Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » കറുപ്പ് നിറം
അനുഭവം ഓർമ്മകൾ ജീവിതം സാമൂഹ്യപ്രശ്നങ്ങൾ

കറുപ്പ് നിറം

By VimithaMarch 23, 2024Updated:March 28, 202412 Comments6 Mins Read204 Views
Bookmark Now
Please login to bookmark Close

No account yet? Register

ഇതിലെന്താണിത്ര ചിരിക്കാൻ. അതൊരു നിറമല്ലേ. അതേ, നിറം തന്നെ. എന്നാലും കറുപ്പല്ലേ.

 

നിനക്ക് നീ കറുത്തിരിക്കുന്നതിൽ വിഷമം തോന്നിയിട്ടുണ്ടോ?

 

എന്റെ പൊന്നേ, കുറെ പ്രാവശ്യം കേട്ട ചോദ്യമാണ്. തുറന്ന് പറയട്ടെ…

 

ഇല്ല.

 

എന്റച്ഛൻ കറുത്തിട്ടാണ്. അച്ഛന്റെ നിറമാണ് എനിക്കും. അതിനാൽ എന്റെ ഈ കറുപ്പ് എനിക്ക് അഭിമാനവുമാണ്.

 

ചെറുപ്പത്തിൽ അമ്മയുടെ കൈയിൽ നിന്ന് അടി വാങ്ങിക്കൂട്ടുമ്പോൾ ഇത് എന്റെ അമ്മ അല്ലെന്നും പറഞ്ഞാണു കരച്ചിൽ. അന്നേരം അച്ഛൻ എന്റേതാണെന്ന് ഉറപ്പിക്കാനുള്ള ഏക തെളിവ് ഈ കറുപ്പ് മാത്രമായിരുന്നു. കുഞ്ഞു മനസ്സിൽ ജീനുകൾ വെട്ടി നുറുക്കി കണ്ടിച്ച് കിട്ടിയ ഡി എൻ എയുടെ പരിശോധാനാഫലം ആണ് കറുപ്പ്. അത്കൊണ്ട് ഈ കറുപ്പിനെ ഞാൻ നന്നായി സ്നേഹിക്കുന്നു.

 

കറുപ്പിന്റെ പേരിൽ മാറ്റി നിർത്തിയവർ ഉണ്ട്. അയ്യേ നിനക്കീ കറുത്ത പെണ്ണിനെയേ കിട്ടിയുള്ളുടാ എന്ന ചോദ്യം പ്രദിയേട്ടനും കേട്ടിട്ടുണ്ട്. പ്രേമിക്കുമ്പോൾ എങ്കിലും വെളുത്തേതിനെ നോക്കി പ്രേമിക്കണമായിരുന്നു മിഷ്ടർ.

 

‘ഓ ഓൻ കയിച്ച പെണ്ണ് കറുത്തിട്ടാണ്.’ ആദ്യമൊക്കെ സ്വകാര്യമായിട്ട് ആയിരുന്നെങ്കിൽ പിന്നെ പിന്നെ മുന്നിൽ നിന്നും പറയാൻ തുടങ്ങി. വിവരമില്ലായ്മ ഒരു കുറ്റം അല്ലല്ലോ. എന്റെ പ്രദിയേട്ടന് നല്ല വെളുത്ത പെണ്ണിനെ കിട്ടുമായിരുന്നു എന്ന് പറഞ്ഞു മോങ്ങിയ ഒരുത്തിയും ഉണ്ട്. ഇപ്പോൾ നമ്മടെ മുത്താണ്. ഏട്ടത്തിയമ്മമാരിൽ ഏറ്റവും ഇഷ്ടം എന്നോട് എന്നൊക്കെ തള്ളി മറിച്ചിടുന്നത് കാണാം.

 

ഒരു ദിവസം നല്ല പച്ച ചുരിദാർ ഇട്ടു പോയപ്പോൾ വേറെ കളർ ഒന്നും കിട്ടിയില്ലേ എന്ന് അമ്മ.

 

“എന്റോള് കറുത്തിട്ടാണ്. അതിനു എനിക്കില്ലാത്ത സങ്കടം നിങ്ങൾക്കെന്തിനാ” പ്രദിയേട്ടൻ അന്നും ഇന്നും കൂടെ നിന്നിട്ടേ ഉള്ളു, എന്തിനും. അവരൊക്കെയും പാരമ്പര്യമായി വെളുത്ത ആൾകാർ ആണ്. (സർക്കാസം)

 

നീ ഇടയ്ക്കിടെ സോപ് ഇട്ടു മുഖം കഴുക്. നല്ല നിറം വരും എന്ന് ഉപദേശിച്ചവർ ഉണ്ട്. ഇതല്ലേ ആരോഗ്യ വകുപ്പ് ഇപ്പോൾ പറയുന്നത്, സോപ്പിട്ടു കഴുകാൻ. 20 സെക്കൻഡോളം കൈ കഴുകിയിട്ടു എത്ര പേരുടെ കൈ വെളുത്തു.

 

ഒരാൾ ഉണ്ട്. എന്നോട് സംസാരിക്കാറില്ല. അതിനു കാരണമായി അദ്ദേഹത്തിന്റെ പെങ്ങൾ പറഞ്ഞത് അവൻ അങ്ങനെയാ കറുത്ത ആൾകാരോടൊന്നും സംസാരിക്കാറില്ല.” അതേതായാലും നന്നായി. ഇങ്ങനുള്ളവരോടൊക്കെ സംസാരിച്ച് നമ്മൾ വളർന്നു വന്ന സംസ്കാരവുമായി കൂടി ചേർന്ന് നാറ്റം വരുത്തേണ്ടല്ലോ. വയസിനു മൂത്ത അവനോട് ബഹുമാനം ഉണ്ട്. അത്ര തന്നെ പുച്ഛവും.

 

ഞാൻ വെയിലത്തു നിന്നാൽ മാറി നിൽക്ക് കറുക്കും എന്ന് വിളിച്ചു കൂവുന്നതും ഈ പെങ്ങൾ ആണ്. നമ്മടെ നിറം ഗ്യാരണ്ടി കളർ ആണ് പെങ്ങളെ, ഇതിൽ കൂടുതൽ കറുക്കൂല്ല. അവസാനം ഇതേ പെങ്ങൾ ആങ്ങളക്ക് വേണ്ടി കണ്ടു പിടിച്ച ഭാര്യക്ക് വലിയ വെളുപ്പൊന്നും ഉണ്ടായിരുന്നില്ല കേട്ടോ. നിന്റത്രയൊന്നും ഭംഗി ഇല്ല, നിന്റത്രേം പഠിപ്പും ഇല്ല എന്ന ഡയലോഗ് പെണ്ണ് കണ്ടു വന്ന ദിവസം ലവൾ അടിച്ചു വിട്ടു. നമ്മളെയൊക്കെ അംഗീകരിച്ച് തുടങ്ങിയോ എന്നൊരു ബൾബ് എന്റെ തലയിൽ ഒന്ന് മിന്നിക്കെട്ടു.

 

“കാരിച്ചി” വിളി എനിക്കിഷ്ടമാണ്. നമ്മളെ ഇല്ലേലും നമ്മുടെ നിറത്തിനെയെങ്കിലും അംഗീകരിക്കുന്നുണ്ടല്ലോ. പക്ഷെ അച്ഛൻ വിളിക്കുന്ന ബ്ലാക്കി എന്ന പേര് അതെന്റെ ജീവൻ ആണ്. അതിൽ കളിയാക്കൽ ഇല്ല. വെളുത്തത് വെണ്ണീറും കറുത്തത് കസ്തൂരിയുമായി അംഗീകരിക്കപ്പെട്ട മനസിന്റെ സ്നേഹമാണ് അത്. വര്ഷങ്ങളോളം അച്ഛന് കണി രാജഗിരിയിലെ ബ്ലാക്കി കുന്ന് ആയിരുന്നു. അച്ഛൻ ഇട്ട പേരാണത്. അച്ഛന്റെ എക്സ്ചേഞ്ചിൽ നിന്നും നോക്കിയാൽ കാണുന്ന ജോസ്ഗിരിയുടെ ഭാഗം

 

കാരിച്ചി വിളിയിൽ ഓർമ വരുന്നത് പലരെയും. ആണ്. പ്രദീപേട്ടൻ മുഖ്യം. ഉഷമ്മയെന്ന് ഞാൻ സ്നേഹത്തോടെ വിളിക്കുന്ന ഉഷേച്ചി. ഉഷേച്ചിയുടെ മോളെയും അവർ അങ്ങനെ തന്നെയാണ് വിളിക്കുന്നത് എന്നത് ആ വിളിയെ ഞാൻ സ്നേഹിക്കുന്നതിനു വലിയ കാരണം ആണ്. കാക്കച്ചി എന്ന് വിളിക്കുന്ന അജയ്. കൂടെ ജോലി ചെയ്തവൻ ആണെങ്കിലും മറ്റാരെയും വിളിക്കാതെ എന്നെ അങ്ങനെ വിളിക്കുന്നത് അടുപ്പം കൊണ്ട് തന്നെ ആണ്. കറന്റ് പോയി വരുമ്പോ മുന്നിൽ ഇരിക്കുന്ന എന്നെ നോക്കി ചിരിച്ചു കൊണ്ട് നീ ഇവിടെ ഉണ്ടായിരുന്നോ ഇരുട്ട് ആയത് കൊണ്ട് കണ്ടില്ലല്ലോ എന്ന് പറയുന്ന വിനീഷേട്ടൻ. ആ മനുഷ്യനും കറുത്തിട്ടാണ്. അദ്ദേഹം ഒരുപാട് സഹായിച്ചിട്ടുണ്ട്. ഒത്തിരി സ്നേഹം. കുയിലേ എന്ന് വിളിക്കുന്ന സൗമേഷ്. കരിഞ്ചിയമ്മ എന്ന് വിളിച്ചു കൈ പിടിച്ചു മടക്കി ഒടിച്ചു സ്നേഹം പ്രകടിപ്പിക്കുന്ന മാമൻ. ആകപ്പാടെ ഉള്ള മാമൻ ആണേ. മാമന്റെ ഇളയ മരുമോളും. അമ്മമ്മക്കും ഇടയ്ക്കിടെ ഞാൻ കരിഞ്ചിയമ്മ ആണ്. കറുത്തിട്ടും വെളുത്തിട്ടുമൊക്കെ തന്നെയാ മനുഷ്യന്മാർ എന്ന് ഇടക്കിടെ പറയുന്ന അമ്മായി അമ്മ.

 

സ്വന്തം മകന് കല്യാണം ആലോചിക്കുമ്പോ അയ്യേ ആ പെണ്ണ് വേണ്ട അത് കറുത്തിട്ടാണ് എന്ന് പറഞ്ഞു അപ്പി കണ്ടത് പോലെ മുഖം ചുളിച്ച ഒരു അച്ഛനെ അറിയാം. അദ്ദേത്തിന്റെ അടുത്ത നോട്ടം അറിയാതെ എങ്കിലും പതിഞ്ഞത് എന്റെ മുഖത്തേക്ക് ആയിരുന്നു. സിനിമ നടിയെ പോലൊരു മരുമകളെ ആണോ അവര്ക് വേണ്ടത്. സിനിമാനടിമാർ കറുത്തിട്ടായാൽ എന്താ കുഴപ്പം.

 

ദുബായിൽ എത്തി കുറച്ചു നാള് കഴിയുമ്പോൾ തന്നെ പലരുടെയും വാട്സ്ആപ്പ് മെസേജ് ഇങ്ങനെ ആയിരുന്നു “വെളുത്ത? ” ഞാൻ എന്തോ പാരലറിൽ വന്നതായിരുന്നോ. പ്രദിയേട്ടനെ വിളിച്ചു പറഞ്ഞവർ വരെയുണ്ട്. വിമി ദുബായ് പോയിട്ട് വെളുത്തല്ലോ. പൊന്നു ചേച്ചിമാരെ ചേട്ടന്മാരെ ഞാൻ കറുത്തിരിക്കുന്നതിൽ അങ്ങേർക്ക് ഒട്ടും തന്നെ വിഷമം ഇല്ല. പിന്നെന്തിനാണ് നിങ്ങൾക്ക്. അമ്മായിക്ക് ഉണ്ടാകുന്ന കുഞ്ഞും അമ്മായിയെ പോലെ കറുത്തിട്ട് ആയിരിക്കും എന്ന് മരുമോൾ പറഞ്ഞത് വലിയ തമാശ പോലെ ചിരിച്ച കുടുംബക്കാരോടും ഉണ്ട് മറുപടി. കുഞ്ഞുമനസിലേക്ക് ഒരിക്കലും കറുപ് വെളുപ്പ് എന്ന് പറഞ്ഞ് പഠിപ്പിക്കരുത്. ഞാനും കെട്ടിയവനും കറുത്തിട്ടാണ്. വെളുത്ത മനുഷ്യന്മാർ രണ്ടു കുടുമ്പത്തിലും ഉണ്ട്. ഉണ്ടാകുന്ന കൊച്ചു ചിലപ്പോൾ കറുത്തിട്ടോ വെളുത്തിട്ടോ ആകാം.

 

ഗേൾസിൽ പഠിക്കുന്ന സമയത്ത് ഞാനും മിഥുലയും വഴക്കിടും. പിന്നെ കുറെ നാളത്തേക്ക് മിണ്ടൂല്ല. കറുത്ത ആടിനെയും വെളുത്ത ആടിനെയും നമ്മളായി സങ്കല്പിച്ചൊരു വഴക്കിടൽ ഉണ്ട്. രസമായിരുന്നു അത്. 🥰

 

വിദ്യാലയജീവിതത്തിൽ നിറത്തിന്റെ പേരിൽ അവഗണിക്കപ്പെട്ട നിമിഷങ്ങൾ ഓർമയിൽ വരുന്നില്ല. പക്ഷെ കറുത്ത നിറമുള്ള സഹപാഠികളെ അധ്യാപകർ അവഗണിക്കുന്നതിന് പലതവണ സാക്ഷിയായിട്ടുണ്ട്. പരീക്ഷാപേപ്പറിൽ നിറയുന്ന മാർക്ക്‌ കൂടി നിറത്തിനു പിന്നിലെ അവഗണനക്ക് കാരണമാണെന്ന് തോന്നിയിട്ടുണ്ട് അപ്പോൾ.

 

കുഞ്ഞായിരിക്കുമ്പോൾ നമുക്ക് കിട്ടുന്ന ആത്മവിശ്വാസം ഉണ്ടല്ലോ. അതിനു മരിക്കുവോളം വലിയ സ്ഥാനം കാണും ജീവിതത്തിൽ. എന്റെ മോള് കറുത്തിട്ടാണെങ്കിൽ എന്താ കാണാൻ എന്ത് ഭംഗി ഉണ്ട് എന്ന് പലപ്പോഴും എന്റെ മുന്നിലും അല്ലാതെയും അമ്മ പറഞ്ഞിട്ടുണ്ട്. കാക്കക്കും തൻ കുഞ്ഞ് പൊൻകുഞ്ഞെന്നു പറഞ്ഞു ചിരിക്കാം. പക്ഷെ ആ വാക്കുകൾ ഒരു കുഞ്ഞിന് പകരുന്ന ആത്മവിശ്വാസവും കൂടെ ഇവരൊക്കെ ഉണ്ടെന്ന ബലവും വളരെയേറെ വലുതാണ്. മുഖത്ത് മുക്കാൽ ഭാഗത്തോളം വരുന്ന ഉണ്ടക്കണ്ണും വലിയ രണ്ടു പല്ലുകളും ഒരു ലിറ്റർ എണ്ണ വാരിതേച്ചാലും പാറി നടക്കുന്ന ചീകിക്കെട്ടിയാൽ ഒതുങ്ങാത്ത നീണ്ട ചെമ്പൻ മുടിയും. ഇതിൽ എവിടെയാണ് അമ്മ കണ്ട ഭംഗി.. പക്ഷെ, കുറച്ചു ദിവസങ്ങൾക്കു മുൻപ് കറുത്തവൾ എന്ന് മ്ലേച്ഛമായ രീതിയിൽ മുഖത്ത് നോക്കി പറഞ്ഞ ഒരുവളുടെ മുന്നിൽ ചിരി ഒട്ടും മായാതെ നില്കാൻ കഴിയുന്നുണ്ടെങ്കിൽ അത് അമ്മ തന്ന ആത്മവിശ്വാസം ഒന്ന് കൊണ്ട് തന്നെയാണ്.

 

മുപ്പത് വര്ഷത്തിടക്ക് ഒരിക്കൽ പോലും നിറമെന്ന വിഷയം ഒരൊറ്റ തവണ പോലും ഇടയിൽ കയറി വരാത്ത ബന്ധം ഒരേയൊരു വ്യക്തിയുമായേ ഉള്ളു… ചേച്ചി. ചെറുപ്പത്തിൽ അവളുടെ അത്രേം നിറം വരണം എന്നായിരുന്നു ആഗ്രഹം. അത് നിറക്കൂടുതലിനു വേണ്ടിയല്ല. അവളെപോലെ ആവാനുള്ള ആഗ്രഹം കൊണ്ട് മാത്രമാണ്. റോൾ മോഡൽ എന്നൊക്കെ പറയാറില്ലേ. അത് തന്നെ.

 

കറുത്തവർക്ക് ചേരില്ല എന്ന് പറഞ്ഞു മാറ്റി നിർത്തപ്പെടുന്ന സകലമാന നിറങ്ങളിലും ഉള്ള വസ്ത്രങ്ങൾ അവൾ വാങ്ങിത്തരും. എല്ലാ നിറവും എല്ലാവർക്കും ചേരും. അമ്മായി എല്ലാം നിറവും ഇടുന്നുണ്ടല്ലോ അപ്പോ എനിക്കും ഇടാം അല്ലെ എന്ന് അമ്മു ചോദികുമ്പോൾ നിനക്കേതാണ് ഇഷ്ടം അത് നീ ഇടണം ചേരുമോ ഇല്ലയോ എന്നുള്ളത് രണ്ടാമത്തെ കാര്യമല്ലേ. വെളുത്തവർക്ക് ചേരാത്ത എത്ര നിറങ്ങൾ ഉണ്ട്. എന്ന് മാത്രമേ അവളോട് എനിക്ക് പറയാനുള്ളു. ചേച്ചി തന്ന നിറങ്ങളിൽ മഞ്ഞയും പച്ചയും മെറൂണും കറുപ്പും വെളുപ്പും ചുവപ്പും എല്ലാം ഉണ്ട്.

 

നമ്മളെ കുടുംബത്തിൽ ഇത്രേം കറുത്തവർ ആയിട്ട് രണ്ടേരണ്ട്‍ ആൾക്കാരെ ഉള്ളു. ഞാനും അമ്മുണേട്ടനും. ഇക്കാര്യത്തിൽ ഏട്ടൻ കൂടെ ഉള്ളതും അഭിമാനം ആയിരുന്നു. എന്നിട്ട് വെളുക്കാനായി ഫെയർ ആൻഡ് ലവ്ലി വാങ്ങിത്തന്നിട്ടുമുണ്ട് വല്യമ്മ. അത് പുച്ഛം അല്ലെന്ന് കരുതട്ടെ. ചേച്ചിയോടും കുട്ടുവിനോടും ബാക്കി കസിൻസിനോടും ഇല്ലാത്ത സ്നേഹം വല്യമ്മക്ക് എന്നോട് ഉണ്ടായിരുന്നു.

 

പ്രദീപന്റെ ഓള് കറുത്തിട്ടാണെങ്കിലും ഒരു ഐശ്വര്യമൊക്കെ മുഖത്ത് ഉണ്ടെന്ന് പറയുന്ന പെരിയക്കാർ. അതെന്തിനാണ് പ്രിയപെട്ടവരെ ആ clause. വെളുത്തോർക്ക് ഇല്ലാത്ത സാധനം ആണോ ഐശ്വര്യം.

 

ഒന്ന് സങ്കടപ്പെട്ടിരുന്നാൽ മുഖം ഉള്ളതിനേക്കാളേറെ കറുപ്പിച്ച് ഇരിക്കുന്നു എന്നേ പറയു. വെളുത്തൊർ ആണേൽ ചുകപ്പിച്ചിട്ടും. എനിക്ക് ചുവപ്പ് ഇഷ്ടമല്ല. കറുപ്പിനോട് തന്നെയാണ് പ്രിയം.

 

ഒരു അളിയനുണ്ട്. അവളീ വീട്ടിൽ വന്നേപ്പിന്നെ കുറച്ചു വെളുത്തു തടി വെച് ഉഷാറായി എന്ന് പറഞ്ഞെന്നും പറഞ്ഞൊരു സർട്ടിഫിക്കറ്റ് കിട്ടി. ഉഷാർ എന്ന് വെച്ചാൽ ആരോഗ്യം. കല്യാണത്തിന് മുൻപ് എനിക്ക് അമ്മ തിന്നാൻ തരാറില്ലായിരുന്നു. അതായിരുന്നു ഭാരം നാല്പത്തി മൂന്ന് കിലോയിൽ തങ്ങി നിന്നത്. എന്റെ പൊന്നളിയാ ഉഷാറായപ്പോ ഭാരം 62ഇൽ എത്തി. നട്ടെല്ലിൽ നിന്ന് രണ്ട് ഡിസ്ക് ചടപടേന്ന് അങ്ങോട്ടും ഇങ്ങോട്ടും ഓടി. ഇപ്പോൾ നന്നായി തടി കുറച്ചിട്ടുമുണ്ട്. ആശ്വാസവുമുണ്ട്. അങ്ങനെ ആരോഗ്യം ഇല്ലാത്ത ഉഷാർ എനിക്ക് ആവശ്യമില്ല. മനസിന്റെ സന്തോഷം ആണ് ആരോഗ്യത്തിന്റെ പ്രധാന കാരണം എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. സന്തോഷിച്ചു കൊണ്ട് ഇരിക്ക്. ഉഷാറൊക്കെ താനേ വന്നോളും. തിന്ന് തടിച്ച് കൊഴുതിരിക്കാൻ തീരെ താല്പര്യം ഇല്ല. ഇല്ലാത്തോണ്ടാണ്

 

കറുത്തോരെന്താ മനുഷ്യരല്ലേ എന്ന് ചോദിക്കുന്ന ജിഷ. പ്രിയപ്പെട്ടവൾ. 2007 തൊട്ടുള്ള ബന്ധം ആണ്. കറുത്തവൾ എന്ന് പറയുന്നവരോട് പോയി പണി നോക്കാൻ പറ വിമി. ഇത്രേ ഉള്ളു അവളുടെ ഉപദേശം. പക്ഷെ ഇത് നമ്മളോടുള്ള അവരുടെ സ്നേഹം ആണ്.

 

ഈ വെളുത്ത മനുഷ്യന്മാരില്ലേ. അവരൊക്കെ ദിവസവും എന്തോന്നോക്കെയാ മുഖത്ത് വാരിത്തേക്കുന്നെ. നിറം സംരക്ഷിക്കാൻ. നമ്മൾക്കു ഇതൊന്നും അത്ര ആവശ്യം ഇല്ലല്ലോ. മാത്രോമല്ല ഒരൊറ്റ മുഖക്കുരു പാട് പോലും തപ്പിപിടിച്ചാൽനമ്മളെ മുഖത്ത് നിന്നും കിട്ടൂല്ല.

 

വെളുത്ത ഭർത്താവിനും കറുത്ത ഭാര്യക്കും ജനിക്കാൻ പോകുന്ന കുഞ്ഞ് വെളുത്തിരിക്കണേ എന്ന് ദിവസേന മുട്ടിപ്പായി പ്രാർത്ഥിക്കുന്ന ഭാര്യ. ഇല്ലെങ്കിൽ കുഞ്ഞിനെ എല്ലാരും കാരിച്ചി എന്ന് വിളിച്ച് കളിയാക്കുമെന്ന്. പോകാൻ പറയണം. കാരിച്ചി എന്ന് വിളിക്കുന്നവരോട് എന്റെ കുഞ്ഞിനെ തൊടരുത് നിങ്ങൾക് അതിനുള്ള അർഹത ഇല്ലെന്ന് അങ്ങ് പറഞ്ഞേക്കണം. ഇതേ കുഞ്ഞ് ജനിച്ചിട്ട് ചെവി ചുമന്നിട്ടാണല്ലോ കറുക്കാൻ സാധ്യത ഉണ്ട് എന്ന് ഭാര്യയെ നോക്കി പറഞ്ഞ അമ്മായി അമ്മയോട് ആരോഗ്യം ഉണ്ടോന്ന് ചോദിക്ക് എന്ന് പറയാനെങ്കിലും പറ്റി, അവൾക്കും കുഞ്ഞിനും വേണ്ടി.

 

കുറെപ്പേരുണ്ട് സുഹൃത്തുക്കളായിട്ട്, ചങ്കന്മാരും ചങ്കത്തികളും. എന്തേലും ആവശ്യം വന്നാൽ ഒരൊറ്റ ഫോൺ കോളിൽ നമ്മുടെ എന്ത് പ്രശ്നത്തിലും കൂടെ നിൽക്കുന്നവർ. അവരൊക്കെയും നിറം നോക്കിയല്ല കൂടെ നില്കുന്നത്. അത്കൊണ്ട് തന്നെ വെറും ഒരു ശതമാനത്തിൽ താഴെ നിൽക്കുന്ന ‘വർണവവെറിയന്മാരായ ‘ ദോഷൈകദൃക്കുകളോട് പുച്ഛം മാത്രം.

 

വിമി മുന്നിൽ ഉണ്ടേൽ എന്ത് ചെയ്യാനും ഭയങ്കര ധൈര്യം ആണെന്ന് അനുഷ മിസ്സ്‌ പറയാറുണ്ട്. മുന്നിൽ അല്ലേലും കൂടെ നില്കാൻ നമ്മളെ ആഗ്രഹിക്കുന്ന ചിലരില്ലേ. അവരുടെ കൂടെ ജീവിക്ക്. അമ്മ പറയാറുണ്ട് പൈസ കൊണ്ടില്ലേലും തടി കൊണ്ടെങ്കിലും മറ്റുള്ളോർക്ക് സഹായം ചെയ്യണമെന്ന്. ചെയ്തിട്ടുമുണ്ട് എട്ടിന്റെ പണി കിട്ടിയിട്ടുമുണ്ട്.

 

ആൾക്കാരെ ഞാൻ അളക്കുന്നത് ഒരിക്കലും തൊലിപ്പുറത്തെ നിറം വെച്ചല്ല. ഞാൻ കറുത്തിട്ടാണ്. ഇങ്ങനെയൊക്കെ ഉള്ള എന്നെ സ്നേഹിക്കുന്നവരെ മതി എനിക്ക്. അല്ലാത്തവരെ എനിക്ക് ആവശ്യമില്ല.

 

സമർപ്പണം ചേച്ചിക്ക്… 😍🥰

#കറുപ്പുംവെളുപ്പും

Post Views: 32
11
Vimitha

12 Comments

  1. Nishiba M on April 3, 2025 5:19 PM

    ചില നേർക്കാഴ്ചകൾ. നന്നായി എഴുതി..

    Reply
  2. haripulloor on April 3, 2025 11:36 AM

    ചെറുപ്പത്തിൽ നിറത്തിന്റെ പേരിൽ കുറെ വിവേചനം അനുഭവിച്ചിട്ടുള്ളതാണ്. അതുകൊണ്ടാവാം ഇത് വായിക്കുമ്പോൾ ഒരു പ്രത്യേക സുഖം. നല്ല എഴുത്ത്❤️

    Reply
  3. Ajith Raj on April 3, 2025 10:17 AM

    വിമിയെ .. തകർത്തു കേട്ടോ .. കുറേ related ചെയ്യാൻ സാധിച്ചു ..
    കോളേജിൽ പഠിക്കുമ്പോൾ ഞാൻ ഒരു സ്ത്രീ സുഹൃത്തിനോട് പറഞ്ഞ ഡയലോഗ് ഓർമ വന്നു

    “ഞാനൊക്കെയേ chocobar ആണ്.. പുറമേയുള്ള നേർത്ത കറുത്ത പാളി കടന്നകത്തെത്തിയാൽ നല്ല വെൺമയുള്ള മനസ് .. നീയൊക്കെ കൊഴുക്കട്ട പോലാണ് . ഈ അരിപ്പൊടി വെളുപ്പിനകത്ത് മുഴുവൻ ശർക്കര കറുപ്പാണ് ”
    ഇതിലും വെളുപ്പിനെ glorify ചെയ്യുന്ന ഒരു പൊളിറ്റിക്കൽ ഇൻ കറക്റ്റ്നെസ് ണ്ട് .. ന്നാലും ..

    Reply
  4. Shreeja R on April 3, 2025 9:39 AM

    Super 👍

    Reply
  5. Shiju KP on April 1, 2024 10:32 PM

    അനുഭവങ്ങൾ നന്നായെഴുതി 🙏🏽👍🏽

    Reply
    • Madhusoodanan MM on April 5, 2024 3:19 PM

      സൂപ്പറായിട്ടുണ്ട് “ബ്ലാക്കീ”🥰

      Reply
  6. Soumya Muhammad on April 1, 2024 8:35 PM

    വിമിത സൂപ്പറാണ് 👍🏻👍🏻👍🏻

    Reply
  7. Reshma lechus on March 29, 2024 3:09 PM

    ചേച്ചി മുത്താണ് 😍😍

    Reply
  8. Anamika s on March 28, 2024 6:40 PM

    ❤️❤️❤️❤️

    Reply
    • Madhusoodanan MM on April 5, 2024 3:19 PM

      സൂപ്പറായിട്ടുണ്ട് “ബ്ലാക്കീ”🥰

      Reply
  9. Manasi on March 28, 2024 6:00 PM

    ❤️❤️🥰🥰👌👌

    Reply
  10. sabira latheefi on March 23, 2024 12:22 PM

    വിമിയെ… ❤️🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰r🥰🥰🥰🥰🥰🥰🥰🥰🥰🥰

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.