Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » അറിയാതെപോയ ഇന്നലെകൾ
കഥ ജീവിതം പ്രണയം ബന്ധങ്ങൾ വിവാഹം

അറിയാതെപോയ ഇന്നലെകൾ

By Sunandha MaheshMarch 1, 2024Updated:March 9, 202440 Comments4 Mins Read246 Views
Bookmark Now
Please login to bookmark Close

No account yet? Register

“വഴിയിലൂടെ നടന്നുകൊണ്ടുള്ള നമ്മുടെ സംസാരം ഇനി വേണ്ടാ ശ്യാം.” കോളേജ്ഗേറ്റു കടന്ന് അപ്പോഴവർ പുറത്തേക്കെത്തിയിരുന്നു.

ഭാനു തികച്ചും ഒരു നാട്ടിൻപുറത്തുകാരിയുടെ മനോവ്യാപാരം ഒട്ടും മറയില്ലാതെ പുറത്തേക്കിട്ടു.

“മ്മ്… മനസ്സിലായി. ഒരു മുറിക്കുളിൽ ഇരുന്നുള്ള ഔപചാരികത ഒഴിവാക്കിയാൽ നന്നെന്ന് പറഞ്ഞിരുന്നല്ലോ അതുകൊണ്ടാണ്.

“അന്നതു പറയുമ്പോൾ ഈ കണ്ടുമുട്ടലിന്റെ ഇടവേളകളുടെ ദൈർഘ്യം കുറയുമെന്ന് ആരറിഞ്ഞു”

“മം… “ വീണ്ടും ഒന്നു മുളുകയല്ലാതെ പ്രത്യേകിച്ചൊന്നും പറയാൻ ശ്യാമിനുണ്ടായിരുന്നില്ല. എന്നുമവനങ്ങനെയാണ്. അവൾക്കുമുന്നിൽ ഒരു കേൾവിക്കാരനായി ഇരിക്കും. കഥകൾ പറയാൻ ഇഷ്ടമുള്ള അവൾ കഥകൾ പറഞ്ഞുകൊണ്ടേയിരിക്കും.

നഗരത്തിൽ സ്വന്തമായി ഒരു ക്ലിനിക്കുണ്ട് ശ്യാമിന്. ഭാനു ഒരു പ്രൈവറ്റ് കോളേജിൽ ലെക്ചററായി ജോലിചെയ്യുന്നു. പലപ്പോഴും തമ്മിൽ കണ്ടുമുട്ടിയിട്ടുണ്ടെങ്കിലും അടുത്തിടപഴകാൻ തുടങ്ങിയത് ആറുമാസത്തിനിപ്പുറമാണ്.
ഓരോന്നിനും സമയം പണ്ടേ നിശ്ചയിച്ചിട്ടുണ്ടെന്നത് എത്ര ശരി.
കോഫീഷോപ്പിലെക്ക് നടക്കുമ്പോൾ ഭാനു ഓരോന്ന് ചിന്തിച്ചുകൊണ്ടേയിരുന്നു.

കോഫീഷോപ്പിലെ ടേബിളിനിരുപുറവുമിരിക്കുമ്പോൾ പതിവില്ലാത്ത ഒരു മൗനം അവളെ പൊതിഞ്ഞിരിക്കുന്നത് അവൻ ശ്രദ്ധിച്ചു.

സത്യത്തിൽ എവിടെവെച്ചോ മുറിഞ്ഞ് പോയേക്കാമായിരുന്ന ജീവിതത്തിന് തുടർച്ച കാണാൻ കാലമനുവദിച്ച സംസാരശകലങ്ങൾ അവളിലെ മുറിവുകളുണക്കിക്കൊണ്ടേയിരിക്കുകയായിരുന്നു അപ്പോൾ.

“ഇടയ്ക്കെന്തോ പറഞ്ഞല്ലോ കുട്ടികൾക്ക് ഇതൊക്കെ മതി കഥയിറക്കാനെന്ന്… അപ്പോൾ കഥ എന്തെങ്കിലും?” മൗനം മുറിക്കാന്നെന്നോണം അവൻ ചോദിച്ചു.

അതു പറയുമ്പോൾ അവന്റെ കണ്ണുകളിലെ തിളക്കം അവളുടെ കവിളുകളെ കൂടുതൽ സുന്ദരമാക്കി. അതിന്റെ മനോഹരതയിൽ അവൻ ലയിച്ചിരിക്കെ അടുത്തനിമിഷം തന്നെ അവളുടെ കണ്ണുകൾ ഒരു നൊടി നിശ്ചലമാകുന്നതും അവളിലേക്ക് കരിനിഴലുകൾ വീഴുന്നതും  ശ്യാം ശ്രദ്ധിച്ചു.

തിരിച്ചറിയപ്പെടാതെ പോകുന്ന ദിനരാത്രങ്ങൾ സമ്മാനിക്കാൻ മാത്രം അത്രയുമുണ്ടായിരുന്നോ വരുൺ എന്നിൽ….
ഭാനു ഭൂതകാല പുതപ്പിനുള്ളിൽ ചുരുണ്ടു കിടന്നു.

യാന്ത്രികമായ ചെയ്തികളിലൂടെ ദിവസങ്ങൾ നീങ്ങുന്നുണ്ടെന്നല്ലാതെ കുടുംബകോടതിയുടെ പടികളിറങ്ങി ഇരുവഴികളിലേക്കു നടന്നു നീങ്ങിയതിനുശേഷം ജീവിതമെന്തെന്നു താൻ അറിഞ്ഞിട്ടുണ്ടോ?
ഇനിയും ഇങ്ങനെ എത്രനാൾ?
അമ്മയിപ്പോൾ എന്തൊക്കെയോ പറഞ്ഞുതുടങ്ങിയിട്ടുണ്ട്. ഇനിയും പറന്നുനടക്കാനാവുന്ന ചിറകുകൾ സ്വന്തമായുണ്ടെന്ന പണ്ടത്തെ തന്റെ പറച്ചിലുകൾ അമ്മയിങ്ങനെ ഓർമ്മിപ്പിക്കുന്നുണ്ട്. പറവയാകുമെന്നാണു പറഞ്ഞത് പക്ഷേ, ഉരഗമായിഴയുന്ന ജന്മമാകുന്നുണ്ടോ എന്ന് വാക്കുകളിൽ അമ്മ സംശയം പങ്കുവെക്കുന്നുമുണ്ട്.

പക്ഷേ, എങ്ങനെ? എവിടെനിന്നാണ് ഒരു തുടക്കം കിട്ടുക. വരുണിപ്പോൾ എന്നുതൊട്ടോ കാത്തിരുന്ന കൂട്ടിനെ സ്വന്തമാക്കിയ ആഘോഷങ്ങളിൽ…

എന്നാൽ മൂന്ന് വർഷങ്ങളിൽ, മുഴുവനായും അവനിൽ സമർപ്പിക്കപ്പെട്ട തന്നെക്കുറിച്ച്…
ഇല്ലാ. അവൻ ചിന്തിക്കുന്നുണ്ടാവില്ല. തന്നിലത്രയും അവനുണ്ടായിരുന്നുവെന്ന് അവനറിയാമായിരുന്നെങ്കിൽ അവൻ, “നമുക്കു പിരിയാം” എന്ന് പറയില്ലായിരുന്നല്ലോ!”

അതുമാത്രമോ… “ഭാനു എനിക്കൊരു പ്രണയമുണ്ടായിരുന്നു. വെരി സ്ട്രോങ്ങ്‌ ബന്ധം. പക്ഷേ വളരെ നിസ്സാരമെന്ന് ഇന്നു തോന്നുന്ന ഒരു കാരണത്തിന് ഞങ്ങൾ പിരിഞ്ഞു. രണ്ടുപേർക്കും ഈഗോ ആയിരുന്നു തമ്മിൽ തോറ്റു കൊടുക്കില്ലെന്ന വാശി. ആ ട്രൗമയിൽ നിന്നു ഒരു രക്ഷക്കു  വേണ്ടിയാണ്  നിന്നെ  ഞാൻ വിവാഹം  കഴിച്ചത്. സോറി ഐ വാസ് നോട്ട് ട്രൂത്ഫുൾ ടു യു.”

നിസ്സാരമായി അവൻ അതു പറഞ്ഞു വയ്ക്കുമ്പോൾ മറുവശത്തു നിൽക്കുന്ന ആളുടെ അവസ്ഥ..ആര് ഓർക്കാൻ.

നീറുകയായിരുന്നു, ആരോടോയുള്ള വാശി തീർക്കാൻ തന്നെ കരുവാക്കിയതാണെന്നു അറിയാതെ മൂന്നു വർഷം. ഇടയ്ക്കുള്ള കളിയാക്കലുകളും, കൂടെ ജോലിചെയ്യുന്ന സ്ത്രീകളുമായി താരതമ്യം ചെയ്തുള്ള സംസാരവും എല്ലാം തന്നോടുള്ള സ്നേഹം മാത്രമാണെന്നു കരുതിയ മൂഢദിനങ്ങൾ. ലോകം അവനിൽ ഒതുക്കി, അവനുവേണ്ടി വേഷവിധാനത്തിൽ മാറ്റം വരുത്തി. എന്നിട്ടും… വാശി തീർന്ന് അവരൊന്നുചേർന്നപ്പോൾ അവന്റെ ജീവിതത്തിൽ ഞാനൊരു അധികപ്പറ്റായി മാറിയത് എത്ര പെട്ടെന്നായിരുന്നു.

ഇത്രൊയൊക്ക സംഭവിച്ചിട്ടും അകലാൻ കഴിഞ്ഞില്ല. വരുൺ തനിൽനിന്ന്  അകലുന്നു എന്നറിഞ്ഞിട്ടും സമ്മതിച്ചു കൊടുക്കാതെ മനസ്സിനെ പറഞ്ഞു പാകപ്പെടുത്തി. ഓഫീസ് ടെൻഷനായിരിക്കും, ഇടയ്ക്കിടെ വരുന്ന തലവേദനയുടെ അസ്വസ്ഥമായിരിക്കും എന്നൊക്കെ. പക്ഷേ ഡിവോഴ്സ് നോട്ടീസ് ഒപ്പിടാൻ മുന്നിൽ വച്ചപ്പോൾ, പൂർണമായി മനസ്സിലായി ഞാനായിരുന്നു അവന്റെ തലവേദനയെന്ന്.

മറക്കാൻ ശ്രമിക്കുമ്പോഴെല്ലാം ഓർമ്മകൾക്ക് ജീവൻ വയ്ക്കും, പിന്നെ പതിയേ കണ്ണീരിന്റെ നനവു നുകർന്നതു വളരും. വളർന്നുവളർന്ന് പതിയേ ചിത്രങ്ങൾ വികൃതമായി തുടങ്ങും. അതോടെ ഇന്നിലേക്ക് തിരിച്ചുവരും.

അടുത്ത ടേബിളിൽ ഇരിക്കുന്നവരുടെ ഉച്ചത്തിലുള്ള സംഭാഷണം അവളുടെ ചിന്തകളെ മുറിച്ചു.
അപ്പോഴാണവൾ മെനുകാർഡ് മറിച്ചുകൊണ്ടിരിക്കുന്ന ശ്യാമിനെ ശ്രദ്ധിച്ചത്.
ശ്യാം തന്നോട് എന്തോ ചോദിച്ചിരുന്നു. അതിനുത്തരം നൽകിയില്ല എന്നുമാത്രമല്ല താൻ ഇത്രയും നേരം മറ്റേതോ ലോകത്തായിരുന്നു.
തന്റെ മൗനത്തിനും, വാചാലതക്കും മറുത്തൊരു അക്ഷരം പറയാതെ കൂട്ടിരിക്കും. അതാണവൻ.

അവൾ കൗതുകത്തോടെ അവനെ നോക്കി.
ഏട്ടന്റെ കൂട്ടുകാരൻമാത്രമായിരുന്ന ശ്യാം ഇന്നിതാ തന്റെ…
ആരാണവൻ, വെറുമൊരു കേൾവിക്കാരൻമാത്രമാണോ?
ഭീതിയോടെ ഞെട്ടിയുണർന്നിരുന്ന തന്നെ സുന്ദരസ്വപ്നങ്ങൾ കണ്ടുറങ്ങാൻ പാകത്തിന് ആക്കിയത് അവനാണ്.

എന്താണ് അവനിലൂടെ താൻ നേടിയെടുത്ത മാജിക്. “നിന്റെ ശരികളിലൂടെ സഞ്ചരിക്കുമ്പോൾ നീ നിന്നെ സ്വയം സ്നേഹിച്ചു തുടങ്ങും. പിന്നെ നിന്നെ സംരക്ഷിക്കാൻ നിനക്ക് നീ മാത്രം മതി”, ശ്യാമിന്റെ വാക്കുകൾ.
അതേ എനിക്കു ഞാൻമാത്രം മതി ! പിന്നെ എന്റെ എങ്കാന്തതകളിൽ കൂട്ടിരിക്കാൻ നീയും…

ഒന്ന് തൊണ്ട അനക്കി ശബ്ദമുണ്ടാക്കി അവൾ ശ്യാമിന്റെ ശ്രദ്ധ തന്നിലേക്ക് തിരിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.

“സാറേ, മെനു കാർഡ്   പഠിച്ചു കഴിഞ്ഞാൽ ഒരു കാപ്പി ഓർഡർ ചെയ്യൂ.”, ഗ്ലാസ്സിലെ വെള്ളം ഒന്നിറക്കിക്കൊണ്ട് ഭാനു ശ്യാമിനോട് പറഞ്ഞു.

അലസമായി എങ്ങോട്ടോ നോക്കിക്കൊണ്ട് എന്നാൽ ഓരോ വാക്കിലും സ്നേഹം കലർത്തി അവനതിന് ഉത്തരം നൽകി.

“നിന്റെ ചിന്തകളെ മുറിക്കേണ്ടെന്ന് കരുതി.
കോഫീ ഓർ ടീ എന്താണ് വേണ്ടത് ?”

‘കോഫീ പറയൂ എന്നുപറഞ്ഞത് കേട്ടില്ല അല്ലേ.. അപ്പോൾ ഞാൻ തനിച്ചായിരുന്നില്ല സ്വപ്നലോകത്ത്.”

അവൾ തന്റെ മനസ്സ് വായിച്ചിരിക്കുമോ എന്ന ചിന്തയിൽ ഒരു കുഞ്ഞു ജാള്യത അവന്റെ മുഖത്തു തെളിഞ്ഞു. ബെയററെ വിളിച്ച് രണ്ടു കോഫീ പറയുമ്പോഴും അവൻ അവളുടെ കണ്ണുകളിലേക്കു നോക്കിയില്ല.

ഉള്ളിന്റെയുള്ളിൽ അവൻ അവനോടുതന്നെ പറഞ്ഞു.
നീ ഒരിക്കലും തനിച്ചായിരുന്നില്ല ഭാനു, വർഷങ്ങളോളം ഒരു നിഴൽപോലെ ഞാൻ കൂടെയുണ്ടായിരുന്നു. അടുത്തടുത്ത ഇരിപ്പിടങ്ങളിൽ, എന്നാൽ തൊടാതെ ഇരുന്നതും പിന്നെ, മനസ്സുതൊട്ട് ഒരുപാടു പറഞ്ഞതും വേനലും മഴയും മഞ്ഞും… ഒന്നും അറിയാതെയായിരുന്നു.

കാലങ്ങൾ തന്നെ കാണാതെപോയ നാളുകളിലൊന്നിൽ ഒരു മഴയിലേക്കു നീ ഇറങ്ങിപ്പോകുമ്പോൾ മഴ നനയാനുള്ള പൂതികേട്ട് തിരിച്ചുവരുമെന്ന പ്രതീക്ഷ അന്ന് സത്യമായിട്ടും ഏറെയായിരുന്നു. ഒന്നിനുമല്ലാതെ… വെറുതേ,
ഒരുപാട് പറയാൻ ഇനിയും…

നീ മടങ്ങിവരാത്ത പകലുകളും രാത്രികളും വിരഹത്തിന്റെ കാറ്റായൊന്നും സ്പർശിച്ചതേയില്ല. പറയാമായിരുന്നു എന്ന ഖേദമല്ലാതെ.
ഒരിക്കൽ മഴയത്ത് തനിച്ചാക്കിയ കുടയിൽ, വീണ്ടും ഇടംതേടിയുള്ള നിന്റെ യാത്ര സന്തോഷമേകട്ടെ എന്നല്ലാതെ എന്ത്.

“ശ്യാം എന്റെ അനിയത്തി ഭാനുവിന്റെ വിവാഹ ജീവിതം ഒരു പരാജയമായിരുന്നുവെന്ന് നിനക്ക് അറിയാമല്ലോ. ഇപ്പോൾ അവൾ ആരോടും അധികം സംസാരിക്കുന്നില്ല, ഒരു ഡിപ്രെഷൻ മൂഡ്. ഒരു തെറാപ്പിസ്റ്റ് എന്ന നിലക്ക് നിനക്ക് അവളെ സഹായിക്കാൻ കഴിയും. ഞാൻ അവളെ നിന്നെ ഏൽപ്പിക്കുന്നു.” തന്റെ കൂട്ടുകാരന്റെ വാക്കുകൾ…

അന്ന് ഞാൻ സ്വയം തറപ്പിച്ചു പറഞ്ഞു  ‘എന്റെ മുന്നിൽ ഇരിക്കുന്നത് ആ പഴയ ഭാനുവല്ല. ഞാനും ഇന്നാ ബോയ്സ് കോളേജിലെ പൊടിമീശക്കാരനല്ല.’

മനസ്സു തളർന്നു തനിക്കുമുമ്പിൽ ഇരിക്കുന്ന രോഗികളുടെ ആശ്രയകേന്ദ്രമാണ് ഞാൻ. തളർന്ന മനസ്സുകൾക്ക് ഉണർവ് നൽകാം, പ്രതീക്ഷ നൽകാം. പക്ഷേ, അതിൽ സ്വാർത്ഥതാല്പര്യങ്ങൾ ഉണ്ടാവരുത്. അതാണ് മെഡിക്കൽ എത്തിക്സ്.

“തെറാപ്പിസ്റ്റേ കാപ്പി തണുക്കും. കുടിക്ക്.”
ഭാനുവിന്റെ തെറാപ്പിസ്റ്റ്  എന്ന വിളി അവനിൽ ചിരിയുണർത്തി.
ഒപ്പം കർത്തവ്യബോധവും.

അതേ, അവളെ കേട്ടുകൊണ്ട്
ചോരാതെ, വെയിലേൽക്കാതെ, തണലാകാനുള്ള കരുതൽ. അതുമാത്രം മതി…പിന്നെയെല്ലാം കാലത്തിനു വിട്ടുകൊടുക്കാം

കാപ്പിയുടെ ചൂട് അപ്പോഴും ആറിയിട്ടുണ്ടായിരുന്നില്ല…

#റീബൗണ്ട്റിലേഷൻഷിപ്

Pic coutersy : Google

Post Views: 29
8
Sunandha Mahesh

വായനയിലൂടെ എഴുത്തിൽ എത്തിയവൾ.

40 Comments

  1. Shiju KP on March 8, 2024 5:58 PM

    ചേച്ചിയുടെ എഴുത്ത് അടിപൊളിയായിട്ടുണ്ട്. നല്ല പ്രയോഗങ്ങളും ഉപമകളും 💞💞 വലിയൊരു എഴുത്തുകാരിയെ വായിക്കുകയാണെന്ന് ഇടക്ക് തോന്നിപ്പോയി.

    Reply
  2. Simble Sebastian on March 8, 2024 1:36 AM

    നന്നായിട്ടുണ്ട് ചേച്ചി എന്നത്തേയും പോലെ ❤️

    Reply
    • Seenath on March 15, 2024 1:07 PM

      വളരെ ഹൃദ്യമായ എഴുത്ത് 🙏❤️🥰

      Reply
  3. SRUTHI K C on March 7, 2024 10:08 PM

    ❤️❤️ സുന്ദരം

    Reply
  4. Deepika Ajith on March 4, 2024 5:15 PM

    അതിമനോഹരം ❤️

    Reply
    • Sunandha Mahesh on March 5, 2024 3:53 PM

      സ്നേഹം ദീപിക ❤️

      Reply
  5. Sajna on March 3, 2024 5:55 PM

    അതിമനോഹരം ചേച്ചി ❤️

    Reply
    • Sunandha Mahesh on March 4, 2024 10:09 AM

      സ്നേഹം സജ്‌ന ❤️

      Reply
  6. Seena Navaz on March 3, 2024 8:53 AM

    വരികൾക്കിടയിലൂടെ വായിക്കാൻ പ്രേരിപ്പിക്കുന്ന എഴുത്ത്. പറയാതെ പോയ പ്രണയവും അറിയാതെ പോകുന്ന ഇഷ്ടവും ഹൃദയത്തിലെവിടെയോ നേരിയ നൊമ്പരം സൃഷ്ടിക്കുന്നെങ്കിലും ഒടുവിൽ പ്രതീക്ഷയുടെ ഒരു തിരി കൊളുത്തുന്നുണ്ട്. മനോഹരം❤️

    Reply
    • Sunandha Mahesh on March 3, 2024 4:52 PM

      സ്നേഹം ഡിയർ ❤️

      Reply
      • Sreeja Ajith on March 3, 2024 8:07 PM

        നല്ല കഥ ❤️

        Reply
        • Sunandha Mahesh on March 4, 2024 10:10 AM

          സ്നേഹം ശ്രീജ ❤️

          Reply
      • yesoda on March 3, 2024 11:49 PM

        മനോഹരം ഡിയർ. ചില വരികൾക്ക് കാവ്യഭംഗിയുണ്ട്. കഥയെക്കാൾ ഇഷ്ടായത് എഴുത്താണ് 👌👌👌ഭാനു വേദനയോടെ കടന്നുപോയ വഴികളിൽക്കൂടി വായനക്കാരും സഞ്ചരിക്കുമ്പോൾ പ്രത്യാശയുടെ മുനമ്പ് കണ്ടു.

        Reply
        • Sunandha Mahesh on March 4, 2024 10:10 AM

          സ്നേഹം ചേച്ചൂസ്സ് 😍😍😍

          Reply
  7. Savitha Sunil on March 2, 2024 7:14 PM

    ❤️❤️❤️

    Reply
    • Vrinda on March 2, 2024 10:16 PM

      ❤️❤️

      Reply
      • Joyce Varghese on March 3, 2024 6:29 AM

        മനോഹരമായ രചന.
        തെന്നിമാറിയ ബന്ധങ്ങൾ, ജീവിതം നിറം കെടുത്തുമ്പോഴും നിരാശയുടെ പ്രഹരം ത്തിന്റെ ശക്തിയിൽ ഉയർന്നുപ്പൊങ്ങി , ജീവിതം തിരിച്ചുപിടിക്കുന്നവരുടെയാണ് വിജയികളുടെ ലോകം.
        എത്ര അനായാസമായാണ്, കഥാകാരി അവഗണിക്കപ്പെട്ട സ്ത്രീയുടെ മനോവികാരങ്ങൾ അവതരിപ്പിച്ചത്.
        👌👏

        Reply
        • Sunandha Mahesh on March 3, 2024 7:39 AM

          Joyce സ്നേഹം സ്നേഹം, സ്നേഹം ❤️

          Reply
        • Reshma lechus on March 3, 2024 11:29 PM

          ഇന്നലെകളിലെ ഓർമ്മകൾ ഇടയ്ക്ക് ഒക്കെ കാറ്റ് പോലെ തഴുകി കൊണ്ടിരിക്കും. യാഥാർഥ്യം തിരിച്ചറിയാൻ ആവാതെ..മനസിലെ പിടി വലികൾ കൊണ്ട് ഇടയ്ക്ക് ഒക്കെ ശ്വാസംമുട്ടും.. എന്നെ ഉണർത്തുന്നത് പുത്തൻ പുലരി ഇടയ്ക്ക് ഒകെ വിരുന്നുകാരൻ ആയി വരുന്നത് ഇന്നലെകളിലെ ഓർമ്മകൾ തന്നെയാണ്. ചിലപ്പോ ഭ്രാന്തി പോലെ മറ്റു ചിലപ്പോ ശാന്തമായി ആയിരിക്കും. ഓർക്കാൻ ഇഷ്ടം അല്ലാത്ത ഓർമ്മകൾ ഇങ്ങനെ നമ്മെ വലയം ചെയ്തു കൊണ്ടിരിക്കും..

          നല്ല ഒഴുക്ക് ഉള്ള എഴുത്തു 🥰❤️❤️

          Reply
          • Sunandha Mahesh on March 4, 2024 10:11 AM

            അഭിപ്രായം 👌

            സ്നേഹം ലെച്ചു ❤️

          • Jalajanarayanan on March 12, 2024 8:11 PM

            മനോഹരമായ ഒരെഴുത്തു. ഭാനുവിന്റെ സ്വപ്നങ്ങളിൽ കൂടെ
            സഞ്ചരിച്ച പ്രതീതി. ആശംസകൾ dear ❤️❤️❤️

      • Sunandha Mahesh on March 3, 2024 7:38 AM

        Thankyou 😍

        Reply
      • Sunandha Mahesh on March 3, 2024 7:39 AM

        Thankyou vrinda 😍

        Reply
    • Sunandha Mahesh on March 3, 2024 7:38 AM

      Thankyou 😍

      Reply
  8. Sunandha Mahesh on March 2, 2024 7:13 PM

    കേൾക്കാൻ ആളുകളുണ്ട് മനസുകൊണ്ട് നോക്കിയാൽ കാണാം..

    സ്നേഹം വിമി ❤️

    Reply
  9. Bindu on March 2, 2024 3:35 PM

    പ്രണയത്തിൻ്റെ ചൂടാറാത്ത ഒരുപാട് കപ്പ് കോഫികൾ അവർ ഒരുമിച്ച് കുടിയ്ക്കട്ടേ എന്ന് ആഗ്രഹിച്ചു പോകുന്ന എഴുത്ത്😍

    Reply
    • Sunandha Mahesh on March 2, 2024 7:10 PM

      കുടിക്കുമായിരിക്കും.. 😍
      സ്നേഹം ബിന്ദു ❤️

      Reply
  10. ramsinas on March 2, 2024 11:54 AM

    super chechi banu syamine praniyichirunnenghil allee 😄😄 but syam doctor aakan maathram aaghrahikkunna nalla msg thante professionoodulla aathmarthatha . oru vivaham thakartha baanu oru nombaramaayi manassil 🥺🥺

    Reply
    • Sunandha Mahesh on March 2, 2024 7:11 PM

      കാലം പറയട്ടെ എന്ത് വേണോന്ന്.. സ്നേഹം റംസി ❤️

      Reply
  11. Silvy Michael on March 2, 2024 10:19 AM

    കഥ എങ്ങനെയും പൂരിപ്പിക്കാം അല്ലേ. വായനക്കാരനെയും എഴുത്തിന്റെ ഭാഗമാകാൻ പ്രേരിപ്പിച്ചുകൊണ്ട് ഒരു തുറന്ന അവസാനിപ്പിക്കൽ. കൊള്ളാം ചേച്ചീ. നല്ല ക്രാഫ്റ്റ് 👌👌

    Reply
    • Sunandha Mahesh on March 2, 2024 7:11 PM

      ഇതിന്റെ ബാക്കി എഴുതൂ 😍

      Reply
      • Divya Sreekumar on March 3, 2024 12:59 PM

        സുന്ദരം 🥰🥰🥰🥰🥰

        Reply
        • Sunandha Mahesh on March 3, 2024 4:52 PM

          സ്നേഹം ദിവ്യാ ❤️

          Reply
      • Nafs nafs on March 3, 2024 8:19 PM

        വരികൾക്കപ്പുറം വായിച്ചെടുക്കാവുന്ന കഥ. നന്ദയുടെ വേറിട്ട എഴുത്ത്. അഭിനന്ദനങ്ങൾ dear👏👏

        Reply
  12. Faisal Mc on March 2, 2024 8:36 AM

    മനോഹരം 🌹🌹

    Reply
    • Sunandha Mahesh on March 2, 2024 7:12 PM

      സ്നേഹം 😍

      Reply
  13. Vimitha on March 2, 2024 8:15 AM

    ആരെങ്കിലുമൊക്കെ നമ്മെ കേൾക്കണം.
    ആരും കേൾക്കാൻ ഇല്ലാത്തവർ ഹൃദയം തുറക്കാൻ ആകാതെ എങ്ങനെയാ ജീവിക്ക

    🥰

    Reply
    • Sunandha Mahesh on March 2, 2024 7:56 PM

      കേൾക്കാൻ ആളുണ്ട്.. മനസ്സുകൊണ്ട് നോക്കിയാൽ മതി ❤️

      സ്നേഹം വിമി ❤️

      Reply
    • Manna Mereeza on March 2, 2024 8:07 PM

      👍👍

      Reply
      • Sunandha Mahesh on March 3, 2024 4:53 PM

        Thankyou ❤️

        Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.