Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » കുളിരുമ്പോൾ അല്ലെ കുപ്പായത്തിന്റെ ആവശ്യം? 
ഓർമ്മകൾ ജീവിതം ബന്ധങ്ങൾ സിനിമ സൗഹൃദം

കുളിരുമ്പോൾ അല്ലെ കുപ്പായത്തിന്റെ ആവശ്യം? 

By Pavithra UnniMarch 16, 2024Updated:March 19, 20246 Comments2 Mins Read114 Views
Bookmark Now
Please login to bookmark Close

No account yet? Register

Spoiler Alert: ഫിലിപ്സ്, നവംബർ, മധുരം 

എന്തിനാവും മനുഷ്യൻ ബന്ധങ്ങളിൽ ഇത്ര കണ്ടു സമയവും മനസും ഇൻവെസ്റ്റ് ചെയ്യുന്നത് എന്നോർത്തിട്ടുണ്ടോ? രക്തബന്ധങ്ങൾക്ക് അല്ലെങ്കിൽ നിയമപ്രകാരം ബന്ധുക്കൾ ആകുന്നവർക്ക് പോലും നമ്മളെ വേണ്ടാതാകുന്ന ചില സന്ദർഭങ്ങൾ ഉണ്ട്. അത് ചിലപ്പോൾ രോഗം ആകാം, അപകടം ആകാം, സാമ്പത്തിക പ്രതിസന്ധിയാകാം, തൊഴിൽ നഷ്ടം ആകാം, മാനസികാരോഗ്യപ്രശ്‍നങ്ങൾ ആകാം…അവിടെ ഒക്കെ എല്ലാം ഒറ്റയ്ക്ക് നേരിടാൻ എല്ലാ മനുഷ്യർക്കും കഴിയില്ല. ആ ഘട്ടങ്ങളിൽ ആ മനുഷ്യനെ ഒറ്റയ്ക്ക് ആക്കുന്നവരെക്കുറിച്ച് എന്തുപറയാൻ? തളരുമ്പോൾ ചാരാൻ ഒരു തോളോ കുളിരുമ്പോൾ ഒരു കുപ്പായം കടം തരാനോ ഒരാൾ ഉണ്ടെങ്കിൽ നിങ്ങൾ സമ്പന്നനാണ്. അത്തരം മൂന്ന് മനുഷ്യരെ ഞാൻ പരിചയപ്പെടുത്താം. സിനിമയിലെ കഥാപാത്രങ്ങൾ ആണ്. അതിനേക്കാൾ തീവ്രമായി നിങ്ങളുടെ ജീവിതങ്ങളിൽ മനുഷ്യത്വം,കരുതൽ ഒക്കെ കാണിച്ചവരെക്കുറിച്ച് കമെന്റിൽ പറയൂ.

*ഡാൻ-ഒക്ടോബർ*

banita-sandhu-october

ഹോസ്പിറ്റൽ മാനേജ്‌മന്റ് ഇന്റേൺ ആയി ജോലി ചെയ്യുന്ന ഒരു യുവാവിന്റെ ജീവിതം ഒറ്റ ദിവസം, ഒരു അപകടം കൊണ്ട് മാറിപ്പോകുന്നു. അതുവരേക്കും വലിയൊരു സൗഹൃദം പോലും  ഇല്ലാതിരുന്ന ഒരുവൾക്ക് വേണ്ടി രാവും പകലും ആശുപത്രി കയറി ഇറങ്ങുന്ന ഡാൻ ശരിക്കും ഒരു അത്ഭുതമാണ്. അതിന് അവനെ പ്രേരിപ്പിച്ചത് എന്താവും? എവിടെ ഡാൻ എന്ന അവളുടെ അവസാന വാചകമോ? അതോ അലസനും മുരടനുമായ ഒരുത്തന്റെ ഹൃദയം അത്രത്തോളം ആർദ്രത നിറഞ്ഞതായിരുന്നു എന്നോ? ആ ആർദ്രത പൂവിടാൻ ‘ഷൂലി’ ഒരു കാരണം മാത്രമായി എന്നോ? ബംഗാളിയിൽ ഷൂലി എന്നാൽ മലയാളത്തിന്റെ പവിഴമല്ലി. രാത്രി പൂക്കുന്ന രാവിലെ വാടിപ്പോകുന്ന മനോഹാരിയായ പൂവ്. തീർത്തും അസാധാരണമായൊരു പ്രണയകഥയാണ് ഇത്. കുളിരുമ്പോൾ കുപ്പായമായ ഒരു മനുഷ്യന്റെ കഥ. താല്പര്യം ഉള്ളവർക്ക് ആമസോൺ പ്രൈമിൽ ഈ സിനിമ കാണാം.

*മണി അങ്കിൾ-ഫിലിപ്സ്*

befunky-collage-5-_363x203xt

ഫിലിപ്പിന്റെ ആരാണ് മണി അങ്കിൾ? സത്യത്തിൽ ആരുമല്ല. ഒരു കുടുംബ സുഹൃത്തിന് തന്ത്രപൂർവം മാറി നിൽക്കാവുന്ന ഒരു സാഹചര്യം ആയിട്ട് കൂടി അയാൾ എന്തിനാണ് ഫിലിപ്പിന്റെ കൂടെ നിന്നത്? ആശുപത്രി ബിൽ അടയ്ക്കാൻ പൊന്നു പോലെ കരുതിയിരുന്ന അംബാസഡർ കാർ വിൽക്കാനോ ബിറ്റിയെ സന്തോഷിപ്പിക്കാൻ മറന്നു പോയ ചവിട്ടുനാടകം ഫുൾ കോസ്റ്റ്യൂമിൽ ഹോസ്പിറ്റലിൽ വന്നവതരിപ്പിക്കാനോ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വരുന്നില്ല മണി അങ്കിളിന്! അപ്പോഴാണ് അയാൾ ആ ഡയലോഗ് പറഞ്ഞതും-കുളിരുമ്പോൾ അല്ലേടാ കുപ്പായത്തിന്റെ ആവശ്യം!

*സാബു-മധുരം*

madhuram_film_poster_fb_24122021_1200-compressedR3kUxtT

അവർ എത്ര ആഗ്രഹിച്ച, പ്ലാൻ ചെയ്ത ജീവിതം ഒറ്റ വീഴ്ചയിൽ ഇല്ലാതായി. എന്നിട്ടും ചിത്രയെ ഇട്ടിട്ടു പോകാൻ ആവാതെ സാബു. അവൾ ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന് തന്നെ വിശ്വസിക്കുന്ന സാബു. ജീവിതത്തിന്റെ മധുരം എന്താണെന്ന് ചോദിച്ചാൽ കാണിച്ചു കൊടുക്കാൻ പറ്റുന്ന ഒരാൾ. ഇങ്ങനെയും സ്നേഹിക്കാൻ പറ്റുമോ ഒരാൾക്ക്? ആശുപത്രിയിലെ കൂട്ടിരുപ്പുകാരുടെ കഥ പറഞ്ഞ മധുരത്തിൽ മനസ്സിൽ തങ്ങിയത് സാബു തന്നെയാണ്. കുളിരുമ്പോൾ കുപ്പായം ആയ മറ്റൊരു നല്ല മനുഷ്യൻ.

സിനിമയിൽ നന്മ കാണിച്ചാൽ ക്രിഞ്ച് ഫീൽ ചെയ്യുന്ന തലമുറയുടെയാണല്ലോ കാലം. ഒരിക്കൽ ഉപയോഗിച്ച് ഉപേക്ഷിക്കൽ, മികച്ച വേർഷൻ മാറ്റി വാങ്ങൽ,മൂവ് ഓൺ വിത്ത് യുവർ ലൈഫ്…ഇനി എല്ലാ ബന്ധങ്ങളും ആ ലൈനിൽ ആവുമെന്ന് തോന്നുന്നു.

നിങ്ങൾ സിനിമയിൽ/ജീവിതത്തിൽ കണ്ട ഇത്തരം മനുഷ്യരെക്കുറിച്ച് കമെന്റിൽ പറയൂ. നിങ്ങൾക്ക് ഇങ്ങനെ ചാരാൻ ഒരു തോളുണ്ടോ? ഡാൻ, മണി അങ്കിൾ, സാബു ഇവരിൽ ആരെങ്കിലും നിങ്ങളാണോ?

©പവിത്ര ഉണ്ണി

Post Views: 18
3
Pavithra Unni

I pen my thoughts here. I am here to make a signature…

6 Comments

  1. sabira latheefi on March 17, 2024 11:05 AM

    എനിക്ക് ചാരാൻ ഒരു തോളുണ്ട്, അതിന്റെ ബലത്തിലാണ് ജീവിതത്തിലെ പ്രയാസമേറിയ ഒരു വലിയ കാലഘട്ടം കടന്നു പോയത്. പ്രയാസത്തിലും പുഞ്ചിരി വിരിയാൻ കാരണമായത് ഭർത്താവും മക്കളും കൂടെ ഞങ്ങളുടെ കുടുംബവും.

    Reply
    • Pavithra Unni on March 17, 2024 1:55 PM

      😍😍

      Reply
    • Divya Sreekumar on March 18, 2024 12:29 PM

      ശരിയാണ്, കുളിരുമ്പോൾ കുപ്പായമാവാൻ ആരെങ്കിലും കൂടെണ്ടെങ്കിൽ അവർ സമ്പന്നരാണ്😍😍

      Reply
  2. Joyce Varghese on March 16, 2024 11:55 PM

    നല്ല രചന 👏👌

    Reply
    • Pavithra Unni on March 17, 2024 1:55 PM

      നന്ദി 😍

      Reply
    • Shreeja R on March 18, 2024 3:23 PM

      അതെ, അങ്ങനെയുള്ള ഒരാളെങ്കിലും കൂടെയുണ്ടെങ്കിൽ ജീവിതം ധന്യം

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.