Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ലിംഗ സമത്വം വീട്ടില്‍ നിന്നും
ജീവിതം പെൺയുഗം രചനാമത്സരം പ്രചോദനം സമത്വം സ്ത്രീ

ലിംഗ സമത്വം വീട്ടില്‍ നിന്നും

By അയനMarch 9, 2024Updated:March 14, 2024No Comments4 Mins Read36 Views
Bookmark Now
Please login to bookmark Close

No account yet? Register

ഏവര്‍ക്കും വനിതാദിനാശംസകള്‍ 🌹🌹

ഇന്ന്‌ വനിതാദിനം. എന്തിനാണ് ഇങ്ങനെ പ്രത്യേക ഒരു ദിനം വനിതകള്‍ക്കായി വെച്ചിരിക്കുന്നത്? അങ്ങനെയൊരു ദിനം ആവശ്യമുണ്ടോ? ചിലര്‍ക്ക് എങ്കിലും ഇങ്ങനെ തോന്നാറുണ്ടാവും. അല്ലേ. എന്തായാലും അങ്ങനെയൊരു ദിനം ഉണ്ട്, അന്ന് എല്ലാവരും അവരെ വിഷ് ചെയ്യുന്നു. ആദരിക്കുന്നു. വനിതകളുടെ ശക്തിയെ കുറിച്ച് വാ തോരാതെ പ്രസംഗിക്കുന്നു. അങ്ങനെ പോകുന്നു. 

പിന്നീടോ. എന്ത് സംഭവിക്കുന്നു? പിറ്റേ ദിവസം മുതൽ പതിവ് ആവര്‍ത്തനം തന്നെ. വേര്‍തിരിവ്, ആക്രമണം, പീഡിപ്പിക്കൽ അങ്ങനെ തുടരുന്നു. 

ഈ വനിതാ ദിനത്തില്‍ ലിംഗസമത്വത്തെ കുറിച്ച് ചില ആശയങ്ങള്‍ പങ്കു വെക്കാം. 

🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷

“അയാൻ നീ എന്തിനാണ് ചൂലെടുത്തേക്കുന്നത്? അതവിടെ വെയ്ക്കൂ. ആൺകുട്ടികൾ ചൂലെടുക്കേണ്ട ആവശ്യമില്ല. “

അദ്ദേഹത്തിന്റെ ഉമ്മയുടെ ശബ്ദമാണ്, പറയുന്നത് എന്റെ പത്തു വയസ്സുള്ള മകനോടും. 

മാസമുറയുടെ കടുത്ത വേദന സഹിക്കാതായപ്പോൾ രണ്ടു പാരസെറ്റാമോൾ ഒരുമിച്ചു കഴിച്ച് രണ്ടു കൈയ്യും വയറിൽ ചുറ്റിപ്പിടിച്ച് ചുരുണ്ട് കൂടി ഒന്നു കിടന്നതേയുള്ളൂ. ബാക്കി ജോലി അല്പം വിശ്രമിച്ചിട്ടാകാ० എന്നു കരുതി. അപ്പോഴാണ് അപ്പുറത്ത് നിന്നും ഈ ബഹളം കേൾക്കുന്നത്. 

നല്ല ദേഷ്യം തോന്നി അത് കേട്ടപ്പോൾ. (പ്രത്യേകിച്ചും ഈസമയത്ത് ഹോര്‍മോണ്‍ വ്യതിയാനം മൂലം ദേഷ്യം കൂടുതൽ ആയിരിക്കും) പക്ഷേ എല്ലാ ദേഷ്യവും അടക്കി വെച്ച് മുഖത്തൊരു കൃത്രിമ ചിരിയും വരുത്തി അങ്ങോട്ടു ചെന്നു. 

“എന്താ ഉമ്മാ അവൻ ചൂലെടുത്താൽ? എനിക്കു വയ്യാത്തതു കൊണ്ട് അവനെന്നെ ഒന്ന് സഹായിക്കുന്നതല്ലേ. അതു നല്ലതല്ലേ ഉമ്മാ, അതിനു നമ്മൾ അവനെ പ്രോൽസാഹിപ്പിക്കുകയല്ലേ വേണ്ടത് മറിച്ച്. “

(ഞാൻ പകുതിക്ക് വെച്ച് നിറുത്തി)

“അല്ല അവൻ ഒരു ആണ്‍കുട്ടിയല്ലേ ആമിനാ, അവനെന്തിനാണ് അടിച്ചു വാരുന്നത്? ആൺകുട്ടികൾ ചൂലെടുക്കേണ്ട ആവശ്യമില്ലാ. ഈ കുടുംബത്തില്‍ ഇങ്ങനെയൊന്നും നടന്നിട്ടില്ല ഇതുവരെ. “

ഉമ്മ വീണ്ടും പറഞ്ഞു കൊണ്ടിരിക്കുകയാണ്. 

(അതെന്താ ആണിനു കൊമ്പുണ്ടോ? അവൻ ചൂലെടുത്താൽ ആകാശം ഇടിഞ്ഞു വീഴുമോ?)

മനസ്സിൽ ഇങ്ങനെയാണ് പറയാൻ വന്നതെങ്കിലും പറഞ്ഞില്ല, കാരണം എഴുപത്തഞ്ചിനോട് അടുക്കുന്ന അവരെ ഇനി തിരുത്താൻ പ്രയാസമാണ്, അവരുടെ കാഴ്ചപ്പാടുകൾ മാറ്റാനു० ബുദ്ധിമുട്ടാണ്. മാറ്റം നമ്മളാണ് കൊണ്ടുവരേണ്ടത്. 

നുരഞ്ഞു പൊന്തിയ ദേഷ്യം ഉള്ളിലടക്കി സൗമ്യതയോടെ പറഞ്ഞൂ:

“ഇല്ലുമ്മാ അവനും പഠിക്കട്ടെ അടിച്ചു വാരാനും പാത്രം മോറാനും എല്ലാം. ആണിനും പെണ്ണിനും വ്യത്യാസം ഇല്ലെന്ന് അറിഞ്ഞ് വളരട്ടെ അവന്‍. എനിക്കു രണ്ടു മക്കളും ഒരുപോലെയാണ്, വ്യത്യാസമില്ല, ഞാൻ അവരുടെ മേല്‍ വേര്‍തിരിവ് കാണിക്കുകയും ഇല്ല. 

നാളെ അവൻ വളര്‍ന്ന് വലുതായി വിവാഹം ഒക്കെ കഴിഞ്ഞ് ജീവിക്കുമ്പോൾ സ്വന്തം ഭാര്യക്ക് വയ്യാതാവുന്ന സമയം അവളെ സഹായിക്കാൻ എന്നാൽ മാത്രമേ അവന് തോന്നൂ. മറിച്ചായാൽ ഇതെല്ലാം അവളുടെ മാത്രം കടമയാണെന്നേ അവൻ കരുതൂ. 

പണ്ട് ആണുങ്ങൾ പുറത്തു ജോലിക്കു പോകുകയും പെണ്ണുങ്ങൾ വീട്ടു ജോലിയും പിള്ളാരെ നോക്കി വളര്‍ത്തലും ആയിരുന്നു. എന്നാൽ ഇന്നോ ഉമ്മാ. രണ്ടു പേരും ജോലിക്കു പോകുന്നു. പക്ഷേ വീട്ടുപണി പെണ്ണിനു മാത്രം. അതു മാറണം ഉമ്മാ. സ്വന്തം ഭാര്യയെ ഒന്നു സഹായിച്ചു എന്നു വെച്ച്, ചൂലൊന്ന് കൈ കൊണ്ടു തൊട്ടു എന്ന് കരുതി ഒരാണിന്റെയും ആണത്വം നഷ്ടമാവുകയൊന്നും ഇല്ല, മറിച്ച് കൂടുകയേ ഉള്ളൂ. “

ഉമ്മ മറുത്തൊന്നും പറഞ്ഞില്ല! മനസ്സിലായിയെന്ന് തോന്നുന്നു. കാരണം അവരും ആഗ്രഹിച്ചിരുന്നിരിക്കാം ഇങ്ങനെ വയ്യാതാവുന്ന സമയങ്ങളില്‍ ഒരു കൈത്താങ്ങായി ഭർത്താവ് ഒപ്പം നിന്നിരുന്നെങ്കിലെന്ന്. അങ്ങനെ ആഗ്രഹിക്കാത്ത ഒരു സ്ത്രീയും ഉണ്ടാവില്ലല്ലോ. 

🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷

“അമ്മേ എനിക്ക് വാൽകഷണം വേണം”

“വേണ്ട നീ തലക്കഷണം കഴിച്ചാൽ മതി, വാല്‍കഷണം ഏട്ടനുള്ളതാണ്”

“അതെന്താ എനിക്കു തലക്കഷണോം ഏട്ടന് വാൽക്കഷണോം”

“ഏട്ടൻ ആണല്ലേ. പെൺകുട്ടികൾ തലയൊക്കെ കഴിച്ചാൽ മതി. “

——————-‐——————————————-

“കുറച്ചു നേരം കൂടി ഉറങ്ങട്ടേ അമ്മാ. പ്ലീസ്, ഇന്ന് ഞായറാഴ്ചയല്ലേ ക്ലാസ്സില്ലല്ലോ?

വേണ്ട, മതി ഉറങ്ങിയത്, എഴുന്നേറ്റ് മുറ്റം അടിക്ക്. പെൺകുട്ടികൾ ഈ നേരം വരെയാ കിടന്നുറങ്ങുന്നത്?. 

“അപ്പോ ഏട്ടനോ?”

“അവൻ ആണല്ലേ. അതുപോലെയാണോ നീ. “

——————————————————————

” എടീ താഴോട്ടിറങ്ങാൻ. നിന്നോടാ പറഞ്ഞത് താഴേക്ക് ഇറങ്ങി വരാൻ. പെണ്ണാണെന്ന വല്ല വിചാരോം ഉണ്ടോ? പേരക്കാ പറിക്കാൻ മരത്തേൽ വലിഞ്ഞ് കയറിയേക്കുന്നു. ആളുകൾ കണ്ടാൽ എന്ത് കരുതും എന്റെ ദൈവമേ. ? “

കുഞ്ഞുന്നാൾ മുതലേ ഇങ്ങിനെ ചിലതൊക്കെ കേൾക്കാത്തവർ നമ്മുടെ കൂട്ടത്തിൽ വിരളമായിരിക്കു०. എണ്‍പതു – തൊണ്ണൂറുകളില്‍ ഇതൊക്കെ പതിവായിരുന്നു. 

ഇവയെല്ലാം മാറ്റിയെഴുതേണ്ടതുണ്ട്. അതിനു നേതൃത്വം വഹിക്കേണ്ടത് നമ്മൾ തന്നെയാണ്. വീട്ടിൽ നിന്നു തന്നെയാവട്ടെ മാറ്റത്തിനു തുടക്കം. ലിംഗ സമത്വം നമുക്ക് വീട്ടില്‍ നിന്നു തന്നെ തുടങ്ങാം. 

🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷

എനിക്ക് മോളുണ്ടായപ്പോൾ, അവൾക്ക് ഒന്നര വയസ്സ് കഴിഞ്ഞിട്ടും ഞാൻ മുലകുടി നിറുത്തിയില്ല. അദ്ദേഹത്തിന്റെ വീട്ടുകാരും എന്റെ കുടുംബത്തിലെ ചില മുതിർന്നവരും എന്നോടാവശ്യപ്പെട്ടു മുലകുടി നിറുത്താൻ. 

ഞാൻ ചോദിച്ചു : “അതെന്താ ഉമ്മാ., മോൻ രണ്ടര വയസ്സുവരെ കുടിച്ചതല്ലേ, പിന്നെ മോൾക്കെന്തിനാ ഇപ്പോ നിറുത്തുന്നത്” എന്ന്. 

“അവൻ ആണ്‍കുട്ടിയല്ലായിരുന്നോ. പെൺകുട്ടികൾ ഇത്രയും നാള്‍ കുടിച്ചാൽ മതി. അതാ നാട്ടുനടപ്പ്. “

“അങ്ങിനിപ്പോ നാട്ടുനടപ്പിന് ഞാൻ വിടുന്നില്ല. എന്റെ മോൻ എത്ര കുടിച്ചോ. അത്ര തന്നെ എന്റെ മകളും കുടിക്കു०. “

അതെന്റെ ഉറച്ച തീരുമാനം ആയിരുന്നു. 

പറഞ്ഞു തിരിഞ്ഞപ്പോൾ വാതിൽക്കൽ കൈയ്യും കെട്ടി നോക്കി നിൽക്കുന്ന അദ്ദേഹത്തെയാണ് കണ്ടത്. അദ്ദേഹം എന്നോടൊപ്പം നിന്നപ്പോൾ എന്റെ മോളും കുടിച്ചു രണ്ടര വയസ്സുവരെ മുലപ്പാൽ. 

ഇങ്ങനെ പല കാര്യങ്ങളിലും ചിലര്‍ കാട്ടുന്ന വേർതിരിവു കാണാം. ആൺകുട്ടികൾക്ക് നാടൻമുട്ട പുഴുങ്ങി കൊടുക്കും പെൺമക്കൾക്കില്ലാ. ചോദിച്ചാൽ പറയുന്ന കേൾക്കാം ആൺകുട്ടികൾ പണിയെടുക്കാനുള്ളതല്ലേ അവർക്കാരോഗ്യം വേണ്ടേ എന്നൊക്കെ. 

പക്ഷേ ഞാനൊന്നു ചോദിക്കട്ടെ., “ശരിക്കും പെൺകുട്ടികൾക്കല്ലേ പോഷകാഹാരം കൂടുതൽ വേണ്ടത്. അവർ വലുതായി പ്രസവിക്കേണ്ടവരല്ലേ കുഞ്ഞുങ്ങളെ പോറ്റി വളർത്തണ്ടേ, ഭർത്താവിനെ തൃപ്തി പെടുത്തേണ്ടേ, ഒരു കുടുംബം നോക്കി നടത്തേണ്ടേ, ജോലിക്ക്പോകണ്ടേ. “

അപ്പോൾ ശരിക്കും നാം അവർക്ക് പോഷകാഹാരങ്ങൾ കൊടുത്ത് ആരോഗ്യത്തോടെ വളർത്തുകയല്ലേ വേണ്ടത്. 

അതെ ഞാൻ എന്റെ മകളെ വേർതിരിവില്ലാതെയാണ് വളർത്തുന്നത്. 

നമുക്കു മാറ്റിയെഴുതാ० ഇന്നിനെ. നമ്മുടെ പെൺമക്കളെ ആൺമക്കളോടൊപ്പ० തന്നെ നിറുത്തി തരം തിരിവില്ലാതെ വളർത്താ०. മാറ്റത്തിനു തുടക്കം നമുക്ക് തന്നെ കുറിക്കാം. 

“അതെ. ലിംഗ സമത്വം വീട്ടിൽ നിന്നും തന്നെയാകട്ടെ തുടക്കം. “

 

അയന. ✍

#വനിതാദിനം

 

Post Views: 22
1
അയന

ഒത്തിരി വായിക്കുവാനും… ഇത്തിരി എഴുതുവാനും ഇഷ്ടമുള്ള…. മഴയെ പ്രണയിക്കുന്നവൾ…. 💞💞

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.