Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ആകാശപുത്രി
ജീവിതം പെൺയുഗം രചനാമത്സരം സ്ത്രീ

ആകാശപുത്രി

By Joyce VargheseMarch 8, 2024Updated:March 11, 20244 Comments2 Mins Read298 Views
Bookmark Now
Please login to bookmark Close

No account yet? Register

അമ്പിളിനിലാവിലലിഞ്ഞു സ്വപ്നം കണ്ടവരിൽ ചിലർ നിലാവിന്റെ ഭംഗിയും തണുപ്പും വിഷയമാക്കി കവിതകളും കഥകളും രചിച്ചു. അമ്പിളി മാമനെ കൈയെത്തിപ്പിടിക്കാൻ ആഗ്രഹിച്ച ബാല്യം നമുക്കുണ്ടായിരുന്നു. പക്ഷെ ഒരു ബഹിരാകാശഗവേഷകയാകുക എന്ന രീതിയിൽ ചിന്തിച്ചവർ വളരെ കുറവായിരിക്കും.

ലളിതമായ കാര്യങ്ങൾ സ്ത്രീകൾക്കും വെല്ലുവിളി നിറഞ്ഞ മേഖലകൾ പുരുഷന്മാർക്കും നീക്കിവെച്ച സംസ്ക്കാരത്തിൽ ഇതിലൊട്ടും അത്ഭുതമില്ലല്ലോ. നല്ലൊരു കുടുംബിനിയാകുന്നതിനേക്കാൾ ഉത്തമമായിട്ടൊന്നും സ്ത്രീകൾക്കില്ലയെന്ന്, എന്നും ആൺമേൽക്കോയ്മ അടിവരയിട്ടുക്കൊണ്ടിരിക്കുന്നു.

എന്നാൽ ഇതിനൊന്നും ചെവികൊടുക്കാതെ ആകാശത്തിൽ മൂളിപ്പറക്കാൻ ആഗ്രഹിച്ച
സാഹസികയായ ഇന്ത്യൻ പെൺകുട്ടിയായിരുന്നു കൽപ്പന ചൗള.
നല്ലൊരു സർക്കാർ ഉദ്യോഗവും നല്ല കുടുംബവും എന്നതിനുപരി ശരാശരി ഇന്ത്യൻ സ്ത്രീകൾ സ്വപ്നം കാണാൻ ഭയന്നിരുന്ന കാലത്താണ് കൽപ്പന തന്റെ ഉറച്ച തീരുമാനമെടുത്തത്.അതു യാഥാസ്ഥിതകരെ തീർത്തും അലോസരപ്പെടുത്തി.

ഉയർന്ന വിദ്യാഭ്യാസം നേടിയിട്ടും എല്ലാ
തൊഴിൽമോഹങ്ങളും ത്യജിച്ചു് വീട്ടമ്മമാരായി ഒതുങ്ങിക്കൂടി, വിധിയെ പഴിക്കുന്നവർ ഇന്നും ധാരാളമുണ്ട്. വിദ്യാഭ്യാസം തൊഴിൽ സമ്പാദനത്തിനുള്ള മാർഗ്ഗം മാത്രമായി കരുതണം എന്നല്ല വിവക്ഷിക്കുന്നത്. തൊഴിൽ ചെയ്യാനും ആ മേഖലയിൽ വളരാനും ആഗ്രഹിക്കുന്ന സ്ത്രീകളെ കുറിച്ചാണ് പാരാമർശിക്കുന്നത്.

അതിരുകളില്ലാത്ത ആകാശം പോലെയായിരുന്നു,ബുദ്ധിമതിയായ പെൺകുട്ടിക്ക് നേരിടേണ്ടി വന്ന പ്രതിബന്ധങ്ങളുടെ വ്യാപ്തി.അവയെല്ലാം അതിജീവിച്ചാണ് കൽപ്പന ആകാശനീലിമയിലേക്ക് ധീരതയോടെ പറന്നുയർന്നത്.

അമേരിക്കയിലെ ഫ്ലോറിഡയിൽ, Kennedy Space Centre സന്ദർശനം എന്നും ഞാൻ ഓർമ്മിക്കുന്ന യാത്രയാണ്. അമേരിക്കൻ ബഹിരാകാശഗവേഷണങ്ങളുടെ കേന്ദ്രമായ
നാസയിലെ( NASA) ഒഴുകി നീങ്ങുന്ന അനേകം സന്ദർശകർക്കിടയിൽ ഒരു ബിന്ദുവായി നടന്നു നീങ്ങുമ്പോൾ വിജയവും പരാജയവും ഒരേ പ്രാധാന്യത്തോടെ ഓർമ്മിക്കപ്പെടുന്നതു കണ്ടു. ഒരു വിജയത്തിന്റെ ആഘോഷത്തിൽ മതിമറന്നിരിക്കാതെ വീണ്ടും അതെ ഉത്സാഹത്തോടെ ഭാവി വിജയങ്ങൾക്കായി അഹോരാത്രം ശ്രമിക്കുന്ന ഒരു കൂട്ടം മനുഷ്യരുടെ പ്രയത്‌നം, ചിത്രങ്ങൾ, സിനിമകൾ  പ്രദർശനവസ്തുക്കൾ എന്നിവയായി അവിടെ നിരത്തിയിരിക്കുന്നു.

NASA മൊത്തം പതിനേഴ് Apollo missions നടത്തിട്ടുണ്ടു്. അതിൽ Apollo1, Apollo13. എന്നിവ പരാജയമായിരുന്നു.

Feb 1, 2003 ഇൻഡ്യയേയും നടുക്കിയ ദിവസമായിരുന്നു. ഭാരതത്തിന്റെ സ്വന്തം ആകാശപുത്രിയെ (Kalpana Chawla ) ലോകത്തിന് നഷ്ടപ്പെട്ടതു് അന്നാണ്. ഇൻഡ്യൻ വംശജയായ ആദ്യത്തെ ബഹിരാകാശ യാത്രികയാണിവർ. ഇൻഡ്യൻ വംശജയായ ഈ അമേരിക്കൻ ശാസ്ത്രജ്ഞ പഞ്ചാബിലെ കർണാലിലാണ് (ഇപ്പോൾ ഹരിയാന) ജനിച്ചതും എഞ്ചിനീയറിംഗ് പഠിച്ചതും. ഭാവിയിൽ ഇന്ത്യയുടെ അഭിമാനമായി മാറിയ കൽപ്പന
പഠനത്തിൽ അതിസമർത്ഥയായിരുന്നു. അവർ ഉപരിപഠനാർത്ഥം അമേരിക്കയിലെത്തി. അവിടെ മികച്ച വിജയങ്ങൾ നേടി,നാസയിലെ ശാത്രജ്ഞയായി.

സ്പേസിലേക്കുള്ള അവരുടെ കന്നിയാത്ര 1997, Columbia Space shuttle-ൽ ആയിരുന്നു. രണ്ടാമത്തെ യാത്ര  flight STS-107-ൽ ആയിരുന്നു. അത് അനേകം ദൗത്യങ്ങൾ നടത്തിയ Columbia Space ഷട്ടിലിന്റെ അവസാനയാത്രയുമായിരുന്നു.

തന്റെ സ്വപ്നങ്ങൾക്ക് പിറകെ സഞ്ചരിക്കാൻ കൊതിച്ച അവർ mission Specialist / robotic arm operator ആയിരുന്നു. അവർക്കു നാൽപതു വയസ്സുള്ളപ്പോൾ ആയിരുന്നു ദാരുണ അന്ത്യം. അവസാനത്തെ ബഹിരാകാശയാത്രയിൽ വാഹനത്തിന്റെ ഇടത് ചിറകിൽ മാലിന്യങ്ങളും അവശിഷ്ടങ്ങളും (debris) അടിഞ്ഞുകൂടി സംഭവിച്ച പ്രവർത്തനവൈകല്യം താപനില നിയന്ത്രണാതീതമായി വർദ്ധിപ്പിച്ചു.തിരിച്ചു ഭൂമിയുടെ അന്തരീക്ഷത്തിൽ പ്രവേശിക്കുമ്പോൾ വ്യോമയാനം
(Space Craft) പൊട്ടിച്ചിതറി. അതിലുണ്ടായിരുന്ന ഏഴു യാത്രികരും മരണപ്പെട്ടു. NASA യുടെ ചരിത്രത്തിലെ കറുത്ത ഏടുകളിൽ, 2003 Feb 1, ദുരന്തം (Columbia diaster) എഴുതിച്ചേർക്കപ്പെട്ടു.

മരണാനന്തരം,അമേരിക്ക Congressional  Space Medal Of Honour നൽകി യാത്രികരെ ആദരിച്ചു.

കൽപ്പന ചൗളയുടെ അന്ത്യം നിർഭാഗ്യകരമായി പോയെങ്കിലും, ഭാരതത്തിലെ സ്ത്രീകൾക്കും പഠിക്കാനും അവളുടെ കഴിവുകൾ തെളിയിക്കാനും വളരെ ഉയരത്തിൽ പറക്കാനും സ്വപ്നങ്ങൾ എത്തിപ്പിടിക്കാനും  സാധിക്കും എന്നവർ തെളിയിച്ചു.

അകാലത്തിൽ പൊലിഞ്ഞ ആകാശപുത്രിയോടുള്ള ആദരം പ്രകടമാക്കി,ഭാരതത്തിലും വിദേശത്തും
അനവധി റോഡുകളും പാർക്കുകളും വിദ്യാഭ്യാസസ്ഥാപനങ്ങളും നാമകരണം ചെയ്യപ്പെട്ടു.ഭാരത സർക്കാർ ഉന്നത ബഹുമതികൾ അവർക്ക് നൽകി.

ഇന്നവർ, വളരാൻ കൊതിക്കുന്ന അനേകം പെൺകുട്ടികൾക്ക്, പെൺയുഗത്തിന്റെ വഴികാട്ടിയായി വാനിൽ മിന്നുന്ന നക്ഷത്രമാണ്.

നാസയിലെ Space Mirror Memorial എന്ന പ്രദർശനത്തിൽ ആകാശദൗത്യങ്ങളിൽ ജീവൻ നഷ്ടപ്പെട്ട ബഹിരാകാശ സഞ്ചാരികളുടെ ഓർമ്മകൾ പങ്കുവെയ്ക്കുന്നു. ഇവരുടെ സംഭാവനകളും ജീവത്യാഗവും അനുസ്മരിക്കപ്പെടുന്നു. അവിടെയും ഇന്ത്യയുടെ ആകാശപുത്രിക്ക് ഒരിടമുണ്ട്. അതിൽ ഭാരതത്തിലെ ഓരോ സ്ത്രീയ്ക്കും അഭിമാനിക്കാം.പെൺക്കുതിപ്പിന്റെ മറുവാക്കായി ചരിത്രം അവരെ അടയാളപ്പെടുത്തുന്നു.

#പെൺയുഗം.

Post Views: 24
1
Joyce Varghese

I am Joyce, presently living in Toronto Canada with family. Working as analytical chemist in Canada. Hobbies : reading, gardening and more…

4 Comments

  1. sabira latheefi on March 9, 2024 9:17 AM

    കൽപന ചൗള തീർച്ചയായും പെൺകുട്ടികൾക്ക് മികച്ച മാതൃകയാണ്.നിന്നുള്ളിൽ ഒരു കനലുണ്ടെങ്കിൽ അത്ഓ ഊതി ഊതി കത്തിക്കുക നിന്റെ ലക്ഷ്യത്തിലേക്ക്രോ എത്തും വരെ, ഉണർച്ചയിലും മുന്നോട്ട്പ നയിക്കുന്ന സ്വപ്നങ്ങൾ കൂട്ടിനുണ്ടെങ്കിൽ അതിനുള്ളമാർഗവും കണ്ടെത്താൻ പറ്റും.

    Reply
    • Joyce Varghese on March 10, 2024 11:29 PM

      സന്തോഷം നന്ദി. ഈ എഴുത്തിന്റെ സത്ത മനസ്സിലാക്കിയല്ലോ. നന്ദി.
      🙏❤

      Reply
  2. Nafs nafs on March 8, 2024 9:52 PM

    ആകശ്രത്തിലെ മിന്നും നക്ഷത്ര രാജകുമാരി കൽപ്പനാ ചൗള💪💪💪
    നന്നായിട്ടെഴുതി. സന്തോഷക്കുട്ടീ💞💞👌👏👏

    Reply
    • Joyce Varghese on March 9, 2024 4:41 AM

      Thank you ❤

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.