Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Wednesday, May 13
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » സൈൻസ് ഓഫ് മർഡർ – അദ്ധ്യായം 7
ജീവിതം തുടർക്കഥ / സീരീസ് ത്രില്ലർ

സൈൻസ് ഓഫ് മർഡർ – അദ്ധ്യായം 7

By ദേവദാസ്March 28, 2024Updated:March 31, 20243 Comments6 Mins Read135 Views
Bookmark Now
Please login to bookmark Close

No account yet? Register

ഒന്നാം അദ്ധ്യായം മുതൽ വായിക്കാം.

”ഹൗ ഡിഡ് യു…?”, അല്പം കഴിഞ്ഞ് ഇൻസ്പെക്ടർ സേതുനാഥ് പതിഞ്ഞ സ്വരത്തിൽ ചോദിച്ചു.
ഡോ. കൃഷ്ണ പറഞ്ഞതു കേട്ടപ്പോഴുണ്ടായ അദ്ദേഹത്തിൻ്റെ അമ്പരപ്പ് അപ്പോഴും മാറിയിരുന്നില്ല. അരുണും അന്തിച്ചു നിൽക്കുകയായിരുന്നു.
“കൊലകൾ നടത്തിയ ദിവസം, സ്ഥലം, രീതി ഇതെല്ലാം വച്ചു നോക്കുമ്പോൾ…”, ഡോ.കൃഷ്ണ അർദ്ധോക്തിയിൽ നിറുത്തി.
“ക്യാൻ യൂ പ്ലീസ്…?”, ഇൻസ്പെക്ടർ അക്ഷമനായി.
“പറയാം.”, ഡോ.കൃഷ്ണ ഒന്നു നിറുത്തിയിട്ട് തുടർന്നു: “സുഗതകുമാറും അഭിലാഷും രാശിപൂജ നടത്താനാണല്ലോ ആശ്രമത്തിലെത്തിയത്. അവരുടെ ജന്മദിനത്തിൽ.”
“യെസ്.”
“ജന്മദിനം അനുസരിച്ച് സുഗതകുമാർ മേടം രാശിയിലാണ് ജനിച്ചത്. അതായത് സോഡിയാക് സ്റ്റാർ Aries. അഭിലാഷിൻ്റേത് ഇടവം രാശിയാണ്. അതായത്, Taurus. ഹരിപ്രസാദിൻ്റേത് തുലാം, അതായത് Libra.”
“സോ?!”, ഇൻസ്പെക്ടറുടെ മുഖത്ത് കടുത്ത ആശയക്കുഴപ്പം നിഴലിച്ചു.
“ഇനി ശ്രദ്ധിച്ചു കേൾക്കണം.”, ഡോ.കൃഷ്ണ പറഞ്ഞു. അദ്ദേഹം തുടർന്നു: “വെസ്റ്റേൺ അസ്ട്രോളജി ഓരോ രാശിയേയും, അതായത്, സോഡിയാക് സ്റ്റാറിനെയും ഫയർ, എർത്ത്, എയർ, വാട്ടർ എന്നീ നാല് എലമെൻ്റുകളിൽ ഒന്നുമായി അസോസിയേറ്റ് ചെയ്തിട്ടുണ്ട്. അതു പ്രകാരം Aries ഫയറുമായും Taurus എർത്തുമായും Libra എയറുമായും ബന്ധപ്പെട്ടിരിക്കുന്നു.”
“വെയർ ആർ യു ഹെഡിംഗ്, ഡോ.കൃഷ്ണ?”, ഇൻസ്പെക്ടർക്ക് ഒന്നും മനസ്സിലായില്ല.
“പ്ലീസ് ലിസൺ കെയർഫുളി.”, ഡോ.കൃഷ്ണ ഒന്നു നിറുത്തി. പിന്നെ ചോദിച്ചു:
“സുഗതകുമാർ കൊല്ലപ്പെട്ടത് ദേഹം മുഴുവൻ പൊള്ളലേറ്റല്ലേ?”
“അതെ.”
“അതു പോലെ അഭിലാഷിനെ മണ്ണിൽ തല പൂഴ്ത്തിവച്ചും ഹരിപ്രസാദിനെ കെട്ടിത്തൂക്കിയും ആണ് കൊന്നത്.”
“ഓ ഗോഡ്.”, ഇൻസ്പെക്ടർ അദ്ഭുതത്തോടെ പ്രതിവചിച്ചു. അദ്ദേഹം തുടർന്നു: “ഓരോ ആളെയും കൊന്ന രീതി, അയാളുടെ സോഡിയാക് സ്റ്റാർ അസോസിയേറ്റ് ചെയ്ത എലമെൻറുമായി ബന്ധപ്പട്ടിരിക്കുന്നു, അല്ലേ?”
“എക്സാക്റ്റ്ലി.”
“ബട്ട്, ഡോ.കൃഷ്ണ, സുഗതകുമാറിനെ പോലെ അഭിലാഷിനും ഹരിപ്രസാദിനും പൊള്ളലേറ്റിരുന്നല്ലോ?”
“യെസ്. ബട്ട്, അൺലൈക്ക് സുഗതകുമാർ, ഇറ്റ് വാസ് ഇൻ ദ പ്യൂബിക് ഏറിയ ഒൺലി. അതിൻ്റെ കാരണം നമുക്കിപ്പോൾ അറിയില്ല.”
“ഓക്കെ.”, ഇൻസ്പെക്ടർ ഒന്നു നിറുത്തിയിട്ട് ചോദിച്ചു: “താങ്കളുടെ തിയറി ശരിയാണെങ്കിൽ തന്നെ, അതു വച്ച്, സംഭവിക്കാൻ പോകുന്ന കൊലയെപ്പറ്റി എങ്ങനെയാണ്…?”
“പറയാം. ഫയർ, എർത്ത്, എയർ എന്നിവ കഴിഞ്ഞ സ്ഥിതിക്ക്, അടുത്ത ഊഴം വാട്ടറിൻ്റെതാണ്.”
“ഗുഡ് ഗസ്, പക്ഷേ അതിൽ നിന്ന് അടുത്ത കൊല നടക്കാൻ സാധ്യതയുള്ള ദിവസവും സ്ഥലവും പ്രവചിക്കാൻ പറ്റുമോ?”
“വെസ്റ്റേൺ അസ്ട്രോളജിയിൽ ഓരോ രാശിക്കും
ഒരു റൂളറുണ്ട്. Aries ന് സൂര്യൻ, Taurus ന് വീനസ്, അതായത് വെള്ളി, Libraയ്ക്ക് ശനി. ഇനി നോക്കൂ. സുഗതകുമാർ കൊല്ലപ്പെട്ടത് ഞായറാഴ്ചയാണ്. അഭിലാഷ് വെള്ളിയാഴ്ചയും, ഹരിപ്രസാദ് ശനിയാഴ്ചയും.”
“ഓ ഗോഡ്. ട്രൂ.”, ഇൻസ്പെക്ടർ തലയിൽ കൈവച്ചു കൊണ്ട് തുടർന്നു: “പക്ഷേ, അടുത്ത കൊല വെള്ളിയാഴ്ച നടക്കും എന്നൂഹിച്ചത്…?”
“സ്ഥലത്തെക്കുറിച്ച് പറഞ്ഞിട്ട് ദിവസത്തിലേക്ക് വരാം. ദാറ്റ്സ് ദ മോസ്റ്റ് ഇൻ്ററസ്റ്റിംഗ് പാർട് ഇൻ ദിസ് മർഡർ മിസറി.”, ഇൻസ്പെക്ടർ ശ്രദ്ധാലുവായി. തൻ്റെ ടാബ് ഓൺ ചെയ്തുകൊണ്ട് ഡോ.കൃഷ്ണ തുടർന്നു: “ഇൻ ഫാക്ട് മർഡർ സ്പോട്ട്കളുടെ പ്രത്യേകതയിലാണ് എൻ്റെ എല്ലാ നിഗമനങ്ങളുടെയും തുടക്കം. ഇതു നോക്കൂ.”
ഇൻസ്പെക്ടർ സ്ക്രീനിലെ ചിഹ്നത്തിൽ നോക്കി. ഡോ. കൃഷ്ണ തുടർന്നു.: “Aries ൻ്റെ സിംബലാണിത്.”
“ഓക്കെ. സോ?” “സുഗതകുമാർ കൊല്ലപ്പെട്ടത് കൂമൻകുന്നിൽ നിന്നുള്ള റോഡ് കമ്പളക്കാട്ടേക്കും ചിറ്റുമലയ്ക്കും തിരിയുന്ന സ്ഥലത്താണ്. സീ ദിസ്.”, ഡോ.കൃഷ്ണ ടാബിൻ്റെ സ്ക്രീനിൽ ചൂണ്ടിക്കൊണ്ടു തുടർന്നു: “ഇത് അത്തരം ജംഗ്ഷനുകൾക്കുള്ള ട്രാഫിക് സിംബലാണ്. ഇറ്റ് ക്ലോസ് ലി മാച്ചസ് ദ ഏരീസ് സിംബൽ.”

IMG-20240317-WA00441WbzYXiX

 

“ട്രൂ.”, ഇൻസ്പെക്ടർ അദ്ഭുതം കൂറി. ഡോ. കൃഷ്ണ തുടർന്നു: “ദ അദർ ടു മർഡേഴ്സ് ആൾസോ ഫോളോ ദ സെയിം പാറ്റേൺ. സീ ദിസ്. ദ സിംബൽ ഫോർ Taurus ആൻഡ് ദ ട്രാഫിക് സിംബൽ ഫോർ ട്രാഫിക് ജംഗ്‌ഷൻ വിത് റൗണ്ട് എബൗട്ട്. ലൈക്ക് ദ വൺ ഇൻ. കൂമൻകുന്ന്.”

IMG-20240317-WA00451

“യെസ്. ദേ ക്ലോസ് ലി മാച്ച്.”, ഇൻസ്പെക്ടർ സമ്മതിച്ചു.
“ഹരിപ്രസാദ് വാസ് കിൽഡ് നിയർ എ ട്രാഫിക് ഹമ്പ്. ആൻറ് ദിസ് വൺ ഇസ് Libra. ഹമ്പിനുള്ള ട്രാഫിക് സിംബൽ പോലെ തന്നെ.”

IMG-20240317-WA00461

“റിയലി ഇൻ്ററസ്റ്റിംഗ്. പക്ഷേ…?”, ഇൻസ്പെക്ടർ അർദ്ധോക്തിയിൽ നിറുത്തി.
“യെസ്. ഐ ആം ഇൻ്റു ദാറ്റ്.”, ഡോ.കൃഷ്ണ തുടർന്നു: ”നാല് എലമൻറ്സിൽ ഇനി ബാക്കിയുള്ളത് വാട്ടർ ആണ്. ത്രീ സോഡിയാക് സൈൻസ് ആർ അസോസിയേറ്റഡ് വിത് വാട്ടർ. സീ ദിസ്.”
ടാബിൻ്റെ സ്ക്രീനിൽ തെളിഞ്ഞ ചിഹ്നങ്ങളിലേക്ക് ഇൻസ്പെക്ടർ നോക്കി. ഡോ. കൃഷ്ണ തുടർന്നു: “ഓഫ് ദീസ്, Pisces, അതായത് മീനം രാശി, ക്ലോസ് ലി മാച്ചസ് വിത് ദ ട്രാഫിക് സിംബൽ ഫോർ നാരോ ബ്രിഡ്ജ്.”

IMG-20240317-WA004711y6Ljto

“ഓക്കെ. ആൻഡ് വീനസ് ഈസ് ഇറ്റ്സ് റൂളർ, റൈറ്റ്?”, അരുൺ ചോദിച്ചു.
“എക്സാക്ട്ലി. അതുകൊണ്ടാണ് വെള്ളിയാഴ്ച അടുത്ത കൊലയ്ക്ക് സാധ്യത ഉണ്ടെന്ന് ഞാനൂഹിച്ചത്.”
“സോ, ദ കില്ലർ ഡിഡ്യൂസ്ഡ് ഏ പാറ്റേൺ.”
“യെസ്. കൊലയുടെ രീതിയും സ്ഥലവും സമയവും എൻകോഡ് ചെയ്ത പാറ്റേൺ.”
“യൂഷ്വൽ സ്കീം ഓഫ് സീരിയൽ കില്ലേഴ്സ്.”
”മേ ബി ഹി ഇസ് ട്രൈയിംഗ് ടു ടെൽ സംതിംഗ് ഓർ ഫീൽ സംതിംഗ്.”
“ബട്ട്, വീ ആർ സ്റ്റിൽ ഇൻഡാർക്ക്. നോ ഐഡിയ എബൗട്ട് ദ കില്ലർ ഓർ ഹിസ് നെക്സ്റ്റ് വിക്ടിം.”, ഇൻസ്പെക്ടറുടെ സ്വരം നിരാശാപൂർണ്ണമായിരുന്നു.
“ലെറ്റസ് ഫോക്കസ് ഓൺ ദ വിക്ടിം.”, ഡോ.കൃഷ്ണ പറഞ്ഞു.
“ഹൗ?”
“സീ. മീനം രാശിയിൽ വരുന്നവരുടെ ജന്മദിനം ഫെബ്രുവരി 20 മുതൽ മാർച്ച് 20 വരെയാണ്.”
“ഓക്കെ.”
“ആശ്രമവുമായി ഈ കൊലകൾക്ക് എന്തോ ബന്ധമുണ്ട്. ദോ വീ ഡോണ്ട് നോ ദ എക്സാക്ട് കണക്ഷൻ.”
“ഓക്കെ.മനസ്സിലായി. ഈ പീരീഡിൽ ജന്മദിനം വരുന്ന ആരെങ്കിലും നിർമ്മല ചൈതന്യയുടെ ഭക്തരാണോന്ന് അറിയണം.”
“എക്സാക്ട്ലി. ആൻഡ് യൂ ഷുഡ് ഡൂ ഇറ്റ് കോൺഫിഡൻഷ്യലി.”
“ഷുവർ.”, ഇൻസ്പെക്ടർ അരുണിനു നേരേ തിരിഞ്ഞു : “ഗെറ്റ് ദ ഇൻഫോ. റഷ് അപ്.”
“സർ.”, അരുൺ സല്യൂട്ട് ചെയ്തിട്ട് പിൻവാങ്ങി.
അടുത്ത അര മണിക്കൂർ നേരം ഇരുവരും കേസുമായി ബന്ധപ്പെട്ട നിഗമനങ്ങൾ പങ്കുവച്ചു. അതേ സമയം, കൊലയാളി അടുത്ത ഇരയ്ക്കു വേണ്ടി വല വിരിക്കുകയായിരുന്നു.
*****
“ഹാഡ് ലഞ്ച്?”, ഡോ.കൃഷ്ണ ഇൻസ്പെക്ടർ സേതുനാഥിനോട് ചോദിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് ഡോ.കൃഷ്ണ ഗസ്റ്റ് ഹൗസിൽ ലഞ്ച് കഴിക്കുമ്പോഴാണ് ഇൻസ്പെക്ടർ അവിടെ എത്തിയത്.
“യെസ്.”, ഇൻസ്പെക്ടർ പ്രതിവചിച്ചു.
“സം ഡിസർട്ട് ?”
ഇൻസ്പെക്ടർ അതു നിരസിച്ചിട്ട് വിഷയത്തിലേക്ക് വന്നു: “അരുൺ ഐഡൻ്റിഫൈഡ് ടൂ പീപ്പിൾ ഫ്രം ദ ആശ്രം റെക്കോഡ്സ്.”
“ഗുഡ്.”
“ഒരാൾ ഒരു വയസായ സ്ത്രീ ആണ്. ദ സെക്കൻറ് പേഴ്സൺ, ഒരു കിഷോർ, മാച്ചസ് വിത് ഔർ ഇൻ്റ്യൂഷൻ.”
“വൈ?”
“അയാൾ സുഗതകുമാറിൻ്റെയും അഭിലാഷിന്റെയും സുഹൃത്താണ്. ഞാനന്വേഷിച്ചു. ക്വാറി ബിസിനസിൽ സ്ലീപ്പിംഗ് പാർട്ട്ണറുമാണ്.”
“സോ, ഹിയർ ഈസ് ഔർ മോസ്റ്റ് പ്രോബബ്ൾ വിക്ടിം.”
“യെസ്.”
“ഈ കിഷോറിനെ നമുക്ക് ‘ ഉടനെ കാണണം.”
“അയാൾ ദുബായിലാണ്. ഓൺ എ പേഴ്സണൽ വിസിറ്റ് വിത് ഫാമിലി. റിട്ടേൺസ് ടുമോറോ ഈവനിംഗ്.”
“അതായത് നാളെ എയർപോർട്ടിൽ നിന്നു വരുന്ന വഴിയിലും അറ്റാക്ക് നടന്നേക്കാം.”, ഡോ.കൃഷ്ണ ആശങ്കയോടെ പറഞ്ഞു.
“ഉം.” , ഇൻസ്പെക്ടറുടെ സ്വരവും ആശങ്കാഭരിതമായിരുന്നു. “ഷാൽ വി ആസ്ക് ഹിം ടു പുട്ട് ഓഫ് ദ റിട്ടേൺ?”, അല്പം കഴിഞ്ഞ് ഇൻസ്പെക്ടർ ആലോചനാപൂർവം ചോദിച്ചു.
“അതു കൊണ്ടെന്തു പ്രയോജനം? ദ അറ്റംപ്റ്റ് വിൽ ബി ഡിലേയ്ഡ്. ദാറ്റ്സ് ഓൾ.”, ഒന്നാലോചിച്ചിട്ട് ഡോ.കൃഷ്ണ തുടർന്നു: ” അയാൾ ലാൻഡ് ചെയ്യുന്നതു മുതൽ പൊലീസ് സർവലൻസിലാക്കണം.”
“ഷുവർ.”, ഇൻസ്പെക്ടർ എഴുന്നേറ്റു കൊണ്ട് പ്രതിവചിച്ചു.
*****
വെള്ളിയാഴ്ച അതിരാവിലെ ഫോൺ ശബ്ദിക്കുന്നതു കേട്ടാണ് ഡോ.കൃഷ്ണ ഉണർന്നത്. ഇൻസ്പെക്ടർ അരുണായിരുന്നു ലൈനിൽ.
“സാർ ചിറ്റുമലയിലുള്ള ഇടുങ്ങിയ പാലങ്ങളുടെ ഡീറ്റൈൽസ് വാട്ട്സ് ആപ് ചെയ്തിട്ടുണ്ട്.”, അരുണിൻ്റെ ശബ്ദം ഫോണിൽ മുഴങ്ങി.
“താങ്ക് യൂ.”, ഡോ.കൃഷ്ണ ഫോൺ കട്ട് ചെയ്തു. പെട്ടെന്ന് റൂം ഫോൺ റിംഗ് ചെയ്തു. ആലോചനയിലായിരുന്ന ഡോ.കൃഷ്ണ ഫോണെടുത്തു. റിസപ്ഷനിസ്റ്റായിരുന്നു മറുപുറത്ത്.
“സാർ ഒരാൾ കാണാൻ വന്നിരിക്കുന്നു”, അയാൾ പറഞ്ഞു.
“ആരാണ്?”
“ഒരു മധു.”
ഡോ.കൃഷ്ണയ്ക്ക് കോൺസ്റ്റബിൾ മധുവിനെ ഓർമ്മ വന്നു.
“വരാൻ പറയൂ.”, ഒന്നാലോചിച്ച ശേഷം അദ്ദേഹം പറഞ്ഞു.
‘ഇയാൾക്ക് എന്താണ് കാര്യം’ എന്നു വിചാരിച്ചുകൊണ്ട് ഡോ.കൃഷ്ണ കിടക്കയിൽ നിന്നെഴുന്നേറ്റു. അദ്ദേഹം മുഖം കഴുകി വന്നപ്പോഴേക്കും കോളിംഗ് ബെൽ ശബ്ദിച്ചു.
“വരൂ.”, കതകു തുറന്നു കൊണ്ട് ഡോ.കൃഷ്ണ പറഞ്ഞു. ഇരിക്കാൻ പറഞ്ഞെങ്കിലും, മധു ഇരുന്നില്ല.
“ഞാൻ സാറിനെത്തിരക്കി ഒന്നുരണ്ടു തവണ വന്നിരുന്നു.”, അയാൾ പറഞ്ഞു.
“എന്താണ് കാര്യം?”, ഡോ.കൃഷ്ണയുടെ ചോദ്യത്തിൽ താത്പര്യമില്ലായ്മ നിഴലിച്ചു.
“ആർ ഡി ഓ കൊല്ലപ്പെട്ട കാര്യം അറിഞ്ഞപ്പോൾ… ”
“അറിഞ്ഞപ്പോൾ?”, പെട്ടെന്ന് ഡോ.കൃഷ്ണ ജിജ്ഞാസുവായി. മധു തുടർന്നു: “ഒരു കാര്യം ഓർമ്മ വന്നു.”
“എന്തു കാര്യം?”
“ഒരു പഴയ കേസ് ഫയൽ. രണ്ടു വർഷം മുൻപ് പോലീസ് സ്റ്റേഷൻ പുതിയ കെട്ടിടത്തിലേക്ക് മാറുന്ന സമയത്ത് പഴയ ‘ഫയലുകൾ അടുക്കുമ്പോൾ കണ്ടതാ.”, മധു ഒന്നു നിറുത്തി. പിന്നെ ത്തുടർന്നു: “ഇപ്പോൾ കൊല്ലപ്പെട്ട മൂന്നുപേരും ഉൾപെട്ട ഒരു പഴയ റേപ് കേസിൻ്റെ ഫയൽ. രണ്ടായിരത്തിൽ നടന്നത്.”
ഡോ.കൃഷ്ണ കൂടുതൽ ശ്രദ്ധാലുവായി.
“ആരായിരുന്നു വിക്ടിം?”, അദ്ദേഹം ചോദിച്ചു.
“ഒരു രേവതി. ആ കേസ് പിന്നീട് ഒത്തുതീർപ്പായീന്നാ അന്നു ഞാൻ തിരക്കിയപ്പോൾ അറിഞ്ഞത്.”
“ആളെവിടെയുണ്ടെന്നറിയാമോ?”, ഉദ്വേഗത്തോടെ ഡോ.കൃഷ്ണ ചോദിച്ചു.
“ഇല്ല സാർ. ഞാൻ കൂടുതൽ അന്വേഷിച്ചില്ല.”, ഒന്നു നിറുത്തിയിട്ട് അയാൾ തുടർന്നു: “മറ്റൊരു കാര്യമാണ് ഞാൻ പറയാൻ വന്നത്.”
“നിങ്ങൾ പറയണം.”, ഡോ.കൃഷ്ണ അക്ഷമനായി.
“രണ്ടായിരത്തിലാണ് ഞാൻ ജോലിയിൽ കയറിയത്. ഇഞ്ചിപ്പാറ സ്റ്റേഷനിൽ.
ആ സമയത്ത് ഇതേ പേരുള്ള മൂന്നു പേർ ഉൾപ്പെട്ട ഒരു മർഡർ കേസിനെപ്പറ്റി പറഞ്ഞു കേട്ടിരുന്നു.”
“ഡീറ്റയിൽസ് അറിയില്ലേ?”
“ഇല്ല സാർ. ജോയിൻ ചെയ്തതിൻ്റെ മൂന്നാം ദിവസം ഒരാക്സിഡൻ്റിൽ പെട്ട ഞാൻ പിന്നെ രണ്ടുമൂന്നു മാസം കഴിഞ്ഞാ തിരികെ ജോയിൻ ചെയ്തത്.മറ്റൊരു സ്റ്റേഷനിലായിരുന്നു നിയമനം.”
ഡോ.കൃഷ്ണയ്ക്ക് നിരാശ തോന്നി.
“ഈ ഇഞ്ചിപ്പാറയ്ക്ക് ഇവിടുന്ന് എത്ര ദൂരമുണ്ട്?”, അല്പം കഴിഞ്ഞ് അദ്ദേഹം ചോദിച്ചു.
“പത്തെഴുപത് കിലോമീറ്റർ കാണും. കേരള-തമിഴ്നാട് ബോർഡറിനടുത്താ.”, ഒന്നു നിറുത്തിയിട്ട് മധു തുടർന്നു: “സാർ അന്ന് അവിടെ എസ് ഐ ആയിരുന്ന രഘുവരൻ കുറെക്കാലം ദേവിവയൽ സി ഐ ആയിരുന്നു. കഴിഞ്ഞ കൊല്ലം, ഒരാക്സിഡൻ്റിൽ പെട്ട് ശരീരം വഴങ്ങാതായപ്പോൾ വോളണ്ടറി എടുത്തു. ഇവിടടുത്ത് അദ്ദേഹത്തിന് ഒരു റബ്ബർ എസ്റ്റേറ്റുണ്ട്. അതിൽ തന്നെയാ ഇപ്പോ താമസം.”
“തനിക്ക് ആ സ്ഥലം അറിയാമോ?”
“അറിയാം.”
“താൻ താഴെ വെയ്റ്റ് ചെയ്യ്. ഞാനിപ്പോൾ വരാം.”, ഒന്നാലോചിച്ചിട്ട് ഡോ.കൃഷ്ണ പറഞ്ഞു. മധു തലയാട്ടിയിട്ട് മുറി വിട്ടു പോയി.

അര മണിക്കൂർ കഴിഞ്ഞപ്പോൾ ഡോ.കൃഷ്ണയുടെ വാഹനം ഏലത്തോട്ടങ്ങൾക്ക് നടുവിലൂടെയുള്ള ദുർഘടമായ വഴിയിലേക്ക് കയറി മുന്നോട്ടു പോയി. പത്തു മിനുറ്റു ഓടിക്കഴിഞ്ഞപ്പോൾ, ഏതാനും കടകളുള്ള ചെറിയ കവലയും പിന്നിട്ട് വാഹനം വിജനമായ വഴി താണ്ടി ഒരു റബർ എസ്റ്റേറ്റിനു മുന്നിലെത്തി. ദൂരെ എസ്റ്റേറ്റിനുള്ളിലെ ചെറിയ വീടിനു മുന്നിലെ ആൾക്കൂട്ടം ഡോ.കൃഷ്ണ കണ്ടു. വഴിയിലൂടെ ബൈക്കുരുട്ടി താഴേക്കു വന്ന നീണ്ട താടിക്കാരനോട് മധു കാര്യം തിരക്കി.
“ആ റിട്ടയേഡ് സിഐ തൂങ്ങി മരിച്ചു.”, അയാൾ പറഞ്ഞു.
മധു അമ്പരപ്പോടെ ഡോ.കൃഷ്ണയെ നോക്കി.

(അടുത്ത അദ്ധ്യായം)

Post Views: 25
7
ദേവദാസ്

3 Comments

  1. Sheela on April 4, 2024 9:09 AM

    👍

    Reply
  2. Santhoshkumar.K on March 28, 2024 11:29 PM

    നോവൽ ഓരോ ലക്കം കഴിയുമ്പോളും കൂടുതൽ കൂടുതൽ ഇൻട്സ്റ്റിംഗ് ആയീ വരുന്നൂണ്ട്.👍

    Reply
  3. Pingback: സൈൻസ് ഓഫ് മർഡർ - അദ്ധ്യായം 6 - By ദേവദാസ് - കൂട്ടക്ഷരങ്ങൾ

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.