Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ന: സ്ത്രീ സ്വാതന്ത്ര്യ മര്‍‌ഹതി!…..
അറിവുകൾ ഓർമ്മകൾ പെൺയുഗം രചനാമത്സരം സ്ത്രീ

ന: സ്ത്രീ സ്വാതന്ത്ര്യ മര്‍‌ഹതി!…..

By Muhammed‌ sageer Pandarathil RasheedMarch 8, 20241 Comment2 Mins Read202 Views
Bookmark Now
Please login to bookmark Close

No account yet? Register

1857 മാർച്ച് 8 ആം തിയതി ന്യൂയോർക്കിലെ വനിതകൾ നടത്തിയ സമരവും പ്രക്ഷോഭവുമാണ് വനിതാദിനത്തിന് തുടക്കമായത്. തുണി മില്ലുകളിൽ ജോലിചെയ്തിരുന്ന ആയിരക്കണക്കിന് സ്ത്രീകൾ സംഘടിച്ച്, കുറഞ്ഞ ശമ്പളത്തിനെതിരായും ദീർഘസമയത്തെ ജോലി ഒഴിവാക്കുവാനും മുതലാളിത്തത്തിനുമെതിരെ വോട്ടുചെയ്യാനുമുളള അവകാശത്തിനുവേണ്ടിയും ആദ്യമായി സ്വരമുയർത്തിയപ്പോൾ അത് ചരിത്രത്തിന്റെ ഭാഗമാവുകയായിരുന്നു.

പിന്നീട് ലോകവനിതാദിനമെന്ന ആശയം കടന്നുവന്നപ്പോൾ മാർച്ച് 8 ഏകകണ്ഠമായി തിരഞ്ഞെടുക്കപ്പെടാനും കാരണം മറ്റൊന്നല്ല. ഈ സമരാഗ്‌നി ലോകമാകെ പടരാൻ പിന്നീട് താമസമുണ്ടായില്ല. 1909 ഫെബ്രുവരി 28 ആം തിയതി യു.എസ്സിലാണ് വനിതാ ദിനാചരണത്തിന്റെ പിറവി.

ആദിമ കാലം മുതലെ ഒരു പക്ഷെ, ലോകമെമ്പാടും തന്നെ പുരുഷ മേല്‍ക്കോയ്മയുടെ ചൂഷണാധിഷ്ഠിതമായ മനോഭാവം പല രൂപത്തില്‍ വെളിപ്പെട്ടിട്ടുണ്ട്. സ്ത്രീ സ്വാതന്ത്ര്യത്തെ ദുര്‍‌വ്യാഖ്യാനങ്ങളിലൂടെ അസ്ഥിരപ്പെടുത്തുന്ന സമീപനവും നിലനില്‍ക്കുന്നു.

“ന: സ്ത്രീ സ്വാതന്ത്ര്യ മര്‍‌ഹതി” എന്ന മനു വാക്യം പോലും ഏതര്‍ത്ഥത്തിലായാലും നിഷേധഭാവമാണ്‌ ഉള്‍ക്കൊള്ളുന്നത്. അടുക്കളയിലും അരങ്ങത്തും അണിയറയിലും പണിസ്ഥലത്തും സ്ത്രീകള്‍ ചൂഷണത്തിന്‌ വിധേയരാകുന്നു. മനുഷ്യര്‍ എന്ന വിഭാഗത്തിലെ പ്രത്യക്ഷമായ സ്ത്രീ-പുരുഷ ചേരി തിരിവ് ആര്‍ക്കു വേണ്ടി, ആരാല്‍ സൃഷ്ടിക്കപ്പെട്ടു? ചിന്തനീയമാണ്‌.

സ്ത്രീകളേക്കാല്‍ എന്തുകൊണ്ടും ഒരുപിടി മുന്നില്‍ തന്നെയാണ്‌ തങ്ങളെന്ന പുരുഷ കേന്ദ്രിതമായ നിലപാടുകള്‍ക്ക് എന്തടിസ്ഥാനമാണുള്ളത്. ശാക്തിക ബലത്തിന്റെ അഹന്തയില്‍ നിന്നുയരുന്നതാണൊ ഇത്തരം നിലപാടുകള്‍? ശാരീരികക്ഷമതയില്‍ മുന്നില്‍ നില്‍ക്കുന്ന തങ്ങള്‍ക്ക് ക്ഷമത കുറവെന്ന് വിവക്ഷിക്കപ്പെടുന്ന സ്ത്രീകളുടെ മേല്‍ പ്രത്യേക അവകാശം ചാര്‍ത്തപ്പെടുന്നത് ഒരു ഫ്യൂഡല്‍ മനോഗതിയുടെ ബാക്കി പത്രമാണൊ? അതോ, അരാജകത്വം നിറഞ്ഞ ഒരു സമൂഹം അതിന്റെ അനിവാര്യമായ വേഷപ്പകര്‍ച്ചകള്‍ ആടിത്തീര്‍ക്കുകയാണോ.

ജനനിയായും സഹോദരിയായും പത്നിയായും പൊതുസമൂഹത്തില്‍ ഇടപെടുന്ന സ്ത്രീയെ അവഹേളനത്തിന്റെ നീര്‍ച്ചുഴിയില്‍ തള്ളിയിടുന്ന ആണ്‍കോയ്മ എതിര്‍ക്കപ്പെടേണ്ടതു തന്നെയാണ്‌. മനുഷ്യര്‍ എന്ന പദവിയില്‍ സ്വാതന്ത്ര്യം എല്ലാവര്‍ക്കും ഒരുപോലെയാണ്‌ എന്ന വസ്തുത നാം മനസിലാക്കണം. അതിന്‌ ഫെമിനിസത്തിന്റെ കൂട്ടൊന്നും വേണ്ട.

എന്തുകൊണ്ട് സൗമ്യമാരും ജയഗീതമാരും വീണ്ടും വീണ്ടും അപമാനിക്കപ്പെടുന്നു. ആത്മരക്ഷാര്‍ത്ഥം നിലവിളിക്കുന്ന സ്ത്രീയുടെ ശബ്ദം ബധിരകര്‍ണ്ണങ്ങളില്‍ പതിച്ച് ശൂന്യമായിത്തീരുന്ന കാഴ്ച തീവണ്ടികളില്‍ മാത്രമല്ല, തെരുവകളിലും പണിശാലകളിലും എന്തിനേറെ സ്വന്തം കുടുംബത്തില്‍ നിന്നു പോലും കാണുവാന്‍ കഴിയുന്നുണ്ടെന്നുള്ള യാഥാര്‍ത്ഥ്യം സാംസ്കാരിക കേരളത്തിന്‌ അപമാനകരമാണ്‌. ജനപ്രതിനിധി സഭകളില്‍ പാതിസം‌വരണം നല്‍കി ഭരണകൂടം സ്ത്രീയെ പരിഗണിക്കുമ്പോള്‍ അതേ ഭരണകൂടത്തിന്റെ കാവലാളന്മാരാല്‍ അവഗണിക്കപ്പെടുന്നുണ്ടെങ്കില്‍ അത് ആശാസ്യകരമല്ല.

ഇതൊന്നും കാഴ്ചയുടെ പ്രശ്നമല്ല, കാഴ്ചപ്പാടിന്റെ വ്യതിയാനമാണ്‌. സ്ത്രീ എന്നും ബഹുമാനിക്കപ്പെടേണ്ടവള്‍ തന്നെയാണ്‌. ഭൂമിയോളം താഴുന്ന പ്രതിരൂപം എന്ന കാല്പ്പനിക ഭാവമല്ല സ്ത്രീയെക്കുറിച്ച് ചിന്തിക്കുമ്പോള്‍ നമുക്ക് വേണ്ടത്. മറിച്ച് ഒരു മനുഷ്യസൃഷ്ടിയെന്ന നിലയിലുള്ള പരിഗണനയാണ്‌. അത് ആണ്‍കോയ്മയുടെ ഔതാര്യമായി കാണരുത്. പൊതുസ്ഥലത്തും യാത്രകളിലും എന്നുവേണ്ട എവിടെവച്ചുപോലും പീഡിപ്പിക്കപെടാനും ചൂഷണത്തിനു വിധേയരാകാനും സാധ്യതയുള്ള അവസ്ഥാവിശേഷം സ്വന്തം നാടെന്ന് അവകാശപ്പെടുന്ന സാക്ഷരകേരളത്തിന്‌ ഭൂഷണമല്ല.

ഈ അന്തര്‍ദേശീയ വനിതാദിനത്തില്‍ നാം പങ്കു വയ്ക്കേണ്ടത് സമത്വത്തിലൂന്നിയ സ്വാതന്ത്ര്യ പ്രഖ്യാപനമാണ്‌. സ്ത്രീ-പുരുഷ ഭേദമന്യേ അതിരുകളില്ലാതെ സ്വാതന്ത്ര്യത്തിന്റെ മധുരം നുണയാന്‍ നാം ശക്തരാകണം. അത് ഒരു കൂട്ടായ്മയുടെ ശക്തിയാണ്‌. പെണ്മനസിനെ പിന്നാമ്പുറത്തു നിറുത്തുന്ന അഹംബോധം നാം മാറ്റിയെടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

“തുല്യതയെ പുണരുക” എന്ന വനിതാദിന മുദ്രാവാക്യത്തിന്റെ അ:ന്തസത്ത ഉള്‍ക്കൊണ്ടുകൊണ്ട് പ്രവര്‍ത്തനങ്ങളെ ക്രമീകരിക്കാന്‍ എല്ലാവര്‍ക്കും കഴിയട്ടെ എന്ന് ആശംസിക്കുന്നു.

Post Views: 37
1
Muhammed‌ sageer Pandarathil Rasheed
  • Website

വായന, എഴുത്ത്, സഞ്ചാരം….. ❤️

1 Comment

  1. Reesha Sayish on March 8, 2024 10:15 PM

    Supr👏👏👏
    പുരുഷന് മുകളിൽ ഒരു സ്ത്രീയും ഭരിക്കരുത്. അത് ഒരു പുരുഷനിൽ ആ മനോഭാവം വളർന്നുവരുന്നത് അവൻ വളർന്ന ചുറ്റുപാടിൽ നിന്നുമാണ് അച്ഛനെ വണങ്ങി നിക്കുന്ന അമ്മയാണ് അവന്റ റോൾ മോഡൽ. അതാവണം പെണ്ണ് എന്ന് അവൻ നിശ്ചയിക്കുന്നു… അവിടുന്ന് തന്നെ മാറിത്തുടങ്ങണം.. അവർ equal ആണെന്ന തിരിച്ചറിവ്

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.