Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഇന്ന് ദേശീയശാസ്ത്രദിനം…..
അറിവുകൾ

ഇന്ന് ദേശീയശാസ്ത്രദിനം…..

By Muhammed‌ sageer Pandarathil RasheedFebruary 28, 20241 Comment2 Mins Read76 Views
Bookmark Now
Please login to bookmark Close

No account yet? Register

സി.വി.രാമനെ നൊബെല്‍ സമ്മാനാര്‍ഹനാക്കിയ രാമന്‍ ഇഫക്ടിന്‍റെ പരീക്ഷണ ഫലം സ്ഥിരീകരിച്ചത് 1928 ഫെബ്രുവരി 28 ആം തിയതി ആയിരുന്നു.

ഇതിന്‍റെ സ്മരണയ്ക്ക് എല്ലാവര്‍ഷവും ഫെബ്രുവരി 28 ദേശീയ ശാസ്ത്രദിനമായി ആചരിക്കുന്നു. ലോക ശാസ്ത്രദിനം നവംബര്‍ 10 ആം തിയതിയാണ്.

ശാസ്ത്രബോധവും ശാസ്ത്രത്തിന്‍റെ പ്രാധാന്യവും പ്രചരിപ്പിക്കുക എന്നതാണ് ശാസ്ത്രദിനാചരണത്തിന്‍റെ ലക്ഷ്യം.

ഇത് മുന്നില്‍ക്കണ്ട് രാജ്യത്തെ ഗവേഷണശാലകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും വിപുലമായ പരിപാടികളാണ് സംഘടിപ്പിക്കുന്നത്.

കണികകളില്‍ത്തട്ടിത്തെറിക്കുന്നതുമൂലം പ്രകാശത്തിന്‍റെ തരംഗ ദൈര്‍ഘ്യത്തിന് ഉണ്ടാകുന്ന മാറ്റമാണ് രാമന്‍ ഇഫക്ടില്‍ പ്രതിപാദിക്കുന്നത്. ബാംഗ്ലൂരിലെ സെന്‍ട്രല്‍ കോളജില്‍ 1928 മാര്‍ച്ച് 16 ആം തിയതി നടന്ന ചടങ്ങില്‍ ഈ പ്രതിഭാസത്തെപ്പറ്റി സി.വി.രാമന്‍ ലോകത്തെ അറിയിച്ചു.

ആ ഗവേഷണത്തില്‍ വെങ്കിടേശ്വരനും കെ.എസ്.കൃഷ്ണനും പങ്കാളികളായിരുന്നു. പ്രകാശം നിര്‍മ്മിക്കപ്പെട്ടിരിക്കുന്ന ഫോട്ടോണ്‍ കണികകളെ സ്ഥിരീകരിക്കാനും ക്രിസ്റ്റല്‍ ഘടനകളെയും തന്മാത്രാഘടനകളെ പറ്റി അടുത്തറിയാനും സി.വി.രാമന്‍റെ കണ്ടെത്തെലുകള്‍ കൊണ്ട് സാധിച്ചു.

ഇദ്ദേഹത്തിന്റെ ഗവേണഷണ പരീക്ഷണങ്ങളെ സ്വാധീനിച്ച ശാസ്ത്രജ്ഞന്‍മാരാണ് ഹെല്‍മോട്സും റെയ്‍ലെയും. പതിനെട്ടാം വയസ്സില്‍ത്തന്നെ രാമന്‍റെ ഒരു റിസര്‍ച്ച് പേപ്പര്‍ ഫിലോസഫിക്കല്‍ മാഗസിനില്‍ പ്രസിദ്ധീകരിക്കുകയുണ്ടായി.

പ്രകാശത്തെപ്പറ്റിമാത്രമല്ല ശബ്ദത്തെപ്പറ്റിയും ധാരാളം പരീക്ഷണങ്ങള്‍ രാമന്‍ നടത്തിയിരുന്നു.
Handbuck der Physics എന്ന ജര്‍മ്മന്‍ ഭൗതികശാസ്ത്ര വിജ്ഞാനകോശത്തില്‍ ലേഖനമെഴുതാന്‍ ക്ഷണിക്കപ്പെട്ട ആദ്യ വിദേശി ഇദ്ദേഹമാണ്.

തിരുച്ചിറപ്പള്ളിക്കടുത്തുള്ള തിരുവനൈക്കാവലില്‍ ചന്ദ്രശേഖരന്‍റെയും പാര്‍വ്വതി അമ്മാളിന്‍റെയും മകനായി 1888 നവംബര്‍ 7 ന് ചന്ദ്രശേഖര വെങ്കിട്ടരാമന്‍ ജനിച്ചു. പ്രസിഡന്‍സികോളജില്‍ നിന്നും ബിരുദവും ബിരുദാനന്തര ബിരുദവും സ്വന്തമാക്കി.

1917 ല്‍ അക്കൗണ്ടന്‍റ് ജനറല്‍ എന്ന ഉയര്‍ന്നപദവി രാജിവച്ചതിനുശേഷം കല്‍ക്കട്ട സര്‍വ്വകലാശാലയില്‍ ഫിസിക്സ് പ്രൊഫസറായി. ഇത് അദ്ദേഹത്തിന്‍റെ ജീവിതത്തിലെ ഒരു വഴിത്തിരിവായി.

കല്‍ക്കട്ട സര്‍വ്വകലാശാലയില്‍ ജോലിചെയ്തിരുന്ന കാലത്തുതന്നെ ഇന്ത്യന്‍ അസോസിയേഷന്‍ ഫോര്‍ ദ കള്‍ട്ടിവേഷന്‍ ഓഫ് സയന്‍സ് എന്ന സ്ഥാപനത്തില്‍ അദ്ദേഹം ഗവേണം നടത്തി.

ഈ കാലം സി.വി.രാമന്‍റെ സുവര്‍ണ്ണകാലമായാണ് വിലയിരുത്തുന്നത്. 1948 ല്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ നിന്നും വിരമിച്ച ശേഷം ബാംഗ്ലൂരില്‍ രാമന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എന്ന സ്ഥാപനത്തിന്‍റെ മേധാവിയായി.

1924 റോയല്‍ സൊസൈറ്റി ഫെലോ, 1929 നൈറ്റ് ബാച്‍ലര്‍, 1930 നൊബെല്‍ സമ്മാനം, 1941 ഫ്രാങ്ക്ലിന്‍ മെഡല്‍, 1954 ഭാരതരത്ന, 1957 ലെനിന്‍ പീസ് പ്രൈസ് എന്നിവയാണ് ഇദ്ദേഹത്തെ തേടിയെത്തിയ പ്രധാന പുരസ്കാരങ്ങള്‍.

1970 മെയ് 21 ആം തിയതി ആ മഹാപ്രതിഭ തന്റെ 82 ആം വയസ്സിൽ കാലയവനികക്കുള്ളില്‍ മറഞ്ഞു.

Post Views: 43
3
Muhammed‌ sageer Pandarathil Rasheed
  • Website

വായന, എഴുത്ത്, സഞ്ചാരം….. ❤️

1 Comment

  1. Sunandha Mahesh on February 29, 2024 2:34 PM

    Excellent writeup 👍

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.