Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » നീതി നിഷേധിക്കപ്പെട്ടവർ
കഥ സാമൂഹ്യപ്രശ്നങ്ങൾ

നീതി നിഷേധിക്കപ്പെട്ടവർ

By Ramzeena NasarMarch 15, 2024Updated:November 12, 202422 Comments3 Mins Read185 Views
Bookmark Now
Please login to bookmark Close

No account yet? Register

രാത്രിയുടെ ഏഴാംയാമമായെന്നു അറിഞ്ഞതേയില്ല. ഈയിടെ നിദ്ര കൺപോളകളെ തഴുകുന്നത് അത്തരത്തിലാണ്. എത്ര ശ്രമിച്ചാലും ഉറങ്ങാൻപറ്റാത്ത രാത്രികളാണു ഇപ്പോൾ കൂട്ടിന്. വായിച്ചു തീരാത്ത പുസ്തകങ്ങളും വെട്ടിയും തിരുത്തിയും ഇനിയും എഴുതി പൂർത്തീകരിക്കാത്ത കഥപോലെയുള്ള ഈ ജീവിതം. എന്തിനു വേണ്ടി? ആർക്കു വേണ്ടി?

ചിന്തകൾ കാടുകയറിയപ്പോളാണ്‌ നിയമസഭയുടെ മുന്നിൽ നിരാഹാരം കിടക്കുന്ന വൃദ്ധന്റെ ദയനീയ മുഖം മനസ്സിൽ തെളിഞ്ഞത്. തിരക്കുപിടിച്ച അനന്തപുരിയുടെ ഒരു കോണിൽ ആരെങ്കിലും ആ മനുഷ്യനെ ശ്രദ്ധിക്കുന്നുണ്ടോ എന്നുപോലും അറിയില്ല. ചിന്തിച്ചു ഉറങ്ങിപ്പോയതറിഞ്ഞില്ല. കണ്ണു തുറന്നപ്പോൾ അര്‍ക്കൻ ഉച്ചിയിലെത്തിയിട്ടുണ്ട്. എഴുന്നേറ്റു പ്രഭാതകർമ്മങ്ങൾ നിർവ്വഹിക്കുമ്പോളും അയാളുടെ മുഖമാണ്‌ പിന്നെയും തെളിഞ്ഞുവരുന്നത്. ചിന്തകളെ മറികടക്കാൻ എത്ര ശ്രമിച്ചിട്ടും കഴിയുന്നില്ല. തലേദിവസം കഴിച്ച ഭക്ഷണത്തിന്റെ അവശിഷ്ടങ്ങളും പാത്രങ്ങളും മേശപ്പുറത്തു അലസമായി കിടക്കുന്നു. അല്ലെങ്കിലും തനിക്ക് ഒരു ചിട്ടയുമില്ലാതായിട്ടുണ്ട്. സ്വയം വിമർശിച്ചു അതെല്ലാം എടുത്തു മാറ്റുമ്പോൾ മാസങ്ങൾക്കുമുമ്പ് വിട്ടുപിരിഞ്ഞ അമ്മയെ ഓർമ്മവന്നു. ആരും ഇല്ലാത്ത ഒറ്റപ്പെടൽ മറക്കാൻ വേണ്ടിയാണു തിരുവനന്തപുരത്തുള്ള കൂട്ടുകാർക്കിടയിലേക്കു താമസം മാറ്റിയത്. പക്ഷേ, ഒന്നും ചെയ്യാനില്ല എന്ന തോന്നലും ഒറ്റപ്പെടലും ഇനിയും വിട്ടുമാറുന്നില്ല. വീടുപൂട്ടി ഒരു ചായ കുടിക്കാൻ പുറത്തിറങ്ങിയപ്പോളാണു ഒരാൾക്കൂട്ടവും ബഹളവും കണ്ണിൽപ്പെട്ടത്. ഒരു വൃദ്ധന്റെ ദയനീയമായ കരച്ചിലും കൈകൂപ്പിയുള്ള യാചനയും കണ്ടുകൊണ്ടാണ് അങ്ങോട്ടു ചെന്നത്‌. അയാൾ ചോരയിൽ കുളിച്ചു കിടക്കുന്നു.
നിയമസഭയുടെ മുന്നിൽ കണ്ട അതേ വൃദ്ധൻ! ആരായിരിക്കും ആ പാവത്തിനെ ഈ നിലയിലാക്കിയത്? എന്തു തെറ്റിന്റെ പേരിലാകും? ഈ പ്രായത്തിൽ അയാൾ എന്തു തെറ്റു ചെയ്യാനാ!
എല്ലും തോലുമായ ശരീരം. സ്വയം എഴുന്നേൽക്കാൻപോലും പറ്റാത്ത അയാളെ ഒന്നു സഹായിക്കാൻപോലും ആരുമില്ല എന്നു തോന്നി. മുന്നോട്ടു ചെന്നു അയാളെ പിടിച്ചെഴുന്നേൽപ്പിച്ചു അടുത്തുള്ള കടയിൽ പോയി ഒരുകുപ്പി വെള്ളം വാങ്ങി മുഖം കഴുകിച്ചു. കുടിക്കാൻ കൊടുത്തപ്പോൾ ഇച്ഛാശക്തിയോടെ അതു നിരസിച്ചു.
വേച്ചു വേച്ച് നടന്നുപോകുന്ന അയാളെ നോക്കിനിൽക്കാൻ മനസ്സനുവദിച്ചില്ല. കൂടെച്ചെന്ന് കാര്യങ്ങൾ തിരക്കണം. ആരുമില്ലാത്ത ആളാണെങ്കിൽ കൂടെനിന്നു സഹായിക്കണം ആരോഗ്യം നഷ്ടപ്പെടുത്തി ഈ പ്രായത്തിലും നിരാഹാരം കിടക്കുന്നത് എന്തിനെന്നു അറിയണം.
ചോദ്യങ്ങളുടെ ഭാണ്ഡക്കെട്ടുമായി അയാളുടെ അടുത്തെത്തി. ചോദ്യങ്ങൾക്കു ഉത്തരം നൽകാനോ പ്രതികരിക്കാനോ കഴിയാതെ തന്നെ നോക്കുന്ന അയാളുടെ കണ്ണുകളിൽ വല്ലാത്ത ഭയം നിഴലിച്ചിരുന്നു. സിംഹത്തിന്റെ മുന്നിൽപെട്ട മാൻകുട്ടിയുടെ മുഖഭാവവും. അപരിചിതത്വത്തിന്റെ ഭയമാകാം അയാളുടെ മൗനത്തിനു കാരണമെന്നു മനസ്സിലാക്കിയെങ്കിലും എന്തോ ആ അവസ്ഥയിൽ ആ വൃദ്ധനെ ഒറ്റക്കിട്ടു പോകാൻ മനസ്സു സമ്മതിക്കുന്നില്ല. ഏറേ നേരത്തെ മൗനത്തെ ഖണ്ഡിച്ചു അയാളുടെ ചുണ്ടുകൾ ശബ്‌ദിച്ചുതുടങ്ങി. കണ്ണുകൾ ഈറനണിയുന്നതും ഇടക്കു അടക്കാനാകാത്ത സങ്കടം അണപൊട്ടി ഒഴുകുന്നതിനും തനിക്കു സാക്ഷിയാകേണ്ടി വന്നു. ഇനിയൊന്നും ചെയ്യാനില്ലെന്നോർത്തു നിരാശപ്പെട്ട തനിക്കു ഇനിയും എന്തൊക്കെയോ ചെയ്യാൻ ബാക്കിയുണ്ടെന്ന തോന്നൽ ജീവനിൽ പുതിയൊരു ഉണർവ്വുണ്ടാക്കി. എല്ലാം ശരിയാകുമെന്ന് പറഞ്ഞു അയാളോട് യാത്ര പറഞ്ഞെങ്കിലും മനസ്സുമുഴുവൻ അയാളുടെ പൊള്ളിക്കുന്ന കഥയുടെ നീറ്റലിൽ പുകയുകയായിരുന്നു .

പാവം! എത്ര പ്രതീക്ഷയോടെ പഠിക്കാൻ വിട്ട മകന്റെ മരണത്തിനു ഇനിയും ലഭിക്കാത്ത നീതിക്കുവേണ്ടി വർഷങ്ങളോളം ഒറ്റയാൾ സമരം നടത്തുന്ന അച്ഛൻ. വെറും കൂലിപ്പണിക്കാരനായ അയാളുടെ ഏക പ്രതീക്ഷയും സമ്പാദ്യവുമായിരുന്ന മകനാണ് ആറുവർഷംമുമ്പ് കോളേജ് ക്യാമ്പസ്സിൽ നടന്ന ക്രൂരമായ റാഗിങ്ങിൽ പൊലിഞ്ഞത്. വിദ്യാഭ്യാസ ലോൺ എടുത്തു പഠിപ്പിക്കാൻ വിട്ട മകൻ. പഠിച്ചു കരപറ്റിയാൽ കുടുംബം മുഴുവൻ രക്ഷപ്പെടുമെന്നു അവനും സ്വപ്നംകണ്ടു വണ്ടികയറിയത്‌. രാഷ്ട്രീയവും പണവും ആൾസ്വാധീനവുമുളള ഒരു കൂട്ടം വിദ്യാർത്ഥികൾക്കിടയിൽ സാധാരണക്കാരായ കുട്ടികൾ എങ്ങനെ ചെറുത്തുനിൽക്കും. ഒരു തെറ്റും ചെയ്യാത്ത അയാളുടെ മകനെ റാഗിങ്ങ് നിരോധിച്ച ഈ കാലഘട്ടത്തിലും ക്രൂരമായി പീഡിപ്പിച്ചു. പീഡനം ആവർത്തിച്ചപ്പോൾ സഹികെട്ട് അവൻ സഹപാഠിയോട്‌ കാര്യം തുറന്നു പറഞ്ഞു. പീഡനം ഇനിയും ആവർത്തിച്ചാൽ ആന്റി റാഗിങ്ങ് സെല്ലിലും കോളേജ് പ്രിൻസിപ്പാളിനോടും കംപ്ലയിന്റ് കൊടുക്കുമെന്നു സഹപാഠിയെ വിശ്വസിച്ചു പറഞ്ഞതും, പറഞ്ഞതിലും കൂടുതൽ അവനതു അവരുടെ കാതിലെത്തിച്ചു വിശ്വാസവഞ്ചന കാണിച്ച് കൂട്ടുകാരനെ കൊലയ്ക്കു കൊടുത്തു .
അവർ അവനെ മുറിയിൽനിന്നു വലിച്ചിഴച്ചു കൊണ്ടുപോയി ശ്വാസം പോകുന്നതുവരെ ചങ്ങലകൊണ്ടു കഴുത്തു മുറുക്കി. ജീവൻപോയെന്നു ഉറപ്പുവന്നപ്പോൾ അവനെ കെട്ടിത്തൂക്കി. ശേഷം അതു വെറുമൊരു ആത്മഹത്യയാണെന്നു റിപ്പോർട്ടുണ്ടാക്കി അവർ രക്ഷപ്പെട്ടു. കോളേജധികാരികളും അതിനു കൂട്ടുനിന്നു.
അവൻ ഒരിക്കലും ആത്മഹത്യ ചെയ്യില്ലയെന്ന ആ അച്ഛന്റെ വാക്കുകൾ കേൾക്കാനോ അന്വേഷിക്കാനോ നിയമപാലകരോ രാഷ്ട്രീയപ്രവർത്തകരോ മാധ്യമങ്ങളോ ഉണ്ടായില്ല എന്നറിഞ്ഞപ്പോൾ നിലവിലെ നിയമവ്യവസ്ഥിതിയോടും സാമൂഹികപ്രവർത്തകരോടും മനുഷ്യാവകാശസംഘടനകളോടും കടുത്ത അമർഷവും പുച്ഛവും തോന്നി.
മകന്റെ കേസ് നടത്തി കിടപ്പാടം നഷ്ടപ്പെടുമെന്ന അവസ്ഥയെത്തിയിട്ടും മകന്റെ മരണമറിഞ്ഞതിൻ്റെ ആഘാതത്തിൽ നിത്യരോഗിയായ അവന്റെ അമ്മയെ കൊണ്ടുപോകാൻ മറ്റൊരിടമില്ലാതെ ആ അച്ഛൻ വർഷങ്ങളോളം മകന്റെ നീതിക്കുവേണ്ടി ഒറ്റയാൾപ്പോരാട്ടം നടത്തുന്നതും കണ്ടപ്പോൾ മനസ്സിൽ അണഞ്ഞു കിടന്ന നീതിബോധമുണർന്നു. മകന്റെ ഘാതകർ രാഷ്ട്രീയത്തിന്റെയും പണത്തിന്റെയും പിൻബലത്തിൽ തിന്നും കുടിച്ചും അഴിഞ്ഞാടുമ്പോൾ റാഗിങ്ങുമൂലം ജീവൻ നഷ്ടപ്പെട്ട അവരുടെ മാതാപിതാക്കളുടെ കണ്ണുനീരിന്റെയും കഷ്ടപ്പാടിന്റെയും യാതനകളുടെയും കഥകൾ കാണാനും കേൾക്കാനും കണ്ണുകളും കാതുകളുമില്ലാത്ത നീതിപീഠങ്ങളണ് നമുക്കുള്ളതെന്ന നഗ്ന്നസത്യമാണ് ഇന്നും ഒരച്ഛൻ ആൾക്കൂട്ടത്തിനു നടുവിൽ ആക്രമിക്കപ്പെടാൻകാരണം.

“അവർ ഇന്നും എന്റെ പിന്നാലെയുണ്ട് അവർക്കു ഞാനുംകൂടെ ഇല്ലാതാകണം. ഈ നിയമസഭയുടെ മുന്നിലുള്ള എൻ്റെ നിരാഹാരസമരം അവർക്കൊരു ഭീഷണിയാണ്. പക്ഷേ, ഞാൻ അവസാനിപ്പിക്കില്ലാ. എന്റെ മോന് നീതി ലഭിക്കണം. അവനെപ്പോലെ റാഗിങ്മൂലം ജീവൻ നഷ്ടപ്പെട്ട ഓരോ വിദ്യാർത്ഥികൾക്കും നീതി ലഭിക്കണം. അവർക്കുംകൂടെ വേണ്ടിയാണ് ഈ വൃദ്ധന്റെ പോരാട്ടം”.

ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുമ്പോഴും അയാളുടെ ഘനഗാംഭീര്യമുള്ള വാക്കുകൾ ചെവിയിൽ പ്രകമ്പനംകൊണ്ടിരുന്നു. അതേ, നീതി നിഷേധിക്കപ്പെട്ടവരുടെ മുഴുവൻ നൊമ്പരവും നിരാശയും അതിൽ മുഴങ്ങിക്കേട്ടിരുന്നു. അവർക്കുവേണ്ടി പോരാടാൻ ഒരാൾകൂടെ ഉണ്ടെന്നും മനസ്സുകൊണ്ടു ആ വൃദ്ധന്റെ നിരാഹാരസമരത്തിനു ഐക്യദാർഢ്യം പ്രക്യാപിച്ചുകൊണ്ടു ഉറങ്ങാൻ കിടന്നപ്പോൾ, മനസ്സ് ഏറേ നാളുകൾക്കുശേഷം ആർക്കൊക്കെയൊവേണ്ടി ഇനിയും ജീവിക്കാനുണ്ടെന്നു ഓർമ്മിപ്പിക്കുകയായിരുന്നു.
റംസീന നാസർ

#റാഗിങ്

Post Views: 49
5
Ramzeena Nasar

22 Comments

  1. Bilal John on March 17, 2024 9:36 PM

    റംസി💜

    Reply
    • ramsinas on March 19, 2024 3:17 AM

      thank u bilal john

      Reply
  2. Divya Sreekumar on March 16, 2024 8:59 PM

    നീതി തേടിയുള്ള ഒരച്ഛന്റെ പോരാട്ടത്തിന് കൂട്ടുചേരാൻ തോന്നിയ മനസ്സിന്👍👍സമൂഹം ഒറ്റക്കെട്ടായി നിന്ന് റാഗിംഗ് എന്ന വിപത്തിനെ തുടച്ചുനീക്കാൻ പരിശ്രമിക്കണമെന്ന് ഓർമ്മപ്പെടുത്തുന്ന എഴുത്ത്👍👌👌

    Reply
    • ramsinas on March 17, 2024 12:07 AM

      thank u dear divya 🥰🥰🥰🙏🙏

      Reply
    • Sunil on March 19, 2024 8:29 AM

      Nice

      Reply
  3. Lageetha on March 16, 2024 5:54 PM

    Superbb dear ramsi 🥰

    Reply
    • ramsinas on March 17, 2024 12:05 AM

      thank u dear laji 🥰🥰🥰😘

      Reply
  4. Jessy on March 16, 2024 1:39 AM

    Super💝 good job 👌💐

    Reply
    • ramsinas on March 16, 2024 2:39 AM

      thank u jessy 🥰🥰🙏🙏

      Reply
  5. sabira latheefi on March 15, 2024 10:17 PM

    നല്ല എഴുത്ത്. തുടക്കം എന്ത് രസാ.. ❤️🥰🥰

    Reply
    • ramsinas on March 16, 2024 2:38 AM

      thank u 🥰🥰🙏🙏sabira lathif

      Reply
  6. Abdu Nasar on March 15, 2024 9:22 PM

    Welldone

    Reply
    • ramsinas on March 15, 2024 9:24 PM

      thank u ikka

      Reply
  7. Seena Navaz on March 15, 2024 9:09 PM

    നന്നായിട്ടുണ്ട് 👌🥰

    Reply
    • ramsinas on March 15, 2024 9:25 PM

      thank u ikka

      Reply
    • Ramsinas on March 15, 2024 9:27 PM

      നന്ദി seena navaz 🥰🥰🥰🙏🙏🙏

      Reply
      • Nafs nafs on March 15, 2024 11:37 PM

        പലപ്പോളും അക്രമങ്ങളിൽ ഇരയാക്കപ്പെടുന്നവരുടെ ബന്ധുക്കളിൽമാത്രം നീതിക്കുവേണ്ടിയുള്ള നിയമയുദ്ധം ഒതുങ്ങിപ്പോകുന്നു. അത് ഒരാളിൽമാത്രം ഒതുങ്ങേണ്ടതല്ലാ സമൂഹത്തിനും കൂട്ടുത്തരവാദിത്ത്വമുണ്ടെന്ന് ഓർമ്മപ്പെടുത്തുന്ന എഴുത്ത്. നന്നായിട്ടെഴുതി റംസീ👏👏👏

        Reply
        • ramsinas on March 16, 2024 1:11 AM

          നന്ദി 🥰🥰🥰🙏🙏 നഫ്‌സ് നഫ്‌സ്

          Reply
  8. Joyce Varghese on March 15, 2024 9:01 PM

    നല്ല കഥ.
    നീതിക്കുവേണ്ടി ഒറ്റയാൾ പോരാട്ടം നടത്തുന്ന വൃദ്ധനും അയാളുടെ മാനസികാവസ്‌ഥയും ഉദ്ദേശവും മനസ്സിലാക്കുന്ന ഒരാളും… 👌.
    കൂട്ടായ ശ്രമങ്ങളിലൂടെ മാത്രമേ ഈ പൈശാചിക പ്രവർത്തി ചെയ്തവർക്ക് ശിക്ഷ ലഭിക്കൂ.
    നല്ലെഴുത്ത് ❤

    അഭിനന്ദനങ്ങൾ.👏

    Reply
    • ramsinas on March 15, 2024 9:28 PM

      നന്ദി joyci 🥰🥰🙏🙏

      Reply
  9. Sunandha Mahesh on March 15, 2024 8:46 PM

    സൂപ്പർ നന്നായി എഴുതി 👍

    Reply
    • ramsinas on March 15, 2024 9:30 PM

      നന്ദി നന്ദേച്ചി 🥰🥰🥰🥰🙏🙏

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.