Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » നീർകയങ്ങൾ
കഥ ജീവിതം സാമൂഹ്യപ്രശ്നങ്ങൾ

നീർകയങ്ങൾ

By Sunandha MaheshMarch 16, 2024Updated:March 18, 202415 Comments4 Mins Read187 Views
Bookmark Now
Please login to bookmark Close

No account yet? Register

അമ്മയോട് നിനക്ക് പറയാരുന്നു… അല്ലെങ്കിലും അമ്മയോട് എന്തെങ്കിലും നീ പറഞ്ഞിട്ട് നാളെത്രയായി.   ഇനി അങ്ങോട്ടൊന്നും പറയാൻ വരേണ്ടെന്ന് നീ എന്നോട്   പറഞ്ഞ നേരത്ത് നിന്റെ മുഖത്തു മനസ്സിന്റെ ഭാഷ അറിഞ്ഞതുമുതൽ പറയാതിരുന്നതൊക്കെ അമ്മയിനി പറഞ്ഞോട്ടെ എന്റെ മോനോട്….

എല്ലാരും പറയുമായിരുന്നു നീ അമ്മക്കുട്ടിയാണെന്ന്. അമ്മയ്ക്കോർമ്മയുണ്ട്, നിന്റെ ഹൈസ്ക്കൂൾവരെയുള്ള കൂട്ടുകാരെ. അന്നൊക്കെ നീ നന്നായ് പാടുമായിരുന്നു.

എന്തേലും കാര്യം സാധിക്കണമെങ്കിൽ അമ്മമനസ്സ് തങ്കമനസ്സ്.. ന്ന് പാടി അമ്മേടെ താടിയിൽ പിടിച്ചു വലിക്കുമായിരുന്നു നീ. അതുപോലെ അമ്മേന്ന് വിളിച്ച് താടിയിൽ ഒന്ന് തൊടെടാ. ഒറ്റത്തവണ മതി ഒരൊറ്റ തവണ.

കണ്ണാ…

“അമ്മേ അമ്മേ.. കണ്ണ് തുറക്ക് അമ്മേ.”

അമ്മൂന്റെ ശബ്ദമാണ്. കണ്ണ് തുറക്കണമെന്നുണ്ട്. പക്ഷേ, കഴിയുന്നില്ല. തൊണ്ട വരണ്ട് പൊട്ടുമെന്ന അവസ്ഥ. അവനും ചിലപ്പോ ഈ അവസ്ഥ കടന്നുപോയിട്ടുണ്ടാവും. അമ്മേ വെള്ളംന്ന് ന്റെ കുട്ടി കരഞ്ഞു വിളിച്ചിട്ടുണ്ടാവും. അവൻ എവിടെയാണിപ്പോൾ. പുതച്ചുമൂടിയ അവനെ വീട്ടിനകത്തേക്ക് കൊണ്ടു വന്നത് ഓർമയുണ്ട്. പിന്നെ എന്താ സംഭവിച്ചേ!

“പേടിക്കേണ്ടാ അമ്മൂ. അമ്മക്ക് ഒന്നൂല്ല. അമ്മ നല്ല മയക്കത്തിലാണ്. കിടക്കട്ടെ, മോൾ വാ.

ജ്യോതീടെ ശബ്ദമല്ലേ അത്. അതേ അവളായിരുന്നു തന്നെ പിടിച്ചുകൊണ്ട് ഉമ്മറത്തേക്ക് ചെന്നത്. അവളുടെ കൈകളിലേക്കാണ് താൻ കുഴഞ്ഞു വീണത്. പിന്നെയെപ്പോഴോ  കണ്ണ് തുറക്കാൻ ശ്രമിച്ചപ്പോൾ പോളകൾ കനം തൂങ്ങി മടിപിടിച്ചു നിൽക്കുന്നത് അറിഞ്ഞു.

ദാസേട്ടാ, എവിടെയാ നിങ്ങൾ? മ്മടെ മോൻ, അവന് എന്താ സംഭവിച്ചേ? മൂന്ന് ദിവസായി ന്റെ കുട്ടി വീട്ടിൽ വന്നിട്ട്. ഒന്ന് നോക്കൂന്ന് എത്ര തവണ ങ്ങളോട് ഞാൻ പറഞ്ഞു.

അവന് അവന്റെ വഴി എനിക്ക് എന്റെ വഴി ന്ന് പറഞ്ഞിട്ട് ഇപ്പോൾ എന്തായി? അവൻ അവന്റെ വഴിക്ക് പോയി. ദാസേട്ടാ എവിടെ ങ്ങടെ നേതാക്കള് ?പറ, എന്താ ങ്ങൾ ഒന്നും മിണ്ടാത്തേ..

“ജ്യോതിയേച്ചീ, അമ്മ എന്തൊക്കെയോ പിച്ചും പേയും പറയുന്നുണ്ടല്ലോ. എനിക്ക് പേടിയാവുന്നു. അമ്മ എന്താ കണ്ണ് തുറക്കാത്തേ.”

“ഞാൻ പറഞ്ഞില്ലേ അമ്മൂ, അമ്മ സെഡേഷൻ കൊടുത്തതിന്റെ മയക്കത്തിൽ ആയിരുന്നു ഇത്രയും നേരം. ഇപ്പോൾ പതിയേ തെളിഞ്ഞു വരുന്നു.  പേടിക്കാൻ ഒന്നുമില്ല. ഞാനൊരു ഡോക്ടറല്ലേ നിനക്ക് എന്നെ വിശ്വാസമില്ലേ..”

അമ്മക്ക് ഒന്നൂല്ലെന്ന് അമ്മൂനോട് പറയണമെന്നുണ്ട് പക്ഷേ..

“ദാസേട്ടാ എന്റെ മോൻ എനിക്ക് അവനെ കാണണം.”

“അമ്മായി ദാസമാമ മുൻവശത്തുണ്ട്, അമ്മായി ഇത്തിരി നേരംകൂടെ കിടക്കൂ, ന്നിട്ട് നമ്മക്ക് അങ്ങട്ട് പോവാം ട്ടോ.”

“ജ്യോതീ, എന്റെ കണ്ണൻ…” ആരോ കയ്യിൽ തലോടുന്നുണ്ട് ജ്യോതിയാണോ? അതോ അമ്മുവോ?

ഇടയ്ക്കിടെ ഉയർന്നു താഴുന്ന തേങ്ങലുകൾ. പെറ്റ വയറിന്റെ സങ്കടം മരണംവരെ പോകോ.. ആരുടെയോ ശബ്ദം. ഒന്നും വ്യക്തമല്ല.

മോനെ അമ്മയ്ക്ക് വയ്യ. ഒന്ന് പിടിച്ചു എഴുന്നേൽപ്പിക്ക്.

ദാസേട്ടാ അവന് ങ്ങടെ അതേ സ്വഭാവമാണ്. താൻ പിടിച്ച മുയലിനു മൂന്ന് കൊമ്പ്. ങ്ങളെങ്കിലും ഇത്തിരി താണ് കൊടുക്ക്..

അച്ഛൻ നിന്റെ നന്മക്കല്ലേ കണ്ണാ പറയുന്നത്, നീയെന്തിനാ വെറുതെ കോളേജിൽ മുതിർന്നവരുമായി വഴക്കിനു പോകുന്നത്, ചിലതൊക്കെ കണ്ടില്ലെന്ന് നടിച്ചൂടെ നിനക്ക്.

എത്ര വട്ടം കെഞ്ചിപ്പറഞ്ഞു, രണ്ടുപേരോടും. രണ്ടുപേർക്കും വാശി.

“അമ്മേ, സീനിയേർസ്സ്ന്ന് കരുതി അവരുടെ എല്ലാ തോന്ന്യാസത്തിനും കൂട്ടുനിൽക്കാൻ എനിക്ക് പറ്റില്ല. ഞാൻ എന്തിനാ അവരെ പേടിക്കുന്നത്. ഞാനായിട്ട് വഴക്കിനു പോകില്ല. പിന്നെ ഇങ്ങട്ട് മേക്കിട്ട് വന്നാൽ ഒതുങ്ങിപ്പോകാൻ എന്നെക്കിട്ടില്ല.

അച്ഛനോട് പറയണം, അച്ഛൻ അവരെ രക്ഷിക്കുമെന്ന ധൈര്യത്തിലാണ് അവരുടെ കളി. കാക്കിക്കുപ്പായം നിയമം പാലിക്കാനാണ്. അല്ലാതെ കണ്ട തെമ്മാടികളെ സംരക്ഷിക്കാൻ അല്ലെന്ന്.”

“ഇനി ഒന്നും രണ്ടും പറഞ്ഞു നീ എന്നോട് വഴക്കിടണ്ടാ. അച്ഛന്റെയും മോന്റെയും ഇടയ്ക്ക് നിന്ന് എനിക്ക് മടുത്തു.. കാശിക്കൊ വല്ലേടത്തേക്കും പോയാലോന്നാ ഇപ്പൊ എനിക്ക്.”

“എന്റെ അമ്മകുട്ടിക്ക് എന്നെ വിട്ടു പോവാൻ കഴിയോ.. “ന്നിട്ട് ഇപ്പൊ നീ പോയില്ലേ…

അമ്മ പറഞ്ഞതല്ലേ വഴക്കിനു പോണ്ടാന്ന്. ദാസേട്ടാ ങ്ങടെ മകനാണ് കണ്ണൻന്ന് അറിഞ്ഞിട്ടും അവരവനെ..

“ദാസേട്ടാ അവന് ഈയിടായി വല്ലാത്ത മാറ്റമുണ്ട്.  എന്ത് പ്രശ്നമുണ്ടെങ്കിലും എന്നോട് തർക്കിക്കാറില്ല, അങ്ങനെയുള്ള അവൻ എന്താടാ നിന്റെ കോലംന്ന് ഞാനൊന്ന്  ചോദിച്ചതിന് എന്നെ കടിച്ചുകീറി. അമ്മ ഇനി ഇങ്ങട്ട് ഒന്നും പറഞ്ഞു വരണ്ടന്ന് പറഞ്ഞു. അവന്റെ അപ്പോഴത്തെ ഭാവം എന്നെ വല്ലാതെ പേടിപ്പിച്ചു. അവന് എന്തോ പ്രശ്നമുണ്ട് ദാസേട്ടാ, ങ്ങൾ അവനോട് ഒന്ന് ചോദിക്ക്.”

“നിന്റെ മകന് ആഹാരം എല്ലിൽ കുത്തുന്നതിന്റ അഹങ്കാരമാണ്. കിട്ടേണ്ടത് കിട്ടുമ്പോൾ താനെ പഠിച്ചോളും. കോളേജിൽ പഠിക്കാൻ പോയാൽ പഠിച്ചു വരണം. അല്ലാതെ, വലിയ വീട്ടിലെ പിള്ളേരെ നിയമം പഠിപ്പിക്കാൻ പോകരുത്.”

കഴിച്ചോണ്ടിരുന്ന ഭക്ഷണം പ്ലേറ്റിലേക്കെറിഞ്ഞു ദേഷ്യപ്പെട്ട് പോകുന്ന ദാസേട്ടനെ ഒരു നെടുവീർപ്പോടെ നോക്കിയിരുന്നെങ്കിലും കാര്യമറിയാൻ കണ്ണന്റെ കൂട്ടുകാരനെ വിളിച്ചിരുന്നു.

“ആന്റി പേടിക്കേണ്ടാ, ഇതൊക്കെ കോളേജുകളിൽ സർവ്വസാധാരണമാണ്.  ഒരു  സീനിയർ പയ്യൻ കണ്ണന്റെ ഷർട്ട്‌ ഓന് വേണംന്ന് പറഞ്ഞു. മ്മടെ ഹീറോ പറ്റില്ലെന്നുപറഞ്ഞ് കൂളായി പോയി. അതിന്റെ ഒരു ചെറിയ അടിപിടി.”

മനു അങ്ങനെ പറഞ്ഞപ്പോൾ സ്വയം സമാധാനിച്ചു. പിള്ളേരല്ലേ കുറച്ചു കഴിഞ്ഞാൽ ശരിയാവുംന്ന്.

പക്ഷേ ഒന്നും രണ്ടും പറഞ്ഞു വൈരാഗ്യം കൂടികൂടി വരുകയാണെന്ന് അറിഞ്ഞില്ല.

“അവൻ എന്താ മോളേ ഇങ്ങനെ ആയെ. അവന് നമ്മളെ വേണ്ടേ.”

“ഏട്ടൻ വരും അമ്മേ, തെറ്റ് കണ്ടാൽ ഏട്ടൻ ചൂണ്ടികാട്ടും. അത് പലർക്കും ഇഷ്ടല്ല. ഞങ്ങൾ സീനിയർസ്, ഞങ്ങളെ ഭരിക്കാൻ നീയാരാ എന്ന ധാർഷ്ട്യമാണ് അവർക്ക്. ഇത്തിരി കഞ്ചാവും മദ്യം ഒക്കെ ഉപയോഗിക്കുന്ന പിള്ളേരാണെന്നാ കേട്ടത്. അച്ഛൻ വിചാരിച്ചാൽ അവരെ അറസ്റ്റ് ചെയ്യാം. പക്ഷേ, അവർ അച്ഛന്റെ പാർട്ടിക്കാരായതോണ്ട് അച്ഛൻ ചെയ്യില്ല. അതാണ് അച്ഛനോടുള്ള ഏട്ടന്റെ ദേഷ്യം.”

കണ്ണൻ ഫോൺ എടുക്കാഞ്ഞപ്പോൾ വീണ്ടും മനൂനെ വിളിച്ചിരുന്നു.

“ആന്റീ, കണ്ണൻ അവർക്കെതിരെ കേസ് കൊടുത്തിട്ടുണ്ട്. അവർ ആകെ ദേഷ്യത്തിലാണ് കണ്ണനോട് ശ്രദ്ധിക്കാൻ പറയണം.”

തലയ്ക്കകത്തു വണ്ട് മൂളുന്നപോലെ.. ദാസേട്ടന്റെ ദേഷ്യംപിടിച്ച മുഖം, കണ്ണന്റെ മുഖത്ത് ഞാൻ ആരുടേയും മുന്നിൽ തലകുനിക്കില്ലെന്ന വാശി. “ആന്റീ, അവനോട് സൂക്ഷിക്കാൻ പറയണം…” മനു.

“അമ്മേ, ഏട്ടനെ ഞാൻ മൂന്ന് ദിവസായി വിളിക്കുന്നു ആദ്യമൊക്കെ ഫോൺ റിങ് ആവുന്നുണ്ടായിരുന്നു. ഇപ്പോൾ സ്വിച്ചഡ് ഓഫ്. എനിക്ക് പേടിയാവുന്നു അമ്മേ.”

മുഖങ്ങൾ മാറി മാറി വരുന്നു. ആകാശം ഇരുണ്ടു മൂടിയിരിക്കുന്നു. മേഘങ്ങൾക്കുള്ളിൽ മഴത്തുള്ളികൾ വീർപ്പുമുട്ടുകയാണ്. പുറത്തേക്ക് ഒഴുകാൻ… കഴിയുന്നില്ല അവൻ, എന്റെ കണ്ണൻ…. അവന് ഒന്നും സംഭവിക്കാതിരിക്കട്ട..

കൃഷ്ണാ, നീ എന്റെ പ്രാണൻ എടുത്തോ. എന്റെ കുട്ടിക്ക് ആയുസ്സ് കൊടുക്ക്.

“കണ്ണാ.. കണ്ണാ.. ”

“അമ്മായീ… അമ്മായീ..” ആരോ കവിളിൽ തട്ടുന്നുണ്ട്. അമ്മൂന്റെ കരച്ചിൽ ഉച്ചത്തിൽ കേൾക്കാം..

ദേവീ, ദേവീന്ന് വിളിക്കുന്നത് ദാസേട്ടനല്ലേ.. ദാസേട്ടാ യെനിക്ക് ങ്ങളോട് ദേഷ്യം ഇല്ലാന്ന് പറയണം. പക്ഷേ, നാവ് പൊങ്ങുന്നില്ല

“അമ്മേ..” അത് എന്റെ കണ്ണന്റെ ശബ്ദമല്ലേ കണ്ണാ, കണ്ണാ. അമ്മയ്ക്ക് അറിയാം നീ അമ്മേ വിട്ടു പോവില്ലന്ന്.

ചുറ്റും പകച്ചു നോക്കുന്ന ശ്രീദേവിയെ തന്നില്ലേക്ക് അടുക്കിപ്പിടിക്കുമ്പോൾ ദാസൻ കണ്ണന്റെ അച്ഛൻമാത്രമായിരുന്നു. അയാൾ അന്നുവരെ ധരിച്ച കാക്കിക്കുപ്പായവും പിടിച്ച കൊടികളും അപ്പോൾ അയാളെ നോക്കി പല്ലിളിക്കുന്നുണ്ടായിരുന്നു.

നന്ദ

#റാഗിങ്

Pic courtesy  :Google

Post Views: 28
4
Sunandha Mahesh

വായനയിലൂടെ എഴുത്തിൽ എത്തിയവൾ.

15 Comments

  1. Seenanavaz on March 19, 2024 10:32 AM

    മക്കൾക്കുണ്ടാവുന്ന ദുരന്തം ഏറ്റവും കൂടുതൽബാധിക്കുന്നത് അമ്മമാരെയാണ്. പിന്നീട് നീർക്കയങ്ങളിൽ നീന്തിത്തുടിക്കാൻ വിധിക്കപ്പെട്ട ഒരമ്മ മനസ്സ്. നന്നായെഴുതി സുനന്ദേച്ചി👌👌❤️🥰

    Reply
    • Sunandha Mahesh on April 12, 2024 8:51 AM

      സ്നേഹം സീനാ ❤️

      Reply
  2. Neethi Balagopal on March 16, 2024 10:06 PM

    മകൻ്റെ വേർപാടിൽ കേഴുന്ന അമ്മയെ നന്നായി ചിത്രീകരിച്ചു..നല്ല ഫീൽ ഉണ്ടാരുന്നു

    Reply
    • Seenath C. P on March 16, 2024 10:49 PM

      സൂപ്പർ… നൊമ്പരപെടുത്തുന്നു

      Reply
    • Sunandha Mahesh on April 12, 2024 8:51 AM

      Thanks ഡിയർ 😍

      Reply
  3. ramsinas on March 16, 2024 8:42 PM

    മകൻ നഷ്ട്ടപ്പെട്ട അമ്മയുടെ ദുഃഖം വായനക്കാരെയും കണ്ണീരിലാഴ്ത്തി ചേച്ചീ സുപ്പർ 🥰🥰🥰🙏🙏🙏

    Reply
    • Sunandha Mahesh on April 12, 2024 8:51 AM

      റംസീ ❤️

      Reply
  4. Divya Sreekumar on March 16, 2024 7:59 PM

    കലാലയങ്ങൾ കുരുതിക്കളങ്ങളാവുമ്പോൾ തകർന്നുപോകുന്ന അമ്മമനം😰😰നന്നായി ഫീൽ ചെയ്യുന്ന രീതിയിൽ അവതരിപ്പിച്ചു. അസ്സലെഴുത്ത് ചേച്ചീ👍👌👌🥰

    Reply
    • Sunandha Mahesh on April 12, 2024 8:52 AM

      സ്നേഹം ദിവ്യാ ❤️

      Reply
  5. sabira latheefi on March 16, 2024 12:38 PM

    നന്ദേച്ചി നന്നായി എഴുതി.. അമ്മയുടെ ആത്മ ഗതങ്ങളിലൂടെ ഒരു കുടുബത്തിന്റെ മുഴുവൻ നൊമ്പരവും വായനക്കാരിലേക്ക് എത്തിച്ചു ❤️❤️

    Reply
    • Sunandha Mahesh on March 16, 2024 5:42 PM

      സ്നേഹം സാബീ

      Reply
  6. Nafs nafs on March 16, 2024 11:28 AM

    മക്കളുടെയും പിതാവിൻ്റെയു രാഷ്ട്രീയം വിഭിന്നമാകുന്നതും അവർക്കിടയിലെ ഐക്യമില്ലായ്മയും നമ്മൾ കാണുന്നതാണ്. അവർക്കിടയിൽ ഞെരുങ്ങിപ്പോകുന്ന അമ്മമനസ്സ്. റാഗിങ്ങെന്ന കലാശക്കൊട്ടിൽ അതു മകൻ്റെ മരണത്തിൽ അവസാനിക്കുമ്പോൾ പിതാവിൻ്റെ രാഷ്ട്രീയവും കുപ്പായവും മകനോടോ സത്യത്തോടോ നീതി പുലർത്താനാവാത്ത
    അധികാരധാർഷ്ട്യത്തിനെതിരേ അയാളുടെ ജീവിതകാലം മുഴുവനും തിരിഞ്ഞു കൊത്തുന്ന സ്വാർത്ഥതയുടെ കഥ വളരെ ഹൃദയഹാരിയായിട്ടെഴുതി. നന്ദാ സ്നേഹം👏👏👏💞💞

    Reply
    • sabira latheefi on March 16, 2024 12:36 PM

      ഹഫ്‌സൂ പറയാനുള്ളതൊക്കെ നീ പറഞ്ഞ സ്‌ഥിതിക്ക് ഞാനങ്ങോട്ടു… 🤣

      Reply
    • Sunandha Mahesh on March 16, 2024 5:43 PM

      മനോഹരമായ അഭിപ്രായം ഡിയർ ❤️

      Reply
  7. Silvy on March 16, 2024 10:45 AM

    കളിക്കാനും കളിപ്പിക്കാനും രാഷ്ട്രീയ പാർട്ടികളും ഉന്നതരും മത്സരിക്കും. ഒടുവിൽ നഷ്ടപ്പെടുന്നത് പാവപ്പെട്ട അച്ഛനമ്മമാർക്ക് മാത്രം. സങ്കടപ്പെടുത്തുന്ന എഴുത്ത് 👌👌👌

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.