Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഇന്ന് ഭാഷാ പണ്ഡിതൻ ഇളം‌കുളം കുഞ്ഞൻപിള്ളയുടെ ഓർമദിനം
അറിവുകൾ ഓർമ്മകൾ

ഇന്ന് ഭാഷാ പണ്ഡിതൻ ഇളം‌കുളം കുഞ്ഞൻപിള്ളയുടെ ഓർമദിനം

By Muhammed‌ sageer Pandarathil RasheedMarch 4, 2024No Comments2 Mins Read61 Views
Bookmark Now
Please login to bookmark Close

No account yet? Register

കൊല്ലം കല്ലുവാതുക്കൽ ഇളംകുളം പുത്തൻപുരക്കൽ കുടുംബത്തിൽ നാണിക്കുട്ടിയമ്മയുടേയും കടയക്കോണത്തു കൃഷ്ണക്കുറുപ്പിന്റേയും മകനായി 1904 നവംബർ 8 ആം തിയതിയാണ് പി. എൻ. കുഞ്ഞൻപിള്ള എന്ന ഇളം‌കുളം കുഞ്ഞൻപിള്ള ജനിച്ചത്‌.

കൊല്ലത്തെ മണിയാംകുളം മലയാളം ഹൈസ്കൂളിലും തിരുവനന്തപുരം എസ്‌.എം.വി. സ്കൂളിലുമായി സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ഇദ്ദേഹം 1927 ൽ തിരുവനന്തപുരം ആർട്ട്സ് കോളേജിൽ നിന്ന് ഇന്റർമീഡിയറ്റ്‌ പരീക്ഷ പസ്സായി.

തുടർന്ന്‌ അണ്ണാമല സർവകലാശാലയിൽ നിന്നും സംസ്കൃതം ഐച്ഛികമായി ബി.എ. ഓണേഴ്‌സ്‌ എടുത്തു. അതോടൊപ്പം മദ്രാസ് യൂണിവേഴ്സിറ്റിയിൽ നിന്ന് മലയാളം വിദ്വാൻ പരീക്ഷയും പാസ്സായി. 1934 ൽ തിരുവനന്തപുരം ആർട്ട്സ് കോളേജിൽ ഭാഷാവിഭാഗത്തിൽ ലക്ചററായി. തുടർന്ന് 1942 ൽ യൂണിവേഴ്സിറ്റി കോളേജ് സ്ഥാപിതമായപ്പോൾ അവിടെ പൗരസ്ത്യ ഭാഷാ വകുപ്പിൽ അദ്ധ്യാപകനായി.

1929 ൽ ‘സാഹിത്യമാലിക’യിൽ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിരുന്ന ഇദ്ദേഹം 1949 ൽ ഇന്ത്യൻ ഹിസ്റ്ററി കോൺഫ്രൻസിൽ അവതരിപ്പിച്ച പ്രബന്ധം വഴി ശ്രദ്ധേയനായ ഇദ്ദേഹം ‘ഉണ്ണുനീലി സന്ദേശം’ വ്യാഖ്യാനം പ്രസിദ്ധീകരിച്ചാണ്‌ ഒരു ഗവേഷകൻ എന്ന നിലയിൽ തന്റെ സ്ഥാനം ഉറപ്പിക്കുന്നത്‌. ആ വർഷംതന്നെ പുറത്തിറങ്ങിയ ‘ഉണ്ണുനീലി സന്ദേശം ചരിത്ര ദൃഷ്ടിയിൽകൂടി’ എന്ന കൃതി ഈ സന്ദേശകാവ്യത്തെ കുറിച്ചുള്ള പുതിയ വെളിപാടായി മാറി.

കേരള ചരിത്രത്തിലെ ഇരുളടഞ്ഞ ഏടുകൾ, ജന്മിസമ്പ്രദായം കേരളത്തിൽ, കേരളം അഞ്ചും ആറും നൂറ്റാണ്ടുകളിൽ തുടങ്ങിയ പ്രൌഢമായ ചരിത്ര കൃതികളും കേരള ഭാഷയുടെ വികാസ പരിണാമങ്ങൾ, ഭാഷയും സാഹിത്യവും, ഉണ്ണുനീലി സന്ദേശം, കോകസന്ദേശം, നളചരിതം ആട്ടക്കഥ, ലീലാതിലകം എന്നീ ഗ്രന്ഥങ്ങളുടെ പഠനങ്ങൾ എന്നിവ ഉൾപ്പെടുന്ന സാഹിത്യ കൃതികളും, സ്റ്റഡീസ്‌ ഇൻ കേരള ഹിസ്റ്ററി, സം പ്രോബ്ലംസ്‌ ഇൻ കേരള ഹിസ്റ്ററി എന്നീ ഇംഗ്ലീഷ്‌ കൃതികളും പണ്ടത്തെ കേരള എന്ന തമിഴ്‌ കൃതിയും അദ്ദേഹം രചിച്ചു.

തിരുവിതാംകൂർ സർവകലാശാലയെ പ്രതിനിധീകരിച്ച്‌ ഇദ്ദേഹം മുംബൈ, ഡൽഹി, പട്ന, അഹമ്മദാബാദ്, കട്ടക്ക്‌ എന്നിവിടങ്ങളിൽ നടന്ന ഹിസ്റ്റോറിക്കൽ ആന്റ്‌ ഓറിയന്റൽ കോൺഫറൻസുകളിൽ പങ്കെടുത്തിട്ടുണ്ട്‌.

ഒരു മികച്ച അദ്ധ്യാപകൻ കൂടിയായിരുന്ന ഇദ്ദേഹം മലയാളം വിഭാഗം തലവനായി ആയിരുന്നു തിരുവനന്തപുരം ആർട്ട്സ് കോളേജിൽ നിന്ന് 1960 ൽ റിട്ടയർ ചെയ്തത്.

മലയാള ഭാഷയ്ക്കും ചരിത്രത്തിനും നിസ്തുലമായ സംഭാവനകൾ നൽകിയ പണ്ഡിതനും ഗവേഷകനുമായിരുന്ന ഇദ്ദേഹം 1973 മാർച്ച്‌ 3 ആം തിയതി ഇദ്ദേഹം തന്റെ 69 ആം വയസ്സിൽ തിരുവനന്തപുരത്തു വെച്ച് അന്തരിച്ചു.

Post Views: 38
1
Muhammed‌ sageer Pandarathil Rasheed
  • Website

വായന, എഴുത്ത്, സഞ്ചാരം….. ❤️

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.