Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ചൂള
കഥ ജീവിതം

ചൂള

By Jees KaitharamMarch 18, 2024Updated:March 23, 20241 Comment7 Mins Read175 Views
Bookmark Now
Please login to bookmark Close

No account yet? Register

” മോളി ….. ടീ …. നീയ്യ് വരണില്ലെ?”കുമ്പളത്തി കനാലിന്റെ കരയിൽ നിന്ന് വിളിച്ചു ….
” ണ്ട് ….ഇങ്ങള് പോയ്ക്കോളി ….. കഞ്ഞി വാർത്തിട്ടില്ല” മോളി ചായ്പ്പിൽ നിന്ന് വിളിച്ചു പറഞ്ഞു … ഹെൽത്ത് സെന്ററിന്റെ പണി നടക്കാണ് … മോളിയും കുമ്പളത്തിയും ഹാജിറയും ഉഷയും എല്ലാമുണ്ട് … കെട്ടു പണിക്കാരെല്ലാം എറണാകുളംകാരാണ്. കരിങ്കല്ല് പണിക്ക് തുടങ്ങി ഇപ്പോൾ ഏതാണ്ട് തേപ്പ് തീരാറായി ….മോളി വേഗം കഞ്ഞി വാർത്ത് അടുപ്പിലെ തീകൊള്ളി പിരിച്ച് വച്ച് ചായ്പ്പ് വാതിൽ ചേർത്തടച്ചു … മുറിയിൽ കേറി മുണ്ട് മാറ്റിയുടുത്ത് ജമ്പറിന്റെ കൊളുത്തുകൾ നേരെയാണോ എന്ന് പരിശോധിച്ച് ഉറപ്പു വരുത്തി പുറത്തേക്കിറങ്ങി വാതിലടച്ചു. അയയിൽ നിന്ന് തോർത്തെടുത്ത് മുഖം തുടച്ച് പുറത്തേക്കിറങ്ങി. മക്കളെ രണ്ടുപേരെയും രാവിലെ അപ്പൻ വന്ന് കൂട്ടി കൊണ്ടുപോയി …. ശനിയാഴ്ച്ചയായതിനാൽ സ്കൂളില്ല. അപ്പൻ രാവിലെ ജോണേട്ടന്റെ പീടികയിൽ ചായ കുടിക്കാൻ പോവുമ്പോൾ മിക്കവാറും അതിലെ വരും സ്കൂളില്ലാത്ത ദിവസം പിള്ളേരെ കൂട്ടി കൊണ്ടുപോവും … അല്ലെങ്കിൽ 9 സെന്റ് പുരയിടത്തിൽ വെറുതെ ചുറ്റി നടന്ന് “ഞാൻ പോണെടി എന്ന് പറഞ്ഞ് അങ്ങ് പോവും …. മോളിക്കറിയാം അപ്പൻ തന്റെ മൂത്ത മകൾ എങ്ങനെ ഇരിക്കുന്നു എന്നറിയാനാണ് ആ വരവെന്ന് … പുറമെ കാണിക്കില്ലങ്കിലും മുഖമൊന്ന് വാടിയാൽ അപ്പൻ എവിടെ നിന്നെങ്കിലും മുന്നിലെത്തും പറയാതെ തന്നെ എല്ലാം അറിയും ചോദ്യവും ഉത്തരവും ഒന്നും വേണ്ട പക്ഷെ ആൾക്കറിയാം എല്ലാം … വരമ്പിലൂടെ ബാലൻസ് ചെയ്ത് നടക്കുന്നിതിനിടയിൽ മോളി പുഞ്ചിരിച്ചു …

ഡാമിന്റെ മുകളിലൂടെ കടക്കുമ്പോൾ കണ്ടു മുറ്റത്ത് അപ്പനും കട്ടക്കാരൻ ചേട്ടനും കൂടി സംസാരിച്ച് നിൽക്കണത് … വരാപ്പുഴക്കാരാണ് പൂങ്കാടൻമാരുടെ മേലത്തെ ആത്തികണ്ടം കഴിഞ്ഞുള്ള ഭാഗം എടുത്ത് കട്ടപ്പണി തുടങ്ങിയിട്ട് നാള് കുറച്ചായി … ആണും പെണ്ണുമായി 8-10 പേരുണ്ട് പിന്നെ നാട്ടിൽ കൃഷി പണിക്ക് സ്ഥിരമായി പോകാത്ത കുറച്ച് പേരും. കണ്ടം പാട്ടത്തിനെടുത്ത് കുഴി കുത്തി മണ്ണ് വെട്ടി കേറ്റി ചവുട്ടി മെതിച്ച് നല്ല പാകമാക്കും പിന്നെ കയ്യിൽ നിന്ന് വിടാൻ പാകത്തിൽ വെള്ളം ചേർക്കും . തോട്ടിൽ നിന്ന് കോരിയ നല്ല പൊടി മണൽ ചേർത്ത് അച്ചുകളിൽ കുറച്ച് മണൽ വീശിയെറിഞ്ഞ് അതിൽ ചെളി നിറച്ച് ഇടിച്ചമർത്തി വടിച്ചെടുത്ത് ഭംഗിയാക്കി അച്ച് ഊരിയെടുക്കും. ആദ്യമൊക്കെ അവരുടെ പണി കാണാൻ അതിലെ പോകുന്നവർ നോക്കി നിൽക്കുമായിരുന്നു. കട്ട ചേട്ടൻ ഈ നാട്ടിൽ എത്തിയിട്ട് നാള് കുറച്ചായി, അപ്പനെ കാണാൻ വരുന്നത് രണ്ട് കാര്യത്തിനാണ് ഒന്നുകിൽ കള്ള് കുടിക്കാൻ അല്ലെങ്കിൽ കാശ് കടം വാങ്ങിക്കാൻ …. അച്ചിൽ വാർത്ത കട്ടകൾ ഉണങ്ങി കഴിയുമ്പോൾ അരിക് ചെത്തി അടുക്കി വയ്ക്കും അങ്ങനെ അട്ടികൾ കൊണ്ട് ചുറ്റിലും നിറയുമ്പോൾ ചുട്ടെടുക്കാൻ ചൂള വയ്ക്കും …. ക്രമാനുഗതമായി ഭംഗിയായി അടുക്കിയ ചൂളക്ക് പല സ്ഥലങ്ങളിലായിമൂന്ന് വീതം നിരയൊപ്പിച്ച ഗുഹകൾ ഉണ്ട് ആ ഭാഗത്ത് വിറക് നിറക്കും. വലിയ തെങ്ങിൻ മുട്ടികളും നാട്ടിലെ തോട്ടങ്ങളിൽ നിന്ന് ട്രാക്ടറിൽ എത്തിച്ച വിറകും കുത്തി നിറച്ച് തീയിട്ട് ചൂള അടക്കും… അന്തരീക്ഷത്തിൽ പുക ഉയരുന്നത് മിക്കവാറും ഏതെങ്കിലും ശനിയാഴ്ച്ചയായിരിക്കും. പതിനഞ്ച് ദിവസത്തോളം ചൂളയിൽ തീയുണ്ടാവും ..ആറി കഴിഞ്ഞ ചൂള പൊളിച്ചെടുക്കുന്നത് കാണാൻ നല്ല ശേലാണ്… പുറത്തെ 1-2 നിര പച്ച കട്ടകൾ അടർത്തിമാറ്റി കഴിയുമ്പോൾ നല്ല ചോന്ന ഇഷ്ടികകൾ ഒരു ഗോപുരം പോലെ മുന്നിൽ തെളിഞ്ഞു നിൽക്കും … ഒരു മാസത്തോളമെടുക്കും ഒരു ചൂള കെട്ടി പൊക്കാൻ അതുവരെ സ്വരൂപിച്ച പൈസ എല്ലാം തീരുമ്പോൾ പണിക്കാർക്ക് കൂലി കൊടുക്കാൻ പൈസക്കായി കട്ട ചേട്ടൻ അപ്പന്റെ മുന്നിലെത്തും… കയ്യിലില്ലങ്കിലും അപ്പൻ എവിടുന്നെങ്കിലും തിരിച്ച് കൊടുക്കുമെന്ന് അയാൾക്ക് നന്നായി അറിയാം ….

“ഇയ്യെന്താ മോള്യേ … അന്തിച്ച് നിക്കണെ?” ഹാജിറയുടെ ശബ്ദം മോളിയെ ചിന്തയിൽ നിന്ന് ഉണർത്തി … നടന്ന് ഹെൽത്ത് സെന്ററിന്റെ അവിടെ എത്തിയതൊന്നും മോളി അറിഞ്ഞില്ല. എല്ലാവരും പണി തുടങ്ങിയിരിക്കുന്നു …. മോളി തോർത്തെടുത്ത് തലയിൽ പിന്നിയിട്ട് ചട്ടിയെടുത്ത് ചാന്ത് കൂട്ടാനുള്ള മണലെടുക്കാൻ ഹാജിറക്കൊപ്പം കൂടി. “അല്ല മോള്യേ …. അന്റെ അപ്പന്റെ കയ്യില് തോനെ പൈസ ണ്ടോ ?” ചട്ടി പൊക്കി കൊടുക്കുമ്പോൾ നാരയണൻ ചോദിച്ചു. “ന്തേ പ്പ ങ്ങൾക്ക് വേണ്ടേ ?” മോളി തിരിഞ്ഞു നിന്നു …
“അല്ല മൂപ്പര് കട്ടച്ചേട്ടന് എപ്പളും പൈസ കൊടുക്കലുണ്ടല്ലോ?” നാരയണൻ ഒരു വിളറിയ ചിരി ചിരിച്ചു.
“അത് ഓര് തമ്മിലുള്ള കൊടുക്കല് വാങ്ങല് അല്ലേ ന്ന് അയിന് ഇങ്ങൾക്കെന്താ ?” മോളിക്ക് ആ ഇളക്ക് ഇഷ്ടപ്പെട്ടില്ല …
“അല്ല മ്മളൊന്നും ഒരു തുള്ളി കുടിക്കാൻ കടം ചോയ്ച്ചാൽ തരൂല്ല” നാരയണന്റെ പ്രശ്നം അതാണ്
“ആ തരൂല … കഞ്ഞിക്ക് അരില്ലങ്കിൽ അപ്പൻ തരും …. പക്ഷെ കുടിക്കാനായിട്ട് അപ്പൻ തരൂല ” മോളിക്ക് അപ്പന്റെ ആ സ്വഭാവത്തിൽ നല്ല തൃപ്തിയാണ് ….
” മൊട്ടൻ കണ്ടിയിലെ ചെക്കൻമാർക്ക് പഠിക്കാൻ പൈസ കൊടുക്കലുണ്ടല്ലോ? നാരായണൻ വിടാൻ ഭാവമില്ല
” അയിന് ഇങ്ങൾക്കെന്താ? പഠിക്കാൻ പൈസ ഇല്ലങ്കി ആരേലും വന്ന് ചോയ്ക്കും, കയ്യിലിങ്കില് അപ്പൻ ആരോടെങ്കിലും വാങ്ങിച്ചെങ്കിലും കൊടുക്കും അത് മൂപ്പരുടെ സ്വഭാവാ… ” മോളി കയ്യിലിരുന്ന ചട്ടിയിലെ മണ്ണ് തൂത്ത് താഴേക്കിട്ടു.
“അല്ല അന്റെ ആങ്ങള ചെക്കൻ ഒരാള് കോഴിക്കോട്ട് പഠിക്കണുണ്ടല്ലോ ഓന് പൈസ കൊടുക്കലുണ്ടോ ?”
നാരായണൻ പിന്നെയും മോളിയെ ചൊറിഞ്ഞു …
“പിന്നെ ഓന്റെ കാര്യക്കൊ ഇങ്ങളാ നോക്കല് ?” മോളിക്ക് ദേഷ്യം വന്നു … ശരിയാണ് ഏറ്റവും ഇളയവൻ പഠിക്കുന്നത് കോഴിക്കോടാണ് … ഹൈസ്കൂളിൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങി പത്ത് പാസായി , സെമിനാരിയിൽ പഠിക്കാൻ പോയി ഇപ്പോൾ ഡിഗ്രി കഴിഞ്ഞു … ക്ളാസ് കഴിഞ്ഞ് മറ്റു കുട്ടികൾക്ക് ട്യൂഷനെടുത്തും കുറച്ച് കഷ്ടപ്പെട്ടാണ് അവൻ പഠിക്കണത് … അപ്പന്റെ കള്ളു കച്ചോടവും കുടിയുമൊന്നും അവന് ഇഷ്ടമല്ല അതുകൊണ്ട് തന്നെ വീട്ടിൽ നിൽക്കാറുമില്ല ….എന്നിരുന്നാലും വീട്ടിൽ വരുമ്പോൾ അമ്മ അരിയിൽ പൂഴ്ത്തിയും അപ്പന്റെ കയ്യിൽ നിന്ന് കണക്ക് പറഞ്ഞ് വാങ്ങിച്ചും എന്തേലും പൈസ എപ്പഴും കൊടുക്കാറുമുണ്ട് ….
“ഓ ഞമ്മളൊന്നും പറഞ്ഞില്ലെയ് ” മോളിയുടെ ദേഷ്യം കണ്ട് നാരായണൻ ഒഴിഞ്ഞു …
“അല്ല മോളി ഇല്ലെ ആടെ ?” പണി നടക്കുന്നിതിനിടയിൽ റോഡുമ്മേൽ നിന്ന് ആരോ വിളിച്ച് ചോദിക്കണ കേട്ട് മോളി തലയുയർത്തി താഴത്തുവീട്ടിൽ ജോണേട്ടനാണ് … കൂടെ കയ്യിൽ ബാഗുമായി വിയർത്ത് കുളിച്ച് ഒരാൾ …
” ന്തേ ജോണേട്ടാ ” കയ്യിലിരുന്ന മമ്മട്ടി താഴെ വച്ച് മോളി റോഡിലേക്ക് ചെന്നു
” ഒരു സന്തോഷ വാർത്തയുണ്ട് മ്മളെ ഡേവിക്ക് ബി എ ക്ക് റാങ്കുണ്ട് ,മൂന്നാം റാങ്ക് ……. ദേ ഇയാള് പേപ്പറിന്ന് വന്നതാ വീട്ടിൽ ആരാ ഉള്ളെ ?” ജോൺ പുഞ്ചിരിയോടെ പറഞ്ഞു
” ആണോ ….ന്റെ മാതാവെ ….” മോളി മാതാവിനെ വിളിച്ചു മേലേക്ക് നോക്കി പ്രാർത്ഥിച്ചു ….
” അപ്പനുണ്ടോ അവിടെ ? അതോ കുടിച്ച് കിടപ്പാണോ?”
ജോൺ പുഞ്ചിരിക്കുന്ന മുഖത്തോടെ തന്നെ ഒന്ന് ഇരുത്തി ചോദിച്ചു ….
“പിന്നെ ഈ നട്ടുച്ചക്കോ ” ആഗതന്റെ മുന്നിൽ വച്ചുള്ള ജോണിന്റെ ചോദ്യം മോളിക്ക് ഇഷ്ടപ്പെട്ടില്ല. അല്ലെങ്കിലും ജോണേട്ടന് അപ്പനെ പുശ്ചമാണ് ഏക്കറു കണക്കിന് സ്ഥലത്ത് കൃഷി ചെയ്ത് പ്രമാണിയായ് കുടുംബം നോക്കി കഴിയുന്ന താഴത്തുവീട്ടിൽ ജോണിന് കള്ളു കച്ചോടമായി കഴിയുന്ന അപ്പനെ എങ്ങനെ കണ്ണിൽ പിടിക്കാനാണ് അയാളാണങ്കിൽ കുടിക്കേം ഇല്ല …. തരം കിട്ടുമ്പോഴെക്കൊ താഴ്ത്തി കെട്ടി സംസാരിക്കേം ചെയ്യും …
” റാങ്കു കിട്ടിയെന്ന് ഇയാള് പറഞ്ഞു ഈ ഡേവിസ് തന്നെയാണോന്ന് സംശയമുണ്ട് ” ജോസഫ് കഷണ്ടി കേറി തുടങ്ങിയ തല ചൊറിഞ്ഞു ….
“അല്ല ചിറമേൽ ഡേവിസ് ഇതു തന്നെയല്ലെ ?” വന്നയാൾ പോക്കറ്റിൽ നിന്ന് തൂവാലയെടുത്ത് വിയർപ്പൊപ്പി സംശയത്തോടെ ചോദിച്ചു ….
” അതേ ചിറമേൽ ഡേവിസ് തന്നെയാ ”
മോളി ചാടിക്കേറി പറഞ്ഞു
” ന്നാ പിന്നെ ഞാനങ്ങട് പോവാ പണിക്കാരുണ്ട് …. മോളി കാണിച്ചു കൊടുക്കൂലെ ” ജോൺ അവരെ വിട്ട് പിൻവാങ്ങി … “നാരായണാ ഞാനിപ്പോ വരാട്ടോ” മോളി വിളിച്ചു പറഞ്ഞു ….
ഹെൽത്ത് സെന്ററിന്റെ അരികിൽ തന്നെയുള്ള വീടാണ് ….. ഇതില് കാണിച്ച് കൊടുക്കാൻ എന്തിരിക്കുന്നു ? …. റാങ്ക് കിട്ടിയതറിഞ്ഞ മനോവിഷമായിരിക്കണം ജോണേട്ടന്റെ പിൻമാറ്റത്തിന് കാരണം, വന്നയാളെയും കൂട്ടി വീട്ടിലേക്ക് നടക്കുമ്പോൾ മോളി ഓർത്തു.

ഉമ്മറത്തെ പ്ളാസ്റ്റിക് വള്ളി മെടഞ്ഞ സോഫയിൽ ആഗതനിരുന്നു … കിണറ്റിൻ കരയിൽ നിന്ന് കാലുകഴുകി കൊണ്ടിരിക്കുന്ന അപ്പന്റെ മേലെയാണ് അയാളുടെ കണ്ണുകൾ …
മോളി അടുക്കളയിൽ നിന്ന് ഒരു ഗ്ളാസ് വെളളം കൊണ്ടുവന്ന് അയാളുടെ കയ്യിൽ കൊടുത്തു ” പഞ്ചാര വെളളമാണ് ദാഹത്തിന് നല്ലതാ ” മോളി ഗ്ലാസ് നീട്ടി …അയാൾ അത് വാങ്ങി ഒറ്റ വീർപ്പിന് കുടിച്ചു … അടുക്കളയിൽ നിന്ന് മോളിയുടെ അമ്മ
മേരിക്കുട്ടി വിളിച്ചു … ” ടീ ….”

“എന്താ ?” മോളി അകത്തേക്ക് ചെന്നു…. അരി പെട്ടിയുടെ പുറത്ത് ഇരിക്കുകയാണ് ആയമ്മ … ” ഞാനെത്ര വിളി വിളിച്ച് … നിനക്കൊന്നു മിണ്ടിക്കൂടെ? ” ഈയിടെയായി അമ്മക്ക് ചെറിയ കേൾവി കുറവുണ്ട് അത് സമ്മതിച്ച് തരില്ല ….പകരം മറ്റുള്ളവരെ പഴിചാരി ശകാരിക്കും.
“എന്താമ്മേ ?” മോളി അടുത്ത് ചെന്ന് വീണ്ടും ചോദിച്ചു
” വന്നയാള് ആരാന്നാ പറഞ്ഞെ ?”

” ഡേവിക്ക് പരീക്ഷയിൽ റാങ്കുണ്ട് …. പേപ്പറിൽ നിന്നാ വന്നെ … ഏതാണ്ടൊക്കൊ ചോദിക്കണമെന്ന് ….” മോളി മേരിക്കുട്ടിയുടെ ചെവിയുടെ അടുത്തെത്തി പറഞ്ഞു …
“ഉവ്വോ?…. ഡേവി വന്നില്ലെ” ആയമ്മയുടെ മുഖത്ത് പൂത്തിരി കത്തി
” ഡേവി കോഴിക്കോടല്ലെ അയാൾക്ക് അപ്പനോടും അമ്മയോടും ആണ് ചോദിക്കാനുള്ളത് “മോളി വിശദീകരിച്ചു
” നേരോ… ഞാനീ ചട്ടയൊന്ന് മാറ്റട്ടെ” ആയമ്മ എണീറ്റു.
” ഇതിന് കുഴപ്പമൊന്നും ഇല്ലല്ലോ …” മോളി അമ്മയുടെ ചട്ട പിടിച്ച് നേരെയാക്കി കൊടുത്ത് പറഞ്ഞു
“നീയാ തീരുമാനിക്കണെ… ഞാനിതൊന്ന് മാറ്റിയുടുക്കട്ടെ ” മേരിക്കുട്ടി കെറുവിച്ച് അകത്തേക്ക് പോയി …

“ഉം… എന്തേ ?” ആഗതനെ ആകെയൊന്ന് വിലയിരുത്തി
കുഞ്ഞച്ചൻ ചോദിച്ചു …
“അല്ലാ ഞാൻ ഈ പത്രത്തിൽ നിന്ന് വരുവാണെ … ”
” അതിന് ?”
” ഇവിടുത്തെ മോന് റാങ്ക് കിട്ടിയിട്ടുണ്ട് …. ബി എ ക്ക് മൂന്നാം റാങ്ക് ….”
” ആ ….” കുഞ്ഞച്ചൻ ഉത്തരത്തിൽ ഒരു കൈ പിടിച്ച് പുറം തിരിഞ്ഞു നിന്നു …
“ചില കാര്യങ്ങൾ ചോദിക്കാനുണ്ടായിരുന്നു ” ആഗതൻ എഴുന്നേറ്റു …
കുഞ്ഞച്ചൻ തിരിഞ്ഞ് അയാളെ ചോദ്യഭാവത്തിൽ നോക്കി
” മകന് റാങ്ക് കിട്ടിയപ്പോൾ എന്ത് തോന്നി?”
” ഡേവിസിന് പഠിക്കാൻ ഉള്ള സാഹചര്യങ്ങളും പ്രചോദനവും ഒരുക്കിയത് മാതാപിതാക്കളല്ലെ ?”
കുഞ്ഞച്ചൻ വീണ്ടും തിരിഞ്ഞ് ദൂരെ പാടത്തേക്ക് തന്നെ നോക്കി നിന്നു.
“അല്ല ഡേവിസിന്റെ അച്ചൻ ഒന്നും പറഞ്ഞില്ല …
” അവൻ പഠിച്ചു അവന് മാർക്ക് കിട്ടി അതിന് ഞാനെന്ത് പറയാനാ?… എനിക്കൊന്നും പറയാനില്ല … ”
” ന്നാലും അച്ചനെന്ന നിലക്ക് ?….”
” അവൻ പഠിച്ചാ അവന് കൊള്ളാം … ഞാൻ വേലയെടുത്താൽ എനിക്കും കുടുംബത്തിനും കഞ്ഞി കുടിക്കാം …. അല്ലാണ്ടെന്താ?”
” മോന്റെ ഈ നേട്ടത്തിൽ അഭിമാനം തോന്നുന്നുണ്ടോ ?
കുഞ്ഞച്ചൻ തല കുടഞ്ഞു …പിന്നെ തിരിഞ്ഞ് അകത്തേക്ക് പോകാനൊരുങ്ങി ….
“അച്ചന്റെയും അമ്മയുടെയും ഒരു ഫോട്ടോ എടുക്കണം ”
“എന്തിന്?” കുഞ്ഞച്ചൻ നിന്നു ….
” പത്രത്തിൽ കൊടുക്കാനാ …”
“നിങ്ങൾ അവന്റെ ഫോട്ടോ കൊടുത്തില്ലെ അത് മതി … ” അയാളെ കടന്ന് കുഞ്ഞച്ചൻ പോയി ….

അലക്കി വെളുപ്പിച്ച ചട്ടയും കവണിയും ധരിച്ച മേരിക്കുട്ടി വരാന്തയിലേക്ക് വന്നു … മോളി അമ്മയുടെ കവണി നേരെയിട്ടു കൊടുത്തു ….
” മകന്റെ ഈ നേട്ടത്തിൽ അമ്മക്ക് എന്ത് തോന്നുന്നു?”
“അമ്മക്ക് ഒന്നും തോന്നണില്ല … ഇയാള് സ്ഥലം വിടാൻ നോക്ക്” പത്രക്കാരന്റെ ചോദ്യം തീരും മുന്നെ തന്നെ അകത്തു നിന്ന് ഉത്തരം വന്നു.
മോളി അമ്മയെ നോക്കി മേരിക്കുട്ടി നിസഹായതയോടെ ആഗതനെ നോക്കി …
” ഒരു ഫോട്ടോ …” അയാൾ കൈ കൊണ്ട് ആംഗ്യം കാണിച്ചു …. മേരിക്കുട്ടി കുഞ്ഞച്ചൻ കയറി പോയ വാതിൽക്കലേക്ക് നോക്കി പിന്നെ തിരിഞ്ഞ് അകത്തേക്ക് പോയി … മോളി വരാന്തയിൽ കൂടി അയാളെ കടന്ന് ഒതുക്കുകളിറങ്ങി …

മുറിയിൽ മേശമേൽ വച്ച തൂങ്ങപ്പെട്ട രൂപമുള്ള കുരിശിന്റെ കാൽക്കൽ കൈകൾ വച്ച് കുഞ്ഞച്ചൻ നിന്നു … ഇരുട്ടിൽ അയാളുടെ മുഖത്തെ ഭാവം വ്യക്തമായിരുന്നില്ല … ഒരു ദീർഘനിശ്വാസം അയാളിൽ നിന്നുയർന്നു … ജനൽകടന്നു വന്ന കാറ്റിന് ചുടുകട്ടയുടെ ഗന്ധമായിരുന്നു ….
ജീസ് കൈതാരം

Post Views: 41
5
Jees Kaitharam

ഞാൻ എന്താണന്ന് കണ്ടുപിടിക്കാൻ പാട് പെടുന്ന പാവം ഞാൻ …

1 Comment

  1. Thasmeer Muhammed on March 20, 2024 6:59 AM

    ❣️❣️ ബാക്കി..?? 😍

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.