Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » കാത്തിരിപ്പ്..
കഥ ജീവിതം

കാത്തിരിപ്പ്..

By Silvy MichaelMarch 23, 2024Updated:March 27, 20241 Comment3 Mins Read99 Views
Bookmark Now
Please login to bookmark Close

No account yet? Register

‘വിട്ടയയ്ക്കുക കൂട്ടിൽനിന്നെന്നെ, ഞാ –
നൊട്ടുവാനിൽ പറന്നുനടക്കട്ടെ…’

ഒരു വിട്ടയക്കലിനായി നിങ്ങൾ എന്നെങ്കിലും കാത്തിരുന്നിട്ടുണ്ടോ? കൂടുതുറന്ന് ആകാശത്തിന്റെ അനന്തതയിലേയ്ക്ക് ഭാരമില്ലാതെ അങ്ങനങ്ങു പറക്കാൻ? മാനത്തിന്റെ അതിരുപറ്റി വിലങ്ങുകളില്ലാത്ത സ്വാതന്ത്ര്യത്തിലേയ്ക്ക് ഊളിയിടാൻ?? ഊണും ഉറക്കവും വെടിഞ്ഞ് ഈ തുറന്നുവിടലിനെക്കുറിച്ചുമാത്രം സ്വപ്നം കണ്ടുകൊണ്ടിരിക്കുന്ന ഒരുവനാണുഞാൻ!!ജീവിതം അതിന്റെ മട്ടോളം മോന്തിക്കുടിച്ച് ഇനി നിറയുന്നതൊന്നും ലഹരിയല്ല എന്ന് തിരിച്ചറിഞ്ഞവൻ..

ഇത്ര ധന്യമായൊരു ജീവിതം നയിച്ചവർ വേറെ അധികം കാണില്ല. സമ്പത്തിന്റെ മടിത്തട്ടിലേക്കാണ് ഞാൻ പിറന്നു വീണത് തന്നെ. പണവും പത്രാസും തരുന്ന സമ്പത്ത് എന്ന് കരുതിയാൽ നിങ്ങൾക്ക് തെറ്റി. സ്നേഹമെന്ന ആസ്തി കുമിഞ്ഞു കൂടുന്ന ഒരു വീട്ടിലെ അഞ്ചാമത്തെ സന്താനമായാണ് ഞാൻ ജനിക്കുന്നത്. അധ്വാനമാണ് ഏറ്റവും വലിയ സന്മാർഗം എന്ന് എന്നെ പഠിപ്പിച്ച അച്ഛൻ. വടിയും വാൽസല്യവും ഒരേ നാണയത്തിന്റെ ഇരുവശങ്ങൾ ആണെന്ന് വിശ്വസിച്ച അമ്മ . ബാല്യം ആറോ ഏഴോ വയസ്സ് വരെ മാത്രം ഒതുങ്ങിയിരുന്ന കാലത്താണ് ഞാൻ വളരുന്നത്. സ്കൂളും കോളേജും ഒക്കെ മെനക്കേടുകൾ മാത്രമായി കരുതിയിരുന്ന സാധാരണക്കാരിൽ ഒരുവൻ! എട്ടേക്കറോളം വരുന്ന റബ്ബറും തെങ്ങിൻതോപ്പും ആയിരുന്നു ഞങ്ങൾക്കുണ്ടായിരുന്നത്.എട്ടാം വയസ്സിൽ ഞാനും റബ്ബർ കത്തിയും തൂമ്പയും എടുത്ത് സഹോദരങ്ങൾക്കും അപ്പനും ഒപ്പം പറമ്പിൽ ഇറങ്ങി. തത്തയും മൈനയും കൂമനും കുരുവിയും എല്ലാം എനിക്കവിടെ കൂട്ടുകാരായിരുന്നു! റബ്ബറിന് കത്തി വയ്ക്കാനും മരത്തെ നോവിക്കാതെ പാൽ ചുരന്നെടുക്കാനും ഞാൻ പഠിച്ചു. വെളുപ്പിന് നാലുമണിക്ക് റാന്തലിന്റെ വെട്ടത്തിലാണ്റബ്ബർ വെട്ട്. മണ്ണിൽ പതിഞ്ഞു പൂണ്ടു കിടക്കുന്നഇഴയന്മാരായ കൂട്ടുകാരെ അബദ്ധത്തിൽ പോലുംചവിട്ടി നോവിക്കാതിരിക്കാൻ ഞങ്ങൾ പ്രത്യേകം ശ്രദ്ധിക്കുമായിരുന്നു. എന്നിട്ടും ഒരുത്തൻ ഒരിക്കൽ എന്നെ ഒന്ന് കടിച്ചു സ്നേഹിച്ചു…ഒരു വെള്ളിക്കെട്ടൻ! വണ്ടിയും വള്ളവും ഒന്നും അങ്ങനെ അധികമില്ല. കണങ്കാലിലാണ് കടിച്ചത്. റാന്തലിന്റെ വെട്ടത്തിലും ഞങ്ങൾ അവനെ വ്യക്തമായി കണ്ടു. കാര്യം കഴിഞ്ഞിട്ട് അവൻ അവന്റെ പാട്ടിനു പോയി. അപ്പൻ വേഗം കടി കിട്ടിയതിനു മുകളിൽ തുണി മുറുക്കിക്കെട്ടി. കടിച്ചിടത്ത് ചെറിയ മുറിവ് ഉണ്ടാക്കി ചോര കളഞ്ഞ് എന്നെ എടുത്തുകൊണ്ട് വീട്ടിൽ വന്നു. പച്ചവെള്ളത്തിൽ നന്നായി കാലു കഴുകിയിട്ട് ഏകദേശം രണ്ടു കിലോമീറ്റർ അകലെയുള്ള വിഷഹാരിയുടെ അടുത്തെത്തിച്ചു. അപ്പോഴേക്കും ഞാൻ ബോധത്തിനും അബോധത്തിനും ഇടയിലുള്ള ചെറിയ നൂല്പാലം കയറിത്തുടങ്ങിയിരുന്നു. മിടുക്കനായിരുന്നു വൈദ്യൻ. വിഷ കാര്യങ്ങളിൽ വല്ലഭൻ. അങ്ങനെ അവിടുത്തെ ചികിത്സയിലൂടെ ഞാൻ മെല്ലെ ആദ്യം ബോധത്തിലേക്കും പിന്നെ ജീവനിലേക്കും തിരികെ നടന്നു…

മരണം തോണ്ടി വിളിച്ച സന്ദർഭം! പക്ഷേ അന്നെനിക്ക് മരിക്കേണ്ടായിരുന്നു. ജീവിതം എന്ന ലഹരി നുരഞ്ഞു പൊന്തി സർപ്പദംശനത്തെക്കാൾ ഗാഢമായി എന്നിൽ ആവേശിച്ചിരിക്കുകയായിരുന്നല്ലോ!

തിരികെ കിട്ടിയ മധുര മനോജ്ഞ ജീവിതം സ്വച്ഛസുന്ദരമായി ഒഴുക്ക് തുടർന്നു . എന്നിൽ നിന്ന് വേറിട്ട് മറ്റെങ്ങോ പാറി നടന്നിരുന്ന എന്റെ നല്ല പാതിയെ അതിനിടയിൽ ഞാൻ തേടിപ്പിടിച്ചു. സ്നേഹിച്ചും ലാളിച്ചും കൊണ്ടും കൊടുത്തും ഞങ്ങളുടെ പ്രേമ വല്ലിയെ ഞങ്ങൾ ഫലസമൃദ്ധം ആക്കി. പരാധീനതകളും പരിവട്ടങ്ങളും ആ വല്ലരിയെ പലപ്പോഴും കശക്കി നോക്കിയെങ്കിലും ആഴത്തിലുള്ള വേരോട്ടം കൊണ്ട് ഞങ്ങൾ പിടിച്ചുനിന്നു. കാരണം ജീവിതം എന്ന ലഹരി അപ്പോഴും നുരഞ്ഞു കൊണ്ടേ ഇരിക്കുന്നുണ്ടായിരുന്നു..

സ്കൂളിന്റെ പടിപോലും കണ്ടിട്ടില്ലാത്തവരായിരുന്നു ഞാനും ശ്രീമതിയും. എങ്കിലും മക്കളുടെ കാലമായപ്പോഴേക്കും കാലം ഞങ്ങളെ പലതും പഠിപ്പിച്ചു. കാലവും കോലവും അനുസരിച്ച് വിതയ്ക്കണമെന്നും പരിപാലിക്കണം എന്നും ഞങ്ങൾ അറിഞ്ഞു. മക്കളുടെ കാര്യത്തിലും ആ ശ്രദ്ധ വേണമെന്നും. നാട്ടുനടപ്പ് അനുസരിച്ച് വേണ്ടതെല്ലാം ഞങ്ങൾ അവർക്ക് അടുപ്പിച്ചു കൊടുത്തു.മേമ്പൊടിയായി അളവറ്റ സ്നേഹവും. അതുകൊണ്ടുതന്നെ വിത്തെല്ലാം നല്ല നിലത്തുതന്നെ വീണു നന്നായിത്തന്നെ വളർന്നു. മൂത്തവൻ ഇന്ന് ഇവിടെ അടുത്തുതന്നെ കൃഷി ഓഫീസറാണ്: ഭാര്യ ഗവൺമെന്റ് ആശുപത്രിയിലെ നേഴ്സും.കുഞ്ഞു കുട്ടി പ്രാരാബ്ധങ്ങൾ ഒക്കെയായി അവർ തറവാടിനടുത്തു തന്നെയാണ് താമസം. ആകെ ഒരു മോളുള്ളത് മഠത്തിൽ പോയി. അത് ഞങ്ങളെ സങ്കടപ്പെടുത്തിയെങ്കിലും അവളുടെ തിളങ്ങുന്ന കണ്ണുകൾ എല്ലാ ആകുലതകളും ഞങ്ങളിൽ നിന്ന് ആട്ടിയകറ്റി. പിന്നെ ഏറ്റവും ഇളയവൻ അപ്പന്റെ പാത തന്നെ പിന്തുടരാൻ ആണ് ഇഷ്ടപ്പെട്ടത്. അത് വെറുതെ ആയില്ല കേട്ടോ. പഞ്ചായത്തിലെ മികച്ച കർഷകനായി അവൻ തെരഞ്ഞെടുക്കപ്പെട്ടത് രണ്ടുതവണയാണ്. റബ്ബറും തെങ്ങും മാത്രമല്ല പച്ചക്കറിക്കൃഷി,പത്തു പശുക്കൾ ഉള്ള ഒരു ഫാം ഒക്കെ ഇന്ന് അവനും മരുമോളും കൂടി നോക്കി നടത്തുന്നു. രണ്ടു മക്കളും കൂടി ഞങ്ങൾക്ക് അഞ്ചാറ് കൊച്ചുമക്കളെയും സമ്മാനിച്ചു. ഞങ്ങൾ,വല്യപ്പനും വല്യമ്മയും കുട്ടിപ്പട്ടാളങ്ങളുമൊന്നിച്ച് ഒരു ടീമായിരുന്നു കേട്ടോ. ആറും അറുപതും ഒരുപോലെ എന്നല്ലേ ..

വാഴ്വിന്റെ രസം കെട്ടു തുടങ്ങിയത് അവൾ എന്നെ വിട്ടു പോയപ്പോൾ മുതലാണ്. കൂട്ടാൻ വന്ന ഏതോ പേരറിയാപ്പനിയോടൊപ്പം എന്റെ പാതി ജീവനും കൊണ്ട് അവൾ അങ്ങ് പോയി..മധുപാത്രത്തിൽ ആദ്യമായി വിള്ളല് വീഴുന്നത് അന്ന് ഞാൻ അറിഞ്ഞു! മക്കളും മരുമക്കളും എന്റെ ഏകാകിതയിൽ തുണയാകാൻ മത്സരിച്ചു. പക്ഷേ…എത്രയായാലും ഉപ്പോളം വരില്ലല്ലോ ഉപ്പിലിട്ടത്!!

അന്നു തുടങ്ങിയതാണ് എന്റെ ഈ കാത്തിരിപ്പ്. ഒരു വശത്തേക്ക് മാത്രം തുറക്കുന്ന മരണത്തിന്റെ വാതിലിൽ കണ്ണിമയ്ക്കാതെ പ്രതീക്ഷയോടെ നോട്ടം എറിഞ്ഞ് ഞാൻ കാത്തിരിക്കുന്നു.ഒരാഴ്ച മുൻപ് ഒരു ഞരക്കത്തോടെ ആ വാതിലൊന്നു തുറക്കാനായുന്നത് ഞാൻ കണ്ടു!അറ്റാക്ക് ആയിരുന്നു അത്രെ!! ആ ആനന്ദമൂർച്ഛയിൽ ഞാൻ ആഞ്ഞുതള്ളി ആ വാതിലിൽ. പക്ഷേ എന്റെ ശ്രമങ്ങളെ വൃഥാവിൽ ആക്കികൊണ്ട് അത് തിരികെ വന്നടഞ്ഞു!! ലഹരിയൂറിപ്പോയ പാനപാത്രത്തിൽ കയ്പ്പ് മെല്ലെ അരിച്ചു കയറുന്നുവോ??

കനമറ്റ സ്വാതന്ത്ര്യത്തിന്റെ കനം താങ്ങാൻ എന്റെ ചിറകുകൾ ഇനിയും പാകമായിട്ടില്ലായിരിക്കാം. എനിക്ക് ചേക്കേറാൻ ഒരു ചില്ല ആ അനന്തവിഹായസ്സിൽ ഇപ്പോഴും മുള പൊട്ടിയിട്ടില്ലായിരിക്കാം..അതുമല്ലെങ്കിൽ അരിയൊരു പാട്ട് എന്റെ നെഞ്ചിൽ അലയുന്ന പക്ഷിക്കായി അവിടെ ഒരുങ്ങുന്നതേ ഉള്ളായിരിക്കാം!!

എന്തായാലും അതുവരെ കാത്തിരിക്കുക..കാത്തിരിക്കുക.. കാത്തിരിക്കുക..

#പുരുഷജീവിതം

Post Views: 24
4
Silvy Michael

A constant self explorer…. എഴുത്ത്, വായന, ശബ്ദം… സാദ്ധ്യതകൾ തിരയാൻ ഇനിയും മടിയില്ല 🥰

1 Comment

  1. Sunandha Mahesh on March 30, 2024 5:57 PM

    Super 👌

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.