Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » എന്റെ നോമ്പുകാലയോർമ്മകൾ
അനുഭവം ഓർമ്മകൾ ജീവിതം ബന്ധങ്ങൾ സൗഹൃദം

എന്റെ നോമ്പുകാലയോർമ്മകൾ

By Divya SreekumarMarch 28, 2024Updated:March 31, 20243 Comments3 Mins Read116 Views
Bookmark Now
Please login to bookmark Close

No account yet? Register

അഴീക്കോട്ടെ ആളും ആരവവുമുള്ള തറവാട്ടിൽനിന്ന് ടൗണിലെ വാടകവീട്ടിലേക്ക് ജീവിതം പറിച്ചുനട്ടപ്പോൾ, ഗ്രാമത്തിൽനിന്നു വ്യത്യസ്തമായി നഗരം സമ്മാനിച്ച കൗതുകക്കാഴ്ചകൾ ഒഴിച്ചു നിർത്തിയാൽ, അച്ഛനുമമ്മയും മൂന്നുമക്കളുമെന്ന ‘ഠ’ വട്ടത്തിലേക്ക് എന്റെ ; ഞങ്ങളുടെ ലോകം ചുരുങ്ങിപ്പോയിരുന്നു.

പുതിയ സ്‌കൂളും കൂട്ടുകാരുമൊന്നും എന്നെ അത്രയേറെ ആനന്ദിപ്പിച്ചില്ലെന്നതാണ് സത്യം. അഴീക്കോടാവുമ്പോൾ സ്‌കൂൾവിട്ടു വന്നാൽ  കൂട്ടുകാരുമൊത്ത് സന്ധ്യമയങ്ങുവോളം വയലിൽ തിമർപ്പാണ്. ആ സന്തോഷമൊന്നും നഗരത്തിൽ കിട്ടിയില്ല.

എപ്പോൾ വേണേലും അങ്ങോട്ടുമിങ്ങോട്ടും പോക്കുവരവിന് തടസ്സമില്ലാത്ത വിധത്തിൽ മണ്ണിന്റെ ചെറിയ കിള (തിട്ട)കെട്ടിമാത്രം വീടുകൾ തമ്മിൽ അതിരുതിരിച്ചിരുന്ന അഴീക്കോട്ഗ്രാമത്തിൽനിന്നു വന്ന ഞങ്ങൾക്ക് പുതിയ വീടിന്റെ മൂന്നുഭാഗത്തുമുള്ള വലിയ മതിലുകൾ  ശ്വാസംമുട്ടിക്കുന്നപോലെ തോന്നി.പോരാത്തതിന് ഗ്രില്ലിട്ട വരാന്ത  ഒരു ജയിലിൽ  അകപ്പെട്ട പ്രതീതിയുണ്ടാക്കി.

ഇങ്ങനെയുള്ള വിരസമായ ദിവസങ്ങളിലൊന്നിലാണ് വലിയ മതിൽക്കെട്ടിനപ്പുറത്തു നിന്ന് “മോളേ”ന്നൊരു വിളി കേട്ടത്. നോക്കുമ്പോ തലയിൽ തട്ടമിട്ട്, കാതിൽ അലിക്കത്തണിഞ്ഞ്, കുപ്പായവും കാച്ചിമുണ്ടും ഉടുത്ത ഒരു ഉമ്മ.

“ഞമ്മളെ പേര് സൈനബ, എല്ലാരും സൈനത്ത ന്ന് വിളിക്കും,മക്കളൊക്കെ “ജോമ്മാ” ന്നാ വിളിക്ക. നിങ്ങളും അങ്ങന്നെ ബിളിച്ചോ. എടക്ക് ഇങ്ങോട്ടേക്കെല്ലം ബാ മക്കളേ, ഇബ്ട ഞമ്മളെ മക്കളും അവരെ കുട്ട്യേളുമെല്ലായിറ്റ് ഇഷ്ടം പോലെ ആള്ക്കാര് ണ്ട്.”

ഇതൊക്കെ കേട്ടപ്പോ വലിയ മതിലുകടന്നിട്ടെങ്ങനെ അപ്പുറത്തെത്തുമെന്നതായിരുന്നു എന്റെ ചിന്ത. അതുമനസ്സിലായിട്ടെന്നോണം,    “മതില് കേരാനുമിറങ്ങാനും ഒരു പാടും ഇല്ലപ്പാ” എന്നുപറഞ്ഞ് സൈനത്ത മതിലിൽ അള്ളിപ്പിടിച്ചിറങ്ങി ഞങ്ങളുടെ മുറ്റത്ത് എത്തി. ഉടനെത്തന്നെ തിരിച്ചങ്ങോട്ടും കേറി. ഒട്ടൊരു തടിച്ച ശരീരവുമായി ഒരു അഭ്യാസിയെപ്പോലെ അവരാ മതിലിൽ അള്ളിപ്പിടിച്ചുകേറുന്നത്  അതിശയത്തോടെ ഞങ്ങള്‍ നോക്കിനിന്നു.

അവിടുന്നങ്ങോട്ട് പുതിയൊരു ബന്ധത്തിന് തുടക്കം കുറിക്കലായിരുന്നു. അച്ഛനേയുമമ്മയെയും മൂന്നുമക്കളെയും അവരുടെ വീട്ടിലെ അംഗങ്ങളായിത്തന്നെ കണ്ട സൈനത്തയും കുടുംബവും സ്നേഹംകൊണ്ട് ഞങ്ങളെ വീർപ്പുമുട്ടിച്ചു. ഓണവും, വിഷുവും, പെരുന്നാളുമൊക്കെ വരുമ്പോൾ മതിൽക്കെട്ടിന് മുകളിലൂടെ വിഭവസമൃദ്ധമായ രുചിക്കൂട്ടുകൾ കൈമാറ്റം ചെയ്യപ്പെട്ടു. അച്ഛനുണ്ടാക്കുന്ന പാലടയുടെയും, പ്രഥമന്റെയും അമ്മയുടെ സാമ്പാറിന്റെയും പച്ചടിയുടെയുമൊക്കെ ആരാധകരായിമാറി അവരെല്ലാംതന്നെ.

നോമ്പുകാലം തുടങ്ങിയാൽപ്പിന്നെ മിക്കദിവസങ്ങളിലും വൈകുന്നേരം  ഞങ്ങളുടെ ഡൈനിങ് ടേബിളിൽ അതുവരെ കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത വിഭവങ്ങൾ ചായയ്ക്ക് കൂട്ടായെത്തി. ബിരിയാണിയും, അലിസയും, നെയ്‌പത്തിരിയും, മുട്ടമാല, ഉന്നക്കായ, ടയർപത്തിരി, ഇറച്ചിസമോസ, മീൻ അട, അരിക്കടുക്ക എന്നുതുടങ്ങി എണ്ണിയാൽ തീരാത്ത രുചിയറിവുകൾ ആദ്യം പരിചയപ്പെടുത്തിയത് സൈനത്തയായിരുന്നു. നോമ്പുകാലമായതിനാൽ ഒന്നുരുചിച്ചുപോലും നോക്കാതെയിരുന്നിട്ടും ഇത്രയും സ്വാദുള്ള ഭക്ഷണങ്ങൾ തയ്യാറാക്കുന്ന സൈനത്ത ഞങ്ങൾക്ക് അത്ഭുതംതന്നെയായിരുന്നു. ഇന്ന് സൈനത്തയും ഭർത്താവ് കുഞ്ഞീപ്പ എന്നുവിളിക്കുന്ന മാനുക്കയുമൊന്നും ഈ ലോകംവിട്ടുപോയെങ്കിലും അവർ നല്കിയ സ്നേഹവും, കരുതലും പ്രിയമോടെ ഓർക്കുകയാണ്.

എന്റെ ഹൈസ്‌കൂൾ പഠനം കണ്ണൂരിലെ ദീനുൽ ഇസ്ലാം സഭ ഗേൾസ് ഹൈസ്‌കൂളിൽ ആയിരുന്നു. കൂടുതലും മുസ്ലീംസമുദായത്തിൽപ്പെട്ട കുട്ടികളും അദ്ധ്യാപകരുമായിരുന്നു അവിടെയുണ്ടായിരുന്നത്. നോമ്പുകാലമാവുമ്പോൾ കൂട്ടുകാരൊന്നും ലഞ്ച് കൊണ്ടുവരില്ല. അതുകണ്ടപ്പോ എനിക്കും ഒന്ന് നോമ്പെടുത്താൽ കൊള്ളാമെന്ന് തോന്നി. നോമ്പ് എന്നാൽ ഒരു വിശുദ്ധമായ കർമ്മം ആണെന്നും വെറുതെ പട്ടിണി കിടക്കുക എന്നതുകൊണ്ട് നോമ്പാവില്ലെന്നും അറിയാമായിരുന്നിട്ടും എനിക്ക് പറ്റുന്ന രീതിയിൽ അത്  ചെയ്യണമെന്നേ മനസ്സിലുണ്ടായിരുന്നുള്ളൂ.

ഒരുദിവസം സ്‌കൂൾവിട്ടുവന്നപ്പോ നാളെ എനിക്ക് നോമ്പാണെന്നും പുലർച്ചെ വിളിച്ചുണർത്തി എന്തെങ്കിലും കഴിക്കാൻ തരണമെന്നുമൊക്കെ അമ്മയെ പറഞ്ഞേൽപ്പിച്ചു. ശീലമില്ലാത്ത പണിക്ക് നിൽക്കേണ്ട,സ്‌കൂളിൽ പോയാൽ ക്ഷീണമാവുമെന്നൊക്കെ പറഞ്ഞ് അമ്മ എന്നെ നിരുത്സാഹപ്പെടുത്താൻ നോക്കിയെങ്കിലും അവസാനമെന്റെ വാശിക്ക് നിന്നുതന്നു. രാത്രി ഭക്ഷണം കഴിച്ചു കിടന്നുറങ്ങിയ അമ്മേടെ ഉറക്കം ഞെട്ടിയത് സുബ്ഹി ബാങ്കുവിളിയുടെ വെറും 10 മിനുട്ട് മുന്നേയായിരുന്നു. പിന്നെ എന്തുഭക്ഷണം ഉണ്ടാക്കാനാണ്….വേഗം എന്നെ വിളിച്ചെണീപ്പിച്ചു. ഞാൻ പല്ലുതേച്ച് ഒരുഗ്ലാസ് വെള്ളം കുടിക്കുമ്പോഴേക്കും പള്ളിയിൽനിന്നു  ബാങ്കുവിളി മുഴങ്ങി.

അങ്ങനെ ഒരുഗ്ലാസ് വെള്ളത്തിന്റെ ബലത്തിൽ സ്‌കൂളിൽ പോയി.വലിയ ക്ഷീണമൊന്നും തോന്നിയില്ല, കൂട്ടുകാരൊക്കെയുണ്ടല്ലോ. വൈകീട്ട് വീട്ടിലെത്തി മഗ്‌രിബിനുശേഷം നാരങ്ങാവെള്ളവും ഈന്തപ്പഴവും കഴിച്ചു, പിന്നെ അമ്മയുണ്ടാക്കിയതും, സൈനത്ത കൊടുത്തയച്ചതുമായ നോമ്പുതുറ വിഭവങ്ങളും. നോമ്പിന്റെ ചിട്ടകളൊന്നും പാലിക്കാതെയാണെങ്കിലും കൂട്ടുകാരുടെയൊപ്പം അവരിലൊരാളായി, ത്യാഗമനസ്സോടെ അവർ അനുഷ്ഠിക്കുന്ന റമദാൻ വ്രതത്തിന്റെ ഭാഗമാകാൻ പറ്റിയതിന്റെ ചാരിതാർത്ഥ്യമായിരുന്നു എന്റെ മനസ്സിൽ.

എന്റെയീ നോമ്പ് ഉദ്യമം ഇപ്പോഴും ഫ്രണ്ട്സ് ഗ്രൂപ്പിൽ എല്ലാവരും പറയാറുണ്ട്. നാട്ടിൽ പോകുന്ന സമയത്താണ് റമദാൻ എങ്കിൽ കൂട്ടുകാർ അവരുടെ വീടുകളിലേക്ക് നോമ്പുതുറയ്ക്ക് ക്ഷണിക്കാറുമുണ്ട്.

ഇപ്പോഴും ഒന്നുരണ്ടു ദിവസങ്ങളൊക്കെ നോമ്പെടുക്കാറുണ്ട്. കൂട്ടുകാരോടൊത്ത് ഇനിയും വ്രതാനുഷ്ഠാനത്തിൽ പങ്കെടുക്കണമെന്നാണ് ആഗ്രഹം. ഓരോ നോമ്പുകാലവും എന്നെ സംബന്ധിച്ചിടത്തോളം ഓർമ്മകളിലേക്കുള്ള മടങ്ങിപ്പോക്കാണ്. അയൽപക്കങ്ങളിൽ നിന്നും കൂട്ടുകാരുടെ വീടുകളിൽനിന്നും നാവറിഞ്ഞ രുചിയോർമ്മകൾ മാത്രമല്ല, സ്നേഹത്തിന്റെയും, ത്യാഗത്തിന്റെയും, സഹനത്തിന്റെയും,പങ്കുവെക്കലിന്റെയും നന്മ നിറഞ്ഞ ഓർമ്മകൾ!

✍️ ദിവ്യ ശ്രീകുമാർ

Post Views: 25
2
Divya Sreekumar

ഞാൻ ദിവ്യ ശ്രീകുമാർ.എഴുത്തും വായനയും ഏറ്റവും പ്രിയം. അതിലൂടെ കിട്ടുന്ന കൂട്ടുകാരെയും ജീവവായുപോലെ കൂടെ കൂട്ടാനിഷ്ടം 🥰🥰 നൊസ്റ്റാൾജിയ പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച "കഥാസ്പർശം", മുഖം ബുക്സിൻ്റെ "അമ്മക്കഥക്കൂട്" എന്നീ പുസ്തകങ്ങളുടെ ഭാഗമാവാൻ സാധിച്ചിട്ടുണ്ട്.

3 Comments

  1. sabira latheefi on April 5, 2024 7:17 PM

    😍🥰😘

    Reply
  2. Shreeja R on March 29, 2024 9:12 AM

    👌👌

    Reply
    • drvenus on April 5, 2024 2:48 PM

      ഓർമ്മകൾക്ക് സുഗന്ധം

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.