Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഇണക്കം പിണക്കം
കഥ ജീവിതം നര്‍മം ബന്ധങ്ങൾ

ഇണക്കം പിണക്കം

By Manju SreekumarMarch 16, 20243 Comments2 Mins Read108 Views
Bookmark Now
Please login to bookmark Close

No account yet? Register

ഞാൻ വാതിൽ തുറന്നപ്പോൾ കണ്ടത് അങ്ങേരെ ആയിരുന്നു, മോഹനേട്ടനെ. അല്ലെങ്കിലും 5.30 ന് ദിവസവും വീട്ടിലെത്തുന്ന അങ്ങേരല്ലാതെ ആരാണ് ഈ നേരത്ത് ബെൽ അടിക്കാൻ. ബെല്ല് അടിച്ചിട്ട് വാതിലിന്റെ ഹാൻഡിൽ ഒന്ന് തിരിക്കുകയും ചെയ്യും. അത് കണ്ടാൽ തന്നെ അറിയാം ആളാണെന്ന്. ഇന്ന് പിണക്കം ആയത് കൊണ്ട് പതുക്കെ സെറ്റിയിൽ നിന്നെഴുന്നേറ്റ് അലസമായി അന്ന നട നടന്നാണ് ഞാൻ വാതിൽ തുറന്നത്. നല്ല മൂഡ് ആണെങ്കിൽ ഹാൻഡിൽ പിടിച്ചു തിരിച്ചാൽ വാതിൽ തുറന്നോളും, ഞാൻ കാത്തിരിക്കുകയാവുമല്ലോ. വാതിൽ പൂട്ടിയിട്ടുണ്ടാവില്ല.

മൊബൈലിൽ കുത്തിക്കൊണ്ട് നിൽക്കുന്നത് കണ്ടപ്പോൾ തന്നെ ദേഷ്യം വന്നു. ഇവിടെയൊരാൾ മുഖം വീർപ്പിച്ചാണ് നിൽക്കുന്നത് എന്ന് ആരറിയാൻ. വന്ന് കയറുമ്പോൾ ഭാര്യയെ അനുരാഗപൂര്‍വം വീക്ഷിച്ച് കവിളിൽ തട്ടി ‘കാത്തിരുന്ന് മുഷിഞ്ഞോ ചക്കരെ’ എന്ന് ചോദിക്കുമത്രേ നല്ല ഭർത്താക്കന്മാർ. ഡ്രസ്സ് മാറി വന്നാൽ ചായ വെയ്ക്കാനും പാത്രം കഴുകാനും അത്താഴം ഉണ്ടാക്കാനുമൊക്കെ മുട്ടിയുരുമ്മി കൂടെ കൂടുമെന്ന്! ലേഡീസ് ഗ്രൂപ്പിലെ പവിത്ര പറഞ്ഞപ്പോഴല്ലേ എന്നെപ്പോലുള്ള കുറേയെണ്ണങ്ങളുടെ കണ്ണ് തെളിഞ്ഞത്. ഇതൊക്കെ നമ്മുടെ അവകാശങ്ങളാണെന്ന് ഇത് വരെ മനസ്സിലാക്കിയിരുന്നില്ല. ഇത്ര ചെറുപ്രായത്തിലെ എത്ര വിപ്ലവാത്മകമായ ചിന്തകൾ ആണ് ആ കുട്ടിയ്ക്ക്!

മൊബൈലിൽ കുത്തിക്കൊണ്ടിരുന്ന ആൾ അത് തുടർന്ന് കൊണ്ട് നേരെ അകത്തേയ്ക്ക് പോയി. ‘മോള് വന്നില്ലേ’ എന്ന പതിവ് ചോദ്യം എറിഞ്ഞു തന്നു. സാധാരണ അത് ഏറ്റു പിടിച്ച് ഒരു നൂറ് കാര്യങ്ങൾ മറുപടിയായി കൊടുക്കാറുണ്ട് ഞാൻ. ഇന്ന് ഞാൻ മിണ്ടാൻ പോണില്ല. അപ്പോഴെങ്കിലും ശ്രദ്ധിക്കുമല്ലോ.

“ഞാനെത്തി അച്ഛാ, പഠിയ്ക്കുകയാ”

കുരുപ്പ്‌, വല്ല ആവശ്യവുമുണ്ടോ വിളിച്ചു കൂവാൻ.

ഇനി ചായക്ക് വന്ന് ഇരിക്കുമ്പോൾ അടുത്ത നീക്കം നടത്താം.

രാവിലെ താൻ പിണങ്ങിയാണ് യാത്ര അയച്ചതെന്ന് ഒന്നോർമ്മിപ്പിക്കാൻ എന്തൊക്കെ അടവുകൾ പയറ്റണം. അങ്ങേരുടെ അമ്മായിയുടെ മരുമോൾ അവളുടെ അമ്മായിയമ്മയെ പറ്റി, അതായത് അമ്മായിയെപ്പറ്റി, പറഞ്ഞ കുറ്റങ്ങൾ അമ്മായി സ്നേഹത്തോടെ വിളിച്ചപ്പോൾ ഞാനങ്ങ് പറഞ്ഞു പോയി. അത് പറഞ്ഞ് അവർ വഴക്കായതിനും അവൾ ഇറങ്ങിപ്പോയതിനും ഞാനെന്ത് ചെയ്യാൻ. ആവശ്യമില്ലാത്ത കാര്യങ്ങളിൽ ഇടപെട്ടു അത്രേ. അങ്ങേരുടെ ഒരു ബന്ധുക്കളോടും അങ്ങേരോടും ഇനി മിണ്ടുന്നില്ല, പോരെ.

കള്ളത്തലവേദന നടിച്ച് മേശയിൽ തല വെച്ച് കിടക്കുമ്പോഴാണ് വാട്സാപ്പ് കിണുങ്ങിയത്. നോക്കുമ്പോൾ നാത്തൂൻ ആണ്. നോക്കണോ: നോക്കിയേക്കാം. മറുപടി കൊടുക്കാതിരുന്നാൽ പോരെ.
‘എടത്ത്യമ്മേ, ഏട്ടനോട് മറ്റന്നാൾ നിങ്ങള് വീട്ടിൽ വരുമ്പോ അമ്മയെ ഒന്ന് വൈദ്യരെ കാണാൻ കൊണ്ട് പോവാൻ പറയുമോ? ഞാൻ പറഞ്ഞാ ഏട്ടൻ കേൾക്കില്ല. ഏടത്ത്യമ്മ പറഞ്ഞൊന്ന് സമ്മതിപ്പിയ്ക്കണേ..”
ശ്യോ, ഈ പെണ്ണിനെ കൊണ്ട് തോറ്റു. ഇനിയിപ്പോ ഏട്ടനോട് മിണ്ടുക തന്നെ. ഇത് പറഞ്ഞില്ലെങ്കിൽ അവൾ നേരിട്ട് വിളിച്ച് കാര്യം സാധിയ്ക്കും. പക്ഷെ ഇതാകുമ്പോ എനിയ്ക്കൊരു ഗമയല്ലേ. എന്താ ചെയ്യാ, പവിത്ര പറഞ്ഞത് പോലെ നമ്മള് സ്ത്രീകളുടെ പരാജയത്തിന് കാരണം സ്ത്രീകൾ തന്നെയാ.

“മോഹനേട്ടാ, അതേയ് കുളി കഴിഞ്ഞോ.. ഒരു കാര്യം പറയാനുണ്ടേ. ഇങ്ങട് ഇറങ്ങുന്നേ. എന്തൊരു കുളിയാ ഇത്.”
വാതിൽക്കൽ ഗീതയുടെ ചിണുങ്ങൽ കേട്ടപ്പോൾ മോഹനൻ പെങ്ങൾക്ക് ഒരു ഓക്കേ സ്മൈലി അയച്ച് ബാത്റൂമിന്റെ വാതിൽ തുറന്നു.

Post Views: 23
4
Manju Sreekumar

3 Comments

  1. മിനി സുന്ദരേശൻ on March 28, 2025 1:59 AM

    നല്ല ആങ്ങളയും പെങ്ങളും ….. രസകരമായി എഴുതി💐👍

    Reply
  2. Joyce Varghese on March 16, 2024 11:54 PM

    👌
    അടിപൊളി.
    അപ്പോൾ അവർ ആങ്ങളയും പെങ്ങളും ഒത്തുവോ?
    എഴുത്ത് രസകരം.
    😍😍😍

    Reply
    • Suma Jayamohan on March 25, 2025 9:09 PM

      നമ്മളൊക്കെ പിണങ്ങി നടന്നാൽ ആരറിയാൻ? പിണങ്ങിയെന്ന് അങ്ങോട്ടു പറഞ്ഞു മനസ്സിലാക്കേണ്ടി വരും. ശരിയാണ് നമ്മുടെ തോൽവിക്കു കാരണം നമ്മൾ പെണ്ണുങ്ങൾ തന്നെ😃😃
      രസകരമായ എഴുത്ത്❤️👌🌹

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.