Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Wednesday, May 13
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » കറുപ്പും വെളുപ്പും
ജീവിതം സമത്വം സാമൂഹ്യപ്രശ്നങ്ങൾ

കറുപ്പും വെളുപ്പും

By Jees KaitharamMarch 23, 20246 Comments6 Mins Read85 Views
Bookmark Now
Please login to bookmark Close

No account yet? Register

വെളിച്ചമില്ലാതെ ആവുമ്പോഴാണ് ഇരുട്ടിനെ പറ്റി നമ്മൾ ചിന്തിക്കുന്നത്. ഇരുട്ടിന്റെ നിറം കറുപ്പും വെളിച്ചത്തിന്റെ നിറം വെളുപ്പുമാണന്ന് നമ്മളുടെയൊക്കെ ഉള്ളിൽ പതിഞ്ഞു കഴിഞ്ഞു. കറുപ്പിന്റെയും വെളുപ്പിന്റെയും വേർതിരിവ് ലോകമുണ്ടായ കാലം മുതൽക്ക് തന്നെ തുടങ്ങിയതാണ്, വർണവിവേചന ചർച്ചകൾ ഇപ്പോഴും തുടരുന്ന ഈ കാലത്തിലേക്ക് ഒന്ന് നമുക്ക് കടന്നുചെന്നാലോ?

“കറുപ്പിനഴക് ഒ ഓ വെളുപ്പിനഴക് ഒ ഓ
പുലരിയിലെ പനിമഴയിൽ പതിനേഴഴകാണ് ഒ ഓ “

വിനീത് : ടാ അരുണെ…     ഒന്ന് നിർത്തടാ…     ഞാനൊരു കാര്യം പറയട്ടെ…   
അരുൺ : നീ പറയടാ മച്ചാനെ…   
വിനീത് : ശ്ശോ…    ഞാൻ പറഞ്ഞാൽ കുഴപ്പമാകോ എന്നാ ഒരു സംശയം
അരുൺ : എന്നാ പറയണ്ട
വിനീ : അല്ലടാ ഞാൻ പറയാം…   
അരുൺ : പറ
വിനീ : അതേയ് ഫസ്റ്റ് ഇയറിൽ വന്ന ഒരു കുട്ടിയില്ലെ…    
അരുൺ : ഉം ഞാനോർത്തു ഏതോ പെണ്ണ് കേസാണന്ന്
വിനീ : ഏതോ ഒരു പെണ്ണല്ല ടാ അവൾ…     നിനക്കറിയാലേ ഞാനിവിടെ വന്നിട്ട് 2 കൊല്ലമാവുന്നു എനിക്ക് ഇത് വരെ ആരോടും അങ്ങനെ ഒന്നും തോന്നിട്ടില്ല…   
അരു: ഉം…    ഉവ്വ ഉവ്വ…     നീ ആരാണന്ന് പറ
( വിനീത് അരുണിന്റെ ചെവിട്ടിൽ പേര് പറയുന്നു )

അരു: ഓഹോ ഇതാണ് പരിപാടിയാണല്ലെ…    ആട്ടെ ഈ കാര്യം അവൾക്ക് മനസിലായിട്ടുണ്ടോ?
വിനീത്: അതെനിക്കറിയില്ല ഞങ്ങൾ സംസാരിക്കാറുണ്ട്, കാണാറുണ്ട് മൊബൈലിൽ മെസേജുകൾ അയക്കാറുണ്ട്…   
അരുൺ : എന്തോന്ന്?
വിനീത് : നോർമൽ ആയുള്ള കാര്യങ്ങൾ
അരുൺ : ടാ മണ്ടാ… നിനക്കപ്പോ ഒരു മെസേജയച്ചാൽ പോരെ?
വിനീ: എനിക്ക്…      എനിക്ക് അവളുടെ കണ്ണിൽ നോക്കി എന്റെ ഇഷ്ടം പറയണം…   
അരുൺ : എന്നിട്ട് എപ്പോഴാ ആ ശുഭ മുഹൂർത്തം?
വിനീ : ഇന്ന് ഞാൻ അവളോട് തുറന്ന് പറയും..  
അരുൺ : ന്നാ പിന്നെ നീ ഇവിടെ നിന്റെ തുറന്നു വച്ച ഹൃദയവുമായി നിൽക്ക്..   ഞാൻ കാന്റീനിൽ പോയി രണ്ട് പൊറോട്ട തുറന്ന് നോക്കട്ടെ…     നല്ലതാണോന്ന്…  
വിനീ:- ടാ നിക്ക്…      ഒരു ധൈര്യത്തിന്…     ഛെ അവൻ പോയി
പറയണോ? വേണ്ട…     നാളെയാവട്ടെ…      അല്ലങ്കിൽ പറഞ്ഞേക്കാം…     അതാ അതിന്റെ ശരി…   
ദേ അവൾ വരുന്നു…      ടെൻഷനാവുന്നല്ലോ…     യെസ്…    കമോൺ…     (ശ്വാസം വലിച്ചു വിടുന്നു )
“ഹലോ…    “
“എന്താ വിനീതേ?”
“എനിക്കൊരു കാര്യം പറയാനുണ്ട്…    “
“എന്താ പറഞ്ഞോളു “
“അത്…     പിന്നെ എനിക്ക് കുട്ടിയെ വല്യ ഇഷ്ടമാണ് “
” ഇയാളെന്താ ഈ പറയുന്നെ…     “
” ഞാൻ…     ഞാൻ പറഞ്ഞത് സത്യമാണ് ഇയാൾ എന്നും എന്റെ കൂടെ വേണമെന്നാ എന്റെ ആഗ്രഹം “
” ഇയാൾ എന്റെ ഫ്രണ്ടായി അടുത്തു കൂടിയപ്പോഴെ എനിക്ക് തോന്നി…      അല്ല ഇയാൾ കണ്ണാടിയൊന്നും നോക്കാറില്ലെ? ഇയാളും ഞാനും കൂടി നിന്നാൽ കാപ്പി പൊടിയും പഞ്ചസാരയും പോലെ ഉണ്ടാവും തമാശ പറയാണ്ട് പോയെ…   “
“അല്ല രാധികെ, എനിക്കത്ര ഇഷ്ടമായത് കൊണ്ടാണ് “
“എടോ ചേരേണ്ടതെ ചേരൂ…     നമ്മൾ തമ്മിൽ ചേരില്ല…     “
“അങ്ങനെ പറയരുത് പ്ളി സ്”
“പിന്നെ എങ്ങനെ പറയണം? “
” ഞാൻ നന്നായി പഠിക്കുന്നില്ലെ?       ഞാൻ നന്നായി നൃത്തം ചെയ്യില്ലെ?”

” ഒരു നൃത്തക്കാരൻ വന്നിരിക്കുന്നു എന്ത് ചെയ്തിട്ട് എന്താ കാര്യം? വേദിയിൽ കയറി നിന്നാൽ വേദി തന്നെ ഇരുട്ടായി പോവും.  പിന്നെ നൃത്തം ഇയാൾക്ക് മേക്കപ്പ് ചെയ്യുന്ന കാശുണ്ടേൽ ഏക്കറു കണക്കിന് സ്ഥലം വാങ്ങിക്കാം.  എടോ, താൻ നൃത്തം ചെയ്യുന്നത് തന്നെ എന്ത് അരോചകമാണ്.  കറുത്ത ഒരാണ് കാലും കവച്ച് വച്ച് മോഹിനിയാട്ടം കളിക്കുന്നു.  അതൊക്കെ സൗന്ദര്യമുള്ളവർക്ക് പറ്റിയ പണിയാ…     മോഹിനി എന്നാൽ കാണാൻ മോഹിനിയായിരിക്കണം, ആൺകുട്ടികളാണങ്കിൽ വെളുത്ത് നല്ല സുന്ദരനായിരിക്കണം.  അല്ലാതെ കാക്കയുടെ നിറവും പുട്ടിയിട്ട് വെളുപ്പിച്ച് എന്ത് വൃത്തികേടാ “

” നിറമാണോ സൗന്ദര്യത്തിന്റെ അളവുകോൽ? നൃത്തത്തിന് നാട്യശാസ്ത്രമനുസരിച്ച് അടവുകളിലൂടെയും ഭാവാഭിനയത്തിലൂടെയും ആവിഷ്കരിക്കലുമല്ലെ വേണ്ടത്?

“നിന്നെ പോലെ സൗന്ദര്യമില്ലാത്തവരും കറുത്തവരും പഠിച്ചോട്ടെ, പക്ഷെ മത്സരത്തിന് ഒന്നും പോകാതിരിക്കുന്നതാണ് നല്ലത്.   വല്ല അമ്പലത്തിലോ പള്ളിയിലോ ഒക്കെ കളിച്ചോട്ടെ. ഞങ്ങളെ പോലെ ഉളളവരുടെ കൂടെ നിൽക്കാൻ പോലും നിങ്ങൾക്ക് യോഗ്യത ഇല്ല “
“പക്ഷെ എനിക്കും സമ്മാനങ്ങൾ കിട്ടിയിട്ടുണ്ടല്ലോ “
“അതൊക്കെ നിന്റെ മുഖത്തെ ദയനീയത കണ്ടിട്ട് തന്നതായിരിക്കും “
” നൃത്തമെന്ന് പറഞ്ഞാൽ എന്റെ ജീവനാണ്.  നൃത്തം ചെയ്യുമ്പോൾ ഞാൻ എല്ലാം മറന്ന് മറ്റൊരാളായി മാറും “

” കാക്ക എത്ര കുളിച്ചാലും കൊക്കാകുമോ?”

” അപ്പോൾ എന്റെ ഇഷ്ടങ്ങൾക്ക് ഈ സമൂഹത്തിലും നിന്റെ മുന്നിലും ഒരു വിലയുമില്ലെ”
“ഇയാള് പോയി ഇയാളുടെ നിറത്തിന് പറ്റിയ ആളെ നോക്ക്…     എന്നിട്ട് അയാളുടെ കൂടെ വീട്ടിലിരുന്ന് ആടുകയോ പാടുകയോ ഒക്കെ ചെയ്യ് എനിക്ക് വേറെ പണിയുണ്ട്, ഞാൻ പോകുവാ”
“അല്ല രാധികെ ഞാനൊന്ന് പറയട്ടെ “
(വിനീത് രാധികയെ തടയുന്നു )
“കയ്യിൽ പിടിക്കുന്നോ…    “
(രാധിക അടിക്കുന്നു )
” ഹാ…     “
(വിനീത് താഴേക്കിരിക്കുന്നു )
“എന്താ പ്രശ്നം?”
(കുറെ കുട്ടികൾ വരുന്നു )
“ഇയാൾ…      ഈ കരിമന്തിക്ക് എന്നെ പ്രേമിക്കണം പോലും “
” ആഹാ നീ ആള് കൊള്ളാമല്ലോ “
” അതിലെന്താണ് തെറ്റ്?”
” തെറ്റും ശരിയും ചോദിക്കുന്നതിന് മുമ്പ് പോയി കണ്ണാടി നോക്കടാ “
(എല്ലാവരും ചിരിക്കുന്നു)
“അല്ലാ, ഇവൻ നിന്നെ വല്ലതും ചെയ്തോ “
” ആ എന്റെ കയ്യിൽ കേറി പിടിച്ചു, ഞാനൊന്ന് ഇട്ട് കൊടുത്തിട്ടുണ്ട് “
” നാണമുണ്ടോടാ…     പെണ്ണുങ്ങളുടെ കയ്യിൽ നിന്ന് തല്ലും വാങ്ങി വന്നിരിക്കണു.”
” ഒരു ഡാൻസുകാരനെ കണ്ടില്ലെ…     ഇവന്റെ നടപ്പും ഭാവവും കണ്ടാൽ ഒരു ആണാണോ എന്ന് സംശയമുണ്ട് ഹ ഹ ഹ”
” വെറുതെ വൃത്തികേട് പറയരുത് “
” പറഞ്ഞാൽ നീ എന്ത് ചെയ്യുമെടാ “
” നീ കൈ ചൂണ്ടി സംസാരിക്കുന്നോ…     “
“അടിയെടാ അവനെ “
(എല്ലാവരും വളഞ്ഞിട്ട് അടിക്കുന്നു)
“അയ്യോ എന്നെ ഒന്നും ചെയ്യല്ലെ ഞാനെന്ത് തെറ്റ് ചെയ്തിട്ടാ “
” നിന്റെ ആദ്യത്തെ തെറ്റ് നീ ജനിച്ചത് തന്നെയാടാ കരിവണ്ടെ “
” രണ്ടാമത്തെ തെറ്റ് ഒരു നർത്തകനാവാൻ ഇറങ്ങി പുറപ്പെട്ടത് “
” ദേ ഇപ്പോൾ ഒരു വെളുത്ത പെണ്ണിനെ മോഹിച്ചത് മൂന്നാമത്തെ തെറ്റ് “
“അയ്യോ അവന്റെ ഭാവം കണ്ടില്ലെ നവരസങ്ങൾ വാരി വിതറുവല്ലെ…      പെറ്റ തള്ള സഹിക്കൂല”
“അവന്റെ മോന്തക്കിട്ട് ഒരെണ്ണം കൂടി പൊട്ടിക്കട്ടെ “
” ഞാനൊന്ന് പറയട്ടെ “
“ഇനി നീ മിണ്ടിയാൽ നിന്റെ മുഖം നിലത്തിട്ട് ഉരക്കും “
“ആരോടെങ്കിലും കംപ്ലെയിന്റ് ചെയ്താൽ നിനക്ക് ഇനിയും കിട്ടും “
” എണീറ്റ് പോടാ കാപ്പിരി…     “
(വിനീത് നിലത്തേക്കിരിക്കുന്നു)

“ഹൊ എന്ത് വിധിയാണ് ദൈവമെ…     എന്റെ നിറം കറുത്തതായത് എന്റെ കുറ്റമാണോ? നിങ്ങള് പറ…      ഭൂമിയിലെ സർവ്വചരാചരങ്ങൾക്കും നിറം നൽകിയത് ഈശ്വരനല്ലെ?
എന്തിന് ഭഗവാൻ കൃഷ്ണൻ വെളുത്തതാണോ? നൃത്തത്തിന്റെ രാജാവായ നടരാജൻ വെളുത്തതാണോ? എന്നിട്ടും നൃത്തത്തെ ഉപാസിക്കുന്ന എന്നെ പോലെ ഉള്ളവരുടെ നിറത്തിനോട് എല്ലാവർക്കും വെറുപ്പ്…   
ഇല്ല, ഇനി ഇല്ല…     ഈ നാണം കെട്ട ജീവിതം ഇനി വേണ്ട…     എല്ലാം അവസാനിപ്പിക്കണം എനിക്ക്…     അച്ചാ…     അമ്മേ മാപ്പ്…     ഞാൻ പോവുകയാണ് നിറങ്ങളുടെ പേരിൽ വേർതിരിക്കപ്പെടാത്ത ലോകത്തിലേക്ക്…     
എന്നോട് ക്ഷമിക്കൂ…     

“ടാ വിനീതെ…      നീ എവിടെ പോവാ…    “
” ഞാൻ…      ഞാൻ…      പോവാ…     “
“എങ്ങോട്ട്? ഞാനെല്ലാം അറിഞ്ഞു”
” ടാ അവരെന്നെ തല്ലി.     അതിലെനിക്ക് വിഷമമില്ല.   പക്ഷെ ഈ അപമാനം സഹിക്കാൻ പറ്റണില്ല…     ഞാൻ പോവാ”
“നീ എങ്ങോട്ടും പോണില്ല…     “
” എനിക്ക് വയ്യടാ…      മടുത്തു…     ഞാൻ…     ഞാൻ…     “
” മരിച്ചു കളയാമെന്ന്…     ല്ലെ?     നീ നിന്റെ അച്ചനെയും അമ്മയെയും ഓർത്തോ?    നീ മരിച്ചു കഴിഞ്ഞാൽ അവർക്കാരുണ്ട്?”
“എടാ…      ഞാൻ “
” ടാ വിനീതെ…     നിനക്കൊരു കാര്യമറിയോ…       ലോകമുണ്ടായ കാലം മുതലെ കറുത്തവനും വെളുത്തവനും തമ്മിൽ നിറത്തിന്റെ പേരിൽ കലഹം തുടങ്ങിയതാ…      മനുഷ്യന്റെ ഉള്ളിലെ അഴുക്കാണ് വർണ്ണവിവേചനം അതിനെതിരെ പ്രതികരിക്കാത്തിടത്തോളം കാലം അത് തുടർന്നുകൊണ്ടിരിക്കും…     “

” ഞാൻ…     പെട്ടെന്ന്…     എനിക്കിനി ഡാൻസ് കളിക്കാൻ പറ്റോ?”
“നൃത്തമെന്നാൽ ദൈവോദാത്തമായ കലയാണ്…     അതിനെ മനസിലാക്കി സ്നേഹിക്കുന്നവർക്ക് നിന്റെ നിറം ഒരു പ്രശ്നമായി കാണില്ല.     ഒരു നിമിഷത്തെ ആവേശത്തിന് നീ എല്ലാം തകർത്തു കളയരുത്”
” ഇല്ലടാ…     നീ എന്നോട് ക്ഷമിക്കൂ. “
“നീ വാ നമുക്ക് പ്രിൻസിപ്പാളിന്റെ അടുത്ത് കംപ്ലയിന്റ് ചെയ്യാം…      ഇതിനെതിരെ പ്രതികരിച്ചില്ലെങ്കിൽ നാളെ ഇനിയും ഇതാവർത്തിക്കും “
” ടാ അത് വേണോ അവരൊക്കൊ പാർട്ടിക്കാരാ…    “
” ടാ വിനീതെ…    ഈ പാർട്ടിക്കാരും വെളുത്തവരും നാളെ രോഗം വന്നാൽ ചികിത്സിക്കാൻ വരുന്ന ഡോക്ടറുടെ നിറം നോക്കോ? ആശുപത്രിയിൽ കുത്തിവെയ്ക്കുന്ന ചോര ആരുടെയാണന്ന് തിരഞ്ഞു നോക്കോ?     ഇല്ലല്ലോ?   
പണ്ടൊരു ആഫ്രിക്കൻ രാജ്യത്തെ പ്രസിഡന്റ് പറഞ്ഞിട്ടുണ്ട്
“വെളുത്ത കാറുകൾ ഇപ്പോഴും കറുത്ത ടയറുകൾ ഉപയോഗിക്കുന്നിടത്തോളം വംശീയത അവസാനിക്കില്ല.  ആളുകൾ ഇപ്പോഴും വിവാഹത്തിന് വെള്ള വസ്ത്രവും മരണാനന്തര ചടങ്ങുകൾക്ക് കറുത്ത വസ്ത്രവും ധരിച്ചാൽ വംശീയത ഒരിക്കലും അവസാനിക്കില്ല.  എൻ്റെ കറുത്ത നിതംബം തുടയ്ക്കാൻ ഞാൻ ഇപ്പോഴും വെളുത്ത ടോയ്‌ലറ്റ് പേപ്പർ ഉപയോഗിക്കുന്നിടത്തോളം കാലം എനിക്ക് സന്തോഷമാണ്
നീ വാ… “
വംശീയതയും വർണവെറിയും തുലയട്ടെ…      മനുഷ്യന്റെ പ്രവർത്തനങ്ങളും ബുദ്ധിയും മാനവരാശിക്ക് പുതിയ വെളിച്ചം പകരട്ടെ…    നന്ദി നമസ്കാരം. 

Post Views: 15
5
Jees Kaitharam

ഞാൻ എന്താണന്ന് കണ്ടുപിടിക്കാൻ പാട് പെടുന്ന പാവം ഞാൻ …

6 Comments

  1. Shreeja R on April 2, 2024 7:22 AM

    👌👌

    Reply
  2. Shiju KP on April 1, 2024 10:28 PM

    നാടകത്തിന്റെ സ്ക്രിപ്റ്റ് ആണെന്ന് പിന്നീടാണ് മനസിലായത്. നല്ല കഥ. ഞങ്ങളും ഒരു സ്കിറ്റ് അവതരിപ്പിച്ചു കോളേജിൽ ഇതിനെ കുറിച്ച്. 🙏🏽

    Reply
  3. Divya Sreekumar on March 30, 2024 1:10 PM

    👌👌❤️

    Reply
  4. Joyce on March 26, 2024 8:01 AM

    👌👏🙏

    Reply
  5. Smitha on March 23, 2024 9:55 PM

    👌❤️

    Reply
    • Beena on April 3, 2024 11:53 PM

      സമകാലിന പ്രസക്തി ഉള്ള സബ്ജെക്ട് ആണ്, കൊള്ളാം വർണ്ണ വിവേചനം എക്കാലത്തും മുൻപന്തിയിൽ നിൽക്കുന്ന വിഷയം തന്നെ, ചിന്തകൾ ഇങ്ങനെ തന്നെ എക്കാലത്തും പൂത്തു തളിർത്തു വിരിയട്ടെ, ഭാവുകങ്ങൾ ഹൃദയത്തിന്റെ ഭാഷയിൽ നേരുന്നു ❤️

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.