Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ആത്മാവിന്റെ അമൃതം – റൂഹ് അഫ്‌സ !
അറിവുകൾ ഓർമ്മകൾ ചരിത്രം / പൗരാണികശാസ്ത്രം

ആത്മാവിന്റെ അമൃതം – റൂഹ് അഫ്‌സ !

By Deepa PerumalMarch 27, 2024Updated:March 30, 20248 Comments5 Mins Read120 Views
Bookmark Now
Please login to bookmark Close

No account yet? Register

പുണ്യ റമദാൻ മാസത്തിൽ നോമ്പ് തുറയ്ക്ക് ഒഴിച്ച് കൂടാനാവാത്തതാണ് റൂഹ് അഫ്‌സ; ഗൃഹാതുര സ്‌മരണകൾ ഉണർത്തുന്ന ശീതള പാനീയം.

പക്ഷേ, നിങ്ങൾക്കറിയാമോ, മൂന്ന് രാഷ്ട്രങ്ങളുടെ രക്തരൂക്ഷിതമായ ജനനത്തിന് മൂകസാക്ഷിയായിരുന്നു ചുവപ്പു നിറത്തിലുള്ള ഈ പാനീയം എന്നത്? രസകരമായ കാര്യം എന്തെന്നാൽ, ഈ 3 രാജ്യങ്ങളെ ഇപ്പോഴും ഒന്നിപ്പിക്കുന്നതും ഈ പാനീയമാണ്.

അറബിയിൽ റൂഹ് അഫ്‌സ എന്ന പേരിന്റെ അർത്ഥം “ആത്മാവിനുള്ള സഞ്ജീവനി” എന്നാണ്. ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ് എന്നിവയ്‌ക്കിടയിൽ, ഒരു നൂറ്റാണ്ടിലേറെയുള്ള ചരിത്രം പങ്കിടുന്ന ഈ പാനീയത്തെ ഇന്ന് പരിചയപ്പെടുത്തുന്നു…

ദക്ഷിണേഷ്യയിലും മിഡിൽ ഈസ്റ്റേൺ (ഗൾഫ്) രാജ്യങ്ങളിലും റൂഹ് അഫ്‌സ ഇല്ലാതെ റമദാൻ അപൂർണ്ണമാണ്. കുപ്പിയിൽ പറയുന്നതുപോലെ, റൂഹ് അഫ്‌സ “കിഴക്കിന്റെ വേനൽക്കാല പാനീയം” ആണെന്നതിൽ സംശയമില്ല… കടും പിങ്ക് നിറത്തിലുള്ള ഈ സിറപ്പുമായി ബന്ധപ്പെട്ട ഓർമ്മകൾ നമ്മിൽ പലർക്കുമുണ്ട് – കുട്ടിക്കാലത്തെ അലസമായ വേനൽക്കാലങ്ങൾ.

ഉത്ഭവം

1906-ൽ ബ്രിട്ടീഷ് ഇന്ത്യയിലെ ഗാസിയാബാദിൽ റൂഹ് അഫ്‌സ രൂപപ്പെടുത്തിയത്, ഹക്കിം ഹാഫിസ് അബ്ദുൾ മജീദാണ് . 1883-ൽ ഉത്തർപ്രദേശിലെ പിലിഭിത് ജില്ലയിലാണ് അദ്ദേഹം ജനിച്ചത്. ഒരു യുനാനി ചികിത്സകനായ ഹക്കിം സാഹിബ്, ഡൽഹിയിലെ കഠിനമായ വേനൽക്കാലത്തെ ചെറുക്കാനും, “ലൂ” (വേനൽക്കാലത്ത് ഇന്ത്യയിലും പാകിസ്ഥാനിലും സാധാരണമായി കാണപ്പെടുന്ന ചൂടുള്ള ശക്തിയേറിയ കാറ്റ്) മൂലമുണ്ടാകുന്ന ക്ഷീണവും ജലനഷ്ടവും പരിഹരിക്കാനുമായി, ഒരു ശീതള പാനീയം ഉണ്ടാക്കാണ് അദ്ദേഹം ആഗ്രഹിച്ചു. അങ്ങനെ യുനാനിയിൽ നിന്ന് കുളിർമ്മയേകുന്ന സിറപ്പുകളും ഔഷധസസ്യങ്ങളും തിരഞ്ഞെടുത്ത് മറ്റൊരു യുനാനി പ്രാക്ടീഷണറായ അൻസറുല്ല തബാനിക്കൊപ്പം ചേർന്ന് അദ്ദേഹം സൃഷ്ടിച്ചതാണ് റൂഹ് അഫ്‌സ. 1907-ൽ അബ്ദുൾ മജീദ് റൂഹാഫ്‌സ ഷർബത്ത് നിർമ്മിക്കാൻ തുടങ്ങി. ആദ്യമൊക്കെ ഒരു മരുന്നായി നൽകിയിരുന്ന ഈ പാനീയത്തിന്റെ പാചകക്കുറിപ്പ് പരിഷ്കരിക്കാൻ കുറച്ച് വർഷമെടുത്തു. അങ്ങനെ കുറച്ച് പതിറ്റാണ്ടുകൾക്ക് ശേഷം ഇത് ഒരു പാനീയമായി മാറി. 1910-ൽ ആർട്ടിസ്റ്റ് മിർസ നൂർ അഹമ്മദ്, പല നിറങ്ങളിൽ റൂഹ് അഫ്‌സയുടെ ലേബലുകൾ രൂപകല്പന ചെയ്തു. ബോംബെയിലെ (ഇപ്പോൾ മുംബൈ) പാഴ്സികളുടെ ബോൾട്ടൺ പ്രസ്സിൽ പ്രത്യേക ക്രമീകരണത്തിലായിരുന്നു ഇവ അച്ചടിച്ചിരുന്നത്.

278153199_5131331956926950_9126071756772489442_n
മരുന്നുകൂട്ട്

റൂഹ് അഫ്‌സ ഒരു നാച്ചുറൽ റോസ് സിറപ്പ് ആണ്. “ഷർബത്ത്” എന്ന് വിളിക്കപ്പെടുന്ന ഈ കോൺസെൻട്രേറ്റ് സ്ക്വാഷ് വെള്ളം/പാൽ ചേർത്താണ് കുടിക്കേണ്ടത്. ആദ്യ മുഗൾ ചക്രവർത്തി ബാബറാണ് ഇന്ത്യൻ ഉപഭൂഖണ്ഡത്തിലേക്ക് സർബത്തുകൾ കൊണ്ടുവന്നത്, അദ്ദേഹം സർബത്തിനായുള്ള ഔഷധസസ്യങ്ങൾ വളർത്തുന്നതിനായി വിശാലമായ പൂന്തോട്ടങ്ങൾ നട്ടുപിടിപ്പിച്ചു. സർബത്ത് നല്ല ആതിഥ്യമര്യാദയുടെ അടയാളമാണ്, ക്ഷീണിച്ച യാത്രക്കാർക്ക് ഒരു ആശ്വാസമാണ്, പലരും ഇപ്പോഴും വിശ്വസിക്കുന്നതുപോലെ, കുടിക്കുന്നവരെ ദൈവവുമായി ബന്ധിപ്പിക്കുന്ന ഒരു പാനീയം.

റൂഹ് അഫ്‌സ പരമ്പരാഗതമായി റമദാൻ മാസത്തിൽ വിളമ്പുന്നത് പാലിൽ കലർത്തിയാണ്. സെഹ്‌രി സമയത്തും (സൂര്യോദയത്തിന് മുമ്പുള്ള ഭക്ഷണം), ഇഫ്താറിലും (സൂര്യാസ്തമയത്തിനുശേഷം നോമ്പ് തുറക്കുന്ന സമയം) ഇത് വിളമ്പുന്നു. റൂഹ് അഫ്‌സയുടെ പ്രത്യേക യുനാനി പാചകക്കുറിപ്പ് പഴങ്ങൾ, പച്ചക്കറികൾ, വേരുകൾ, ശരീരം തണുപ്പിക്കുന്ന ഔഷധസസ്യങ്ങൾ, പൂക്കൾ എന്നിവയുടെ ഒരു മിശ്രിതമാണ്. വാറ്റിയെടുത്ത ഡമാസ്‌ക് റോസാപ്പൂവാണ് മറ്റൊരു പ്രധാന ചേരുവ. ഈ ചേരുവകൾ പാനീയത്തിനു പ്രത്യേകമായൊരു മണം നൽകുന്നു – ചിലർക്ക് ഇഷ്ടമാണ്, ചിലർക്ക് “അലർജിയും” !!

ചേരുവകൾ

ഔഷധസസ്യങ്ങൾ: യൂറോപ്യൻ വൈറ്റ് ലില്ലി, താമര, purslane/tukhm-e-khurfa, ബ്ലൂ സ്റ്റാർ വാട്ടർ, ചിക്കറി, borage, മല്ലി.
പച്ചക്കറികൾ: കാരറ്റ്, പുതിന, ചീര, Luffa aegyptiaca.
പഴങ്ങൾ: തണ്ണിമത്തൻ, സിട്രോൺ, സ്ട്രോബെറി, പൈനാപ്പിൾ, ആപ്പിൾ, berries, ഓറഞ്ച്, റാസ്ബെറി, ലോഗൻബെറി, ബ്ലാക്ക് കറന്റ്, ചെറി, കോൺകോർഡ് മുന്തിരി.
പൂക്കൾ: നാരങ്ങ, ഓറഞ്ച്, റോസ്, കിയോറ.
വേരുകൾ: വെട്രിവർ (രാമച്ചം), ഖുസ്

ആരോഗ്യഗുണങ്ങൾ

ഒട്ടനവധി ഔഷധസസ്യങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ എന്നിവ അടങ്ങിയിരിക്കുന്നതിനാൽ ഇതിന് നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്. റൂഹ് അഫ്‌സയിൽ പൊട്ടാസ്യം, മഗ്നീഷ്യം, സൾഫർ, കാൽസ്യം തുടങ്ങിയ അവശ്യ ധാതുക്കൾ അടങ്ങിയിട്ടുണ്ട്, ഇത് ശരീരത്തെ നിർജ്ജലീകരണത്തിൽ (dehydration) നിന്ന് സംരക്ഷിക്കുകയും കടുത്ത വേനൽക്കാലത്ത് ജല സന്തുലിതാവസ്ഥ (water balance) നിലനിർത്തുകയും ചെയ്യുന്നു. രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് വർദ്ധിപ്പിക്കുകയും ശരീരത്തിലെ ചൂട് നിയന്ത്രിക്കുകയും ദഹനക്കേട് തടയുന്നതിനുള്ള ഒരു ആന്റാസിഡായി പ്രവർത്തിക്കുകയും ചെയ്യുന്നു. പൂർണ്ണമായും പ്രകൃതിദത്തവും gluten രഹിതവുമാണ്, അതിനാൽ ഏത് സമയത്തും കഴിക്കാൻ ഈ പാനീയം നല്ലതാണ്. കുട്ടികൾക്കും ഗർഭിണികൾക്കും/മുലയൂട്ടുന്ന സ്ത്രീകൾക്കും ഇത് കഴിക്കാൻ സുരക്ഷിതമാണ്. എന്നിരുന്നാലും, പഞ്ചസാരയുടെ അളവ് കൂടുതൽ ആയതിനാൽ പ്രമേഹ രോഗികൾക്കും ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർക്കും നല്ലതല്ല.

278239829_403391215121448_6917506485088965711_n

ഹംദർദ്

സ്വാതന്ത്ര്യത്തിനുമുമ്പുള്ള ഇന്ത്യയിൽ പഴയ ഡൽഹിയിലെ ഹൗസ് ഖാസിയിൽ, ഹക്കിം ഹാഫിസ് അബ്ദുൾ മജീദ് “ഹംദർദ് ദവാഖാന” എന്ന യുനാനി ഔഷധപ്പുര സ്ഥാപിച്ചു. പേർഷ്യൻ ഭാഷയിൽ ‘ഹംദർദ്’ എന്നാൽ ‘വേദനയിൽ സഹജീവി’ എന്നാണ് അർത്ഥം. യുനാനി വൈദ്യശാസ്ത്രത്തിന്റെയും ചികിൽസാ രീതിയുടെയും പുരാതന സമ്പ്രദായത്തെ പുനരുജ്ജീവിപ്പിക്കാനും ഉത്തേജിപ്പിക്കാനും മെച്ചപ്പെടുത്താനും ലക്ഷ്യമിട്ടുള്ള ഒരു എളിയ ശ്രമമായിരുന്നു ആ ക്ലിനിക്ക്. സ്ഥാപകൻ 1922-ൽ നാൽപ്പതാം വയസ്സിൽ അന്തരിച്ചതിനുശേഷം, അദ്ദേഹത്തിന്റെ ഭാര്യ റാബിയ ബീഗം മകൻ ഹക്കീം അബ്ദുൾ ഹമീദിന്റെ പിന്തുണയോടെ ബിസിനസ്സ് നിലനിർത്തി. ഡൽഹിയിലെ ഒരു ഇടവഴിയിൽ ഒരു ചെറിയ യുനാനി ക്ലിനിക്കായി ആരംഭിച്ച ഹംദർദ്, ഇന്ന് പ്രശസ്‌തമാണ്‌ – സിങ്കാര, സാഫി, റോഗൻ ബദം ഷിറിൻ തുടങ്ങിയ വിലകുറഞ്ഞ യുനാനി മരുന്നുകൾക്കായി. ഹംദാർദ് ചെയ്‌തത്‌ സാംസ്കാരിക ആശയങ്ങളുടെ സംയോജനം ആയിരുന്നു – ഹിന്ദു അധിഷ്ഠിത ആയുർവേദ ആരോഗ്യ സമ്പ്രദായങ്ങളെ പേർഷ്യൻ അധിഷ്ഠിത യുനാനി തത്വങ്ങളുമായി സംയോജിപ്പിക്കുക എന്ന ആശയം. തൊണ്ടവേദന, മുടികൊഴിച്ചിൽ തുടങ്ങി ഫെർട്ടിലിറ്റിയും രക്തസമ്മർദ്ദവും വരെയുള്ള എല്ലാത്തരം രോഗങ്ങൾക്കും പരിഹാരം കാണുന്നതിന് കമ്പനി നിലവിൽ 30-ഓളം ഔഷധ ഉൽപ്പന്നങ്ങൾ ഉത്പാദിപ്പിക്കുന്നുണ്ട്.

278277264_5131332000260279_3424626057118113804_n

വിഭജനം

ഇന്ത്യയുടെ വിഭജനം കുടുംബത്തെയും റൂഹ് അഫ്‌സയെയും ഭിന്നിപ്പിച്ചു. 1947-ൽ ഹക്കീം സാഹിബും മൂത്ത മകനും ഒഴികെ കുടുംബത്തിലെ ഭൂരിഭാഗം പേരും പാകിസ്ഥാനിലേക്ക് കുടിയേറി. ഇളയ മകൻ ഹക്കീം അബ്ദുൾ സയീദ് സ്വാതന്ത്ര്യാനന്തരം പാകിസ്ഥാനിലെ കറാച്ചിയിൽ ഒരു സ്വതന്ത്ര ഹംദർദ് സ്ഥാപനം സ്ഥാപിച്ചു. 1953-ൽ ധാക്കയിൽ (അന്നത്തെ കിഴക്കൻ പാക്കിസ്ഥാൻ) അദ്ദേഹം ഒരു ശാഖയും സ്ഥാപിച്ചു. 1971-ൽ ധാക്ക ശാഖ ബംഗ്ലാദേശിലെ ഹംദാർദ് ലബോറട്ടറീസ് ആയി മാറി.

278255737_403391231788113_9008227676215695940_n

1980-കളിൽ ഡോ. ഹക്കിം മുഹമ്മദ് യൂസഫ് ഹാരുൺ ഭൂയാൻ ഹംദാർദിന്റെ ബംഗ്ലാദേശി ശാഖ ഏറ്റെടുത്തു. പാകിസ്ഥാൻ, ഇന്ത്യ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ ഹംദാർദ് ലബോറട്ടറീസ് ഒരു വഖഫ് ആയി രജിസ്റ്റർ ചെയ്തിട്ടുണ്ട്, അതായത് ഇസ്ലാമിക നിയമത്തിന് കീഴിൽ ഒരു ലാഭേച്ഛയില്ലാത്ത സംഘടന. ഹകീം സാഹിബിന്റെ വിൽപത്രം പ്രകാരമായിരുന്നു ഇത് ചെയ്‌തത്‌. അതിനാൽ, ഓരോ രാജ്യത്തെയും കമ്പനിക്ക് നിർദ്ധനരായ രോഗികൾക്ക് വിദ്യാഭ്യാസ സ്കോളർഷിപ്പുകളും വൈദ്യസഹായവും നൽകുന്നതിന് ഉത്തരവാദിത്തമുണ്ട്. പാകിസ്ഥാനിൽ, ഹംദർദ് രാജ്യത്തുടനീളം ഡസൻ കണക്കിന് സൗജന്യ ക്ലിനിക്കുകൾ പരിപാലിക്കുന്നു. നിലവിൽ, ഹംദർദ് ലബോറട്ടറീസ് ഇന്ത്യ, ഹംദർദ് ലബോറട്ടറീസ് (WAQF) പാകിസ്ഥാൻ, ബംഗ്ലാദേശിലെ ഹംദാർദ് ലബോറട്ടറീസ് (WAQF) എന്നീ കമ്പനികളാണ് റൂഹ് അഫ്‌സ നിർമ്മിക്കുന്നത്.

278262272_403391695121400_3358560495144529190_n

ഇന്ത്യയിലെ ഫാക്ടറികൾ

ഹക്കീം സാഹിബിന്റെ പിൻഗാമിയായ അബ്ദുൾ മജീദാണ് ഹംദാർദ് ലബോറട്ടറീസ് (മെഡിസിൻ ഡിവിഷൻ) ഇന്ത്യയുടെ ഇപ്പോഴത്തെ ചെയർമാൻ. അദ്ദേഹത്തിന്റെ പിതാവ്, ഹക്കീം സാഹിബിന്റെ ചെറുമകനായ പരേതനായ അബ്ദുൾ മുഈദ്, 1964-ൽ ബിസിനസ് നവീകരിക്കുകയും മനേസറിലും ഗാസിയാബാദിലും നിർമ്മാണ സൗകര്യങ്ങൾ സ്ഥാപിക്കുകയും ചെയ്‌തു. 2014 വരെ ഏണസ്റ്റ് ആൻഡ് യങ്ങിന്റെ സഹായത്തോടെ ഹംദാർദ് ലബോറട്ടറികൾ പ്രൊഫഷണലൈസ് ചെയ്യുകയും ചെയ്തു. ഡൽഹിക്ക് സമീപമുള്ള മനേസർ ഫാക്ടറി 43,000 ചതുരശ്ര അടി വിസ്‌തൃതിയിലുള്ളതാണ്. റൂഹ് അഫ്‌സയുടെ ഒരു ബാച്ച് ഉണ്ടാക്കാൻ എടുക്കുന്നത് നാല് മണിക്കൂർ; അതിൽ 11,000 കുപ്പികൾ ഉണ്ടാക്കുന്നു. ഒരു ദിവസം പത്ത് ബാച്ചുകൾ അഥവാ 100,000 കുപ്പികൾ ഉത്പാദിപ്പിക്കപ്പെടുന്നു, ഒരു മാസത്തിനുള്ളിൽ 3 ദശലക്ഷത്തിലധികം പാക്കേജുകൾ രാജ്യത്തുടനീളമുള്ള 450,000 ഔട്ട്‌ലെറ്റുകളിലേക്കും മിഡിൽ ഈസ്റ്റ്, യൂറോപ്പ്, വടക്കേ അമേരിക്ക എന്നിവിടങ്ങളിലേക്കും അയയ്ക്കുന്നു.

278246404_403391665121403_2843867305461403391_n
ഉപസംഹാരം

തന്റെ 2017-ലെ “ദി മിനിസ്ട്രി ഓഫ് അറ്റ്മോസ്റ്റ് ഹാപ്പിനസ്” എന്ന നോവലിൽ, ഇന്ത്യൻ എഴുത്തുകാരി അരുന്ധതി റോയ് വിലപിച്ചു, “ലോകത്തിലെ ഒട്ടുമിക്ക വസ്തുക്കളെയും പോലെ ‘ആത്മാവിന്റെ അമൃതവും’ കൊക്ക കോളയാൽ അട്ടിമറിക്കപ്പെട്ടു.” ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ള ഈ സിറപ്പ്, ഇന്ന് കടുത്ത മത്സരം നേരിടുന്നത് കാർബണേറ്റഡ് പാനീയങ്ങളിൽ നിന്നാണ്. പക്ഷേ റൂഹ് അഫ്‌സ നമുക്ക് ഒരു പാനീയത്തേക്കാൾ ഏറെയാണ്…, ഒരു വികാരമാണ് റൂഹ് അഫ്‌സ.

മൂന്ന് രാഷ്ട്രങ്ങളുടെ രക്തരൂക്ഷിതമായ ജനനത്തിന് മൂകസാക്ഷിയായിരുന്നു ചുവപ്പു നിറത്തിലുള്ള ഈ പാനീയം. ഈ 3 രാജ്യങ്ങളെ ഇപ്പോഴും ഒന്നിപ്പിക്കുന്നതും ഈ പാനീയമാണ്. അതിരുകൾ, മതം, സമയം എന്നിവയെ മറക്കാൻ അനുവദിക്കുന്ന ഏതോ ഒരു മാന്ത്രിക ചേരുവ റൂഹ് അഫ്‌സയിലുണ്ട്!!

278240341_403391595121410_7203067742385458876_n  278245516_403391605121409_283457814373755682_n
റമദാനിലും ഈദിനും മറ്റ് എല്ലാ ഇസ്ലാമിക ഉത്സവങ്ങളിലും റൂഹ് അഫ്‌സ ഒരു പ്രധാന സാന്നിധ്യമാണെങ്കിലും, ഹൈന്ദവ ഉത്സവമായ ദീപാവലിയിലും ഗുരുദ്വാരകളിലെ സൗജന്യ ഭക്ഷണത്തോടൊപ്പവും ഇത് വിളമ്പാറുണ്ട്. ജാതിയോ മതമോ നോക്കാതെ ഇത് കുടിക്കുന്നവരെല്ലാം ഒരു നിമിഷത്തേക്ക് ഒരേ സംസ്കാരത്തിന്റെ പ്രതിനിധികളാവുന്നു. “കാലഹരണപ്പെടാത്ത ഗൃഹാതുരത” – അതാണ് റൂഹ് അഫ്‌സയ്ക്ക് പകരം വയ്ക്കാൻ ആവാത്തതിന്റെ രഹസ്യം.

പാനീയവുമായുള്ള വൈകാരിക ബന്ധവുമാണ് ഇതിനെ ജനപ്രിയമാക്കുന്നത്. ഈ പാനീയത്തെക്കുറിച്ചുള്ള നിങ്ങളുടെ പ്രിയപ്പെട്ട ഓർമ്മകൾ കമന്റ് ബോക്സിൽ പങ്കിടുക!

– ദീപ പെരുമാൾ
വിവരങ്ങൾ & ചിത്രങ്ങൾ : മാധ്യമങ്ങൾ

#റമദാൻ_മാസം_സ്പെഷ്യൽ

Post Views: 37
3
Deepa Perumal

ഞാൻ ദീപ പെരുമാൾ… മലയാളിയായ ഒരു തമിഴച്ചി. തനി തിരോന്തോരം കാരി ! IT & Management ജോലി ഉപേക്ഷിച്ച് MBA പഠിത്തവും, എഴുത്തും, കരിയർ മെൻറ്ററിങ്ങും, മറ്റു പല പരിപാടികളുമായി സമയം കളയുന്നു …

8 Comments

  1. anjuranjima on March 28, 2025 5:36 PM

    👌👌👌👌

    Reply
    • Deepa Perumal on March 28, 2025 6:28 PM

      thanks chakkare !

      Reply
  2. Manju on April 3, 2024 11:35 PM

    Njan inn ith vangi. Ee write up vaychit
    Thank you

    Reply
    • Deepa Perumal on April 4, 2024 12:33 PM

      Adipoli 🙂 Ishtappetto ?

      Reply
  3. Jasna Basheer on March 29, 2024 3:27 PM

    റൂഹ് അഫ്സ ഇഷ്ട മാണെങ്കിലും ഇത്രയും വിശദമായി അറിയില്ലായിരുന്നു. Thank you dear ❤️

    Reply
    • Deepa Perumal on March 30, 2024 9:42 AM

      സന്തോഷം… സ്നേഹം ഡിയർ ❤️

      Reply
  4. sabira latheefi on March 29, 2024 10:23 AM

    റൂഹ് അഫ്സ ആദ്യമായി കുടിക്കുന്നത് 1998ൽ ഷാർജയിൽ പോയപ്പോൾ ആണ്. എനിക്ക് അതിന്റെ സ്വാദ് വലിയ ഇഷ്ടമായില്ലെങ്കിലും ഹസിനു വല്യ ഇഷ്ട്ടമായിരുന്നു.

    Reply
    • Deepa Perumal on March 30, 2024 9:48 AM

      ചിലർക്ക് ഇഷ്ടപ്പെടും ചിലർക്ക് അലർജി ആവും !

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.