Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » പ്രണയത്തിന്റെ നിറം കറുപ്പോ?
കഥ പ്രണയം

പ്രണയത്തിന്റെ നിറം കറുപ്പോ?

By Deepa PerumalFebruary 25, 2024Updated:March 1, 202410 Comments2 Mins Read133 Views
Bookmark Now
Please login to bookmark Close

No account yet? Register

“കാത്തടിക്കുത് കാത്തടിക്കുത് … “

പ്രഭുദേവയുടെ പ്രശസ്‌തമായ ഗാനം. വളരെ പ്രയാസമുള്ള ചടുലമായ നൃത്ത ചുവടുകൾ !
വേദിയിൽ ഊർജ്ജസ്വലനായി വളരെ അനായാസമായി ആ നൃത്തം ചെയ്യുകയായിരുന്നു, അവൻ.
തിളങ്ങുന്ന നക്ഷത്രം പോലെ…

ആ പ്രകടനത്തിൽ മനം മയങ്ങി, അക്ഷരാർത്ഥത്തിൽ കണ്ണുകളിൽ ആരാധനയുടെ നക്ഷത്ര തിളക്കത്തോടെ, കാണികൾക്കിടയിൽ ഇരിക്കുന്നുണ്ടായിരുന്നു, അവൾ.
അവളുടെ മിഴികൾ അവനെ മാത്രമേ കണ്ടുള്ളൂ; തന്റെ ആദ്യ പ്രണയത്തെ….
ഗ്രൂപ്പിലെ മറ്റുള്ളവരും ഹാളിൽ ഇരിക്കുന്നവരും എല്ലാം മറഞ്ഞു പോയത് പോലെ !

ഡാൻസ് കഴിഞ്ഞ്, അവൻ ഓടിവന്ന് അവളുടെ അരികിലെ ഒഴിഞ്ഞ കസേരയിൽ വന്നിരുന്നു!
പ്രകടനത്തിന്റെ ക്ഷീണത്തിൽ അവനപ്പോഴും കിതയ്ക്കുന്നുണ്ടായിരുന്നു.
നൃത്തത്തിൻ്റെ ആവേശം പൂർണമായും വിട്ടുമാറാതെ, ശ്വാസം മുട്ടുന്ന പോലെ അവൻ ചോദിച്ചു:
“എങ്ങനെയുണ്ടായിരുന്നു”?

അവൾക്കും ശ്വാസം മുട്ടി – അവൻ്റെ സാമീപ്യം കാരണം !
അവളുടെ ഹൃദയമിടിപ്പ് കൂടി. ഹാളിൽ എവിടെ വേണമെങ്കിലും ഇരിക്കാമെന്നിരിക്കെ, അവൻ അവളുടെ അരികിൽ ഇരുന്നത് ഒരു സ്വപ്നം പോലെ.
മറ്റുള്ളവരുടെ മുന്നിൽ അവളോട് അടുപ്പം തുറന്നു കാണിച്ച അപൂർവ സന്ദർഭമായിരുന്നു അത്.
അവൾ രോമാഞ്ചം കൊള്ളുകയായിരുന്നു ആ നിമിഷത്തിന്റെ ലഹരിയിൽ !
പത്തൊൻപത് വയസ്സിലെ പ്രേമചാപല്യങ്ങളേ !!

പടപടാ തുടിക്കുന്ന നെഞ്ചിനെ ശാന്തമാക്കി, അവനെ നോക്കി പുഞ്ചിരിച്ചു കൊണ്ട് അവൾ പിറുപിറുത്തു, “അടിപൊളി ആയിരുന്നില്ലേ !”.

അപ്പോഴാണ് അവൾ അണിഞ്ഞിരുന്ന ചുരിദാർ അവൻ ശ്രദ്ധിച്ചത് …

ഡ്രെസ്സിലേക്ക് നോക്കി അവൻ പറഞ്ഞു “ഹേയ് നമ്മൾ രണ്ടുപേരും മാച്ചിങ് ആണല്ലോ ഇന്ന് !”
അപ്രതീക്ഷിതമായി അവളുടെ തോളിലൂടെ കൈകൾ ഇട്ട് സീറ്റിൽ വച്ചുകൊണ്ട് അവൻ പ്രഖ്യാപിച്ചു,
“ഇപ്പോൾ നമ്മളെ കണ്ടാൽ നല്ല ജോഡിയല്ലേ!”

തന്റെ കറുത്ത സാറ്റിൻ ചുരിദാറിനെ അവൾ ഇത്രയും സ്നേഹിച്ച ഒരു നിമിഷം വേറെയില്ല !
അവൻ ഡാൻസിനായി ധരിച്ചിരുന്ന കറുത്ത സാറ്റിൻ ഷർട്ടിലേക്ക് അവൾ കൊതിയോടെ നോക്കി.
അവന്റെ കരിമിഴിക്കണ്ണുകളുടെ വശ്യതയിൽ അവൾ ലയിച്ചു പോയി…

ആ നിമിഷത്തിൽ…
കുറുമ്പ് മിന്നിത്തിളങ്ങുന്ന അവന്റെ കണ്ണുകൾ, അവളെ നോക്കി പുഞ്ചിരിക്കുന്ന ആ നിമിഷത്തിൽ…
“ഇതെന്റെ പെണ്ണാണ്” എന്ന് പ്രഖ്യാപിക്കുന്ന പോലെ, അവൻ്റെ കൈകൾ അവളെ പുണർന്ന ആ നിമിഷത്തിൽ…
സമയം നിശ്ചലമായി നിൽക്കണമേ എന്നവൾക്ക് തോന്നി.

ഓ, യുവ പ്രണയം! എത്ര നിഷ്കളങ്കം ! എത്ര മോഹനം !
ജീവിതത്തെ മാറ്റി മറിക്കുന്ന ആദ്യപ്രണയം ! എത്ര മനോഹരം !

– ദീപ പെരുമാൾ

Post Views: 45
2
Deepa Perumal

ഞാൻ ദീപ പെരുമാൾ… മലയാളിയായ ഒരു തമിഴച്ചി. തനി തിരോന്തോരം കാരി ! IT & Management ജോലി ഉപേക്ഷിച്ച് MBA പഠിത്തവും, എഴുത്തും, കരിയർ മെൻറ്ററിങ്ങും, മറ്റു പല പരിപാടികളുമായി സമയം കളയുന്നു …

10 Comments

  1. Deepika Ajith on March 1, 2024 3:13 PM

    Short and sweet🥰

    Reply
    • Deepa Perumal on March 21, 2024 12:24 AM

      Thank you dear <3

      Reply
  2. Sandhya Suneetha Nayar on February 26, 2024 10:40 AM

    Your words have captured young love well. Good work❤️

    Reply
    • Deepa Perumal on February 26, 2024 2:09 PM

      Thanks chakkare ❤️

      Reply
    • Joyce on February 13, 2025 5:12 AM

      മനോഹരം.
      👏❤

      Reply
      • Deepa Perumal on February 13, 2025 9:52 PM

        thanks Joyce dear !!

        Reply
  3. Faisal Mc on February 25, 2024 11:27 PM

    Like 👍

    Reply
    • Deepa Perumal on February 25, 2024 11:38 PM

      നന്ദി ഫൈസൽ 🙂

      Reply
  4. Subha. D. S on February 25, 2024 11:09 PM

    പ്രണയം അത് അത്രക്കും മനോഹരം ആണ്. യുവപ്രണയത്തിന്റെ നിഷ്കളങ്കത ഉണ്ട് ഈ എഴുത്തിൽ ❤️

    Reply
    • Deepa Perumal on February 25, 2024 11:40 PM

      എനിക്കിത് കേട്ടാമതി !
      ഒത്തിരി സ്നേഹം ചക്കരേ <3

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.