Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » തേങ്ങാചോറും ബീഫും പിന്നെ പരിപ്പു കറിയും
പാചകം

തേങ്ങാചോറും ബീഫും പിന്നെ പരിപ്പു കറിയും

By അയനMarch 18, 2024No Comments3 Mins Read81 Views
Bookmark Now
Please login to bookmark Close

No account yet? Register

എല്ലാരും ചോദിക്കണ്…
സണ്‍ഡേ ആയിട്ട് എന്താ പരിപാടീന്ന്?

രാവിലേ തുടങ്ങിയതാ ഓരോരുത്തരായിട്ട്.. ഇതിപ്പോ എന്താ ഇത്ര ചോയിക്കാന്‍ന്നാ മ്മള് ചിന്തിക്കണേ…🤔🤔
അല്ലാ പഹയന്‍മാരെ ഇങ്ങൾക്കൊക്കെ സണ്‍ഡേ ആയിട്ട് എന്താ പരിപാടിന്ന് മ്മളോടും പറയിൻന്ന്…

എന്തായാലും ഇങ്ങളെല്ലാരും ചോദിച്ച സ്ഥിതിക്ക് ഞമ്മള് പറയാം.

ഇന്ന്‌ കുട്ടികൾ ഒക്കെ വീട്ടില്‍ ഇരിക്കണ ദിവസമല്ലേ, എനിക്കും പോണ്ട ഓഫീസിൽ.

അതുകൊണ്ട് രാവിലെ വൈകിയാണ്  എഴുന്നേറ്റത്. താഴേക്ക് എത്തിയതേ നല്ല വാസന അടുക്കളയില്‍ നിന്നും. നേരെ അങ്ങോട്ട് വച്ച് പിടിച്ചു.  ഒരു കുറ്റി പുട്ടും പയറും കയറ്റി കൂടെ വാലുകളെല്ലാം ഉണ്ടായിരുന്നൂട്ടോ… (ഇത്താത്ത നേരത്തേ എഴുന്നേറ്റ് ഉണ്ടാക്കി വെച്ചിട്ടുണ്ടായിരുന്നു 😊).

പിന്നെ എല്ലാം ന്റെ പിറകെയായി ഉമ്മീ… ഇന്നെന്താ സ്പെഷ്യല്‍? കുഞ്ഞൂ… എന്താ സ്പെഷ്യല്‍ എന്നൊക്കെ ചോയിച്ച്.

പിന്നെ മ്മള് ബല്യ കുക്ക് ആണെന്നേ (NB: ആരോടും പറഞ്ഞിട്ടില്ലന്നേ ഉള്ളൂ അല്ലേൽ തന്നെ ആരാധകരെ കൊണ്ട്‌ തോറ്റു 🤦‍♀️ ഇനിയിപ്പോ ഇതും കൂടി അറിഞ്ഞാല്‍.. ഹോ…)

അതുകൊണ്ട് കുറച്ച് ജാഡയൊക്കെ വാരി വിതറി അങ്ങ് നടന്നു, കുറച്ച് നടക്കട്ടെ പിന്നാലെ അല്ലാ പിന്നെ.. ഞമ്മളോടാ കളി.

ഇവറ്റകളോടൊക്കെ പഠിക്കാൻ പറയുന്നേരവും  പീടികയേലൊക്കെ ഒന്ന് പോകാന്‍ പറയുമ്പോഴും വല്ലാത്ത ജാഡയാണെന്നെ. അപ്പൊ കിട്ടിയ അവസരം മ്മളും മുതലാക്കണമല്ലോ..😕

പിന്നെ അകവും പുറവും ഒക്കെ ഒന്ന് ചുറ്റി തിരിഞ്ഞ് വന്നപ്പോൾ ദാണ്ടെ ബാപ്പ പോത്ത് വാങ്ങിക്കൊണ്ടു വന്നിട്ടുണ്ട്. അള്ളാണെ ഇക്കാ പോത്ത് ആന്നേ…

അന്നാ പിന്നെ അത് തന്നെയാവാം, മോനെ മനസ്സില്‍ ലഡു പൊട്ടി. പിന്നെ എല്ലാം ദിടിപിടീന്നായിരുന്നു :

ഇറച്ചി ഒരു പത്രത്തിലേക്ക് വെള്ളത്തിലിട്ടു വെച്ചു ചോര പോകാൻ ആയി.

ഒരു നാളികേരം എടുത്ത് ചിരകി തേങ്ങാപ്പാല്‍ എടുത്തു മാറ്റി വെച്ചു.  എന്നിട്ട് വലിയൊരു കുക്കര്‍ അടുപ്പത്ത് വെച്ച് അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് ഒരു സവാള അരിഞ്ഞതും, കുറേശ്ശെ കറുവാപ്പട്ട, ഗ്രാമ്പൂ, തക്കോലം, കുരുമുളക്, ജീരകം ഇത്യാദി ഇട്ട് കറിവേപ്പിലയും ഇട്ട് വഴറ്റി… അതിലേക്ക് തേങ്ങാപ്പാല്‍ ചേര്‍ത്ത് കുറച്ച് ഉപ്പും മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് തിളക്കുന്ന സമയം കൊണ്ട്‌ അരി കഴുകി അതിലേക്ക് ഇട്ട് നന്നായി ഇളക്കി മുകളില്‍ അഞ്ചാറു ഏലക്ക ചതച്ചതും ഇട്ട് കുക്കറിന്റെ മൂടി കൊണ്ട്‌ അടച്ച് വിസില് വരാനായി വെച്ചു.

ആ സമയം കൊണ്ട്‌ അടുത്ത സ്റ്റൗ കത്തിച്ച് ചെറിയൊരു കുക്കറിൽ കഴുകി വൃത്തിയാക്കിയ കുറച്ച് പരിപ്പും, എട്ടോ പത്തോ ചുവന്നുള്ളി തൊലി കളഞ്ഞ് നെടുകെ മുറിച്ചിട്ട് അഞ്ചാറു പച്ചമുളകും കീറിയിട്ട് അല്പം നല്ല ജീരകവും ഉപ്പും ചേര്‍ത്ത് വേവിക്കാൻ വെച്ചു.

ഈ സമയം ഇത്താത്ത ഇടക്കൊക്കെ എന്നെ ഒന്നും രണ്ടുമൊക്കെ പറഞ്ഞും ഞാൻ കാണാതെ പിന്നില്‍ നിന്ന് ഓരോ കോക്രി കാട്ടിയും ( ദത് തന്നേ.., സംശയം വേണ്ട അസൂയ..!! ഞാന്‍ മുന്നേ പറഞ്ഞില്ലേ മ്മള് ബല്യ കുക്ക് ആണെന്ന്… അതിന്റെ അസൂയയും കുശുമ്പും ആണെന്നെ മൂപ്പത്തിയാർക്ക്… 🤭🤭😜) ഒക്കെ വെള്ളത്തിൽ ഇട്ട് വെച്ചിരുന്ന ഇറച്ചി കഴുകി വൃത്തിയാക്കി തന്നു സവാളയും വെളുത്തുള്ളി, ഇഞ്ചി എല്ലാം തൊലി പൊളിച്ച് നന്നാക്കിയും തന്നു.  അപ്പോ അത്രയും പണി മ്മക്ക് എളുപ്പായീട്ടോ.  എന്തൊക്കെ പറഞ്ഞാലും ഇത്താത്ത മുത്ത് ആണെന്നേ…

ഒരു അഞ്ചെട്ടു വിസിലടിച്ചപ്പോഴേക്കും ചോറു വെന്ത്. അതിറക്കി വാങ്ങി വെച്ച് എയർ പോകാനായി.

വേറൊരു കുക്കർ അടുപ്പത്ത് വെച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടായപ്പോൾ അതിൽ കുറച്ച് ചെറുതായി അരിഞ്ഞ തേങ്ങാകൊത്ത് ഇട്ട് വറുത്ത്.. ശേഷം കുറച്ചു ചുവന്നുള്ളിയും സവാളയും വഴറ്റി..  ഇഞ്ചിയും വെളുത്തുള്ളിയും ചതച്ചത് ചേര്‍ത്ത് നന്നായി വഴന്നപ്പോള്‍ മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി, ഉപ്പ് ചേര്‍ത്ത് ഒന്നൂടി വഴറ്റി.

നല്ല ബ്രൗൺ നിറം ആയപ്പോൾ വൃത്തിയാക്കി വെച്ചിരുന്ന ബീഫ് അതിലേക്ക് ചേര്‍ത്ത് നന്നായി ഇളക്കി ഒടുവില്‍ കുറച്ച് കുരുമുളക് പൊടിച്ചതും ഗരം മസാലയും ചേര്‍ത്ത് കറിവേപ്പില മുകളിൽ വിതറി കുക്കര്‍ അടച്ചു (NB: വെള്ളം ഒരു തുള്ളി പോലും ചേർക്കരുത്).

ഒരു വിസിൽ വന്ന ശേഷം സ്റ്റൗ സിം ചെയത് ഇരുപത് മിനിറ്റോളം വേവിച്ചു ( കുക്കറിൽ ഇറച്ചി വേവിക്കുമ്പോൾ വിസിൽ അടുപ്പിച്ച് വേവിക്കരുത്.  അതിൻ്റെ സത്തെല്ലാം പുറത്ത് പോകും രുചി ഉണ്ടാവില്ല.  ഇതു പോലെ വേവിക്കുമ്പോൾ ഉരുളിയിൽ വെച്ച രുചി വരും നന്നായി വേവുകയും ചെയ്യും.)

ഇതിനിടേൽ പാത്തൂന്റെ പൊല്ലാപ്പും ചെക്കന്‍മാരുടെ കയ്യാങ്കളിയും തകൃതിയായി നടക്കുന്നുണ്ടായിരുന്നു.  കൂടെ ഉമ്മാന്റെ ഏമ്പക്കവും.

അടുക്കളയിലെ യുദ്ധം കഴിഞ്ഞ് എല്ലാ കുരിപ്പുകളെയും കെട്ടി വലിച്ച് തൊട്ടപ്പുറത്തെ കനാലിൽ കൊണ്ടുപോയി മുക്കി ചകിരി മടലെടുത്ത് തേച്ചുരച്ച് വെളുപ്പിച്ചെടുത്തു. സര്‍ഫെക്സലിന്റെ പരസ്യത്തിലേതു പോലെ കറ കളഞ്ഞെടുത്ത്.

ഹോ… ബല്ലാത്ത ദിവസം തന്നെയായിരുന്നു😇.   പിന്നെ ഒക്കേത്തിനെയും ഊണ് മേശേമ്മെ പിടിച്ചിരുത്തി ഇലയിട്ട് നല്ല തേങ്ങാചോറും ബീഫ് വരട്ടിയതും പരിപ്പു കറിയും പപ്പടോം മാങ്ങാച്ചാറും കൂട്ടി ബയറു നിറേ കയിപ്പിച്ചു. ശേഷം ഒക്കത്തിനെയും കയറ്റി കിടത്തി ഉച്ചമയക്കത്തിനായി.

അയന…..✍

Post Views: 32
1
അയന

ഒത്തിരി വായിക്കുവാനും… ഇത്തിരി എഴുതുവാനും ഇഷ്ടമുള്ള…. മഴയെ പ്രണയിക്കുന്നവൾ…. 💞💞

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.