Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഭ്രാന്തിൽ തുടങ്ങി അംനീഷ്യ, ഒ സി ഡി വഴി ആർട്ടിഫിഷ്യൽ ലാറിനെക്സിൽ എത്തുമ്പോൾ…
അറിവുകൾ ആരോഗ്യം ജീവിതം മാനസികാരോഗ്യം സാമൂഹ്യപ്രശ്നങ്ങൾ സിനിമ

ഭ്രാന്തിൽ തുടങ്ങി അംനീഷ്യ, ഒ സി ഡി വഴി ആർട്ടിഫിഷ്യൽ ലാറിനെക്സിൽ എത്തുമ്പോൾ…

By Pavithra UnniMarch 28, 2024Updated:March 31, 20247 Comments3 Mins Read107 Views
Bookmark Now
Please login to bookmark Close

No account yet? Register

ഭ്രാന്തിൽ തുടങ്ങി അംനീഷ്യ, ഒ സി ഡി വഴി ആർട്ടിഫിഷ്യൽ ലാറിനെക്സിൽ എത്തുമ്പോൾ…

Spoiler Alert: Abraham Ozler കാണാത്തവർ സൂക്ഷിക്കുക

പണ്ട് പണ്ട്, കേരളത്തിലെ മെഡിക്കൽ ടൂറിസത്തിന്റെയും ആയുർദൈർഘ്യത്തിന്റെയും ഒക്കെ കഥകൾ പാണന്മാർ പാടുന്ന കാലത്തിനും മുൻപ് (സോറി ഇപ്പോൾപാണന്മാർ ഇല്ലല്ലോ, അത് മീഡിയ/PR ടീം റീപ്ലേസ് ചെയ്തു) മലയാള സിനിമകളിൽ/മെഡിക്കൽ തീം ആയ സിനിമകളിൽ ഒക്കെ സ്ഥിരം വേട്ടമൃഗം ഭ്രാന്തും ബ്രെയിൻ ട്യൂമറും ആയിരുന്നു. അത് ക്ലിഷേ ആയിത്തുടങ്ങിയപ്പോൾ പിന്നെ ബ്ലഡ് ക്യാൻസർ, അംനീഷ്യ,കോമ ഒക്കെയായി താരങ്ങൾ. ഇന്റർനെറ്റിന്റെയും യൂട്യൂബിന്റെയും വരവോടെ നമ്മളിൽ നാലിൽ 3 പേരെങ്കിലും അര ഡോക്ടറോ മുക്കാൽ ഡോക്ടറോ ആയി മാറിയത് കൊണ്ട് ഇപ്പോൾ ശരിക്കും പെട്ടത് സിനിമാക്കാർ ആണ്! നല്ലോണം റിസേർച്ചും ഹോം വർക്കും ചെയ്യാതെ വല്ലതും ചെയ്താൽ പ്രേക്ഷകർ എടുത്തിട്ട് meme ഇട്ടു കളിക്കും!

മെഡിക്കൽ ടെർമിനോളജി/ശാരീരിക-മാനസികാരോഗ്യ പ്രശ്നങ്ങളിൽ ചിലത് മലയാളം സിനിമയിൽ വന്ന വഴി, അതിന്റെ വളർച്ച ഒക്കെ നോക്കിയാലോ?

*Luncay(ഭ്രാന്ത്):Sajan-Prakash-Malayali-Qualifies-For-Tokyo-Olympics-4 തനിയാവർത്തനത്തിലെ (1987) ബാലൻ മാഷും കുടുംബവും ഇപ്പോഴും നമ്മളെ കരയിപ്പിക്കുന്നത് ഈ വാക്ക് കൊണ്ടാണ്. പാരമ്പര്യമായി പകർന്നു വരുന്ന ഭ്രാന്തിന്റെ/ചിത്തഭ്രമത്തിന്റെ ജീനുകൾ ആണ് ഈ സിനിമയിലെ പ്രധാന ചേരുവ. താളവട്ടത്തിലെ വിനോദ് മറ്റൊരു ഉദാഹരണം. ബാക്കി ഉദാഹരണങ്ങൾ നിങ്ങൾ കമെന്റിൽ പറയൂ.

*Delusion (മിഥ്യാഭ്രമം): സത്യമല്ലാത്ത ഒരു കാര്യം വിശ്വസിക്കുക, അതിനനുസരിച്ചു പ്രവർത്തിക്കുക ഒക്കെ Delusion രോഗികളുടെ ലക്ഷണം ആണ്. കടുത്ത ദൈവ/മത വിശ്വാസികൾ അപ്പോൾ? സോറി ഞാൻ വിഷയത്തിൽ നിന്ന് തെന്നിമാറി.സിനിമയിലെ അത്തരം ചില കഥാപാത്രങ്ങൾ നോക്കാം. വടക്കുനോക്കിയന്ത്രത്തിലെ തളത്തിൽ ദിനേശൻ, ഭൂതക്കണ്ണാടിയിലെ വിദ്യാധരൻ, സദയത്തിലെ സത്യനാഥൻ…ബാക്കി ആരൊക്കെയാണ് മലയാളം സിനിമയിലെ delusion ന്റെ പല അവസ്ഥാന്തരങ്ങൾ പേറുന്ന കഥാപാത്രങ്ങൾ?Sadayam-mohanlal

*Schizophrenia: പ്രവൃത്തികൾക്ക് ചിന്തകളും വികാരങ്ങളുമായി പൊരുത്തമില്ലാത്ത അവസ്ഥ ഉളവാക്കുന്ന സങ്കീർണമായ, പല ലെയറുകൾ ഉള്ള ഒരു മാനസികരോഗമാണിത്. Dissociative identity disorder അല്ലെങ്കിൽ ദ്വന്ദ വ്യക്തിത്വം(ഡോ സണ്ണിയുടെ വാക്കുകളിൽ) ഉള്ള മണിച്ചിത്രത്താഴിലെ ഗംഗയാണ് പെട്ടെന്ന് ഓർമ വരുന്നത്.

*ബൈപോളാർ: ഡിപ്രെഷന്റെ താഴ്ചയും ഉന്മാദത്തിന്റെ ഉയർച്ചയും മാറി മാറി വരുന്ന അവസ്ഥയാണ് ഇത്. വടക്കുംനാഥനിലെ ഭരത പിഷാരടി ഒരുത്തമ ഉദാഹരണമാണ്.

*അംനീഷ്യ/അൽഷൈമേഴ്സ്: ഓർമ താൽക്കാലികമായി നഷ്ടപ്പെട്ട അംനീഷ്യ രോഗികൾ ഇഷ്ടം പോലെ മലയാളം സിനിമയിൽ കാണാം. ഇന്നലെയിലെ മായയാണ് പെട്ടെന്ന് ഓർത്തെടുക്കാവുന്ന ഒരു കഥാപാത്രം. എന്നാൽ ഓർമ്മകൾ ഇതളൂർന്ന് വീഴും പനിനീർ ദളങ്ങൾ ആകുന്ന മറവി രോഗം(അൽഷൈമേഴ്സ്) എന്ന് കേട്ടാൽ നമ്മൾ തന്മാത്രയും രമേശൻ നായരെയും മാത്രമാവും ഓർക്കുക അല്ലെ?

1990-innale-16_orig

*ഒസിപിഡി: Obsessive-compulsive personality disorder ഉള്ളവർ ആരൊക്കെയാണ്? അഹത്തിലെ സിദ്ധാർത്ഥൻ? നോർത്ത് 24 കാതത്തിലെ ഹരികൃഷ്ണൻ? പിന്നെ ആരൊക്കെ?

22882173

*ആൽക്കഹോളിസം/സബ്സ്റ്റൻസ് അഡിക്ഷൻ: സ്പിരിറ്റിലെ രഘുനന്ദനും വെള്ളത്തിലെ മുരളിയും വെള്ളത്തിൽ ആശാന്മാർ ആണെങ്കിൽ മയക്കുമരുന്ന് അഡിക്ഷൻ അമൃതം ഗമയ മുതൽ ഈയടുത്ത് ഇറങ്ങിയ എബ്രഹാം ഓസ്‍ലെറിൽ വരെ കാണാം. എഴുത്തുകാരൻ ജയമോഹൻ പറഞ്ഞപ്പോൾ നമുക്ക് പൊള്ളിയെങ്കിലും അതിൽ ഇച്ചിരി സത്യം ഇല്ലാതില്ല. റീൽ ആയാലും റിയൽ ആയാലും ആൽക്കഹോളിസം ഒക്കെ ഒരു രോഗമാ എന്ന് ചോദിക്കുന്നവർ ആണല്ലോ നമ്മളിൽ അധികവും.

*നാർസിസ്റ്റ് പേഴ്സണാലിറ്റി ഡിസോർഡർ: അവനവനോട് തന്നെ അമിതമായ ഇഷ്ടവും പ്രാധാന്യവും തോന്നുകയും അതിനെത്തുടര്‍ന്ന് മറ്റുള്ളവര്‍ക്ക് തീരെ മൂല്യം കല്‍പിക്കാതിരിക്കുകയുമെല്ലാം ചെയ്യുന്നവരെയാണ് പൊതുവേ നമ്മള്‍ ‘നാര്‍സിസ്റ്റു’കള്‍ എന്ന് വിളിക്കുന്നത്. പച്ച മലയാളത്തിൽ വേണോങ്കിൽ അഹങ്കാരി ന്ന് വിളിക്കാം. അതിപ്പോൾ 99% മലയാളം മാസ്സ് ഹീറോ കഥാപാത്രങ്ങൾക്കും ഈ രോഗമുണ്ടോ എന്ന് സംശയിക്കേണ്ടി ഇരിക്കുന്നു. എങ്കിലും കുമ്പളങ്ങി നൈറ്റ്സിലെ ഷമ്മിയോ മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സിലെ മുകുന്ദൻ ഉണ്ണിയോ പ്രത്യക്ഷ ഉദാഹരണങ്ങൾ ആണ്.

knights-cover

പറഞ്ഞു പറഞ്ഞു ഈ ലിസ്റ്റ് തീരുന്നില്ലല്ലോ ഡിങ്കാ! സറോഗസിയും ആർട്ടിഫിഷൽ ഇൻസെമിനേഷനും വിഷയമാക്കിയ ദശരഥം മുതൽ പേസ്‌മേക്കർ ഹാക്ക് ചെയ്യുന്ന സിബിഐ 5 വരെ അങ്ങനെ എന്തൊക്കെ കിടക്കുന്നു ഇനിയും. പുഴുവിൽ കുട്ടൻ ഉപയോഗിക്കുന്ന CPAP മെഷീനും കടന്ന് എബ്രഹാം ഓസ്‌ലെറിൽ അത് ആർട്ടിഫിഷ്യൽ ലാറിനെക്സ് ഡിവൈസ് വരെ ആയില്ലേ? ഇത്രയും മെഡിക്കൽ കാര്യങ്ങൾ ഒക്കെ തിരക്കഥയിൽ ഉൾക്കൊള്ളിക്കുന്ന, മിണ്ടിയാൽ നാല് മെഡിക്കൽ ടെർമിനോളജി ഇംഗ്ലീഷിൽ പറയിപ്പിച്ച് സിനിമയെ വേറെ ലെവലിൽ എത്തിക്കുന്ന ഇൻഡസ്ട്രി മലയാളം മാത്രമേ കാണൂ ഇന്ത്യയിൽ. മലയാളി ഡാ! ഇനി ബാക്കി നിങ്ങൾക്ക് കമെന്റിൽ പറയാം.

©പവിത്ര ഉണ്ണി

ചിത്രങ്ങൾ google ഇമേജസ്

Post Views: 27
6
Pavithra Unni

I pen my thoughts here. I am here to make a signature…

7 Comments

  1. Neethu. V. R on April 7, 2025 6:44 AM

    👌👌❤️

    Reply
  2. shybi shaju on April 4, 2025 7:59 PM

    എന്നാക്കെ പറഞ്ഞാലും മണിച്ചിത്രത്താഴിൽ ആ സണ്ണിക്കുട്ടൻ വന്ന് നാഗവല്ലിയെ ഓടിച്ച് വിട്ട് ഗംഗയെ രക്ഷിച്ചെങ്കിലും , ഇത്രേം വർഷായിട്ടും നമ്മുടെ മനസ്സീന്ന് നാഗവല്ലിയെ പറിച്ച് കളയാൻ പറ്റീട്ടില്ല ❤️❤️

    Reply
  3. Nishiba M on April 4, 2025 4:13 PM

    ഇന്നും മനസ്സിൽ തങ്ങിനിൽക്കുന്നത് മണിച്ചിത്രത്താഴ് തന്നെ. ഇങ്ങനേയും പലകാര്യങ്ങളുമുണ്ടെന്ന ബോധം സൃഷ്ടിക്കാൻ സിനിമകൾക്കു കഴിയുന്നു. നമ്മുക്ക് ചുറ്റിലും നോക്കിയാൽ ഏറിയും കുറഞ്ഞും അങ്ങനെ എത്രയോപേരെ കാണാം. അതിഭാവുകത്വത്തിന്റെ അണിയിച്ചൊരുക്കലിൽ നമ്മളെ ഭ്രമക്കാഴ്ചകളിലേക്കു കൊണ്ടു പോകാൻ കഴിയുന്നുവെങ്കിൽ അതു സിനിമയുടെ വിജയം തന്നെയല്ലേ.

    Reply
  4. Jayasree John on March 28, 2024 2:38 PM

    കൊള്ളാം..

    Reply
    • Divya Sreekumar on March 28, 2024 5:03 PM

      Thank u🥰

      Reply
    • Joyce on March 29, 2024 6:32 AM

      ഊശാംത്താടിവെച്ച സൈക്കാട്രിസ്റ്റ്, വായിൽ കൊള്ളാത്ത ഒരു മാനസിക രോഗത്തിന്റെ പേരു പറഞ്ഞ് കാണികളെ അന്ധാളിപ്പിക്കുന്നതിനേക്കാൾ നന്നായി മെഡിക്കൽ terms പുതിയ സിനിമകളിൽ കാണിക്കുന്നുണ്ട് എന്നതാണ് നല്ല വശം.

      ചില അവസ്ഥകളെക്കുറിച്ച് awarenes നു നല്ല സിനിമകൾ ഉതുകാറുണ്ട്. ‘തന്മാത്ര’ പോലെയുള്ള ചിത്രങ്ങൾ

      Reply
      • Suma Jayamohan on April 5, 2025 6:29 PM

        എല്ലാമനുഷ്യൻ്റെയുള്ളിലും ഇതിലേതെങ്കിലുമൊരവസ്ഥയുടെ minor version എങ്കിലും ഉണ്ടാവില്ലേ?ഉണ്ടാവും എന്നു തന്നെയാണെനിക്കുതോന്നുന്നത്..
        നാമതിനെ അടിച്ചമർത്തി വെയ്ക്കുന്നുവെന്നു മാത്രം. കെട്ടു പൊട്ടിച്ചു പുറത്തു ചാടിയാലല്ലേ പ്രശ്നമാവൂ
        നന്നായി എഴുതി❤️👌🌹

        Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.