Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Wednesday, May 13
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഹേബിയസ് കോർപസ് മുതൽ ആലിബൈ വരെ: ഇതൊക്കെ എന്താ സംഭവം?
അറിവുകൾ ജീവിതം സാമൂഹ്യപ്രശ്നങ്ങൾ സിനിമ

ഹേബിയസ് കോർപസ് മുതൽ ആലിബൈ വരെ: ഇതൊക്കെ എന്താ സംഭവം?

By Pavithra UnniFebruary 28, 2024Updated:March 3, 202410 Comments3 Mins Read121 Views
Bookmark Now
Please login to bookmark Close

No account yet? Register

പുതിയ വാക്കുകൾ കേൾക്കുമ്പോൾ അതെന്താ സംഭവം എന്നുള്ള ക്യൂരിയോസിറ്റിയുള്ളയാണോ നിങ്ങൾ? ഞാൻ അങ്ങനെ ഒരു ശീലം ഉള്ളയാളാണ്. സിനിമയിലാണ് അവ കേൾക്കുന്നതെങ്കിൽ അതിനെക്കുറിച്ച് സെർച്ച് ചെയ്യുക, വായിക്കുക ഇതൊക്കെ എന്റെ ഹോബിയാണെന്ന് പറയാം. പഠിച്ചോണ്ടിരിക്കുക എന്നത് രസകരമായ ഒരു ശീലമാണ്. സിനിമ എന്നെ നിയമം മുതൽ സർക്കാർ കാര്യങ്ങൾ വരെ പഠിപ്പിച്ചിട്ടുണ്ട്. അതിൽ ചില കാര്യങ്ങൾ ഇതാ:

ഹേബിയസ് കോർപസ്: ഒരാളുടെ സ്വാതന്ത്ര്യത്തെ ഹനിക്കും വിധം ആരെങ്കിലും അയാളെ തടവിൽ പാർപ്പിച്ചിരിക്കുന്നു എന്ന് സംശയിക്കുന്നുവെങ്കിൽ ഫയൽ ചെയ്യാവുന്ന ഒരു റിട്ട് പെറ്റീഷൻ ആണ് ഹേബിയസ് കോർപസ്. അന്യായ തടങ്കലിൽ വച്ചിരിക്കുന്നത് വ്യക്തികളോ സർക്കാരോ(പോലീസ്) ആകാം. Show me the body എന്നർത്ഥം വരുന്ന ഈ വാക്ക് പൗരന്റെ മൗലിക അവകാശങ്ങളിൽപ്പെടുന്നത് കൂടിയാണ്. ഹേബിയസ് കോർപസ് ഫയൽ ചെയ്താൽ അയാളെ ഉടനെ കോടതിയിൽ ഹാജരാക്കണം. ഈ വാക്ക് ഉപയോഗിച്ച് കണ്ട ആദ്യ മലയാളം സിനിമ, എന്റെ ഓർമയിൽ, മമ്മൂട്ടി, ജഗതി ശ്രീകുമാർ,ഉർവശി എന്നിവർ അഭിനയിച്ച് 1989 ൽ പുറത്തിറങ്ങിയ ‘അടിക്കുറിപ്പ്’ ആണ്. അതിന് മുൻപ് മലയാളം സിനിമയിൽ ഈ വാക്ക് ഉപയോഗിച്ച് കണ്ടിട്ടുണ്ടോ? നിങ്ങൾ ഏതൊക്കെ സിനിമയിൽ ഈ വാക്ക് കേട്ടിട്ടുണ്ട് എന്ന് കമെന്റ് ചെയ്യൂ.

അമിക്കസ് ക്യൂറി:

ഒരു കേസിൽ തീരുമാനമെടുക്കുന്നതിന് കോടതിയെ സഹായിക്കാൻ തക്ക വിവരങ്ങൾ നൽകുന്ന, ആ കേസിൽ കക്ഷിയല്ലാത്ത ഒരാളോ ഒരു സംഘമോ ഒരു സ്ഥാപനമോ ആണ് അമിക്കസ് ക്യൂറി. കോടതിയുടെ സുഹൃത്ത് എന്നാണ് അമിക്കസ് ക്യൂറി എന്ന ലാറ്റിൻ പദത്തിന്റെ അർത്ഥം. ഞാൻ ഈ വാക്ക് കേട്ടത് മോഹൻലാൽ, ശ്രീനിവാസൻ എന്നിവർ അഭിനയിച്ച ‘ഇവിടം സ്വർഗമാണ്’ എന്ന ചിത്രത്തിലാണ്. നിങ്ങൾ ഈ വാക്ക് കേട്ട മലയാളം സിനിമകൾ കമെന്റിൽ പറയൂ.

ആലിബൈ:

ഒരു പ്രവൃത്തി, പ്രത്യേകിച്ച് ഒരു കുറ്റകൃത്യം, നടന്നതായി ആരോപിക്കുമ്പോൾ ഒരാൾ മറ്റെവിടെയെങ്കിലും ഉണ്ടായിരുന്നു എന്നതിൻ്റെ അവകാശവാദം അല്ലെങ്കിൽ തെളിവ് കോടതിയിൽ ഹാജരാക്കുന്നതാണ് ആലിബൈ. ആദ്യമായി ഈ വാക്ക് മലയാളം സിനിമയിൽ എപ്പോഴാണ് ഉപയോഗിച്ചത്? അവസാനമായി ഞാൻ കേട്ടത്, മോഹൻലാൽ, സിദ്ദിഖ്, അനശ്വര രാജൻ എന്നിവർ അഭിനയിച്ച ‘നേര്’ എന്ന ചിത്രത്തിലാണ്.

മോഡസ് ഓപ്പറാണ്ടി:

ക്രൈം ത്രില്ലറുകളിൽ നമ്മൾ സ്ഥിരമായി കേൾക്കുന്ന വാക്കാണിത്. കുറ്റകൃത്യം നടത്തുന്നത് പ്രത്യേക രീതിയിലാണ് എന്നാണ് ഇത് കൊണ്ട് ഉദ്ദേശിക്കുന്നത്; പ്രത്യേകിച്ച് സീരിയൽ കില്ലർമാർക്ക് സ്വന്തമായ മോഡസ് ഓപ്പറാണ്ടി ഉണ്ടെന്ന് നമ്മൾ ഒരുപാട് സിനിമകളിൽ കേട്ട് കഴിഞ്ഞു.

കഥാപാത്രത്തിന്റെ സ്വഭാവരീതി ദൃശ്യവൽക്കരിക്കാൻ ഈ വാക്ക് സഹായിക്കാറുണ്ട്.

വക്കാലത്ത്: വക്കാലത് നാമ എന്നാണ് മുഴുവൻ പേര്. ഒരു കക്ഷി തന്റെ വാദം കോടതിയിൽ നടത്താൻ ഒരു വക്കീലിനെ ഉത്തരവാദപ്പെടുത്തിയിരിക്കുന്നു എന്ന് കാണിക്കാൻ ഒപ്പിട്ടു കൊടുക്കുന്ന ഡോക്യുമെന്റാണ് വക്കാലത്ത്. വക്കാലത്ത് ഒപ്പിടിക്കാൻ ഓടി നടക്കുന്ന ‘മുകുന്ദനുണ്ണി അസ്സോസിയേറ്റ്സിനെ’ യെ ആരും മറന്നിട്ടില്ലല്ലോ?

പബ്ലിക് പ്രോസിക്യൂട്ടർ: ഒരു പൗരനെതിരെ നടക്കുന്ന കുറ്റകൃത്യം ‘സ്റ്റേറ്റിന്’ എതിരെയുള്ള കുറ്റകൃത്യം കൂടെയാണ്. അതുകൊണ്ട് തന്നെ വാദിക്ക് വേണ്ടി ഹാജരാകുന്ന സർക്കാർ വക്കീലാണ് പബ്ലിക് പ്രോസിക്യൂട്ടർ. ചില കേസുകളിൽ സർക്കാർ പ്രത്യേകമായി നിർദേശിക്കുന്ന ആളാണ് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ. ‘നേരിൽ’ വിജയമോഹനെ പോലെ.

ഇനി ചില പോലീസ് സംബന്ധമായ വാക്കുകൾ ആയാലോ?

അറസ്റ്റ് വാറന്റ്: ജില്ലാ മജിസ്‌ട്രേറ്റ് നൽകുന്ന അറസ്റ്റ് വാറന്റ് ഉണ്ടെങ്കിലേ പൗരനെ അറസ്റ്റ് ചെയ്യാൻ പറ്റൂ എന്നും സെർച്ച് വാറന്റ് ഉണ്ടെങ്കിലേ സ്വകാര്യ സ്വത്തിൽ കയറി പരിശോധിക്കാൻ പൊലീസിന് പറ്റൂ എന്നും സിനിമ നമ്മളെ പഠിപ്പിച്ചിട്ടുണ്ട്. എന്നാൽ കോഗ്നിസബിൾ ഒഫൻസ്(റേപ്പ്, കിഡ്നാപ്പ്,മർഡർ) എന്നിവയിൽ പ്രതിയെന്ന് സംശയിക്കുന്നയാളെ പൊലീസിന് വാറന്റ് ഇല്ലാതെയും അറസ്റ്റ് ചെയ്യാം. സ്ത്രീകളെ രാത്രി അറസ്റ്റ് ചെയ്യാൻ പറ്റില്ല എന്നതും ഏതോ സിനിമയാണ് എന്നെ പഠിപ്പിച്ചത്. പകൽ ആണെങ്കിൽ വനിത പോലീസിന്റെ സാന്നിധ്യവും അനിവാര്യം.

FIR: കോഗ്നിസബിൾ ഒഫൻസ്(റേപ്പ്, കിഡ്നാപ്പ്,മർഡർ) എന്നിവയിൽ പോലീസ് ആദ്യം തയാറാക്കുന്ന രേഖയാണ് ഫസ്റ്റ് ഇൻഫർമേഷൻ റിപ്പോർട്ട്(FIR)

റിമാൻഡ് : അറസ്റ്റ് ചെയ്ത പൗരനെ 24 മണിക്കൂറിനുള്ളിൽ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കണം. അന്വേഷണം തുടരാൻ പ്രതിയുടെ സാന്നിധ്യം ആവശ്യം ഉണ്ടെങ്കിൽ അയാളെ റിമാൻഡ് ചെയ്യും. അതായത് പ്രതി പോലീസ് കസ്റ്റഡിയിൽ ആയിരിക്കും.

ജുഡീഷ്യൽ കസ്റ്റഡി: ചില കേസുകളിൽ പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ ആവും വിടുക. അതായത് താൽക്കാലികമായി ജയിലിലേക്ക് അയക്കും.

അന്വേഷണം തുടർന്ന് കേസ് ഡയറി(CD) കോടതിയിൽ സമർപ്പിക്കും വരെ പ്രതി ജയിലിൽ തുടരും. ജാമ്യം നേടാനും അവസരമുണ്ട്.

ഇത് പോലെ സിനിമ നിങ്ങളെ പഠിപ്പിച്ച കാര്യങ്ങൾ കമെന്റ് ചെയ്യൂ.

©പവിത്ര ഉണ്ണി

Post Views: 30
4
Pavithra Unni

I pen my thoughts here. I am here to make a signature…

10 Comments

  1. മിനി സുന്ദരേശൻ on February 21, 2025 1:34 AM

    വിജ്ഞാനപ്രദം👍💐

    Reply
  2. Deepika Ajith on February 29, 2024 4:31 PM

    Informative…. Nice write up

    Reply
  3. Silvy Michael on February 28, 2024 2:47 PM

    Interesting 👌👌

    Reply
  4. ആശ റോസ് on February 28, 2024 1:17 PM

    ആഹാ ഇതെന്റെ ഫീൽഡ് ആണല്ലോ? 😂😂
    ആലിബൈ എന്നുള്ളത് അതായതു പ്രതി കുറ്റം ചെയ്തു എന്ന് പറയുന്ന സമയത്തു പ്രതി മറ്റൊരു സ്ഥലത്തായിരുന്നു എന്ന് ഉള്ള defence വാദം ഏറ്റവും നന്നായി എടുത്തത് ഒരു അഭിഭാഷകന്റെ കേസ് ഡയറി എന്ന സിനിമയിലാണ്. ആ സിനിമയിൽ അവർ ഉണ്ടായിരുന്നു എന്ന് പറഞ്ഞ കല്യാണ റിസപ്ഷനിൽ വാച്ചിലെ സമയം നോക്കിയാണ് അത് murder നടന്ന സമയം അല്ലായിരുന്നു എന്ന് തെളിയിക്കുന്നത്.

    Reply
    • Pavithra Unni on February 28, 2024 2:36 PM

      Yes ഓർക്കുന്നു. എനിക്ക് വലിയ ഇഷ്ടമാണ് court room drama സിനിമകൾ. You should start writing about controversial cases and trials

      Reply
    • Aswathy Joy Arakkal on February 28, 2024 2:49 PM

      ഇന്ട്രെസ്റ്റിംഗ് 👍

      Reply
      • Sreeja Ajith on February 28, 2024 5:41 PM

        Informative 👍

        Reply
    • Nafs nafs on March 4, 2024 2:24 PM

      interesting 👌💞💞

      Reply
  5. sabira latheefi on February 28, 2024 1:11 PM

    ഇൻവെസ്റ്റിഗഷൻ ഫിലിംസ് ഭയങ്കര ഇഷ്ടമാണ്.ഇൻഫർമേറ്റീവ് ബ്ലോഗ് 👍🏻👍🏻

    Reply
  6. Jayasree John on February 28, 2024 11:56 AM

    Nice Info

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.