Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഇണ്ടേറി റീലോഡഡ്
ഓർമ്മകൾ പാചകം

ഇണ്ടേറി റീലോഡഡ്

By Joyce VargheseMarch 12, 2024Updated:March 15, 202415 Comments2 Mins Read212 Views
Bookmark Now
Please login to bookmark Close

No account yet? Register

തെക്കൻ കേരളത്തിലെ പെസഹാ അപ്പവും മധ്യകേരളത്തിലെ ഇണ്ടേറിയപ്പവും കുറച്ചു സമാനതകളുണ്ട്. ഇന്ത്യാരാജ്യത്തിന്റെ ഭംഗി നാനാത്വത്തിലെ ഏകത്വമാണെന്ന്, പറഞ്ഞു കേട്ടിട്ടുണ്ട്. ഈ അപ്പങ്ങളുടെ ചേരുവയിൽ ചില വ്യത്യാസമുണ്ടെങ്കിലും ഒരു കാര്യത്തിൽ ഏകത്വമുണ്ട്.
രുചി!

തൃശ്ശൂർ ഭാഗത്ത് പാതി നോമ്പിനാണ്, ഇണ്ടേറി ഏലിയാസ് കൽത്തപ്പം ഉണ്ടാക്കുന്നത്. ആവിയിൽ വേവിച്ചാൽ ഇണ്ടേറി, കട്ടിയുള്ള ദോശക്കല്ലിൽ എണ്ണ തൂവി മാവ് ഒഴിച്ച് ചുട്ടെടുത്താൽ കൽത്തപ്പം.

ഈസ്റ്ററിനു മുമ്പ് അമ്പതു ദിവസം നോമ്പ് ആചരിക്കും. ഭക്ഷണത്തിൽ മാംസവും മൽസ്യവും ഉപേക്ഷിക്കുക, ആഘോഷങ്ങൾ ഒഴിവാക്കുക എന്നതൊക്കെയാണ് രീതികൾ. ആത്മപരിശോധന, പശ്ചാത്താപം, പ്രാർത്ഥന ഇതിലൂടെ വ്രതശുദ്ധി നേടുക എന്നതാണ് ലക്ഷ്യം.
തെക്കൻ കേരളത്തിൽ ദുഃഖവെള്ളിയാഴ്ചയുടെ തലേന്നാണ് പെസഹാ അപ്പം ഉണ്ടാക്കുന്നത്. പെസഹാ പെരുന്നാളിന് യഹൂദ ആചാരപ്രകാരം ഈശോ ശിഷ്യന്മാരോടൊപ്പം പുളിപ്പില്ലാത്ത അപ്പം ഭക്ഷിച്ചു എന്നതിനെ പിൻപ്പററിയാണ് പെസഹാ അപ്പം ഉണ്ടാക്കുന്നത്. ഉഴുന്ന് വറുത്തുപ്പൊടിച്ചതും (മാവ് പുളിയ്ക്കാതെയിരിക്കാൻ)തേങ്ങയും അരിയും ചേർത്തരച്ച് ആവിയിൽ വേവിച്ച് പെസഹാ അപ്പം ഉണ്ടാക്കുന്നു. ഓശാന ഞായറാഴ്ച പള്ളിയിൽ നിന്നും ലഭിക്കുന്ന വെഞ്ചിരിച്ച കുരുത്തോല കൊണ്ട് ചെറിയ കുരിശുണ്ടാക്കി, അപ്പത്തിൽ വെച്ച് വീട്ടിലെ മുതിർന്ന ആൾ പ്രാർത്ഥന നടത്തിയ ശേഷം മുറിച്ച് എല്ലാവരും കൂടി കഴിക്കുന്നു.

തൃശ്ശൂർക്കാർ അത്രയ്ക്കു കാത്തു നിൽക്കാതെ നോമ്പ് പകുതിയാകുമ്പോൾ തന്നെ പുളിയ്ക്കാത്ത ആവിയിൽ വേവിച്ച ഇണ്ടേറിയപ്പവും കല്ലിൽ ചുട്ട് കൽത്തപ്പവും ഉണ്ടാക്കി ആസ്വദിച്ചു കഴിയ്ക്കും. കുരുത്തോല കിട്ടാൻ ഓശാന ഞായർ ആകണം. അതിനാൽ ആ പരിപാടിയൊന്നുമില്ല.

അവിടെ മാവിൽ ഉഴുന്ന് കുതിർത്തി അരയ്ക്കും. കൂട്ടത്തിൽ അല്പം മഞ്ഞൾപ്പൊടിയും ജീരകവും ചേർക്കും.

അമ്മയുണ്ടാക്കിയിരുന്ന അപ്പത്തിന്റെ സ്വാദിന്റെ ഏഴയലത്തു വരില്ലെങ്കിലും ഇതിന്റെ രണ്ടും കൂടി ഒരു ഹൈബ്രിഡ് അപ്പം ഞാൻ ഉണ്ടാക്കും. ഇഷ്ടമില്ലാത്ത ചില ഭാഗങ്ങൾ വെട്ടിക്കളഞ്ഞും ഭംഗിക്ക് ചിലത് കൂട്ടിച്ചേർത്തും മൊത്തത്തിൽ ഒരു റെസിപ്പി എഡിറ്റിംഗ് നടത്തും.

ട്രെഡീഷണൽ പലഹാരം മാറ്റാമോ? എന്നു ചോദിക്കുന്നവരോട്, ങേ… ദയവായി എന്നെ കുഴയ്ക്കരുത്, ആരെങ്കിലും പരീക്ഷിച്ചതല്ലെ, ഓരോ പാചകവിധിയും? അല്ലാതെ റെസിപിക്കുഞ്ഞ് ഒരിടത്തും ജനിച്ചിട്ടില്ലല്ലോ. അതുകൊണ്ട് ഞാനൊന്നു പരീക്ഷിച്ചോട്ടെ !

1. ഉഴുന്ന് വറത്തുപ്പൊടിച്ചത് – അര കപ്പ്.
2. കുതിർത്തിയ അരി – ഒരു കപ്പ്
3.വെളുത്തുള്ളി – 4-5 അല്ലി.
4. ചിരവിയതേങ്ങ -അരക്കപ്പ്
5. ജീരകം – അര ടീസ്പൂൺ
6. ഉപ്പ്.
ഇതൊക്കെ നന്നായി അരച്ചെടുക്കുക. അല്പം മഞ്ഞൾപ്പൊടി ചേർക്കുക.

പെസഹാ അപ്പത്തിന് ഇളം ബ്രൗൺ നിറമാണ്. തൃശ്ശൂർ ഇണ്ടേറിയപ്പത്തിൽ മഞ്ഞൾപ്പൊടി ചേർക്കും. ഇളം മഞ്ഞ നിറമുള്ള തൃശ്ശൂർ അപ്പത്തിന്റെ ഭൂതം ഇറങ്ങിപ്പോയിട്ടില്ല. അതുകൊണ്ട് ഞാനും മഞ്ഞൾപ്പൊടി ചേർക്കും.

1. തേങ്ങാക്കൊത്ത് – അര കപ്പു്.
2. ചെറിയ ഉള്ളി മുറിച്ചത് – 10 എണ്ണം
3. വേപ്പില
ഇവ മൂന്നും തീ കുറച്ച് വറുത്തെടുക്കുക.
അരച്ചെടുത്ത മാവിൽ ഇവ ചേർത്ത് ഉടനെ തന്നെ ചുട്ടെടുക്കുക. പുളിയ്ക്കാത്ത മാവ് കട്ടി കൂടുതൽ ആയതിനാൽ വെന്തുകിട്ടാൻ കൂടുതൽ സമയമെടുക്കും.
രണ്ടു ദോശക്കല്ല് സംഘടിപ്പിച്ച് കോരിയൊഴിച്ച് നന്നായി എണ്ണ തൂവി മൊരിയിച്ചെടുക്കുക. രണ്ടു പ്രാവശ്യം മറിച്ചിട്ട് മൊരിയിച്ചെടുക്കുക. എന്റെ ‘ഫ്യൂഷ്യൻ ‘ കൽത്തപ്പം റെഡി.

പെസഹാ അപ്പം മുക്കി കഴിയ്ക്കാൻ പാൽ കുറക്ക് എന്ന കൂട്ടാളിയുണ്ട്. തേങ്ങാപ്പാലിൽ അരിപ്പൊടി കുറുക്കി ശക്കര ചേർത്താണ് ഇതുണ്ടാക്കുന്നത്. അതിലും ഞാൻ എളുപ്പത്തിന് ഒരു എഡിറ്റിംഗ് നടത്തി.
1.ശക്കര – 5 അച്ച്
2. ഏലക്കായ തരി
ശക്കര ഒരു കപ്പു വെള്ളത്തിൽ ഏലക്കായ ചേർത്ത് നന്നായി തിളപ്പിച്ച് കുറുക്കിയെടുക്കുക.

മധുരമില്ലാത്ത കൽത്തപ്പം, ഇണ്ടേറിയപ്പം ഇതിൽ മുക്കി കഴിക്കാൻ നല്ല കോമ്പിനേഷനാണ്.

കൽത്തപ്പം റെഡിയായെന്ന് പറഞ്ഞല്ലോ. കൂട്ടത്തിലെ മൊഞ്ചത്തി അപ്പത്തിനെ മുകളിൽ വെച്ച് ഞാനൊരു ‘കിടുക്കാച്ചി ‘, പടമെടുത്തിട്ടുണ്ട്.

നിങ്ങൾ ചോദിച്ചേക്കാം… അയ്യേ… ഇതാ കിടുക്കാച്ചി?

എനിക്കു ഇതു കിടുക്കാച്ചി തന്നെ, പടവും സ്വാദും !
മൊരിഞ്ഞ തേങ്ങാക്കൊത്തിന്റെ ഔ… ഒടുക്കത്തെ സ്വാദ്!

Tip.
ജോലിക്കഴിഞ്ഞു വന്നു, ടിവി ഓൺ ചെയ്തു സെൽഫോൺ തോണ്ടിയിരിക്കുന്ന ഭർത്താവിനെയും മുതിർന്ന കുട്ടികളെയും അടുക്കളയിലേയ്ക്ക് ക്ഷണിച്ച് തേങ്ങാക്കൊത്ത് ഇളക്കാനും അപ്പം ചുടാനും ട്രെയ്നിംഗ് കൊടുത്ത് തുല്യ നീതി നടപ്പാക്കി സായൂജ്യമടയണം ട്ടോ.

Post Views: 72
6
Joyce Varghese

I am Joyce, presently living in Toronto Canada with family. Working as analytical chemist in Canada. Hobbies : reading, gardening and more…

15 Comments

  1. Sunandha on April 17, 2025 10:00 PM

    കൊതിപ്പിച്ചു 😘

    Reply
    • Joyce on April 18, 2025 12:36 AM

      സുനന്ദ, നല്ല taste ആണ് ട്ടോ👌
      Try ചെയ്യണം.

      Reply
    • thara Subhash on April 2, 2026 4:59 PM

      ജോയ്‌സ്, അമ്മയുടെ കൃസ്ത്യൻ friends ഇതുപോലെ ഉണ്ടാക്കിക്കൊണ്ടുവന്നു തരുമായിരുന്നു. ഞങ്ങളതിന് ഇൻ റി (INRI) അപ്പം എന്നാണ് പറഞ്ഞിരുന്നത് . ഇണ്ടേറി എന്നാണോ അതിൻ്റെ പേര്? അതോ മലയാളം പേരാണോ? അതോ തൃശൂർ slang ആണോ? ഏതായാലും ജോയ്‌സിൻ്റെ റെസിപ്പി ചെയ്തു നോക്കുന്നുണ്ട്❤️❤️

      Reply
      • Joyce Varghese on April 2, 2026 5:41 PM

        തൃശ്ശൂരിൽ ഇണ്ടേറിയപ്പം എന്ന് പറയും. തൃശ്ശൂർകാർക്ക് ‘ണ്ട’ എന്ന അക്ഷരത്തോട് വലിയ സ്നേഹമാണ്. അതുകൊണ്ടു ഇണ്ടേറി ആയതാണോ ആവോ?

        ക്രിസ്തുവിനെ തറച്ച കുരിശിന്റെ മുകളിൽ INRI എന്നുള്ള എഴുത്ത് കാണാം. ദുഃഖവെള്ളിയാഴ്ചയുടെ തലേന്ന് ആണല്ലോ പെസഹാ. അതുകൊണ്ട് അങ്ങനെ ഒരു പേരു വിളിച്ചതുമാകാം..

        Reply
        • thara Subhash on April 2, 2026 8:59 PM

          👍👍❤️

          Reply
  2. sabira latheefi on March 15, 2024 10:00 PM

    ഇണ്ടേറിയപ്പം നല്ല പേര്. പെസഹാ ആവാറായല്ലോ. നോമ്പിലാവും. അമ്പത് ദിവസം. ഒരാഴ്ച്ച അടുപ്പിച്ചു പച്ചക്കറി മാത്രമായാൽ ആ ഒരവസ്‌ഥ കുട്ടികൾക്ക് ആലോചിക്കാൻ പോലും പറ്റില്ല.അപ്പം ഉണ്ടാക്കിയ രീതിയും വിവരണവും ജോറായിക്ക്.

    Reply
    • Joyce on April 18, 2025 12:37 AM

      സാബിറ, വെറെറ്റി പേരു പോലെ നല്ല രുചിയുമുണ്ട്. എന്തായാലും ഉണ്ടാക്കി നോക്കണം.
      😍

      Reply
  3. Sajna on March 13, 2024 7:31 AM

    ആദ്യമായാണ് ഇങ്ങനൊരു പേര് കേൾക്കുന്നത്. എന്തായാലും ഞാനും ഇണ്ടേറിയപ്പം ഉണ്ടാക്കി നോക്കും. 💕

    Reply
    • Joyce on March 15, 2024 4:14 AM

      Very good 👌❤

      Reply
  4. Remya Prince on March 12, 2024 9:02 AM

    Joyce ഇത് കിടുക്കാച്ചി തന്നെ 👍 ഇവിടെ അമ്മച്ചി ഇതുണ്ടാക്കിയിരുന്നു. സൂപ്പർ ടേസ്റ്റ് ആയിരുന്നു. മഞ്ഞ കളറിൽ ആവിയിൽ വേവിച്ച ഇണ്ടേറിയപ്പം. തേങ്ങാ കൊത്തും മൊരിഞ്ഞ ഉള്ളിയും വേപ്പിലയും എല്ലാം ചേർന്ന് കാണാൻ തന്നെ സൂപ്പർ ആയിരുന്നു. പക്ഷേ കുട്ടികൾക്ക് ഇഷ്ടപ്പെട്ടില്ല കാരണം ആണ് രസകരം …… ആ പേര് തന്നെ ഇണ്ടേറി ! അവർക്ക് ഞാൻ എൻറെ ഒരു version ഉണ്ടാക്കി കൊടുത്തു. ഇതേ മാവിൽ മല്ലിയില്ല , സവാള, പച്ചമുളക് എല്ലാം കൂടി Mix ചെയ്ത് ദോശ പോലെ ചുട്ടെടുത്തു കൂടെ കഴിക്കാൻ തേങ്ങയും മല്ലിയിലയും ചേർത്ത ചമ്മന്തിയും. പേര് മാറ്റിയില്ല കേട്ടോ. ആ പേരല്ലേ അതിൻ്റെ ഒരു ഗമ

    Reply
    • Joyce Varghese on March 13, 2024 2:50 AM

      Thank you, രമ്യ.
      കുട്ടികൾക്ക് ഇഷ്ടപ്പെട്ട രീതിയിൽ ഉണ്ടാക്കിയല്ലോ 👌. ഇതിന്റെ പേര് ‘ ഇണ്ടേറി ‘
      ഒരു സ്പെഷ്യൽ പേര് തന്നെയാണ്.
      😍

      Reply
  5. Silvy on March 12, 2024 8:13 AM

    ജോയിസ്, ഞാനൊന്നും കേട്ടുമില്ല വായിച്ചുമില്ല. ഞങ്ങള് മധ്യതിരുവിതാംകൂർകാർക്ക് പെസഹ ആകാതെ ഇന്ഡറി അപ്പവും പാലും ഉണ്ടാക്കാനേ പാടില്ല. ഉഴുന്നും ജീരകവും വെളുത്തുള്ളിയും കുറച്ച് വെള്ളം ചേർത്ത് അരച്ചെടുക്കും. തേങ്ങ അരച്ചോ അരക്കാതെയോ ഉപയോഗിക്കും. പച്ച അല്ലെങ്കിൽ കുറച്ചു വറുത്തതോ ആയ അരിപ്പൊടിയാണ് ഉപയോഗിക്കുന്നത്.🤣🤣 എന്നിട്ട് എല്ലാം കൂടെ മിക്സ് ചെയ്ത് വാഴയിലയിൽ പൊതിഞ്ഞ് വലിയ ചെമ്പിൽ ആവിക്ക് വെച്ചാണ് ഞങ്ങൾ ഇന്ഡറി അപ്പം ഉണ്ടാക്കുന്നത്. നോയമ്പ് എടുത്തു കുളിച്ച് ശുദ്ധിയായി വന്നുവേണം ഇതിന് കുഴയ്ക്കാൻ. ഓശാന ഞായറാഴ്ചത്തെ കുരുത്തോല കുരിശ് ആകൃതിയിൽ വെച്ചാൽ മാത്രമേ ഇത് ഞങ്ങൾക്ക് ഇന്ടറി അപ്പവും പെസഹ പാലും ആവുകയുള്ളൂ. എന്നിട്ട് ചുറ്റുപാടുമുള്ള എല്ലാ അയൽവക്കം വീടുകളിലും പോയി ഞങ്ങൾ ഇത് മുറിക്കും. ഓരോ വീടുകളിലും അവിടുത്തെ കുടുംബനാഥന്മാരാണ് മുറിക്കുക. രാത്രി ഏകദേശം എട്ടു മണിയോടെ തുടങ്ങി എല്ലാ വീടുകളിലും കയറിയിറങ്ങി വരുമ്പോഴേക്കും ഏകദേശം 11 മണിയാകും. എല്ലാവരും കൊതിയോടെ കാത്തിരിക്കുന്ന ഒരു അവസരമാണ് അത്. ഓർമ്മകളെ തിരിച്ചുപിടിച്ചതിന് ജോയിസേ നന്ദി ❤️❤️❤️

    Reply
    • Joyce Varghese on March 13, 2024 1:11 AM

      Hi Silvy,
      പ്രാദേശികമായ മാറ്റങ്ങൾ ആചാരങ്ങളിലും പാചകരീതികളിലും ഉണ്ടാകുമല്ലോ. അതാണ് തെക്കൻ കേരളവും മധ്യകേരളവും എന്നെഴുതിയത്. രണ്ടിടത്തേയും എനിക്കറിയാവുന്ന രീതികൾ എഴുതിയിട്ടുണ്ട്.
      സ്നേഹം dear.

      Reply
    • Nafs nafs on March 13, 2024 12:15 PM

      ഇങ്ങനെയൊക്കെ എഴുതിയാൽ ഞാൻ ഓടിപ്പോയി നോമ്പു മുറിച്ച് ഇണ്ടേറിയപ്പം ഉണ്ടാക്കാൻ നിൽക്കും. തീർച്ചയായും ഉണ്ടാക്കി നോക്കണം. കൊതിപ്പിക്കുന്നു.
      👌👌👌👌👌👏👏👏👏👏

      Reply
      • Joyce Varghese on April 2, 2026 10:49 PM

        Nafs, ഒന്നു try ചെയ്തോളൂ. Tasty ആണ്.

        Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.