Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഗുളികൻ കാലം
കഥ ജീവിതം

ഗുളികൻ കാലം

By Jees KaitharamFebruary 27, 2024Updated:March 1, 20249 Comments9 Mins Read155 Views
Bookmark Now
Please login to bookmark Close

No account yet? Register

” ഓര്ക്ക് എന്താ പറ്റിയെ?”, ഞാറ് കെട്ടിയ വാഴനാര് ചുറ്റി മുറുക്കി കൊണ്ട് ഉഷ ചോദിച്ചപ്പോൾ കുമ്പളത്തി കണ്ടത്തിൽ നിന്ന് മുഖമുയർത്തി പുറം കൈ കൊണ്ട് മുഖം ചൊറിഞ്ഞ് നിവർന്നു.
” ഗുളികനടിച്ച് വീഴ്ത്തിയതാ ഇണെ. ആടെ രാത്രി പോയ്ക്കൂട പോലും, കള്ളും കുടിച്ചുങ്ങാണ്ടും വയി തെറ്റി ആടെ എത്തി. രാമേട്ടൻ രാവിലെ പാല് കൊടുക്കാനായിട്ട് പുളീന്റെ അതിലെ പോകാൻ നോക്കുമ്പോ മേലെ ആരോ കിടക്ക്ന്ന്. ചെന്ന് നോക്കുമ്പളല്ലെ തിരിന്ന്ത്. മോന്തിക്ക് ഓല് വരമ്പ് മ്മെ നിന്ന് തോനെ തെറി വിളിച്ചിരിക്കണ്. നടാടെ ഒന്നും അല്ലല്ലോ. കുടീല് പോയിട്ടുണ്ടാകും ന്നാ വിചാരിച്ചിരിക്കാ.”, കുമ്പളത്തി പറഞ്ഞു നിർത്തി.
” അത് ഗുളികനടിച്ചതൊന്നുമല്ല പെണ്ണെ, ഹാർട്ടറ്റാക്കാ”, ചെളിയിലേക്ക് ഞാറ് കെട്ട് വലിച്ചെറിഞ്ഞ് മോളി തന്റെ വിജ്ജാനം വിളമ്പി.
“കള്ളുകുടിച്ച് കഴിയുമ്പോ പ്രഷറ് കൂടും പിന്നെ ഹാർട്ട് ഫെയിലായി പോവും”, മോളി കാര്യകാരണങ്ങൾ അടി വരയിട്ട് ഉറപ്പിച്ചു.

ഞാറ് പറിക്കാൻ മറന്ന് വാ പൊളിച്ച് നിൽക്കുന്ന കൂട്ടുകാരികളെ നോക്കി മോളി തുടർന്നു, ” ഞാം പറഞ്ഞതല്ല ഹെൽത്ത് സെന്ററിലെ സിസ്റ്ററ് പറഞ്ഞതാ. എത്രയാന്ന് വച്ചാ ഓര് കുടിച്ചിരിക്കണത് ഹാർട്ടെല്ലാം അടിച്ച് പോയിട്ട്ണ്ടാകും”. ഇനി വേറെ വാദത്തിന് പ്രസക്തിയില്ലാത്ത വിധം മോളി പറഞ്ഞു നിർത്തി.
” പോയപ്പോ ആ കുട്ടോൾക്ക് പോയി, അല്ലാണ്ടെന്താ? “, ഹാജിറ വയലിലെ കലക്കു വെള്ളത്തിൽ കൈ കഴുകി തട്ടം നേരെയാക്കി.
” ഓനെ പോലെ ഒരുത്തന് ണ്ടായിട്ടെന്തിനാ? ലളിത പണിക്ക് പോയിട്ടല്ലെ ഓര് കഞ്ഞി കുടിച്ച് കഴിയണത്?”, പാത്തുമ്മ തന്റെ അനിയത്തിയുടെ വാദത്തെ നിഷ്കരുണം ഖണ്ഡിച്ചു.
“ഇങ്ങക്കത് പറയാം, ഇങ്ങളെ കെട്ട്യോൻ പണ്ടെ ഇട്ടിട്ട് പോയതല്ലെ?” എന്നായി ഹാജിറ.
“ആരും ഇന്നെ ഇട്ടിട്ട് പോയതല്ല. ഞാനാ ഓരെ കുടീന്ന് പറഞ്ഞ് വിട്ടത്. ന്തേ?”, പാത്തുമ്മ വിടാൻ ഭാവമില്ല
” അന്റെ ഗൊണവതിയാരം കൊണ്ടാണല്ലോ മൂപ്പര് വേറെ കെട്ടിയത് “, ഹാജിറ സഹോദരിയെ കളിയാക്കി.
“ആടി നായിന്റെ മോളെ. കണ്ട കുടി നിരങ്ങണ നായിനെ നിക്ക് വേണ്ടന്ന് ഞാം തന്നെ തീരുമാനിച്ച് ന്തേ?”, പാത്തുമ്മ അനിയത്തിയോട് ഒരു യുദ്ധത്തിന് തയ്യാറായി.
“വല്ലവരുടെയും കാര്യം പറഞ്ഞ് ഇങ്ങള് ചേടത്തീം അനിയത്തീം പാടെ കച്ചറ ആക്കണ്ട”, മോളി ഇടപെട്ടതോടെ രണ്ടു പേരും അടങ്ങി. 

പാത്തുമ്മയുടെ കെട്ടിയവൻ കാദറ് വേറെ ബന്ധം തുടങ്ങിയതറിഞ്ഞ് പാത്തുമ്മ അയാളെ അടിച്ച് പുറത്താക്കിയതാണ്. ഒരേ ബാപ്പയുടെ മക്കളായ ഹാജിറക്കും ഫലത്തിൽ കെട്ടിയോനില്ല. നാട് മുഴുവൻ മുഴുവനും പൊളള് കച്ചോടത്തിന് നടക്കണ സൂപ്പികാക്കയെ വന്നാൽ തന്നെ ഹാജിറ കുടീല് കേറ്റാറുമില്ല. എപ്പോഴും ഹാജിറയും പാത്തുമ്മയും ഇതുപോലെ എന്തെങ്കിലും പറഞ്ഞ് കോർക്കും പരസ്പരം തന്തക്ക് വിളിച്ച് അവർ തമ്മിലടിക്കും. അൽപ്പനേരം കഴിഞ്ഞ് ” ടീ നീയ് ലേശം വെള്ളം തന്നാ” എന്നോ പറഞ്ഞ്, അല്ലെങ്കിൽ മുറുക്കാൻ പങ്കിടാൻ നേരത്തോ രണ്ടാളും അതുവരെ പറഞ്ഞതെല്ലാം മറന്നിട്ടുണ്ടാകും. അത് കൂടെ പണിയെടുക്കുന്നോർക്ക് പുത്തരിയല്ല. 

“ന്നാ പിന്നെ ചായ കുടിച്ചിട്ടാകാം കിത്താരം. ചായ വന്നിരിക്കണ്. “, വരമ്പിൽ അദ്രുമാന്റെ നിഴൽ കണ്ടപ്പോൾ ഉഷ ഞാറ് പറിക്കൽ നിർത്തി പറഞ്ഞു.
“പണി അങ്ങട്ട് നീങ്ങണില്ലല്ലോ ഉഷേ?”, അദ്രുമാൻ വിലയിരുത്തി
“പണിയൊക്കൊ നീങ്ങിക്കോളും ഇങ്ങളാദ്യം ലേശം അങ്ങട്ട് നീങ്ങി നിക്കീം. ഞാനീ ചന്തിയൊന്ന് ഒറപ്പിക്കട്ടെ.”, ഹാജിറ പറഞ്ഞപ്പോൾ പെണ്ണുങ്ങളെല്ലാരും ചിരിച്ചു. അദ്രുമാനും അവരുടെ ചിരിയിൽ പങ്കു ചേർന്നു.
വരമ്പിൽ നിരന്നിരുന്ന പെണ്ണുങ്ങൾക്ക് ഗ്ളാസിൽ ചായ ഒഴിച്ച് കൊടുത്ത്
“പാത്രം ഒഴിവാക്കി ആടെ വെച്ചോളി ഞാം ഒന്ന് മേപ്പാടി പോവാ. ” ന്ന് പറഞ്ഞ് അദ്രുമാൻ പോയി. 

“ഇയ്യെന്താ മുട്ടേപ്പം കയിക്കാത്തെ?” തനിക്ക് കിട്ടിയ കടി കടലാസിൽ പൊതിഞ്ഞ് മാറ്റി വെച്ച മോളിയോട് ഉഷ ചോദിച്ചു
” അ ആ. അനക്കതിറില്ലേ. ഓൾക്കതൊന്നും ഇറങ്ങൂലന്ന്. മക്കൾക്ക് കൊടുക്കാനെ കൊണ്ട് പട്ടിണി കെടക്കും കുരിപ്പ്. മ്മക്കൊന്നും മക്കളില്ലാത്ത പോലെ.”, ഹാജിറക്ക് മോളിയുടെ പ്രവൃത്തി ഇഷ്ടപ്പെട്ടില്ല
” ഓര്ക്ക് പിന്നെ ആരാ കൊടുക്കാ. ” മോളി ഒരു വിളറിയ ചിരി ചിരിച്ചു.
“അയ്ന് കുട്ടികള് വരുമ്പോ വൈന്നേരാവില്ലെ? കടി വെയിലത്തിരുന്ന് മരം പോലെ ആയിട്ടുണ്ടാകും അപ്പഴേക്കും. ഇയ്യത് തിന്ന് ആ ചായന്റെ വെള്ളം കുടിക്ക് പെണ്ണെ.”, ഉഷ ഗുണദോഷിച്ചു.
” ഞാം പണീം കഴിഞ്ഞ് ചെല്ലുമ്പോ വഴീലിണ്ടാവും ചെക്കൻ. മരച്ചു പോയതെങ്കിലും ഈ പൊതി തുറക്കുമ്പോ അതിന്റെ മുഖത്തെ ഒരു ചിരി ഇണ്ട്. അത് കാണുമ്പോ ഞാൻ എല്ലാം മറക്കും. “, ആ രംഗം കണ്ടെന്ന പോലെ മോളി പുഞ്ചിരിച്ചു.
” കെട്ട്യോനില്ലാതെ അയ്റ്റ് ങ്ങളെ പോറ്റാൻ നയിക്കണങ്കില് ആരോഗ്യം വേണം. ഇയ്റ്റങ്ങള് വലുതായി സ്വന്തം പാട് നോക്കി പോവും. അനക്ക് വയസാം കാലത്ത് ആരുണ്ടാവില്ല.”, പാത്തുമ്മ തന്റെ മകൻ ഇട്ടിട്ടു പോയ അനുഭവം ഓർത്ത് പറഞ്ഞു.
“പൊയ്ക്കോട്ടെ. ന്ന്.. മ്മളെ കൊണ്ട് കഴീണ പോലെ നമ്മള് അയ്റ്റിങ്ങളെ നോക്കും അത് കഴിഞ്ഞ് വരണ പോലെ വരട്ടെ. ഓര് ഇട്ടിട്ട് പോയാലും ന്തായാലും തെണ്ടി തിന്നൂലാന്ന് “, മോളി ഉറച്ച ശബ്ദത്തിൽ പറഞ്ഞു. 

“ക്ക് ചായ ല്ലെ? കൊടന്നിക്കണോ?” കനാലിന്റെ അറ്റത്ത് നിന്ന് നാരയണൻ വിളിച്ച് ചോദിച്ചു.

“ണ്ട് ഇങ്ങട് പോര് ” ഉഷ വിളിച്ച് പറഞ്ഞു.
“ആ ആ ഇതാപ്പോ നന്നായെ. ഞമ്മള് ലേശം പാടെ ചായ മോന്താന്ന് വിചാരിച്ചതാ. ” ഹാജിറ നിരാശപ്പെട്ടു
” അയ് ശരി ന്റെ കെട്ടിയോന്റെ ചായ തന്നെ അനക്ക് മോന്തണം ല്ലെ കുരിപ്പെ”, ഉഷ ഉഷാറായി.
” ന്റെ പടച്ചോനെ. യ്യ് കൊടുത്തോളി ഞമ്മള് കനാലിലെ വെള്ളം കോരി കുടിച്ചോളാം. ഇയ്യ് കൊടുത്തോ”, ഹാജിറ സുല്ലിട്ടു.
” ഓളെ നാരണേട്ടന് ഓള് കൊടുക്കട്ടേന്ന്. അനക്ക് തന്നിട്ട് ഓള്ക്കെന്താ കൊണം?”, പാത്തുമ്മയുടെ പിന്തുണ ഉഷക്കിഷ്ടപ്പെട്ടു.

” കൊണമൊക്കെ മോന്തിയാലല്ലെ. ന്ന്” ഹാജിറ വിടാൻ ഭാവമില്ല.
“എന്താ വിടെ ഒരു ചർച്ച?”, നാരായണൻ കയ്യിലിരുന്ന ചൂരൽ കൊട്ട വരമ്പില് വച്ച് തലയിൽ നിന്ന് തോർത്തഴിച്ച് കുടഞ്ഞു.
” ഒന്നൂല്യാന്ന് ഇങ്ങള് ചായ കുടിക്ക്. “, ഉഷ കെട്ടിയോന് ചായ ഒഴിച്ചു കൊടുത്തു. ബാക്കിയുള്ളോർ മുണ്ട് മുറുക്കി തലയിൽ തുണി ഇട്ട് കണ്ടത്തിലേക്കിറങ്ങി.
“നാരാണേട്ടാ പോവുമ്പോ തൂക്കും കൂടി എടുത്തോളി “
” അല്ല അപ്പോ ഈ കൊട്ടയൊന്ന് ആരാ പൊക്കി തരാ?”
“ഇയ്യ് നാരാണേട്ടന് പൊക്കി കൊടുത്തിട്ട് പോന്നാ മതീടി “. ഹാജിറ പറഞ്ഞപ്പോൾ എല്ലാരും ഞാറ് പറിക്കൽ നിർത്തി കുലുങ്ങി ചിരിച്ചു. 

” മൂപ്പര് പോയിട്ട് ഇങ്ങട്ട് വരൂടി. ഇയ്യിങ്ങനെ നോക്കി വെള്ളറക്കണ്ട ” തലയിൽ ഞാറ് നിറച്ച കൊട്ടയും കയ്യിൽ ചായ പാത്രവുമായി നാരായണൻ വരമ്പിലൂടെ ബാലൻസ് ചെയ്ത് പോകുന്നത് ഉഷ നോക്കി നിൽക്കുന്നത് കണ്ട പാത്തുമ്മ വീണ്ടും ഉഷയെ ഇളക്കി.
” മൂപ്പര് ഏടെ പോയാലും ന്റെ ആടെക്ക് തന്നെ വരൂന്ന് നിക്കറിയാം ” ഞാറിന്റെ കെട്ടുകൾ പെറുക്കി വരമ്പിൽ വച്ച് ഉഷ പറഞ്ഞു.
” ന്നാല് നാല് കാലുമ്മലാണന്ന് മാത്രം ” മോളി ഉഷയെ കളിയാക്കി.
” നാല് കാലിൽ വന്നാലും ഓര്ക്ക് ന്നോട് വല്യ സ്നേഹാണ്. കുടിച്ച് കഴിഞ്ഞാൽ പിന്നെ പാട്ടായി, കൂത്തായി ഇങ്ങനെ വയ്ത്താലെ നടക്കും. അതോണ്ട് കുടിച്ചാലും ഞാനൊന്നും പറയൂല ” ഉഷക്ക് നാണം വന്നു.
” ദിവസോം കുടിക്കണ പൈസയിണ്ടങ്കി മക്കൾക്ക് ഒരു തരി പൊന്ന് വാങ്ങിക്കൂടെ? രണ്ട് പെൺകുട്ട്യോളാ മറക്കണ്ടാ “, മോളി ഗുണദോഷിച്ചു.
” അതൊന്നും പറഞ്ഞിട്ട് കാര്യല്ല. ഏടെ പോയാലും എന്റെ ടത്തേക്ക് തന്നെ വരൂലോ. ക്കത് മതി” ഉഷ നെടു വീർപ്പിട്ടു.
” ന്റെ ടത്തേക്ക് തന്നെ വരൂലോ.  ഏത്? ന്റെ ടത്തേക്ക് തന്നെ വരൂലോ. ” ഹാജിറ ഈണത്തിൽ ഉഷയെ കളിയാക്കിയപ്പോൾ എല്ലാരും ചിരിച്ചു. 

രാത്രി… കരിന്തിരി കത്താൻ തുടങ്ങിയ വിളക്കിന്റെ മുന്നിലിരുന്ന് ഉറക്കം തൂങ്ങുന്ന ലാലിയെ മോളി തട്ടി വിളിച്ചു. “വന്ന് കഞ്ഞി കുടിക്കടി. “
ലാലി കണ്ണും തിരുമ്മി എഴുന്നേറ്റു.

” ടാ വർഗ്ഗീസെ. ടാ. എഴുനേറ്റ് കഞ്ഞി കുടിക്ക്. ” മോളി കട്ടിലിൽ കിടന്നുറങ്ങുന്ന വർക്കിയെ തട്ടി വിളിച്ചു.
“എനിക്ക് കഞ്ഞി വേണ്ടമ്മാ. “
“പഷ്ണി കെടക്കാൻ പറ്റൂല. നീ എണീറ്റെ.”, മോളി അവനെ കുത്തി പൊക്കി.
പാത്രങ്ങളിലേക്ക് കഞ്ഞി പകർന്നപ്പോൾ ആവി പറന്നു.
” ന്താ മ്മെ കറി?” കാൽ മുട്ടിന്റെ മേലെ തല ചായ്ച്ച് വച്ച് വർക്കി കോട്ടുവാ ഇട്ടു.
“പയറ് തോരനുണ്ട് ” മോളി ചീനചട്ടി നീക്കിവച്ചു.
“ശ്ശൊ എനിക്ക് കഞ്ഞി വേണ്ടന്ന് പറഞ്ഞില്ലെ അമ്മാ. “
” ദേ ചെക്കാ നല്ല വീക്ക് വച്ച് തരും. അവന്റൊരു കിന്നാരം. നീ കഞ്ഞി കുടിക്ക് ഞാൻ നിനക്ക് ഉള്ളി തീയലിട്ട് തരാം.”
വർക്കി കാൽമുട്ടഴിച്ച് കൊരണ്ടി പലകമേൽ ചമ്പ്രം പടിഞ്ഞിരുന്ന് കഞ്ഞിയിൽ കോർമ്പൽ കുത്തിയ പ്ളാവില ഇട്ട് ഇളക്കാൻ തുടങ്ങി. മോളി അടുപ്പിലെ കനലിൽ വച്ച കഞ്ഞികയിലിൽ കുറച്ച് വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിച്ച് ഉള്ളിയും ചുവന്ന മുളകും ചെറുതായി അരിഞ്ഞ് മൂപ്പിച്ചെടുത്തു. കറിയൊന്നുമില്ലാതെ ഇരിക്കുന്ന സമയത്ത് മോളിയുടെ പൊടി കൈ ആണത്.
“നിനക്കിനി കഞ്ഞി വേണോടി?”
“വേണ്ടമ്മാ” ലാലിയും വർക്കിയും കഞ്ഞി കുടിച്ച് എഴുന്നേറ്റു.
” വായ കുലുക്കുഴിഞ്ഞ് കള.”, അരഭിത്തിയിലെ കലത്തിൽ നിന്ന് വെള്ളമെടുത്ത് മുഖം കഴുകുന്ന വർക്കിയോട് മോളി വിളിച്ചു പറഞ്ഞു.
” ടീ മുടി ഈരി കെട്ടിയിട്ട് കെടക്കണെ ” ഉറങ്ങാനായി അകത്തേക്ക് ധൃതി പിടിച്ച് പോയ ലാലി അമ്മയുടെ അശിരീരി കേട്ട് തിരിഞ്ഞു നിന്നു. പിന്നെ സ്റ്റൂള് നീക്കിയിട്ട് മോളിൽ കേറി ഭിത്തിയിൽ നിന്ന് കണ്ണാടിയും ചീപ്പുമെടുത്ത് തലമുടി അഴിച്ച് ചീകാൻ തുടങ്ങി. 

“അമ്മാ… അമ്മച്ചി. “
“എന്താടാ. ” പാത്രം കഴുകി കൊണ്ടിരുന്ന മോളി വർക്കിയുടെ ആശങ്കയുള്ള വിളി കേട്ട് തലയുയർത്തി നോക്കി.
“ദേ അങ്ങോട്ട് നോക്കിയെ. ” അരഭിത്തിയുടെ പിന്നിലായി മുട്ട് കുത്തിയിരുന്ന് വർക്കി പാടത്തേക്ക് വിരൽ ചൂണ്ടി.
“എന്താടാ?”
“അവിടെ വയലില് തീ. “
” വല്ല മിന്നാമിനുങ്ങും ആയിരിക്കും. “
” അല്ലമ്മാ. വല്യ തീ. ഞാം കണ്ടതാ”
“അവിടാരാപ്പോ തീയിടാൻ നിക്കണെ. പോയി കിടന്നുറങ്ങ് ചെക്കാ. “
” ദേ പിന്നേം തീ. അമ്മയിങ്ങോട്ടു വന്നേ. “
” ഈ ചെക്കൻ പാത്രം കഴുകാനും സമ്മതിക്കൂല” മോളി ദേഷ്യത്തോടെ പാത്രം ചെരുവത്തിലെ വെള്ളത്തിലേക്കിട്ട് എഴുന്നേറ്റു.
“ദേ അവിടെ പാഞ്ചീസേട്ടന്റെ വയലിന്റെ അവിടെ. ഞാം കണ്ടു. തീ… “
മോളി പാടത്തെ ഇരുട്ടിലേക്ക് നോക്കി അവിടെ അങ്ങിങ്ങ് പറക്കുന്ന മിന്നാമിനുങ്ങുകളല്ലാതെ വേറെ ഒന്നും കണ്ടില്ല. ഉറങ്ങാൻ പോയ ലാലി പെണ്ണ് വന്ന് അമ്മയുടെ പുറകിൽ വന്ന് എത്തി നോക്കി അവളും ഒന്നും കണ്ടില്ല.
“എവിടെ ടാ. “
” ദാ ഇപ്പോ വരും. ” വർക്കി പിന്നെയും പാടത്തേക്ക് വിരൽ ചൂണ്ടി.
“നെനക്ക് തോന്നിയതായിരിക്കും ” മോളി തിരിഞ്ഞ് പോകാനൊരുങ്ങി.
“ദേ വന്ന്. നോക്കമ്മാ. “
വർക്കി വിളിച്ചു കൂവി.
മോളി പാടത്തേക്ക് സൂക്ഷിച്ച് നോക്കി. ശരിയാണ് ആരോ കൊളുത്തി വിട്ടത് പോലെ ഒരു തീനാളം. നോക്കി നിൽക്കെ അത് കാണാതെയായി.
” കണ്ടോ മ്മാ. ഞാം പറഞ്ഞില്ലെ?. ഇനി അപ്പറത്ത് വരും. ” വർക്കിയുടെ മുഖത്ത് സന്തോഷം. പുറകിലെ മണ്ണെണ്ണ വിളക്കിന്റെ വെട്ടത്തിൽ മുറ്റത്ത് 3 നിഴലുകൾ നിറഞ്ഞു.
“ദേ പിന്നേം വന്ന് “. മോളി വീണ്ടും വർക്കി കൈ ചൂണ്ടിയിടത്തേക്ക് നോക്കി. ശരിയാണ് നേരത്തെ കണ്ടിടത്ത് നിന്ന് അൽപ്പം മുന്നിലായ് വിളക്ക് കത്തിയണഞ്ഞു ആരോ തീ കൊടുത്ത പോലെ. അതങ്ങനെ പല തവണ ആവർത്തിച്ച് ഡാമിന്റെ കരവരെ പോയി. പാഞ്ചീസേട്ടൻ വാഴ വെയ്ക്കാനായി വയൽ ഒഴിച്ചിട്ടിരിക്കാണ്. പിന്നെ ആരാപ്പോ രാത്രിയിൽ അവിടെ തീ കത്തിക്കണത്. ആലോചിച്ചിരിക്കെ. മോളി ചെറുതായി ഞെട്ടി. പിന്നെ തിരിഞ്ഞ് വിളക്കെടുത്ത് ഭിത്തിയിൽ തൂക്കിയ കലണ്ടർ നോക്കി. തീയതി നോക്കി കറുത്ത അക്കത്തിന്റെ താഴെ കറുത്ത വട്ടം തന്നെ. മോളിയുടെ കണ്ണിൽ എന്തെന്നില്ലാത്ത ആശങ്ക നിറഞ്ഞു.
” വന്നേ പിളേളരെ. വന്ന് കിടക്ക്. “
കിടപ്പുമുറിയിലേക്ക് മക്കളെ വിളിച്ച് കേറ്റി മോളി കതകടച്ചു.
” അല്ലമ്മാ പാത്രം കഴുകി കഴിഞ്ഞില്ലല്ലോ “
” രാവിലെ കഴുകാം. ” മോളി മുഖമമർത്തി തുടച്ച് വിളക്കൂതി.
“അമ്മാ എന്റെ പായ വിരിച്ചില്ല “
” സാരല്ല നീ ഇന്ന് എന്റെ കൂടെ കിടന്നോ”
ഇരുട്ടിൽ ലാലി തപ്പിപ്പിടിച്ച് വന്ന് മോളിയുടെ വശത്തായി കിടന്നു. “അതെന്താമ്മാ അവിടെ തീ കത്തണത്?”
വർക്കി കാലെടുത്ത് മോളിയുടെ മേലേക്കിട്ട് ചുറ്റി പിടിച്ച് ചോദിച്ചു.
“അതൊന്നൂല്ല ടാ. നീ ഉറങ്ങാൻ നോക്ക്. “
“പിന്നെന്താ അത്? പറ അമ്മാ” വർക്കി കൈ എത്തിച്ച് മോളിയുടെ കവിളിൽ തോണ്ടി
“അതേയ്. “
മോളി വാക്കുകൾക്കായ് പരതിയപ്പോൾ ലാലി ചെവി കൂർപ്പിച്ചു.
“ഇന്ന് വാവല്ലെ? വാവടുക്കുന്ന ദിവസങ്ങളിൽ ഗുളികന്റെ പോക്കുവരവുണ്ടാകും. ഗുളികൻ പോയതാ അതിലെ. “
“ഗുളികനോ അതാരാ?”
“അത്. അത്. ” മോളിക്ക് മക്കൾക്ക് എങ്ങനെ പറഞ്ഞ് കൊടുക്കണമെന്ന് സംശയമായി. ” നമ്മടെ മേപ്പാടി അമ്പലം ല്ലെ. അവിടുത്തെ ദേവി ല്ലെ. ദേവി ന്റെ കൂടെ ഉള്ള ഒരു മൂർത്തിയാണ് ഗുളികൻ. “
“മൂർത്തിയോ? അതെന്താ?” ഇരുട്ടിൽ വർക്കിയുടെ കണ്ണുകൾ മിഴിഞ്ഞു.
“അതിപ്പോ. ങാ. നമ്മടെ സെബസ്ത്യാനോസ് പുണ്യാളനെ പോലെ ഒക്കെ. “
” ഗുളികനെയും അമ്പെയ്ത് കൊന്നതാണോ?”
“ആ. അതൊന്നും എനിക്കറിയാമ്പാടില്ല. നമ്മളതിൽ നല്ല പുണ്യാളൻ മാത്രമല്ലെ ഉള്ളു. ന്നാൽ അവരുടെ ദേവിക്ക് നല്ലതും ചീത്തതും ഒക്കെ ഉണ്ട്. ഈ ഗുളികൻ ചോരയും കള്ളുമൊക്കൊ കുടിക്കണ ആളാ. “
” ചോരയോ. ” വർക്കി ഒന്ന് ഞെട്ടി
” ഗുളികന് കോഴി ചോരയും കള്ളുമാണ് ഇഷ്ടം. ”

“മ്മളെ കല്ലായ്മേല് ഒരു ഗുരുതിക്കളണ്ടല്ലോ? അവിടെ പൂജയും തുള്ളലും ഇണ്ടന്ന് രാധ മണി പറഞ്ഞല്ലോ?”, ലാലി താൻ കേട്ട അറിവ് പങ്കു വച്ചു.
“ആ അവിടെ അവര് ഇടക്ക് പൂജ നടത്തി കള്ളും കോഴിന്റെ ചോരയും ഗുളികന് കൊടുക്കും. ഗുളികൻ ആരെയും ഉപദ്രവിക്കാതിരിക്കാനാ. “
“അതെന്തിനാ ഗുളികൻ ആളോളെ ഉപദ്രവിക്കണത്?”
വർക്കിയും ലാലിയും കേട്ട കഥകളിൽ സെബസ്ത്യാനോസ് പുണ്യാളനും സെന്റ് ജോർജ് പുണ്യാളനും ആരെയും ഉപദ്രവിച്ചതായി കേട്ടിട്ടില്ല. രാജകുമാരിയെ പിടിക്കാൻ വന്ന പാമ്പിന്റെ വായിൽ കുന്തം കൊണ്ട് കുത്തിയും ആർക്കും വസൂരി വരാതെ കാത്തുസൂക്ഷിക്കലും ഒക്കെയാണ് പുണ്യാളൻമാരുടെ പണി. ഉപദ്രവിക്കുന്ന പുണ്യാളൻമാരെ പറ്റി കേട്ടിട്ട് കൂടിയില്ല.
” അത് പിന്നെ ദൈവത്തിന് ഇഷ്ടപെടാത്ത പ്രവൃത്തി ചെയ്യുന്ന ആളുകളെ ആയിരിക്കും ഉപദ്രവിക്കണത്. ” മോളിക്കും അതിനെ പറ്റി വലിയ ധാരണ ഇല്ല.
” കിടന്നുറങ്ങാൻ നോക്ക്. ” മോളി കൈ എത്തിച്ച് പുതപ്പ് വലിച്ചിട്ടു.
” അതമ്മാ. ഗുളികൻ അതിലെ പോയപ്പോ തീ വന്നത് എന്താ?” വർക്കി പിന്നെയും മോളിയെ തോണ്ടി.
“ഗുളികൻ പോകുമ്പോ ആരും എതിരെ വരാതിരിക്കാൻ ആവും. ഗുളികൻ പോവുന്ന വഴിയിൽ നിന്നാൽ അടിച്ചിടും ന്നാ പറയണെ. നീ ഉറങ്ങ് ചെക്കാ “
മോളി അരിശപ്പെട്ടു. 

വർക്കി കണ്ണുകളടച്ച് കിടന്നു. അവന് ഉറക്കം വന്നില്ല അവന്റെ മുന്നിൽ തീ നാളങ്ങൾ മിന്നി മിന്നി മറഞ്ഞു കൊണ്ടിരുന്നു. ഉറക്കത്തിലേക്ക് വഴുതി വീഴവെ അവൻ ഒരു സ്വപ്നം കണ്ടു. വായ് നിറച്ച് ചോരയും ഒരു കയ്യിൽ പൂവൻ കോഴിയും മറുകയ്യിൽ കുന്തവുമായി ഒരു രൂപം. അത് വാ പിളർന്നപ്പോൾ തീഗോളം പുറത്തേക്ക് വന്നു. അവൻ അലറി വിളിച്ചു.
“എന്താടാ. “
മോളി മകനെ കുലുക്കി വിളിച്ചു. വർക്കി കണ്ണു മിഴിച്ച് ചുറ്റിലും നോക്കി മുറിയിൽ വെളിച്ചം.
“ടാ. എന്താ ” പകച്ച് നോക്കുന്ന മകനെ നോക്കി മോളി ആശങ്കയോടെ ചോദ്യം ആവർത്തിച്ചു.
” ഗു… ഗുളികൻ. ” വർക്കി വിക്കി. 

” ഗുളികനോ? എവിടെ?”
” ഞാം… കണ്ടു. കയ്യില് കുന്തണ്ടായിരുന്നു. “വർക്കി പറഞ്ഞൊപ്പിച്ചു.
” കുന്തമല്ല കൊട ചക്രം ” മോളിക്ക് ദേഷ്യം വന്നു
” വായീന്ന് തീ വന്നു. ” വർക്കി പേടിയോടെ വീണ്ടും പറഞ്ഞു.
” വെറുതെ വേണ്ടാത്തതൊക്കൊ ആലോചിച്ച് കിടന്നിട്ടാ. നിനക്ക് വെള്ളം വേണോ?” മോളി മകന്റെ ആശങ്ക നിറഞ്ഞ മുഖം തുടച്ചു കൊടുത്തു.
“വേണ്ട. ” വർക്കിയുടെ കണ്ണു നിറഞ്ഞു.
“അയ്യേ വലിയ ചെക്കൻമാര് കരയാൻ പാടില്ല” മോളി അലിവോടെ അവന്റെ മുഖം കയ്യിലെടുത്തു. അവൻ അമ്മയെ ചുറ്റി പിടിച്ചു.

“അതേയ് നമ്മക്ക് നമ്മൾടെ കാവൽമാലാഖമാരില്ലെ അപ്പോ ഒരു ഗുളികനും ചാത്തനും നമ്മളെ ഒന്നും ചെയ്യില്ല. മോൻ നന്മ നെറഞ്ഞ മറിയം ചൊല്ലി ഉറങ്ങാൻ നോക്ക്. ”

മോളി വർക്കിയെ പതുക്കെ കിടക്കയിലേക്ക് കിടത്തി മുടിയിഴയിൽ വിരലോടിച്ചു. “പ്രാർത്ഥിച്ച് കിടക്കാഞ്ഞിട്ടാ ആവശ്യമില്ലാത്ത സ്വപ്നങ്ങള് കാണണെ. ”

മോളി നന്മ നിറഞ്ഞ മറിയം പ്രാർത്ഥന ചൊല്ലി വിളക്കൂതി വർക്കി മറുപടി പ്രാർത്ഥന ചൊല്ലി. പിതാവിനും പുത്രനും സ്തുതി പറഞ്ഞ് വർക്കിയുടെ നെറ്റിയിൽ കുരിശ് വരപ്പിച്ച് മോളി കിടന്നു. ഇരുട്ടിലേക്ക് നോക്കാൻ പേടിച്ച് വർക്കി പുതപ്പ് വലിച്ച് തല മൂടി. ഇതൊന്നുമറിയാതെ ഉറങ്ങുന്ന ലാലി ഒന്ന് ചരിഞ്ഞ് കിടന്നു. മോളിയും നെറ്റിയിൽ കുരിശ് വരച്ചു. കാവൽമാലാഖയെ വിളിച്ച് പ്രാർത്ഥിച്ചു. ഞായറാഴ്ച്ച പള്ളിയിൽ പോകുമ്പോൾ അച്ചനെ കൊണ്ട് തലക്ക് പിടിപ്പിക്കണം. അവൾ മനസിൽ ഗീവർഗ്ഗീസ് പുണ്യാളന് നേർച്ചയും നേർന്നു.

” എല്ലാ കൊല്ലവും അടിമ കഴിപ്പിച്ചോളാന്ന്. ”

പുണ്യാളന്റെ ശക്തികൊണ്ട് മോളി വേഗം ഉറങ്ങി. ഉറക്കത്തിൽ അവളും ഒരു സ്വപ്നം കണ്ടു. തലയിൽ കിരീടം വെച്ച് കയ്യിൽ കുന്തവും മുഖത്ത് പുഞ്ചിരിയുമായ് നിൽക്കുന്ന ഗീവർഗ്ഗീസ് പുണ്യാളനെ. മോളി സന്തോഷത്തോടെ പുഞ്ചിരിച്ചു. പുറത്ത് മഞ്ഞിന്റെ നേർത്ത തുള്ളികൾ ഊറി മേച്ചിൽപുല്ലിന്റെ അറ്റത്ത് ഇറ്റ് വീഴാൻ വെമ്പി നിന്നു. ഡാമിന്റെ മറുഭാഗത്തായി ദൂരെ ഒരു പൊട്ട് പോലെ ഗുളികന്റെ തീനാളങ്ങൾ ഇടക്കിടെ മിന്നി മാഞ്ഞകന്നകന്ന് പോയി. 

ജീസ് കൈതാരം

ചിത്രത്തിന് കടപ്പാട് : പിന്ററെസ്റ്

Post Views: 25
2
Jees Kaitharam

ഞാൻ എന്താണന്ന് കണ്ടുപിടിക്കാൻ പാട് പെടുന്ന പാവം ഞാൻ …

9 Comments

  1. ആന്റണി on March 15, 2024 7:39 AM

    വളരെ നന്നാവുന്നുണ്ട്.
    നന്നായി വായിക്കുക.
    ഒരു പ്രത്യേക ഗ്രാമത്തിന്റെ കഥ പറയുമ്പോൾ ഗ്രാമത്തിന്റെ ജോഗ്രഫി, കഥയിൽ വരുന്ന കഥാപാത്രങ്ങളുടെ പശ്ചാത്തലം അവരുടെ മാനസിക അവസ്ഥ ശാരീരിക നിലവാരം കുടുംബ പശ്ചാത്തലം അവരുടെ ബന്ധങ്ങൾ സംഘർഷങ്ങൾ സന്തോഷങ്ങൾ രതി കുറ്റകൃത്യങ്ങൾ എന്നിവയെല്ലാം മനസ്സിൽ മാഞ്ഞു പോകാതെ ഒരു കാരിക്കേച്ചറായി നിലനിർത്തുക. ഈ കഥയിൽ അങ്ങനെ വലിയൊരു പരിധിവരെ സാധിച്ചിട്ടുണ്ട്.

    ഇനിയും എഴുതുക.
    🌹🌹🌹🌹

    Reply
  2. Faisal Mc on March 3, 2024 8:41 AM

    നല്ല അവതരണം.

    കണ്ടവും ഞാറും നടീലും ചായ കുടിയും എല്ലാം കൺ മുന്നിലൂടെ കടന്നു പോയി…
    അഭിനന്ദനങ്ങൾ 🌹🌹

    Reply
  3. Rathi Ramesh on February 27, 2024 7:30 PM

    ഞങ്ങളുടെ നാട്ടിലെ കണ്ടങ്ങളും ഞാറു നടീലും തെയ്യവും എല്ലാം മുന്നിൽ കണ്ടപോലെ.
    നല്ല വായനാനുഭവം 👌👌

    Reply
    • Jees Kaitharam on February 28, 2024 12:38 PM

      Thank you ❣️

      Reply
    • Smitha on February 28, 2024 9:57 PM

      👍❤️

      Reply
      • Jees on February 29, 2024 3:55 AM

        Thank you 💗

        Reply
        • Soumya Muhammad on March 3, 2024 10:05 AM

          നല്ലെഴുത്ത് 👍🏻

          Reply
          • Joyce on January 28, 2025 6:10 AM

            നല്ലെഴുത്ത്.
            പാടത്തു പണിയെടുക്കുന്നവരുടെ ജീവിതം വാഗ്മയചിത്രമായി മുന്നിലെത്തി.
            അഭിനന്ദനങ്ങൾ!
            👏

    • Jees on March 11, 2024 9:48 PM

      Thank you

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.