Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » മുറിഞ്ഞു പോകുന്ന ഉച്ചമയക്കങ്ങൾ…
ജീവിതം പാരന്റിങ് വിവാഹം വീട്

മുറിഞ്ഞു പോകുന്ന ഉച്ചമയക്കങ്ങൾ…

By Soumya MuhammadFebruary 25, 2024Updated:February 29, 20244 Comments4 Mins Read213 Views
Bookmark Now
Please login to bookmark Close

No account yet? Register

“ഉമ്മാ എനിക്കിവിടെ വല്ലാത്തൊരു മടുപ്പ്. ഞാൻ കുറച്ചു ദിവസം അവിടെ വന്നു നിൽക്കട്ടെ”

മറുതലക്കൽ രണ്ടു കൊല്ലം മുന്നേ  കെട്ടിച്ചുവിട്ട മകളുടെ ചോദ്യം കേട്ട് ലൈല അല്പം ബേജാറോടെ ചോദിച്ചു.

“എന്ത് പറ്റി മോളെ നിനക്ക്? നീ കഴിഞ്ഞ ആഴ്ചയല്ലേ ഇവിടുന്നു പോയത്?”

“അത് ശരിയാണ്, എങ്കിലും എനിക്കാകെ ഒരു വല്ലായ്മ, മനസ്സിനൊരു സുഖമില്ല”

പടച്ചോനേ!

കല്യാണം കഴിഞ്ഞ് ടൂറു പോകാൻ താമസിച്ചാലോ, അല്ലെങ്കിൽ സ്വന്തം ഉമ്മയെയോ  പെങ്ങളെയോ സ്നേഹിക്കുന്നതിന്റെ പേരിലോ ഇനി അതുമല്ലെങ്കിൽ ഇഷ്ടപ്പെട്ട ചുരിദാർ പറഞ്ഞ സമയത്ത് മേടിച്ചു കൊടുക്കാത്തതിന്റെയോ പേരിൽ കെട്ട്യോന്റെ വീട്ടിൽ നിന്നും പൊറുതി മതിയാക്കി പോരുന്ന പെൺപിള്ളേരുള്ള  കാലമാണ്.
ഇതിലെന്താണാവോ ഇവളുടെ പരാതി?
ഉള്ളിൽ തികട്ടിയ സംശയങ്ങളെ അപ്പാടെ നിയന്ത്രിച്ച് ലൈല ശാന്തമായി ചോദിച്ചു.
“അല്ല മോളെ എന്തിനും ഒരു കാരണം ഉണ്ടാകുമല്ലോ? എന്താണ് നിന്റെ പ്രശ്നം?”

“അതേ ഉമ്മാ… വേറൊന്നുമല്ല. ഉച്ചവരെ ഇവിടെ  അടുക്കള പണി ഉണ്ട്. അത് കഴിഞ്ഞ് അലക്കും കുളീം ചോറൂണും കഴിഞ്ഞ് കൊച്ചിനേം കൊണ്ട് ഞാനിത്തിരി നേരം ഒന്ന് കിടക്കാം എന്ന് കരുതി മുറിയിൽ കയറിയാൽ ഇവിടുള്ളോർക്ക് എന്തോ പോലെ. കാര്യം ഒന്നും പറയുന്നൊന്നും ഇല്ല, എന്നോട് സ്നേഹം ഒക്കെ ആണ്‌. എന്നാലും കുറച്ചു നേരം ഒന്ന് നടു നിവർത്താൻ കിടന്നാൽ ഒന്നല്ലെങ്കിൽ കൊച്ചു കിടത്തില്ല അല്ലേൽ ഇവിടുള്ളോർക്ക് ആ നേരം എന്തേലും കാര്യങ്ങൾ ഉണ്ടാകും”

മുറിഞ്ഞു പോകുന്ന ഉച്ച മയക്കത്തിന്റെ പരാതിയും സങ്കടവും കേട്ട് ലൈല ഓർത്തു.
ഏതൊരു ശരാശരി പെണ്ണുങ്ങൾക്കാണ് ഇങ്ങനൊരു സങ്കടം ഇല്ലാതിരിക്കുക.
കാര്യം കേൾക്കുന്നവർക്ക് ചീളു കേസ് എന്ന് തോന്നുമെങ്കിലും ഇതുമൊരു പെണ്ണിന്റെ ന്യായമായ പരിഭവം തന്നെയല്ലേ?
മുറിഞ്ഞുപോയ അല്ലെങ്കിൽ മയങ്ങാതെ ഉണർന്നിരുന്ന തന്റെ ദാമ്പത്യത്തിലെ ആദ്യ  ഉച്ചനേരങ്ങളെ ഓർത്ത് ലൈല ചെറുതായൊന്നു നിശ്വസിച്ചു.

അവൾ ഇത്രയും പറയണമെങ്കിൽ അവിടുള്ളൊര് എന്തേലും കുത്തുവാക്ക് പറഞ്ഞിട്ടുണ്ടാകും എന്നും ലൈല ഊഹിച്ചു.

“ഉമ്മ എന്താണ് ഒന്നും മിണ്ടാത്തത്.എനിക്കാണെങ്കിൽ പുറവും കഴുത്തും ഒക്കെ വേദന. ഞാൻ നാളെ അങ്ങോട്ട് വരട്ടെ”
മോളുടെ മറുതലക്കലെ പതുങ്ങിയ ചോദ്യം  കേട്ട് ലൈല പറഞ്ഞു.

“അവിടെ ഉറങ്ങാനോ വിശ്രമിക്കാനോ പറ്റാത്തത്തിന് നീ ഇവിടെ വന്നു നിന്നാൽ പരിഹാരം ആകുമോ.അതൊരു തരം ഒളിച്ചോട്ടമാണ്. അവിടുത്തെ പ്രശ്നം അവിടെ നിന്ന് തന്നെ തീർക്കണം. ഞാൻ പറ്റിയാൽ നാളെ അങ്ങോട്ട് വരാം.”

അവളോട്‌ സലാം പറഞ്ഞ് ഫോൺ വച്ചെങ്കിലും ലൈലയുടെ മനം നിറയെ മോളെ കുറിച്ചുള്ള ചിന്തയായിരുന്നു. ഇങ്ങനൊരു പ്രശ്നത്തിന് എന്താണൊരു പരിഹാരം എന്നും അവൾക്ക് വലിയ നിശ്ചയമുണ്ടായില്ല.

മോളുടെ കല്യാണം കഴിഞ്ഞ് പെട്ടെന്ന് തന്നെ അവൾ ഗർഭിണിയായി. അതുകൊണ്ട് തന്നെ ആദ്യത്തെ ഒരു വർഷം പേറും പെറുപ്പും ഒക്കെയായി ഇവിടെ തന്നെയായിരുന്നു കൂടുതൽ. എങ്കിലും ഇപ്പോൾ  ഭർത്താവിന്റെ വീട്ടിൽ തന്നെയാണ്. മിക്കവാറും.ഇടക്കൊന്നു ഇങ്ങോട്ട് വിടാൻ തന്നെ അവർക്ക് വലിയ വിമ്മിഷ്ടമാണ്.

അടുക്കള ജോലിയും കുഞ്ഞിനെ നോക്കലും അവിടുള്ളോരുടെ ചിട്ട വട്ടങ്ങളും എല്ലാം കൂടി ചെയ്ത് അവളിത്തിരി എടങ്ങേറാകുന്നുണ്ട്. എത്ര പെട്ടെന്നാണ് അവൾക്ക് മൈലാഞ്ചി മണം മാറി അടുക്കള ഗന്ധം ആയത്. അവളുടെ വസ്ത്രങ്ങൾക്കും കൈകൾക്കും കടുക് വറുത്തതിന്റെയും വെളുത്തുള്ളിയുടെയും മോര് കറിയുടെയും മീൻകൂട്ടാന്റെയും  ഒക്കെ പതിവ് പെൺ മണം ആയത് എത്ര പെട്ടെന്നാണ്.

ഓർക്കുന്തോറും  അവൾക്ക് മോളോട് സഹതാപം തോന്നി. നാളെ അങ്ങോട്ട് ചെല്ലാം എന്നും പറഞ്ഞു. ഒരു പോംവഴിയും ആയി താൻ ചെല്ലുന്നതും കാത്ത് അവളിരിക്കില്ലേ?

തനിയെ പോംവഴി കണ്ടെത്തേണ്ട ചില പ്രശ്നങ്ങൾ ഇനിയും ഒരുപാടുണ്ടാകും ഈ ദാമ്പത്യ ജീവിതത്തിൽ എന്ന് അവൾ മനസ്സിലാക്കാൻ തുടങ്ങുന്നതേയുള്ളൂ.

തനിക്കെന്താണ് പറയാനുള്ളത്?
ലൈല ആലോചിച്ചു.

നീ തത്കാലം ഉച്ചക്ക് ഉറങ്ങേണ്ട എന്നോ അല്ലെങ്കിൽ ഭർത്താവിനും വീട്ടുകാർക്കും ചെയ്യുന്ന സേവനത്തിൽ ഒരു മുടക്കവും വരുത്തരുത് എന്നോ അതുമല്ലെങ്കിൽ ഇതൊക്കെ കുറച്ചു കഴിയുമ്പോൾ ശീലമായിക്കൊള്ളും എന്നോ.

ഇങ്ങനെയൊക്കെ പറഞ്ഞുകൊണ്ട് അങ്ങോട്ട് ചെന്നാൽ ഇതു പറയാൻ വേണ്ടിയാണോ ഇപ്പോൾ ഉമ്മ വന്നതെന്ന് അവൾ ഒരു മടിയും കൂടാതെ ചോദിക്കും. കഴുത്തിനു ചുറ്റും നാക്കുള്ള പെണ്ണാണ്.

ലൈലക്ക് ആലോചിച്ചിട്ട് ഒരെത്തും പിടിയും കിട്ടിയില്ല. ഒടുവിൽ ഇരിപ്പുറക്കാതെ അവൾ വീണ്ടും മോളെ വിളിച്ചു.

“ഉമ്മയെന്താ എന്നോടങ്ങോട്ട് വരേണ്ടെന്നു പറഞ്ഞത്. ഇവിടെ ഒരു രസവും തോന്നാത്ത കാരണം രണ്ടു ദിവസം ഒന്നങ്ങോട്ട് വരാമെന്നു കരുതിയതായിരുന്നു”

ഫോൺ എടുത്ത ഉടനേ അവൾ നീരസപ്പെട്ടു കൊണ്ട് ചോദിച്ചു.

“രസവും സാമ്പാറും ഒന്നും ആരും ആരുടേം കയ്യിൽ കൊണ്ടു തരില്ല. നമ്മുടെ സന്തോഷങ്ങളും രസങ്ങളും ഒക്കെ നമ്മൾ തന്നെ കണ്ടു പിടിക്കണം”

“ഓ! തുടങ്ങി ഉമ്മാന്റെ ഉപദേശം. ഒരു ജോലി ഉണ്ടായിരുന്നെങ്കിൽ ഈ അടുക്കളയിൽ നിന്ന് രക്ഷപ്പെടാമായിരുന്നു”
ചിറി കോട്ടി അങ്ങേ തലക്കൽ മോളത് പറയുമ്പോൾ ലൈല തുടർന്നു.

“അതു ശരി, ജോലിയെന്നു പറയുന്നത് അടുക്കളയിൽ നിന്നും രക്ഷപ്പെടാനുള്ള എളുപ്പ വഴി ആയാണോ നീ കരുതുന്നത്. ഒരു ജോലി എന്നത് അവനവന്റെ ആത്മാഭിമാനത്തിന്റെ ആകെ തുകയായാണ് ഞാൻ കാണുന്നത്. നിനക്ക് ഇനിയും വേണമെങ്കിൽ ജോലിക്ക് ശ്രമിക്കാല്ലോ. പിന്നെ ജോലി ഉണ്ടേലും അടുക്കളയിൽ  നിന്നൊന്നും പൂർണ്ണമായും ഒരു പെണ്ണിനും രക്ഷപ്പെടാൻ പറ്റില്ല. ഈ “മഹത്തായ ഭാരത അടുക്കള” ഭരണത്തിൽ കുറച്ചൊക്കെ ആണുങ്ങളുടെ സഹായം ഉണ്ടെങ്കിലും ഇപ്പോഴും കൂടുതലും ഉത്തരവാദിത്തം പെണ്ണുങ്ങൾക്ക്‌ തന്നെയാണ്”

ഒന്ന് നിർത്തി ലൈല തുടർന്നു.

“പിന്നെ…ഈ ജോലിക്ക് പോകുന്ന പെണ്ണുങ്ങളൊക്കെ വെല്യ സുഖായിട്ടങ്ങു കഴിഞ്ഞു പോവുകയാണെന്നാണോ നിന്റെ വിചാരം? അവർക്ക് ശരിക്കും ഇരട്ടി പണിയാണ് ഉള്ളത്”

അത്രയും പറഞ്ഞിട്ടും മിണ്ടാതെ നിൽക്കുന്ന  മോളോട് ലൈല കള്ളചിരിയോടെ  വീണ്ടും ചോദിച്ചു.
“നിനക്കിപ്പോൾ എന്താണ് വേണ്ടത്? ഉച്ചക്കൊരല്പം ഉറങ്ങണം , അതും ആരെയും വെറുപ്പിക്കാതെ അല്ലേ?”

“അത്… ആർക്കെങ്കിലും ഒക്കെ ഇഷ്ട്ടക്കുറവ് തോന്നുമോ എന്നോർക്കുമ്പോൾ എനിക്ക് മടിയാകും. എങ്കിലും ഈ അടുക്കളയും ഈ പണികളും എല്ലാം കൂടെ ആകുമ്പോൾ പറ്റില്ലാതെയുമാകും”
തിരക്കുള്ള എന്നാൽ ആവർത്തന വിരസമായ അവളുടെ പകലുകളെ കുറിച്ച് അവൾ പറയുമ്പോൾ ലൈലക്ക് അവളോട്‌ വാത്സല്യവും സഹതാപവും തോന്നി.
എങ്കിലും ഉറച്ച ശബ്ദത്തിൽ അവളോട് പറഞ്ഞു.
“നീ എന്തിന് ഇങ്ങനെ മറ്റുള്ളവരെ ഭയക്കണം? ഉച്ചക്ക് ഒരു അൽപനേരം കിടക്കുക എന്നത് നിന്റെ ന്യായമായ ആവശ്യം ആണെങ്കിൽ നീ അത് ചെയ്യണം. എല്ലാവരെയും എല്ലാ കാലവും തൃപ്തിപ്പെടുത്താനൊന്നും ആർക്കും പറ്റില്ല.

പണികളെല്ലാം കഴിഞ്ഞ് അര മണിക്കൂറോ  ഒരു മണിക്കൂറോ നീ ഒന്ന് വിശ്രമിക്കുന്നതിൽ വലിയ തെറ്റൊന്നും എനിക്ക് തോന്നുന്നില്ല. പിന്നെ നീ പറയുന്ന പോലൊരു പരാതി അവിടുള്ളോർക്കുണ്ടെങ്കിൽ തന്നെ അതിനൊരു പരിഹാരം കാണാനും നിനക്ക് മാത്രമേ കഴിയൂ.

എങ്ങനെ?

മോളെ! ഓരോ വീടിനും ഒരു താളമുണ്ട്. നമ്മൾ അതറിഞ്ഞ് ഒരു തഞ്ചത്തിൽ അങ്ങ് ജീവിച്ചു പോണം.

“അതു ശരി, ഈ തഞ്ചവും, ത്യാഗവും ഒക്കെ പെണ്ണുങ്ങൾക്ക്‌ മാത്രം മതിയോ?” അവൾ നീരസപ്പെട്ടു.

അനേകം നാളുകളായി താനും തനിക്ക് മുൻപേ ഉള്ളവരും ചോദിച്ചു മടുത്ത ചോദ്യം തന്റെ മുന്നിൽ നിന്ന് തന്നെ നോക്കി കൊഞ്ഞനം കുത്തുന്ന പോലെ അവൾക്കു തോന്നി.
എങ്കിലും പതറാതെ തന്നെ അവളോട്‌ പറഞ്ഞു.

മോളെ ചോദ്യം ചെയ്യാനും ഒളിച്ചോടാനും  തുടങ്ങിയാൽ അതിനേ നേരം കാണൂ. ഈ ലോകവും ഈ ജീവിതവും ആ  വീടും നിന്റേത് കൂടിയാണ്. അവിടെ ന്യായമായ നിന്റെ ആഗ്രഹങ്ങളും ഇഷ്ടങ്ങളും ഒന്നും നീ ബലികഴിക്കേണ്ടതില്ല.
ആദ്യം വേണ്ടത് അവനവന്  കൂടി വേണ്ടി ജീവിക്കുക എന്ന തിരിച്ചറിവാണ്.

നാളെ മുതൽ നീ ഉച്ചക്ക് ഊണ് കഴിയുമ്പോൾ ഉമ്മയോട് പറയുക, ഞാൻ ഒരല്പം ഒന്ന് കിടക്കട്ടെ ഉമ്മാ, കുറച്ചു കഴിഞ്ഞ് എഴുന്നേൽക്കാം എന്ന്. ഇനി അവർക്ക് അതിഷ്ടമാകുന്നില്ലെങ്കിൽ നീ അത് കാര്യമാക്കേണ്ട. ആ ഇഷ്ടക്കുറവൊക്കെ പതിയെ ശീലമായിക്കൊള്ളും.

കുറച്ചു നേരം കൂടി പലതും മോളോട് സംസാരിച്ച്‌ ഫോൺ വച്ചു കഴിഞ്ഞ്  ലൈല ഓർത്തു എങ്ങനെയാണു ഇതുപോലൊരു വിഷയത്തിൽ തൃപ്തികരമായ ഒരു മറുപടി കൊടുക്കുക? ആർക്കാണ് ഇന്നും പല വീടകങ്ങളിലെയും ഉച്ച മയക്കങ്ങളുടെ പേരിലുള്ള ഈ പ്രശ്നത്തിന് പരിഹാരം കാണാൻ കഴിയുക?

കണ്ണിൽ മയക്കം നഷ്ടപ്പെട്ട അനേകം പകലുകളുടെ ലാഞ്ജനയോടെ അവൾ തന്റെ സ്വീകരണമുറിയിലെ  സോഫയിലേക്ക് അലസമായി ചാരി കിടന്നു. അപ്പോഴും ഉത്തരം കിട്ടാത്ത കുറച്ചു പെൺ  ചോദ്യങ്ങൾ അവൾ മനസ്സിൽ ചോദിച്ചുകൊണ്ടേയിരുന്നു.

Post Views: 22
6
Soumya Muhammad
  • Website

പൂക്കളും പുസ്തകങ്ങളും ഏറെ ഇഷ്ടം…

4 Comments

  1. Divya Sreekumar on March 7, 2024 11:03 PM

    അത്ര നിസ്സാരമല്ലാത്ത വീട്ടുകാര്യങ്ങൾ

    Reply
  2. Sunandha Mahesh on March 7, 2024 10:42 PM

    സത്യം പലർക്കും ചീള് കേസെന്ന് തോന്നും..

    നന്നായി എഴുതി 👍

    Reply
  3. sabira latheefi on February 29, 2024 6:25 AM

    പണ്ട് നമ്മൾ വെറുതെ പേടിച്ചിരുന്നതാണെന്ന് ഇപ്പോളത്തെ പെൺകുട്ടികൾ പഠിപ്പിച്ചു തരുന്നുണ്ട്. അവരോട് എന്തെങ്കിലും കുനിഷ്ട്ട് കാണിച്ചാൽ അവരിറങ്ങി പോകുമോ എന്ന പേടി ഭർത്യ വീട്ടുകാർക്ക് നല്ലോണം ഉണ്ട്.എന്നാലും നേരം വെളുക്കാത്ത ചില സ്‌ഥലങ്ങളും ഉണ്ട്.

    Reply
    • Joyce on February 13, 2025 5:21 AM

      എന്തിനും ഏതിനും radar വെച്ച് മരുമകളെ അളക്കുന്നതും സ്ത്രീ തന്നെ. ഇതിന്റെ ഉത്തരം സ്വയം കണ്ടുപിടിക്കണമെന്ന് പറയുന്നത് വളരെ ശരിയാണ്.👏👌

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.