Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » മൾട്ടി ടാസ്കിങ് ചെയ്യുന്ന സ്ത്രീകൾ
അനുഭവം ജീവിതം പെൺയുഗം രചനാമത്സരം സ്ത്രീ

മൾട്ടി ടാസ്കിങ് ചെയ്യുന്ന സ്ത്രീകൾ

By Nisha RoseMarch 4, 2024Updated:March 4, 20243 Comments2 Mins Read165 Views
Bookmark Now
Please login to bookmark Close

No account yet? Register

പെൺയുഗം തന്നെയാണല്ലോ ഇപ്പോൾ. എല്ലാ പെണ്ണുങ്ങളും ബിസിനസ്സിൽ ഇറങ്ങുന്നു. മിക്കവരും ജോലി ചെയ്യുന്നു. ചിലർ ഭർത്താക്കന്മാരേക്കാൾ കൂടുതൽ സമ്പാദിക്കുന്നു. സ്ത്രീകൾ പുറത്തിറങ്ങി ജോലി ചെയ്യുന്നത് മോശമാണ് എന്ന് കരുതിയിരുന്ന സാമ്പത്തികമായി ഉയർന്ന നിലയിൽ ഉണ്ടായിരുന്ന കുടുംബത്തിൽ നിന്നുള്ള സ്ത്രീകൾ പോലും ഇന്ന് ഭർത്താവിനൊപ്പം ബിസിനസ്സിൽ സഹായിക്കുന്നു. ഇവിടെ അടുത്ത് പലചരക്ക് കട നടത്തിയിരുന്ന ഒരു അയൽക്കാരന്റെ ഭാര്യ പോലും ഇപ്പോൾ അദ്ദേഹത്തോടൊപ്പം കടയിൽ പോകുന്നു. വീട്ടിൽ ഇരുന്നിരുന്ന പല വീട്ടമ്മമാരും ഇന്ന് ടീച്ചർമാരായും സഹായികൾ ആയും മറ്റും ജോലി ചെയ്യുന്നു.

ഇരുപത് വർഷങ്ങൾക്ക് മുൻപ് ഞാൻ സ്കൂട്ടർ ഓടിക്കുമ്പോൾ എല്ലാവർക്കും ഒരു പുച്ഛമായിരുന്നു. ഇന്ന് ആണിനൊപ്പം പെണ്ണുങ്ങൾ വണ്ടി ഓട്ടുമ്പോൾ അന്ന് എന്നെ കൊണ്ട് വണ്ടി ഓടിക്കൽ നിർത്തിച്ച ഭർത്താവിനോടും കുട്ടികളോടും എനിക്ക് ദേഷ്യം തോന്നും. ഞാനും മമ്മിയും ഒഴിച്ച് എല്ലാ സ്ത്രീകളും വണ്ടി ഓടിക്കാൻ തുടങ്ങുകയും ചെയ്തു 😔. അതിൽ സന്തോഷം. എന്റെ മരുമകളോടും വണ്ടി ഓടിക്കാൻ തുടങ്ങാൻ ഞാൻ നിർബന്ധിക്കാറുണ്ട്.

കായിക ബലത്തിൽ പുരുഷനാണ് മികവ് എങ്കിലും ഒരു പ്രശ്നം വന്നാൽ കൂടുതൽ ധൈര്യം കാണിക്കുന്നത് സ്ത്രീകൾ ആണ്. വീട്ടിൽ ഒരു ആഘോഷം വന്നാൽ എല്ലാം ഓടി നടന്ന് മെനു തീരുമാനിക്കുന്നതും വെച്ചുണ്ടാക്കുന്നതും വീട് വൃത്തിയാക്കുന്നതും എല്ലാം മിക്കവാറും സ്ത്രീകളുടെ ചുമതല ആയിരിക്കും.

ഒരു സമയത്ത് ഒരു കാര്യം മാത്രം ചെയ്യാനേ മിക്ക പുരുഷൻമാർക്ക് കഴിയൂ. മൾട്ടി ടാലന്റഡ് മിക്കവാറും സ്ത്രീകൾ ആയിരിക്കും.പൊതുവെ പുരുഷന്മാർക്ക് ഒരു കാര്യം മാത്രമേ ഒരു സമയത്ത് ചെയ്യാൻ സാധിക്കുകയുള്ളൂ.
അടുക്കളയിൽ പാചകം ചെയ്യുന്നതിനോടൊപ്പം കുട്ടികളോട് പഠിക്കാൻ പറയുകയും ഓഫിസിലെ കാര്യങ്ങൾ ഫോണിൽ സംസാരിക്കുകയും ഇടക്ക് ഭർത്താവിനെ ഒന്ന് ഉപദേശിക്കുകയും ഒപ്പം നട്ട് വളർത്തുന്ന ചെടികൾക്ക് വെള്ളം ഒഴിക്കുകയും തന്റെ വിധിയോർത്ത് തന്നെത്താൻ എണ്ണിപറക്കുകയും ഒപ്പം എല്ലാവർക്കുമുള്ള ഭക്ഷണം പാക്ക് ചെയ്യുകയും എല്ലാം ചെയ്യാൻ ഒരു സ്ത്രീക്ക് മാത്രമേ കഴിയൂ 😃.

ഇന്ന് സോഷ്യൽ മീഡിയ തുറന്ന് നോക്കിയാൽ സ്ത്രീ സരംഭകരുടെ പരസ്യങ്ങളാണ് നിറയെ. ഇരുപത് കൊല്ലം മുൻപ് ഞാനൊക്കെ എന്റെ വക ചെറിയ കോസ്മെറ്റിക് ഡ്രസ്സ്‌ മെറ്റീരിയൽ ബിസിനസ്‌ ചെയ്തു കൊണ്ടിരുന്നപ്പോൾ അതൊക്കെ നാണക്കേടാണ് എന്ന് പറഞ്ഞു ഭർത്താവും മമ്മിയും മക്കളും എല്ലാം കൂടി നിർത്തിച്ചു. അന്നൊക്കെ ഉപദേശിച്ച പലരും ഇന്ന് വനിതാസരംഭകർ ആണ്. ഒരുപാട് കൂട്ടായ്മകൾ.

വലിയ വിദ്യാഭ്യാസം ഒന്നുമില്ലാത്തവരും സോഷ്യൽ മീഡിയ വന്നതോടെ യൂ ട്യൂബ് താരങ്ങളും ചെടികൾ തൊട്ട് ഭക്ഷണം വരെ വിൽക്കുന്നവരും സ്വന്തമായി കാശുണ്ടാക്കുന്നവരുമായി മാറി.

വീട്ടിൽ കല്യാണം പോലെയുള്ള ആവശ്യങ്ങൾ വരുമ്പോൾ മിക്കപ്പോഴും തീരുമാനങ്ങൾ മിക്കതും സ്ത്രീകളുടേതാണ്. ചിലപ്പോൾ കച്ചവടകാര്യങ്ങളിൽ പോലും സ്ത്രീകൾ ഇടപെട്ട് തുടങ്ങിയപ്പോൾ പുരുഷന്മാർ ഒതുങ്ങി പോയ പോലെ തോന്നിയിട്ടുണ്ട്. വലിയ പേരുള്ള പഴയ ഹോട്ടലുകളിൽ, തുണിക്കടകളിൽ എല്ലാം അവരുടെ മരുമക്കളായ പെൺകുട്ടികൾ ആണ് ക്യാഷ് കൗണ്ടറിൽ. സ്ത്രീ പുരുഷ ഭേദം കുറഞ്ഞുതന്നെ വരുന്നു. ഇപ്പോൾ ഉള്ള തലമുറക്ക് ശേഷം അടുക്കള വരെ അങ്ങനെ തന്നെയാകും എന്ന് ഉറപ്പ്.

സ്ത്രീകൾക്ക് സ്വാതന്ത്ര്യം കൂടുതൽ ലഭിച്ചു തുടങ്ങിഎന്നത് വസ്തുത. ആറുമണി കഴിഞ്ഞാൽ വീഥികളിൽ തനിയെ സ്ത്രീകളെ കണ്ടിരുന്നില്ല മുൻപൊക്കെ. ഇന്നതൊക്കെ മാറി. പുലരുവോളം നീളുന്ന വീക്ക് ഏൻഡ് പാർട്ടികളും മദ്യവും മയക്കു മരുന്നും എല്ലാമുള്ള പട്ടണത്തിലെ പാർട്ടികളിൽ പെൺകുട്ടികളും ഒപ്പത്തിനൊപ്പം. അതൊക്കെ കാണുമ്പോൾ ഞങ്ങൾ പഴയ തലമുറക്ക് സ്ത്രീ സ്വാതന്ത്ര്യം കൂടി പോയോ എന്നൊരു വേദന തോന്നാറുണ്ട്. മയക്കുമരുന്ന് വേട്ട നടക്കുന്ന എല്ലാ കേസിലും സ്ത്രീ സാന്നിധ്യം ഉണ്ട് താനും.
ഡോക്ടർ ആയ മകൾ ഉള്ള എനിക്ക് നേരിട്ടറിയാം തുടർച്ചയായി സിഗരറ്റ് വലിക്കുന്ന റൂം മേറ്റ്കൾ.. മയക്കുമരുന്ന് ഉപയോഗിക്കുന്നവർ.. രാത്രികളിൽ ഹോസ്റ്റലിൽ തിരിച്ചെത്താവർ..പുതിയ തലമുറയിൽ അങ്ങനെയുമുണ്ട്.

ഫെമിനിസ്റ്റ് ചിന്താഗതിയും സ്വന്തം കാലിൽ നിൽക്കുക എന്നതെല്ലാം നല്ലത് തന്നെ. പക്ഷേ ഒന്നും മാതാപിതാക്കളെയും വേണ്ടപ്പെട്ടവരെയും വേദനിപ്പിക്കുന്ന വിധത്തിൽ ആകാതിരിക്കാൻ കുട്ടികൾ ശ്രദ്ധിക്കണം.

#പെൺയുഗം

Post Views: 35
5
Nisha Rose
  • Website

A blogger vlogger.. N a home maker..Love dance.. music..

3 Comments

  1. മിനി സുന്ദരേശൻ on March 2, 2025 1:56 AM

    നന്നായെഴുതി👍❤️

    Reply
  2. Divya Sreekumar on March 11, 2024 8:12 AM

    നന്നായി പറഞ്ഞു 👍👍

    Reply
  3. Sunandha Mahesh on March 5, 2024 4:02 PM

    വാസ്തവം..
    Where should we draw the line എന്നൊരു ധാരണയുള്ളത് നല്ലതാണ്.

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.