Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ആദ്യരാത്രി
ജീവിതം ബന്ധങ്ങൾ സ്ത്രീ

ആദ്യരാത്രി

By Anju RanjimaMarch 3, 2024Updated:March 8, 20245 Comments4 Mins Read117 Views
Bookmark Now
Please login to bookmark Close

No account yet? Register

“മാമാ.. എനിക്കും വേണം ആദ്യരാത്രി.”

ഏഴു വയസ്സുള്ള പൊന്നൂട്ടി അത് പറഞ്ഞപ്പോൾ കുടിച്ചു കൊണ്ടിരുന്ന ചായ നിറുകയിൽ കയറി ചുമച്ച് ചുമച്ച് അനീഷിന്റെ കണ്ണ് മിഴിഞ്ഞു.

“എന്തോന്ന്..?

” മാമാ എനിക്ക് ആദ്യരാത്രി വേണം..”

“ഈശ്വരാ…ഈ കുരിപ്പ് എന്തൊക്കെയാ ഈ പറയുന്നേ… ചേച്ചീ…എടി ചേച്ചിയേ..”

അടുക്കളയിൽ നിന്ന് അശ്വതി ഓടി വന്നു.

“എന്താടാ..?

” നിന്റെ പൊന്നുമോളെ കെട്ടിച്ചു കൊടുക്കാൻ സമയമായി.അവൾക്ക് ആദ്യരാത്രി വേണം പോലും..”

“എന്റെ അനിക്കുട്ടാ.. സിനിമയോ സീരിയലോ ഏതാണ്ട് കണ്ടിടം മുതൽ ഇവളിങ്ങനെയാ. ഏത് നേരോം ഇതന്നെ പറച്ചില്.. ആൾക്കാരുടെ മുന്നിലെങ്ങാനും വച്ച് പറയുമോന്നാ ന്റെ പേടി.”

അനീഷ് പൊട്ടിച്ചിരിച്ചു.പൊന്നൂട്ടി മുഖവും വീർപ്പിച്ചു തിരിഞ്ഞ് ഒറ്റ പോക്ക്.

അത് കണ്ട് അവർ പൊട്ടിച്ചിരിച്ചു.

“ചായ മൊത്തം മണ്ടയ്ക്ക് കേറീട്ട് എല്ലാം പോയി. നീ പോയി ഒരു ചായ കൊണ്ട് വാ.”

കാലി ഗ്ലാസും മേടിച്ച് അശ്വതി അകത്തേക്ക് പോയി.

അശ്വതിയും ഭർത്താവ് ദിനേശനും പൊന്നൂട്ടിയും അടങ്ങുന്ന കൊച്ചു കുടുംബം.

അശ്വതിയുടെ ആങ്ങള അനീഷ് ഗൾഫിൽ നിന്ന് വന്നിട്ട് നാളുകൾ ആയിട്ടേ ഉള്ളൂ.

കുറച്ചു നാൾ സഹോദരിയോടും കുടുംബത്തോടും ഒപ്പം താമസിച്ചിട്ട് പോകാമെന്ന് കരുതി വന്നതാണവൻ.

പകുതി വായിച്ച് വച്ച പത്രം വീണ്ടും നിവർത്തി വായിച്ചു കൊണ്ടിരിക്കേ മുറ്റത്തേക്ക് ഏതോ വണ്ടി ഇരച്ചു കയറുന്ന ശബ്ദം കേട്ടണവൻ മുഖമുയർത്തിയത്.

ദിനേശന്റെ ഇളയപെങ്ങൾ അശ്വതിയാണ്. കോളേജിൽ പോകുന്ന വഴിക്ക് സ്കൂട്ടിയും കൊണ്ട് പൊന്നൂട്ട്യേ കാണാൻ വരുന്ന വരവാണ്.

രണ്ടു പേരും കൂട്ടികാരികളെ പോലെയാണ്. വണ്ടി നിർത്തി അവനെ ഒന്ന് ഇടംകണ്ണിട്ട് നോക്കി അവൾ അകത്തേക്ക് നടന്നു.

“ടീ,അശ്വതീ..”, അവൾ തിരിഞ്ഞു നോക്കിയതും അവൻ വീണ്ടും വിളിച്ചു.

” ചേച്ചിയേ.. അശ്വതി ചേച്ചിയേ.. ചായ എന്ത്യേ..?”

എന്തോ പറയാനായി തുടങ്ങിയ അശ്വതി, നാത്തൂൻ അശ്വതിയെ കണ്ടതും വായടച്ചു.

“ഇതാര്.. അച്ചുവോ. എപ്പോ വന്നു?”

” വന്നതേയുള്ളൂ ചേച്ചി. പൊന്നു എവിടെ?

“അകത്തുണ്ട്..”

അശ്വതി പൊന്നുവിന്റെ അടുത്തേക്കും അശ്വതിചേച്ചി അനീഷിന്റെ അടുത്തേക്ക് ചായയും കൊണ്ടും നടന്നു.

അവന്റെ ചുണ്ടിൽ മിന്നിയ ചിരി കണ്ട് അവൾ ചോദിച്ചു, “എന്താ മോനെ ഒരു ഇളക്കം?”

“ഏയ് വെറുതെ..

” നല്ല കുട്ടിയാടാ. വെറും പാവം. കുറച്ചു കുറുമ്പ് ഉണ്ടെന്നേ ഉള്ളൂ.. ദിനേഷേട്ടന്റെ അമ്മേടേം മൂത്ത പെങ്ങളുടെയും ഒന്നും സ്വഭാവമല്ല ഇവൾക്ക്. നിനക്ക് ചേരും. സ്നേഹമുള്ളവളാ..”

“ഒന്ന് പോ ചേച്ചി.”

“നിനക്കും അവൾക്കും ഇഷ്ടമാണെങ്കിൽ അളിയനോട് പറഞ്ഞു ഞാൻ നടത്തി തരാം. നമ്മുടെ അമ്മയ്ക്കും ഇഷ്ടാ അവളെ”

“അതിന് അവളുടെ ഇഷ്ടം കൂടി അറിയണ്ടേ..?”

“അതൊക്കെ ഞാൻ നോക്കിക്കോളാം. നീ ഓക്കേ ആണോ?”

“ഞാൻ ഡബിൾ ഓക്കേ.” അവൻ ചിരിച്ചു.

“ചേച്ചീ…”

ഇരുണ്ട മുഖത്തോടെ പൊന്നൂട്ടിയെയും പിടിച്ചോണ്ട് വരുന്ന അശ്വതിയെ ഇരുവരും അമ്പരന്ന് നോക്കി.

” എന്താ മോളെ?”
“പൊന്നു എന്തൊക്കെയാ പറയുന്നത്? ആദ്യരാത്രി വേണമെന്നൊക്കെ..”

അവർ അത് കേട്ട് പൊട്ടി ചിരിച്ചു.

“അതിനാണോ നീ ഈ വീർപ്പിച്ച് കെട്ടിയത്. അതവൾ എന്തോ ടിവിയിൽ കണ്ടിട്ട് പറയുന്നതാ.. നീ അത് കാര്യാക്കണ്ട.”

“പറ്റില്ല ചേച്ചീ.. മാമൻ പറഞ്ഞതാണെന്നാ മോൾ പറഞ്ഞത്.”

അനീഷിനെ ദേഷ്യ ത്തോടെ നോക്കി കൊണ്ട് അവൾ പറഞ്ഞു. അവൻ അമ്പരന്നു.

” ഞാനോ..?”

“അതേ. മാമൻ പറഞ്ഞു കൊടുത്തത് തന്നെയാന്നാ പറഞ്ഞത്. മാമനും മോൾക്കും കൂടി ആദ്യരാത്രി ആഘോഷിക്കാമെന്ന്. അച്ഛനും അമ്മയും ഇല്ലാത്ത ദിവസം..”

അനീഷും അശ്വതിയും പരസ്പരം നോക്കി. ഒരു കണ്ണിൽ നിസഹായതയും മറു കണ്ണിൽ രോഷവും.

“അനിമമാമനല്ല. ഗിരി മാമനാ പറഞ്ഞത്.”

പൊന്നൂട്ടി പറഞ്ഞത് കേട്ട് മൂവരും അവളെ ഞെട്ടലോടെ നോക്കി.
ഗിരി ദിനേശന്റെ ഉറ്റ സുഹൃത്താണ്.

ഊണിലും ഉറക്കത്തിലും സൗഹൃദം പങ്കിടുന്നവർ. മിക്കവാറും ജോലി കഴിഞ്ഞു ഒന്ന് മിനുങ്ങിയിട്ട് രണ്ടുപേരും കൂടി വീട്ടിലെത്തി അത്താഴവും കഴിച്ചിട്ടാവും ഗിരി മടങ്ങുക.

അശ്വതിയുടെ നേർക്ക് ഇത്രയും വർഷമായിട്ടും ഒരു പിശക്‌ നോട്ടം നോക്കാത്തവനാണ്.

“എന്റെ ചേച്ചി.. കാലം വല്ലാത്തതാ..”

അശ്വതി അശ്വതിചേച്ചിയോട് പറഞ്ഞു.

” പെൺകുട്ടികൾ എന്തേലും പറയുന്നുണ്ടെങ്കിൽ അത് ശ്രദ്ധിക്കണം. കുട്ടിക്കളി ആണെന്ന് കരുതി തള്ളി കളയരുത്. കുഞ്ഞുങ്ങൾക്ക് അങ്ങനെയൊക്കെയേ പറയാൻ അറിയൂ. നമ്മളെ ദുരുപയോഗം ചെയ്യുന്നതാണെന്ന് പോലും കുഞ്ഞുങ്ങൾക്ക് അറിയണമെന്നില്ല. ഇപ്പോ തന്നെ മോൾ എത്രവട്ടം ഇത് പറഞ്ഞിട്ടുണ്ടാകും. ആരേലും എന്താ കാര്യമെന്ന് കുഞ്ഞിനോട് ചോദിച്ചോ?”

ഇരുവരും ഒന്നും മിണ്ടാതെ നിന്നു.

അനീഷ് പൊന്നൂട്ടിയെ അടുത്തേക്ക് വിളിച്ചു മടിയിലിരുത്തി സംയമനത്തോടെ ഓരോ കാര്യങ്ങളും ചോദിച്ചു.

അവൾ ഓരോന്നായി ഓർത്ത് പറഞ്ഞു.

ഗിരിമാമൻ അച്ഛന്റൊപ്പം വരുമ്പോൾ മുട്ടായി തരുന്നത്.

മിട്ടായിക്ക് പകരമായി ഉമ്മ ചോദിക്കുന്നത്.

മടിയിൽ ഇരുത്തി കൊഞ്ചിക്കുമ്പോൾ വല്ലാതെ ഇറുക്കി അമർത്തി വേദനിപ്പിക്കുന്നത്..

അമ്മയും അച്ഛനും ഇല്ലാത്ത ദിവസം ആദ്യരാത്രി ആഘോഷിക്കാമെന്ന് പറഞ്ഞ് ഫോണിൽ ചില ചിത്രങ്ങൾ കാണിച്ചു കൊടുത്തത്.

തന്റെ കൺവെട്ടത്താണ് ഇതെല്ലാം നടന്നതെന്നോർത്തപ്പോൾ അശ്വതിക്ക് കണ്ണിൽ ഇരുട്ട് കയറി. കണ്ണുകൾ നിറഞ്ഞ് ഒഴുകി. അച്ചു അവളെ ചേർത്തു പിടിച്ചു മുടിയിൽ തഴുകി ആശ്വസിപ്പിച്ചു.

അനീഷിന്റെ കണ്ണുകളും നിറയുന്നുണ്ടായിരുന്നു.

വൈകിട്ട് ദിനേശൻ ഒറ്റയ്ക്കാണ് വന്നത്.

ഇരുട്ടി തുടങ്ങിയിരുന്നു.

കുളിക്കാനുള്ള വെള്ളം ചൂടാക്കി കൊണ്ടിരുന്ന അശ്വതിയുടെ ഇടുപ്പിൽ ഒരു നുള്ള് കൊടുത്ത് അയാൾ ചോദിച്ചു.

“എന്താണ് ഇന്ന് ഭവതിയുടെ മുഖത്തു ഒരു വാട്ടം.പതിവ് സ്നേഹം കാണുന്നില്ലല്ലോ?”

“സ്നേഹമൊക്കെയുണ്ട്. അത് ഞാൻ തരാം..

ഇപ്പോ പറ നിങ്ങളുടെ കൂട്ടുകാരൻ എവിടെ.? കിരി..”

“കിരിയോ.. നിനക്കെന്തു പറ്റിയെടി പ്രിയതമേ..
അവൻ ഇന്ന് നേരത്തെ പോയി. ആരെയോ കാണാൻ ഉണ്ടെന്ന്.”

അശ്വതിയുടെ മുഖത്തു ഒരു ചിരി പരന്നു.

അപ്പോഴാണ് പുറത്ത് നിന്ന് അനീഷ് കേറി വന്നത്. അവന്റെ മുഖത്തെ ചിരി കണ്ടതും അവൾക്ക് സമാധാനമായി.

അകത്തെ മുറിയിൽ നിന്ന് ഇറങ്ങി വന്ന അശ്വതിയും എല്ലാരേയും നോക്കി കൊണ്ട് കട്ടിളപടിയിൽ ചാരി നിന്നു.

പൊന്നൂട്ടി ദിനേശന്റെ അടുത്തെത്തി ചോദിച്ചു.

“ഗിരി മാമൻ എന്തിയേ അച്ഛാ.. എന്റെ കൂടെ ആദ്യരാത്രി ആഘോഷിക്കാമെന്ന് പറഞ്ഞു പോയിട്ട്..”

ദിനേശൻ ഞെട്ടലോടെ അശ്വതിയെ നോക്കി. പിന്നെ അനീഷിനെയും മോളെയും.

“നിങ്ങളൊന്ന് വന്നേ..”, അശ്വതി ദിനേശനെയും വിളിച്ചോണ്ട് മുറിയിലേക്ക് പോയി.

അനീഷ് കുനിഞ്ഞ് പൊന്നൂട്ടിയെ വാരിയെടുത്ത് മുത്തം കൊടുത്തിട്ട് പറഞ്ഞു.

“ഗിരിമാമൻ ഇനി വരില്ല മോളെ. മോൾ ഇനി അവനെ മാമൻ എന്ന് വിളിക്കണ്ട കേട്ടോ. മോളുടെ മാമൻ ഈ അനിമാമൻ ആണ്. മോൾക്ക് വേദനിക്കുന്ന എന്ത് ഉണ്ടായാലും മോൾ മാമനോട് പറയണം കേട്ടോ.”

പൊന്നൂട്ടി തലയാട്ടി. അശ്വതി അവരുടെ അടുത്തേക്ക് വന്നു.

“അവനെ.. ആ വൃത്തികെട്ടവനെ എന്താ ചെയ്തത്?”

“ജനറൽ ആശുപത്രിയിൽ അത്യാഹിത വാർഡിൽ കിടപ്പുണ്ട് ആ നാറി. കയ്യും കാലും ഒടിഞ്ഞു ഇഞ്ച പരുവം ആയിട്ട്. ഇനി എണീറ്റ് നടന്നാലും അവന്റെ ഒന്നും ഇനി പൊങ്ങില്ല. അടിച്ചൊതുക്കി മടക്കി വച്ചിട്ടുണ്ട്. ഇനി ഒരു കുഞ്ഞിനോടും ഇത് അവൻ കാണിക്കില്ല.”

“ഇവനൊക്കെ ഒരു പ്രതീകം മാത്രമാണ് അനിയേട്ടാ. ഇത് പോലെ മുഖമൂടി അണിഞ്ഞു എത്രപേരുണ്ട് ഈ സമൂഹത്തിൽ. കൂടെ നിന്ന് ചതിക്കുന്ന അധമന്മാർ.”

“എല്ലാവരെയും ഒന്നും തിരുത്താൻ പറ്റില്ല അച്ചൂ. എങ്കിലും കണ്ണിൽ കാണുന്ന ശരികേടിനെ എതിർത്താൽ തന്നെ നാട് മെച്ചപെടും. ഓരോരുത്തരും സ്വയം പ്രതികരിച്ചെങ്കിലേ പറ്റൂ. നിയമവും കാക്കിയും വ്യവസ്ഥയും ഒന്നും പാവപ്പെട്ടവന്റെ കൂടെയല്ല. കാശുള്ളവന്റെ കൂടെയാ.. നമ്മൾ തന്നെ നമുക്ക് വേണ്ടി പട ജയിക്കണം.”

അശ്വതി അവന്റെ അരികിലേക്ക് ചെന്ന് പൊന്നുവിനെയും അവനെയും ചേർത്തു പുണർന്ന് കൊണ്ട് പറഞ്ഞു.

“ചതിക്ക് അടി മുറി പത്തൽ”

“അതേത് പഴഞ്ചൊല്ല്..?”

“അച്ചൂസ് സ്‌പെഷ്യൽ പഴഞ്ചൊല്ല്..”

അനീഷ് കുസൃതിയോടെ അവളെ നോക്കി.

“എനിക്ക് സ്‌പെഷ്യൽ ഒന്നുമില്ലേ?”

അവൾ അതേ കുസൃതിയോടെ അവനെ നോക്കി..

“സ്പെഷ്യൽ ആയിട്ട് ഒരു ആദ്യ രാത്രി എടുക്കട്ടെ മാമാ?”

തമ്മിൽ നോക്കി നിന്ന അവരുടെ തല രണ്ടും കൂടി കൂട്ടി മുട്ടിച്ച് പൊന്നൂട്ടി പറഞ്ഞു.

“എനിക്കൂടി ഒന്ന്..”

Post Views: 29
4
Anju Ranjima

കഥയില്ലാത്തവൾ..ഇരുട്ടിന് കൂട്ടിരിക്കുമ്പോൾ കാണുന്ന സ്വപ്നങ്ങളിൽ ജീവിതം തിരയുന്ന കിറുക്കുള്ളവൾ

5 Comments

  1. Manasi on March 12, 2024 10:55 AM

    👌👌💖

    Reply
  2. Nisjapillai on March 9, 2024 10:27 PM

    Good story 😊

    Reply
  3. Divya Sreekumar on March 9, 2024 8:40 PM

    നല്ല കഥ👍👍

    Reply
  4. sabira latheefi on March 3, 2024 10:11 PM

    👍🏻👍🏻. നല്ല എഴുത്തു.

    Reply
  5. Sunandha Mahesh on March 3, 2024 9:15 PM

    നന്നായി എഴുതി അഞ്ചു.. 👍

    ശരിയാണ് നമ്മുടെ മുന്നിൽ കാണുന്ന തെറ്റുകൾക്ക് നേരെ പ്രതികരിക്കുക 👍

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.