Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » നിർത്തിക്കാളെ
നര്‍മം

നിർത്തിക്കാളെ

By Hussain MKMarch 14, 20244 Comments2 Mins Read106 Views
Bookmark Now
Please login to bookmark Close

No account yet? Register

സുലൈമാൻ്റെ പെങ്ങൾ പ്രസവിച്ചതാണ് സംഭവത്തിന്നാധാരം. പെങ്ങൾ പ്രസവിച്ചപ്പോൾ വീട്ടിലെത്തിയ വിവിധങ്ങളായ തീറ്റ സാധനങ്ങൾ ലാക്കാക്കി സുലൈമാൻ ഇടയ്ക്കിടയ്ക്ക് അടുക്കളയിലേക്ക് തേരോട്ടം നടത്തും.

ഹോർലിക്സ്, ബൂസ്റ്റ്, കാട മുട്ട, നാടൻ കോഴിമുട്ട, പഴവർഗ്ഗങ്ങൾ, അരിഷ്ടങ്ങൾ ഇവയെല്ലാം ഈ സമയത്ത് അടുക്കളയിൽ സുലഭമാണ്. മാത്രമൊ കിളി കിളി കിക്കിളി പോലുള്ളൊരു ഹോം നഴ്സും അവിടെയുണ്ട്.

ഹോം നഴ്സിനെ സുലൈമാന് വളയ്ക്കാൻ അറിയാത്തതുകൊണ്ട് ഹോം നഴ്സ് സുലൈമാനെ വളച്ചോട്ടെ എന്ന ഒരു ലക്ഷ്യവും അവനുണ്ട്.

ശാരീരികമായി വളവുള്ള സുലൈമാന് തലക്ക് വല്യ വെളിവില്ലെ എന്ന് കിളി കിളി കിക്കിളിക്ക് തോന്നാതിരിക്കാൻ സുലൈമാൻ്റെ ഉമ്മയും മറ്റുള്ളവരും അതീവ ജാഗ്രത തന്നെ പുലർത്തിയിരുന്നു. അതു കൊണ്ട് തന്നെ സുലൈമാനെ വാനോളം പുകഴ്ത്തിക്കൊണ്ടാണവർ കിക്കിളിയുടെ മുമ്പിൽ അവതരിപ്പിച്ചത്.

സുലൈമാൻ സൽസ്വഭാവിയാണെന്നുള്ള ധാരണയിൽ കിക്കിളി സുലൈമാനുമായി അടുത്തിടപഴകാനൊക്കെ തുടങ്ങി. ഇത് സുലൈമാനെ രോമാഞ്ചകഞ്ചുകനാക്കി.

അനുരാഗത്തിൻ്റെ പോക്കുവെയിലിൽ സുലൈമാൻ പലപ്പോഴും ഉല്ലസിച്ചു.
കിന്നരിച്ചെത്തുന്ന മന്ദമാരുതൻ്റെ തലോടലിൽ സുലൈമാൻ പലപ്പോഴും നിർവൃതി പൂണ്ടു.

ഈറൻ പൊടിയുന്ന പുലരികളിലും കുളിര് കോരുന്ന സായന്തനങ്ങളിലും സുലൈമാൻ മൂളിപ്പാട്ട് പാടി നടന്നു.

അങ്ങിനെ വീട്ടുകാരെല്ലാവരും അങ്ങോട്ടും ഇങ്ങോട്ടും പോയ സമയത്ത് കിക്കിളിയുടെ സാമീപ്യത്തിനായി ഒന്ന് രോമാഞ്ചം കൊള്ളാൻ സുലൈമാൻ ആശിച്ചിരിക്കുമ്പഴാണ് വീട്ടിലെ വെള്ളത്തിൻ്റെ ടാങ്ക് നിറഞ്ഞത്.

ഇതു തന്നെയവസരം. സുലൈമാൻ ഓടിച്ചെന്ന് കിക്കിളിയോട് പറഞ്ഞു,
” നിർത്തിക്കാളെ”.

അടുക്കളയിലാണ് മോട്ടോറിൻ്റെ സ്വിച്ചുള്ളത്. അതുകൊണ്ടാണ് അടുക്കളയിലുണ്ടായിരുന്ന കിക്കിളിയോട് മോട്ടോർ നിർത്താൻ സുലൈമാൻ ആവശ്യപ്പെട്ടത്.

തെക്കനിസ്റ്റായ കിക്കിളി സുലൈമാനെ ഒന്ന് രൂക്ഷമായി നോക്കി.
മലപ്പുറത്തിൻ്റെ തെക്കൻ ജില്ലകളിൽ നിന്നുള്ളവരെല്ലാം സുലൈമാൻ്റെ ഭാഷയിൽ തെക്കനിസ്റ്റുകളാണ്. എന്നു വച്ചാൽ കിക്കിളി അങ്ങ് തൃശൂരുള്ളതാ.
ആദ്യമായാ ഹോം നഴ്സായി സുലൈമാൻ്റെ നാട്ടിലേക്കു വരുന്നത്.

ടാങ്ക് നിറഞ്ഞൊഴുകുന്നതിനാൽ സുലൈമാൻ വീണ്ടും അക്ഷമനായി.
” നിർത്തിക്കാളെ”.

വീണ്ടാമതും അവൾ അവനെ രൂക്ഷമായി നോക്കി.

വീണ്ടും അക്ഷമനായ സുലൈമാൻ ഒന്നുകൂടി ശബ്ദത്തിൽ ‘നിർത്തിക്കാളെ’ എന്ന് പറയേണ്ട താമസം,

കൈയിൽ കിട്ടിയ സാധനവുമായുണ്ട് കിക്കിളി സുലൈമാൻ്റെ നേർക്ക് പാഞ്ഞടുക്കുന്നു.

രംഗം പന്തിയല്ലാ എന്ന് കണ്ട സുലൈമാൻ അടിയാണൊ ഏറാണോ വരുന്നത് എന്ന് നോക്കാതെ നിലം തൊടാതെ പാഞ്ഞു.

എവിടെച്ചെന്നാണ് സുലൈമാൻ നിന്നത് എന്നത് ഈ കഥയെഴുതുന്നത് വരെ എനിക്കും ഒരു പിടുത്തം കിട്ടിയിട്ടില്ല സൂർത്തുക്കളെ.

തൃശൂര്കാരി കിക്കിളിയുടെ അച്ഛന് ഉത്സവത്തിനൊക്കെ കൊണ്ട് പോകുന്ന കാളയെ ഉണ്ടാക്കലാണ് ജോലി.

അതു കൊണ്ട് അച്ഛനെ നാട്ടുകാർ കാള എന്നുകൂടി കൂട്ടി വിളിച്ചു.
സ്വാഭാവികമായും ആ പേര് നമ്മുടെ കിക്കിളിക്കും വീണു.
കിക്കിളിയാണെങ്കിലൊ ഇതു കേട്ടാൽ പെട്ടെന്ന് പ്രകോപിതയാകും.

ആ പേരാണ് സുലൈമാൻ അറിയാതെ പറഞ്ഞു പോയത്.
നിർത്തിക്കോളു എന്നതിൻ്റെ മലപ്പുറം വേർഷനായ നിർത്തിക്കാളെ എന്നത് തൃശൂര്കാരി തെറ്റിദ്ധരിച്ച് നിർത്ത് കാളെ എന്ന് കേട്ടത്.

എന്ത് ചെയ്യാം നമ്മുടെ സുലൈമാൻ്റെ ഒരു വിധി.
പെണ്ണ് കെട്ടാത്ത ചെക്കനാ.

അങ്ങിനെ സുലൈമാൻ്റെ ആ പ്രണയവും ചീറ്റിപ്പോയി സൂർത്തുക്കളെ.

ഹുസൈൻ എം കെ

Post Views: 14
1
Hussain MK

4 Comments

  1. Shreeja R on May 9, 2024 8:48 PM

    🤓🤓

    Reply
  2. hussain MK on March 22, 2024 10:04 PM

    Thanks

    Reply
  3. Nafs nafs on March 14, 2024 3:48 PM

    😄😄

    Reply
    • hussain MK on March 22, 2024 10:03 PM

      താങ്ക്സ്

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.