു വെച്ചിരിക്കുന്ന പുളിയും മോഷ്‌ടിക്കാൻ വരുന്ന പിള്ളേരുസെറ്റിന്റെ ശല്യം സഹിക്കാതെ പിന്നീട് ആ മുറി പൂട്ടിയിട്ടു താക്കോലിന്റെ സ്ഥാനം അമ്മായിയുടെ മുണ്ടിന്റെ കോന്തലയിലുമായി പിന്നീട്. 

വളരെയധികം പ്രത്യേകതകൾ ഉണ്ടായിരുന്നു ആ വീടിന്. കളിമണ്ണിന്റെ കട്ടയും മരവുമല്ലാതെ മറ്റൊരു നിർമ്മാണ വസ്തുവും ആ വീടു നിർമ്മിക്കാൻ ഉപയോഗിച്ചിരുന്നില്ലായിരുന്നു. എന്നിട്ടും നാലുതലമുറകൾ അവിടെ പെറ്റുവളർന്നു. 

ശീതീകരിക്കാൻ ഓരു ഫാൻ പോലുമില്ലാത്ത ആ വീട്ടിൽ ഒരിക്കൽ പോലും താങ്ങാൻ ആകാത്ത ചൂട് അനുഭവപ്പെടാറില്ലായിരുന്നു. മരംകൊണ്ടു പണിത ഗോവണിയും മുകളിലുള്ള മുറികളും കുട്ടികളുടെ അങ്കത്തട്ടായിരുന്നു. 

കള്ളനും പോലീസ് കളിയും പൂജ്യംവെട്ടിക്കളിയും കഥപറച്ചിലുമൊക്കെ അവിടെ വെച്ചായിരുന്നു. താഴെയുള്ള കാരണവന്മാർക്കു ശല്യമാകാതെ സ്വസ്ഥമായിരിക്കാനാകും മുകളിലുള്ള മുറികൾ കുട്ടികൾക്കു തന്നിരുന്നതെന്നു ഇപ്പോഴും ചിന്തിക്കാറുണ്ട്. 

ചുറ്റും മരങ്ങളും പലവർഗ്ഗത്തിൽപെട്ട മാവുകളും പ്ലാവും ഇലഞ്ഞിയും മുരിങ്ങയും കാഞ്ഞിരവും തേക്കും മുതലായ മരങ്ങൾ കൊണ്ടു നിബിഡമായിരുന്നു വീടു നിൽക്കുന്ന തൊടി. വീടിന്റെ മൂന്നു ദിക്കിലും കുളമുണ്ടായിരുന്നു. 

ഞങ്ങൾ കുട്ടികൾ രാവിലെ മുതൽ വൈകുന്നേരം വരെ ആ വെള്ളത്തിൽ മുങ്ങിക്കിടന്നാലും ഒരു ജലദോഷംപോലും എത്തിനോക്കാറില്ലായിരുന്നു. മണ്ണിൽ ചളിയുരുട്ടിക്കളിക്കുന്നതും ,ചോറും കറിയും വെച്ചു കളിക്കുന്നതും ചിരട്ടയും പ്ലാവിലകൊണ്ടുള്ള പാത്രനിർമ്മാണവും ഞങ്ങൾ കുട്ടികളുടെ പ്രധാന വിനോദമായിരുന്നു. ഒന്നിനും തടസ്സം പറയാത്ത കാരണവന്മാർ അതായിരുന്നു ആ വീട്ടിലേ ആളുകളുടെ സ്നേഹബന്ധത്തിന്റെ പ്രത്യേകത. ചുറ്റും മതിൽ കെട്ടുകളോ മതത്തിന്റെ വേലിക്കെട്ടുകളോ ഇല്ലായിരുന്നു. തൊട്ടടുത്തുള്ള പാറുവിന്റെ വീട്ടിലെ പാമ്പിൻകാവാണു മറ്റൊരു കളിസ്ഥലം. ആ കാവിൽ നിറയെ മരങ്ങളായിരുന്നു. ആനയേക്കാൾ വണ്ണമുള്ള ആലും പാലയും ഞാവലും. ഞാവൽപ്പഴം കായിക്കുന്ന സമയം വേനലവധിയായിരിക്കും. രാവിലെ മുതൽ ഞാവൽ മരച്ചുവട്ടിൽ കാറ്റിൽപൊഴിഞ്ഞു വീഴുന്ന ഞാവൽപ്പഴങ്ങളെയും കാത്തിരുന്ന കുട്ടിക്കാലമായിരുന്നു. പക്ഷെ വെള്ളിയാഴിച്ച ഉച്ചസമയത്തു കാവിൽ പോകാൻ പാടില്ലത്രെ പാറുവും പറഞ്ഞു പേടിപ്പിച്ചിരുന്നു കൂടെ വീട്ടുകാരും. 

യക്ഷിയിറങ്ങുന്ന സമയം ആണത്രെ, പാറു യക്ഷിയെ കണ്ടിട്ടുണ്ട്പോലും. 

ഇടതൂർന്നു പനങ്കുലപോലുള്ള മുടിയാണത്രെ യക്ഷിയുടേത്. ഉറക്കം വരാത്ത പല രാത്രികളിലും യക്ഷിയെ ഓർത്തു കിടക്കാറുള്ള ഞാൻ എന്നോ സ്വപ്നത്തിൽ പേടിച്ചു കരഞ്ഞുവെന്നും പിറ്റേദിവസം ചുട്ടുപൊള്ളുന്ന പനിവന്നുവെന്നും എന്നോ കേട്ടുമറന്ന കഥപോലെ ഇന്നും മനസ്സിലുണ്ട്. 

വലിയമുറ്റമുള്ള ആ വീട്ടുമുറ്റത്തു ഉണക്കാൻ ഇടുന്ന കൊപ്ര, കാക്ക കൊണ്ടുപോകാതെ നോക്കാൻ ഇരിക്കുന്നത് വീടിനോട്‌ ചേർന്നുനിന്നിരുന്ന കയ്യാലയിലും  തൊഴുത്തിനോടു ചേർന്നുള്ള നീളൻകോലായിലും ആയിരുന്നു. അതു കുട്ടികളുടെ ജോലിയായിരുന്നു. 

കൊപ്ര ഉണങ്ങിയില്ലേൽ തൊട്ടടുത്തുള്ള തീക്കൂടിന്റെ മുകളിൽ പരത്തിവെക്കുന്നതും അടിയിൽ ചിരട്ട കത്തിച്ചു ചൂടാക്കുന്നതുമൊക്കെ പഴയ കാലത്തെ ടെക്നോളജികളായിരുന്നു. 

ആളെണ്ണി മുറികളില്ലാത്ത ആ വീട്ടിൽ ഏഴുകുടുംബങ്ങളും മക്കളും അവരുടെ മക്കളും ഒന്നിച്ചുതാമസിച്ചിരുന്നു എന്നതു ഇന്നത്തെ പുതിയ തലമുറക്ക് അവിശ്വസനീയമായി തോന്നിയേക്കാം. പക്ഷെ സ്നേഹമുള്ളിടത്തു ആത്മാർത്ഥയുണ്ടാകും അവിടെ ഒത്തൊരുമയും, അതാകാം നാലുതലമുറ ജീവിച്ച ആ തറവാടുവീടു ഭാഗം വെക്കാൻ പേരക്കുട്ടികൾക്കു ഭാഗ്യം ലഭിച്ചതും മുതുമുത്തച്ഛന്മാരുടെ സ്വത്തിന്റെ ഓഹരിയിൽ ഒരോഹരി കിട്ടാൻ ഭാഗ്യം സിദ്ധിച്ചതും. 

പ്രതാപം നിറഞ്ഞ ബാല്യത്തിന്റെ ഓർമ്മകൾ നൽകുന്ന ആ തറവാടുവീടിന്റെ സ്ഥാനത്തു ഇന്നു വെറും മൺകൂന മാത്രം. ഓർമ്മകൾക്കു സുഗന്ധം പകരാൻ ഇന്നു സ്മാരകമായി നിലകൊള്ളുന്നതു തൊഴുത്തും കയ്യാലയും മാത്രം. 

കറകളഞ്ഞ സ്നേഹവും നന്മയും നിഷ്‌ക്കളങ്കരായ മനുഷ്യരുമുണ്ടായിരുന്നു. ആ തറവാടു വീടു കുട്ടിക്കാലത്തെ മധുരിക്കുന്ന ഓർമ്മകളിൽ ഇന്നും തിളക്കമറ്റാതെ നിലകൊള്ളുന്നു. 

റംസീന നാസർ

Post Views: 75
4
Ramzeena Nasar

14 Comments

  1. Seenanavaz on February 27, 2024 5:37 PM

    ഓർമ്മകളിൽ ഞാനും തറവാട് വീടിന്റെ പടി കടന്നു. ഗൃഹാതുരത്വം തുളുമ്പുന്ന എഴുത്ത്. ആശംസകൾ റംസീന🥰❤️

    Reply
    • ramsinas on February 27, 2024 5:40 PM

      thank u seena navaz 🥰🥰🥰🥰🙏🙏

      Reply
  2. Vimitha on February 26, 2024 3:09 PM

    എന്റെ പഴേ വീടിന്റെ ഓർമ്മകൾ വന്നു.

    വെള്ളിയാഴ്ച ഉച്ചക്ക് നമ്മളേം കളിക്കാൻ വിടാറില്ല. മരത്തിന്റെ മേലൊക്കെ കേറിയാൽ കൂളി വന്നു തള്ളി താഴെ ഇടും പോലും.

    Reply
    • ramsinas on February 26, 2024 6:39 PM

      thank u dear🥰🥰🥰വിമി

      Reply
  3. Faisal Mc on February 24, 2024 6:25 PM

    ചില കഥകൾ വാക്കുകൾ നമ്മെ പുറകിലേക്ക് നടക്കാൻ പ്രേരിപ്പിക്കും റംസീനയുടെ വാക്കുകൾ എന്നെ നയിച്ചത്
    മൂന്നു പതിറ്റാണ്ടിനു പിറകിലേക്കാണ് …..
    എട്ടു വയസ്സുകാരന്റെ നിക്കറിട്ട ബാല്യത്തിലേക്കാണ് ……….

    തെക്കും പടിഞ്ഞാറുമായി നീണ്ടു കിടക്കുന്ന വീതിയുള്ള വരാന്തയുള്ള തറവാടിന്റെ ആ തെക്കേ കോലായിലിരുന്നു എനിക്കും അനിയനും ചോറ് വാരി തരുന്ന ഉമ്മയുടെ ആ ചിത്രമാണ് തറവാടിനെ കുറിച്ചുള്ള ആദ്യത്തെ ഓർമ്മ
    ഓരോ ഉരുളയ്ക്ക് ശേഷവും ഒരറ്റം മുതൽ മറ്റേ അറ്റം വരെ ഓടി കളിക്കുന്ന ആ കുസൃതിയുടെ ഓർമ്മ ഇന്നും ഞാൻ ഉമ്മയോട് പറഞ്ഞു ചിരിച്ചു …..

    ഇരു വശത്തും വിശാലമായ മുറ്റങ്ങൾ …
    പടിഞ്ഞാറേ മുറ്റത്തു തണൽ വിരിച്ചു നിൽക്കുന്ന ബദാം മരവും വേപ്പും….
    പറങ്കി മാവുകൾ കൊണ്ട് നിറഞ്ഞ ചുറ്റു ഭാഗങ്ങൾ …
    അടുക്കളയോട് ചേർന്ന് വലിയ മുരിങ്ങ മരം
    (നീണ്ട തോട്ടി കൊണ്ട് മാനാഫുക്ക പൊട്ടിച്ചിടുന്ന മുരിങ്ങ കോലുകൾ പെറുക്കി കൊടുത്താൽ കിട്ടുന്ന അഞ്ചു രൂപ അന്നത്തെ എന്റെ സമ്പാദ്യങ്ങളിൽ ഒന്നായിരുന്നു )
    പിന്നെ ഇടവഴിയോട് ചേർന്ന് നിൽക്കുന്ന ഭീമാകാരനായ അയിനിമരം….

    തെക്കു ഭാഗത്തു മറ്റൊരു അയിനി മരം കൂടി ഉണ്ടായിരുന്നു അതിന്റെ ഏതു തുഞ്ചത്തേക്കും വലിഞ്ഞു കയറുന്ന രണ്ടു ബാല്യങ്ങളും ഓർമ്മയിലുണ്ട് …..
    പിന്നെ മുറ്റത്തു നിന്നിരുന്ന ആ വലിയ ചെമ്പരത്തിയും കളി കൂട്ടുകാരി ഹസീനയും ഒരു നേർത്ത നിലാവ് പോലെ ഇന്നും മനസ്സിലുണ്ട് …..
    പറമ്പിന്റെ തെക്കു പടിഞ്ഞാറു കിഴക്കു വടക്കു മൂലകളിലായി രണ്ടു ചെറു കുളങ്ങളും അതിനു ചുറ്റും വേലി പോലെ പടർന്നു നിന്നിരുന്ന മുളങ്കാടുകളും ….

    തറവാടിന്റെ പഴക്കത്തെ കുറിച്ച് വല്ലിമ്മ പറഞ്ഞു തന്ന ചില പരിമിതമായ അറിവുകൾ മാത്രമേ ഉള്ളൂ ..
    വല്ലിമ്മയെ കല്യാണം കഴിച്ചു കൊണ്ട് വന്ന വീട് ..
    അതിനുമേറെ വര്ഷങ്ങള്ക്കു മുൻപ് വലിയ തട്ടുള്ള വീടായിരുന്നത്രെ …
    ഒരേ സമയം പാലക്കടോ കോയമ്പത്തൂരേ ഉള്ള കച്ചവട സ്ഥാപനവും ഇങ്ങു മന്നലാംകുന്നിലുള്ള ഈ വീടും ഒരുമിച്ചു കത്തിയെന്നാണ് കഥ ..
    അതിന്റെ ബാക്കി പാത്രമെന്നോണം പഴയ വീടിന്റെ നടുവക്ത് ഒരു വലിയ തട്ട് ഉണ്ടായിരുന്നു ..
    പിന്നീട് വീട് പുതുക്കി പണിതപ്പോൾ ആ വീടിനു വേണ്ട മുഴുവൻ കട്ടിളകളും ഉണ്ടാക്കിയത് ആ തട്ടിൽ നിന്നാണ് ഉണ്ടാക്കിയത് എന്ന് പറയുമ്പോൾ അതിന്റെ കനവും വലിപ്പവും ഊഹിക്കാമല്ലോ ….

    ഒരു ഇരുപതു ഇരുപത്തിമൂന്നു വര്ഷങ്ങള്ക്കു മുൻപുള്ള … ഓർമ്മകൾ ഒരു മാറാല പാട കൊണ്ട് ഇനിയുമേറെ മറഞ്ഞു കിടക്കുന്നുണ്ട് … തല്ക്കാലം ഇത്രമാത്രം …
    ഫൈസൽ മന്നലാംകുന്ന്

    Reply
    • ramsinas on February 24, 2024 7:20 PM

      നന്ദി ഫൈസൽ സലീമയുടെ freind അല്ലേ സുഗന്ധമുള്ള ഓർമ്മകൾക്ക് എന്നും പതിനാലാം രാവിന്റെ തെളിച്ചമാണ്‌ അഭിപ്രായത്തിന് നന്ദി 🙏🙏🥰🥰

      Reply
      • Salee on February 24, 2024 7:54 PM

        Pazhaya kaalathek onnu koody poyi madangi…🥰👏

        Reply
    • Salee on February 24, 2024 7:52 PM

      🥰👏

      Reply
    • Salee on February 24, 2024 7:53 PM

      Pazhaya kaalathek onnu koody poyi madangi…🥰👏

      Reply
      • ramsinas on February 24, 2024 8:01 PM

        thanks dee🥰🥰saleema

        Reply
        • Nafs nafs on March 1, 2024 4:32 PM

          ഓർമ്മകളിലെ ഗൃഹാതുരത്വം. ഹൃദ്യമായിട്ടെഴുതി റംസീ

          Reply
          • ramsinas on March 1, 2024 6:27 PM

            thank u nafs nafs🥰🥰🥰🥰

  4. Sunandha Mahesh on February 24, 2024 1:14 PM

    അസ്സലായി എഴുതി.. 👍
    ഇത് വായിക്കുമ്പോൾ പഴയ ഓർമകളിലൂടെ ആരും ഒന്നു പോയി വരും.. 😍

    Reply
    • ramsinas on February 24, 2024 1:24 PM

      thank u നന്ദേച്ചി 🥰🥰🥰🥰😘😘

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.