Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ‘ക്ലോസ്ട്രോഫോബിയ’ യുമായുള്ള എന്റെ യുദ്ധം
അനുഭവം അറിവുകൾ ജീവിതം മാനസികാരോഗ്യം

‘ക്ലോസ്ട്രോഫോബിയ’ യുമായുള്ള എന്റെ യുദ്ധം

By Deepa PerumalFebruary 27, 2024Updated:March 3, 202414 Comments3 Mins Read128 Views
Bookmark Now
Please login to bookmark Close

No account yet? Register

ക്ലോസ്ട്രോഫോബിയ ഏതു പ്രായത്തിലുള്ളവരെയും ബാധിക്കാം. ഇടുങ്ങിയ സ്ഥലങ്ങളിൽ ക്രമാതീതമായ ഭയം അനുഭവപ്പെടുന്നത് മാത്രമല്ലിത്; ഒരു യഥാർത്ഥ മാനസികാവസ്ഥയാണ്! ആർക്കും എപ്പോൾ വേണമെങ്കിലും trigger ആകാവുന്ന ഈ അസ്വസ്ഥത, സാധാരണയായി അടഞ്ഞ / ഇടുങ്ങിയ ഇടങ്ങൾ, ഇരുട്ട്, ആൾക്കൂട്ടം, ശാരീരിക ബന്ധനങ്ങൾ / പരിമിതികൾ, നിസ്സഹായത അനുഭവപ്പെടുന്ന സാഹചര്യങ്ങൾ എന്നിവ കാരണമാണ് അനുഭവപ്പെടുന്നത്.

ഈ ഭയത്തിൻ്റെ പ്രതികരണം തീവ്രമായ ശാരീരിക ലക്ഷണങ്ങളിലേക്ക് നയിച്ചേക്കാം; സാധാരണഗതിയിൽ പ്രവർത്തിക്കാനുള്ള ഒരാളുടെ കഴിവിനെ തടസ്സപ്പെടുത്തുന്ന രീതിയിൽ വരെ! അമിതമായ ഉത്കണ്ഠ, വർദ്ധിച്ച ഹൃദയമിടിപ്പ്, ശ്വാസംമുട്ടൽ, നെഞ്ചുവേദന, അതിയായി വിയർക്കുന്നത്, ഓക്കാനം, തലകറക്കം എന്നിവയാണ് സാധാരണയായി പ്രകടമാകുന്ന ലക്ഷണങ്ങൾ. ക്ലോസ്‌ട്രോഫോബിയ ഉള്ളവർക്ക് MRI മെഷീനുകൾ പേടിസ്വപ്‌നമാണ്, അറിയാമോ?!

ഈ ഭയങ്ങളെ പരിഹസിക്കുകയോ തള്ളിക്കളയുകയോ ചെയ്യുന്നത് അതിനെ കൂടുതൽ വഷളാക്കുകയേയുള്ളൂ. “കൊച്ചു കുട്ടികളെപ്പോലെ പെരുമാറുന്നത് നിർത്ത് / ചുമ്മാ ഡ്രാമ കാണിക്കാതെ / നിനക്ക് ആരെയും വിശ്വാസം ഇല്ലാ! ” – ക്ലോസ്ട്രോഫോബിയയുമായി മല്ലിടുന്ന ഒരു വ്യക്തിയോട് പറയാവുന്ന ഏറ്റവും നിർദ്ദയമായ കാര്യങ്ങളാണ് ഇവ !

ശാരീരിക ആരോഗ്യപ്രശ്നങ്ങൾ കൂടാതെ ഈയൊരു മാനസിക പിരിമുറുക്കം കൂടി കൈകാര്യം ചെയ്യേണ്ടി വരുന്നത് എന്തൊരു ബുദ്ധിമുട്ടാണ്! ക്ലോസ്ട്രോഫോബിയയുമായി പൊരുതുന്നവർക്ക് യഥാർത്ഥത്തിൽ വേണ്ടത് ക്ഷമയും സഹാനുഭൂതിയും ആണ്; അവരുടെ ഭയം മനസ്സിലാക്കാൻ കഴിയുന്നില്ലെങ്കിലും, മുൻവിധികൾ ഇല്ലാതെ ദയയോടെ പെരുമാറുക എന്നത് ആണ്…

*വ്യക്തിപരമായ പ്രതിഫലനങ്ങൾ*
എൻ്റെ ആദ്യത്തെ ശസ്ത്രക്രിയയ്ക്ക് തയ്യാറെടുക്കുന്ന സാഹചര്യത്തിൽ, പലതരം ഭയങ്ങളാണ് എന്റെ മനസ്സിനെ മൂടുന്നത്. ലാപ്രോസ്‌കോപ്പി/കീഹോൾ അസംഖ്യം ആളുകൾ ചെയ്യുന്ന ഒരു ചെറിയ safe ഓപ്പറേഷൻ ആണെന്ന് എനിക്കറിയാം, എന്നിരുന്നാലും എൻ്റെ ഭയം വളരെ വ്യക്തിപരമാണ്.

എന്നെ ആശങ്കപ്പെടുത്തുന്നത് ശസ്ത്രക്രിയയല്ല – കാരണം, പ്രാർത്ഥനയേക്കാൾ കൂടുതൽ എൻ്റെ ഡോക്ടർമാരെ ഞാൻ വിശ്വസിക്കുന്നുണ്ട്. എന്നിൽ ഭീതി നിറയ്ക്കുന്നത് അനസ്തേഷ്യ എന്ന കാര്യമാണ്. അബോധാവസ്ഥയിൽ, എൻ്റെ ഏറ്റവും ദുർബലമായ അവസ്ഥയിൽ എന്നെത്തന്നെ അപരിചിതരുടെ കയ്യിൽ ഏൽപ്പിക്കുന്നത് പേടിപ്പെടുത്തുന്നു.

ഉണരുമ്പോൾ സംഭവിക്കുന്നതിനെ കുറിച്ചാണ് മറ്റൊരു ഭയം !

  • ഞാൻ ഉണരുന്നത് ഒരു ഇരുട്ട് മുറിയിൽ ഒറ്റയ്ക്ക് ആണെങ്കിലോ ? പുറത്തേക്കുള്ള വഴിയറിയാതെ…
  • അപരിചിതമായ ഒരു മുറിയിൽ ആണെങ്കിലോ? എനിക്കറിയാവുന്നതോ വിശ്വസിക്കുന്നതോ ആയ ആരുമില്ലാത്ത ഒരിടം..
  • ഉണരുമ്പോൾ ചലിക്കാൻ ആവാത്ത അവസ്ഥ ആണെങ്കിലോ? എൻ്റെ ചുറ്റുപാടുകളോ സമയ കാലമോ ഒന്നും മനസ്സിലാക്കാൻ കഴിയാത്ത ഒരു സ്ഥിതി…

ഈ ചിന്തകൾ നിങ്ങൾക്ക് നിസ്സാരമായി തോന്നാമെങ്കിലും എൻ്റെ മനസ്സിനെ ഇവ വല്ലാതെ ഭാരപ്പെടുത്തുന്നു.

ഏറ്റവും വലിയ പേടി, എൻ്റെ ഫോൺ എൻ്റെ അടുത്ത് ഇല്ലെങ്കിലോ എന്നതാണ് !!
ഞാൻ വിശദീകരിക്കാം. എൻ്റെ ഫോണിനെ ഞാനിത്രയും ആശ്രയിക്കുന്നത് സോഷ്യൽ മീഡിയ അഡിക്ഷൻ കാരണമല്ല. ഫോൺ എനിക്കൊരു ലൈഫ് ലൈനാണ് – ഫ്ലാഷ്‌ലൈറ്റ്, GPS, സമയവും തീയതിയും, contact നമ്പറുകൾ, വിശ്വസ്തരായ വ്യക്തികലെ വിളിക്കാനുള്ള സൗകര്യം എന്നിങ്ങനെയുള്ള അവശ്യ ഉപകരണങ്ങൾ നൽകുന്ന ലൈഫ്‌ലൈൻ. ചുരുക്കിപ്പറഞ്ഞാൽ, എനിക്ക് സുരക്ഷിതത്വം തോന്നാൻ ആവശ്യമായ എല്ലാ കാര്യങ്ങളും!

(എന്നെ പരിചരിക്കുന്നയാളെ/അടുത്തിരിക്കുന്നയാളെ അപമാനിക്കുകയല്ല; അനിവാര്യമായ ഒരു കോപ്പിങ് മെക്കാനിസം മാത്രമാണിത്.)

അടുത്തിടെ, എൻ്റെ അനിയത്തി ഒരു gynaecological procedure നു പോയപ്പോൾ മയക്കം തെളിയുന്നത് വരെ ഞാൻ കൂടെ നിന്നു. ആ അനുഭവം എൻ്റെ പല ഭയങ്ങളും കുറച്ചുവെന്ന് പറഞ്ഞേപറ്റൂ ! ഒന്നാമതായി, പൂർണ്ണ ബോധാവസ്ഥയിലാകുന്നതുവരെ അവർ രോഗികളെ പോസ്റ്റ്-ഓപ്പറേഷൻ വാർഡിലേക്ക് മാറ്റുകയാണ് ചെയ്യുന്നത്. സ്വന്തമായി ശ്വസിക്കാനും ഭക്ഷണം കഴിക്കാനും കുടിക്കാനും കഴിയുന്നത് വരെ (ഇതിന് 2-4 മണിക്കൂർ എടുത്തേക്കാം) അവരെ അവിടെയാണ് കിടത്തുന്നത്. അതിനാൽ ചുറ്റും എപ്പോഴും ഒരു നഴ്സ്/മെഡിക്കൽ സ്റ്റാഫ് ഉണ്ടായിരിക്കും, മുറി എപ്പോഴും പൂർണ്ണമായി പ്രകാശപൂരിതവും ആയിരിക്കും. ഞാൻ അബോധാവസ്ഥയിൽ ആയിരിക്കുമ്പോൾ ആംഗ്യഭാഷയും പിറുപിറുക്കുന്ന വാക്കുകളും ഉപയോഗിച്ച് ആശയവിനിമയം നടത്താൻ കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു!

*ഞാൻ തേടുന്ന സഹാനുഭൂതിയും അനുകമ്പയും *
79 വയസ്സുള്ള എൻ്റെ അമ്മയ്ക്ക് ടിമെൻഷ്യ കാരണം വരുന്ന ഭയമാണ് ഉപേക്ഷിക്കപ്പെടുമോ എന്നത്. അതിനാൽ എൻ്റെ സാന്നിധ്യം, സ്‌പർശം അല്ലെങ്കിൽ ശബ്ദം ഉപയോഗിച്ച് ഞാൻ അമ്മയെ നിരന്തരം ആശ്വസിപ്പിച്ചുകൊണ്ടിരിക്കണം.

എൻ്റെ 19 വയസ്സുള്ള മകൾക്ക് ADHDയും ക്ലോസ്ട്രോഫോബിയയും ഉണ്ട്, അതിനാൽ അവളുടെ ആദ്യത്തെ MRI സ്കാനിന് വിധേയയായപ്പോൾ, അവളുടെ കൂടെ തന്നെ നിന്ന്, അവളുടെ കാലുകളിൽ പിടിച്ച്, എനിക്ക് അവളെ ആശ്വസിപ്പിക്കേണ്ടിവന്നു.

ഞാൻ കട്ടിലിൻ്റെ അറ്റത്താണ് ഉറങ്ങുന്നത്, “ജീവന് ഭീഷണിയുണ്ടെങ്കിൽ” എനിക്ക് എളുപ്പത്തിൽ രക്ഷപ്പെടാമല്ലോ എന്ന ചിന്തയിൽ – തമാശയായി തോന്നുന്നുണ്ടോ? ഇത് പക്ഷേ എനിക്ക് തമാശയല്ല – രാത്രിയിൽ സമാധാനത്തോടെ ഉറങ്ങാൻ സഹായിക്കുന്ന ഒരേയൊരു സുരക്ഷിതമായ കാര്യമാണിത്.

ഭയത്തെ അഭിമുഖീകരിക്കുന്നതിന് എന്റെ പ്രിയപ്പെട്ടവർക്ക് ഞാൻ പിന്തുണ നൽകുന്നതുപോലെ, ഞാനും സഹാനുഭൂതി ആഗ്രഹിക്കുന്നു. ജീവിതത്തിലെ മറ്റു പല വെല്ലുവിളികളെയും അഭിമുഖീകരിക്കുന്നതിൽ ഞാൻ ശക്തയാണെങ്കിലും, ഇപ്പോഴും പൊരുതാൻ പഠിച്ചുകൊണ്ടിരിക്കുന്ന ഒരു യുദ്ധമാണ് ക്ലോസ്ട്രോഫോബിയ. അത് സമ്മതിക്കാൻ എനിക്ക് നാണമില്ല.

എന്റെ സകല ധൈര്യവും സംഭരിച്ച്, ഭയപ്പെടുത്തുന്ന ഒരു കാര്യത്തിലേക്ക് പുറപ്പെടുന്ന ഞാൻ അതിനാൽ ആവശ്യപ്പെടുന്നത് ഒരു ചെറിയ കാര്യം മാത്രം… ദയവായി എന്നോട് ക്ഷമയോടെ പെരുമാറുക, കാരണം ഞാൻ ശാരീരികവും മാനസികവുമായ വെല്ലുവിളികൾ നേരിടുകയാണ്. ദുർബലനിമിഷങ്ങളിൽ, നിങ്ങളുടെ ദയയും പിന്തുണയും ഉണ്ടാക്കുന്ന ആശ്വാസം ചെറുതല്ല!.

നമുക്ക് സഹാനുഭൂതി വളർത്താം, ഭയങ്ങൾ അംഗീകരിക്കാം, രോഗശാന്തിയിലേക്കുള്ള യാത്രയിൽ വ്യക്തികളെ പിന്തുണയ്ക്കാം …

– ദീപ

Post Views: 43
4
Deepa Perumal

ഞാൻ ദീപ പെരുമാൾ… മലയാളിയായ ഒരു തമിഴച്ചി. തനി തിരോന്തോരം കാരി ! IT & Management ജോലി ഉപേക്ഷിച്ച് MBA പഠിത്തവും, എഴുത്തും, കരിയർ മെൻറ്ററിങ്ങും, മറ്റു പല പരിപാടികളുമായി സമയം കളയുന്നു …

14 Comments

  1. Nafs nafs on March 4, 2024 2:27 PM

    Informative 👌👌👍

    Reply
    • Deepa Perumal on March 7, 2024 12:00 PM

      Happy to hear.. Sneham dear 🙂

      Reply
  2. silvymichael73@gmail.com on March 1, 2024 3:09 PM

    എനിക്ക് ഇടുങ്ങിയ ഇടങ്ങളെ കുറിച്ച് ഓർക്കുമ്പോൾ ആണ്അ ക്ളോസ്ട്രോ ഫോബിയ അനുഭവപ്പെടുന്നത്. പ്രത്യേകിച്ച് ജയിലിലെ ഇടുങ്ങിയ മുറിയെക്കുറിച്ചൊക്കെ വായിക്കുമ്പോൾ. എനിക്ക് അപ്പോൾ ശ്വാസം മുട്ടും. പിന്നെ എങ്ങനെയൊക്കെയോ ഞാനതിനെ മറികടക്കും.

    Reply
    • Deepa Perumal on March 2, 2024 5:06 PM

      ജയിൽ മുറിയിൽ അകപ്പെട്ട സ്ഥിതി ആലോചിക്കുമ്പോൾ ശ്വാസം മുട്ട് അനുഭവപ്പെടാറുണ്ട് എനിക്കും .

      Reply
  3. Sunandha Mahesh on February 29, 2024 2:41 PM

    നല്ല ബ്ലോഗ്.. അറിയാത്ത കാര്യങ്ങൾ പലതും അറിയാൻ കഴിഞ്ഞു.

    Reply
    • Deepa Perumal on March 2, 2024 5:07 PM

      നന്ദി സുനന്ദ ഡിയർ … സന്തോഷമുണ്ട് ഇത്രയും പിന്തുണ കിട്ടിയതിൽ <3

      Reply
  4. റെബീഹ മുഹമ്മദ്‌ on February 28, 2024 9:43 AM

    അധികം ആരും പറയാത്ത എന്നാൽ ഒരുപാട് പേർക്ക് വളരെ related ആയിട്ടുള്ള വിഷയം.

    Reply
    • Shreeja R on February 28, 2024 10:55 AM

      പലർക്കുമുള്ള പേടിയാണ്. 👍

      Reply
      • Deepa Perumal on March 2, 2024 5:12 PM

        ഒത്തിരി സന്തോഷം ഡിയർ Shreeja <3

        Reply
    • Sobha Narayanasharma on February 29, 2024 6:46 PM

      അറിയാത്ത ചില കാര്യങ്ങൾ അറിയാൻ കഴിഞ്ഞു.Informative and Thoughtful n
      Blog.🤗❤

      Reply
      • Deepa Perumal on March 2, 2024 5:13 PM

        ഒത്തിരി സന്തോഷം Thans Sobha 🙂

        Reply
    • Deepa Perumal on March 2, 2024 5:09 PM

      നന്ദി റെബീഹ ഡിയർ …എഴുത്ത് വായിച്ച പലരും relate ചെയ്യാൻ പറ്റി എന്ന് പറയുമ്പോൾ സന്തോഷമുണ്ട്

      Reply
  5. Aswathy Joy Arakkal on February 27, 2024 3:00 PM

    നല്ലൊരു ബ്ലോഗ്.. ചുറ്റുമുള്ളവരിലേക്ക് കണ്ണു തുറന്നൊന്നു നോക്കൂ എന്ന് പറയുന്നത് പോലെ… ഡിയർ ♥️♥️

    Reply
    • ദീപ on February 29, 2024 3:39 PM

      സ്നേഹം ഡിയർ..❤️. ഞാനിത് തുറന്ന് എഴുതുമ്പോഴാണ് പലരും സമ്മതിക്കുന്നത് അവർക്കും ഇതുപോലുള്ള ഭയങ്ങൾ ഉണ്ടെന്നത്പ… പക്ഷേ ബാക്കിയുള്ളവർ കളിയാക്കും എന്ന് പേടിച്ച് പലരും പുറത്തു പറയാറില്ല എന്നുമാത്രം 🙏🏼🙏🏼

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.