Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » അപ്പവും പാലും, പിന്നെ കർത്താവും
കഥ

അപ്പവും പാലും, പിന്നെ കർത്താവും

By Jees KaitharamMarch 29, 2024Updated:March 31, 20248 Comments2 Mins Read234 Views
Bookmark Now
Please login to bookmark Close

No account yet? Register

“ഈശോയെ നീ എന്റെ ഉള്ളിൽ എഴുന്നള്ളി വരണമെ. നീ എനിക്കായി കൂട്ടായി ഇരിക്കണമെ “. പെസഹാ ദിനത്തിൽ കൊച്ചുത്രേസ്യ മുട്ടിപ്പായി പ്രാർത്ഥിച്ചു. 

ഈശോ പ്രാർത്ഥന കേട്ടു. പ്രത്യക്ഷപ്പെട്ടു

“മോളെ കൊച്ചുത്രേസ്യ നിന്നിൽ ഞാൻ സംപ്രീതയായിരിക്കുന്നു. ഈ പെസഹയും ദുഃഖ വെളളിയും ഈസ്റ്ററും ഞാൻ നിന്റെ കൂടെ നിന്റെ ഭവനത്തിലാണ് ആഘോഷിക്കുന്നത് “. 

കൊച്ചുത്രേസ്യ സന്തോഷം കൊണ്ട് തുള്ളിച്ചാടി നാല് റൗണ്ട് പള്ളിക്ക് ചുറ്റും ഓടി തിരിച്ച് വന്ന് കർത്താവിന്റെ കൈ പിടിച്ച് പള്ളിയുടെ വട്ടക്കല്ലുകൾ ഇറങ്ങി നടക്കാൻ തുടങ്ങിയപ്പോൾ കർത്താവ് സംശയിച്ച് തിരിഞ്ഞു നിന്നു. 

“എന്താണ് ഈശോയെ?”

കർത്താവ് കൊച്ചുത്രേസ്യയെ സൂക്ഷിച്ചു നോക്കി ചോദിച്ചു. 

“നീ എനിക്കായി അത്താഴത്തിന് എന്താണ് ഒരുക്കിയിരിക്കണത് “

” അത് പിന്നെ കർത്താവെ. അപ്പവും പാലും “

ഓ… പെസഹയല്ലെ കർത്താവ് സമാധാനിച്ചു. 

ഇന്ന് നന്നായി പ്രാർത്ഥിക്കണം. നാളെ ഉപവസിക്കാനുള്ളതല്ലെ. കരുത്ത് നേടണം. കർത്താവ് മനസിൽ പ്രാർത്ഥിച്ചു കൊണ്ടു നടന്നു. ഒരു നിമിഷം നിന്നിട്ട് കൊച്ചുത്രേസ്യയോട് പിന്നെയും പറഞ്ഞു. “നാളെ രാവിലെ ഞാൻ പോകും ഉപവസിക്കാനുള്ളതാ. എന്നിട്ട് വൈകീട്ട് കുരിശു മരണം കഴിഞ്ഞു ഇങ്ങോട്ട് എത്തിയേക്കാം. ഉയിർപ്പ് നമുക്ക് അടിച്ചു പൊളിക്കാം. ന്തേ?”

കൊച്ചുത്രേസ്യ കർത്താവിന്റെ കയ്യിലെ പിടി വിട്ടു

” അയ്യോ കർത്താവെ അത് പറഞ്ഞാൽ പറ്റില്ല. ഇന്ന് ബാക്കി വരുന്ന അപ്പവും പാലും നാളെ ബ്രേക്ക്ഫാസ്റ്റിന് കഴിക്കണം. പിന്നെ ഉച്ചക്ക് നാലും കൂട്ടി പച്ചക്കറി സദ്യ. കൂടെ പായസത്തിന് പകരം പാലുണ്ടാവും. അപ്പവും പാലും ബാക്കിയുണ്ടങ്കിൽ വൈകീട്ട് ചായ ഇല്ല. രാത്രി ഉച്ചത്തെ ബാക്കി കറികളും കൂട്ടി ചോറ് തരാം. അത് കഴിഞ്ഞിട്ട് കർത്താവ് പോയ്ക്കോ. ശനിയാഴ്ച്ച രാത്രി 10 മണിക്ക് മുന്നേ വന്നാൽ മതി “

കർത്താവെന്നു പകച്ചു. പിന്നെ ചോദിച്ചു

” അതെന്താ രാത്രി 10 മണി?”

“അതെയ്. കോഴിയും താറാവും, പന്നീം പോത്തുമൊക്കൊ വെന്തു കഴിയുമ്പോ ആ സമയമാകും. ഒന്ന് ഉപ്പ് നോക്കി നമുക്ക് പാതിരാ കുർബാനക്ക് പോവാലോ? “

“അല്ല കുരിശു മരണം കഴിഞ്ഞ് ഞാൻ രാവിലെ. “

“അതൊന്നും ശരിയാവില്ല രാവിലെ, കോഴിയെയും താറാവിനെയും കൊല്ലണം, പോത്ത് വാങ്ങിക്കണം, പന്നി വാങ്ങിക്കാനൊക്കൊ വല്യ ക്യൂ വാണ് കർത്താവെ. കർത്താവ് അവിടെ വന്നിരുന്നാൽ ഒരു പണിയും നടക്കില്ല. പിളേളരുടെ അപ്പന് ഉച്ച കഴിയുമ്പോ ടച്ചിങ്ങ്സ് ആയിട്ട് ഉപ്പില് വെന്ത എറച്ചി കിട്ടിയില്ലങ്കിൽ പിന്നെ അതു മതി. 

” ടച്ചിങ്ങ്സോ?” അന്തംവിട്ട് നിൽക്കുന്ന കർത്താവിന് ഒരു കുന്തവുമറിയില്ലല്ലോ എന്ന് ത്രേസ്യ സഹതപിച്ചു. 

“എന്റെ കർത്താവെ പെസഹ വ്യാഴത്തിന് വാങ്ങിച്ച് വയക്കണ സാധനം ദുഃഖശനി വരെ അടിക്കാതെ പിടിച്ചു നിൽക്കണ പാട് അതിയാനെ അറിയൂ. “

കൊച്ചുത്രേസ്യ പിന്നെയും പറഞ്ഞു കൊണ്ട് മുന്നോട്ട് നടന്നു. കർത്താവ് കിട്ടിയ തക്കത്തിന് കപ്പേളയിലെ രൂപ കൂട്ടിൽ കയറി ഒളിച്ചു. ഇനി കറിക്കൊന്നും കിട്ടിയില്ലങ്കിൽ മനസുമാറി വല്ലതും ചെയ്ത് പോയാൽ പിറ്റേന്ന് മുതൽ ഈ ദൈവജനങ്ങളുടെ പാപങ്ങൾ ആര് ക്ഷമിക്കും? 

ജീസ് കൈതാരം

Post Views: 74
8
Jees Kaitharam

ഞാൻ എന്താണന്ന് കണ്ടുപിടിക്കാൻ പാട് പെടുന്ന പാവം ഞാൻ …

8 Comments

  1. Hari Pulloor on April 21, 2025 12:03 PM

    നല്ല രസമുള്ള എഴുത്ത്. ഇന്നത്തെ മനുഷ്യരുടെ മെൻ്റാലിറ്റി ശരിക്കും വരച്ച് കാണിച്ചു.

    Reply
  2. Joyce on April 20, 2025 11:58 PM

    ആരു മരിച്ചാലും ഉയിർത്താലും ഹെന്ത്??? നമ്മുക്ക് അടിച്ചു പൊളിക്കണം ല്ലെ? കർത്താവ് വരെ പേടിച്ചു പോയി.😄
    രസികൻ എഴുത്ത്👌
    👏

    Reply
    • Suma Jayamohan on April 21, 2025 9:10 PM

      എൻ്റെ കർത്താവേ ഞങ്ങളോടു പൊറുക്കേണമേ🙏😃

      Reply
    • Sunandha on April 4, 2026 2:42 PM

      നല്ല രസം വായിക്കാൻ 😍

      Reply
  3. Soumya Muhammad on March 31, 2024 9:51 PM

    ഇന്നത്തെ ഭക്തർ, എല്ലാ മതത്തിലും ഉണ്ട് ഇങ്ങനെ… 👍🏻

    Reply
  4. Ansar. Kochi on March 29, 2024 10:12 AM

    Jees നല്ല രചനാ പാടവം ഉണ്ട്. ആക്ഷേപ ഹാസ്യ രുപതിലാണെങ്കിലും, കാര്യങ്ങൾ എല്ലാവർക്കും പെട്ടെന്ന് മനസിലാക്കി തരുന്ന ഒരു രീതിയാണ് സ്വീകരിച്ചിട്ടുള്ളത്.
    ആഘോഷം, മരണം, എന്ത് തന്നെയായാലും നമ്മുടെ ഇന്നത്തെ പൊളി മൈൻഡ് ശെരിക്കും വരച്ചു കാട്ടി തന്നു. Jees കൈതാരം, അഭിനന്ദനങ്ങൾ അർഹിക്കുന്നു.
    .

    Reply
    • Soumya Sachin on March 29, 2024 11:50 AM

      ❤️❤️

      Reply
    • Soumya Muhammad on March 31, 2024 9:50 PM

      ഇന്നത്തെ ഭക്തർ, എല്ലാ മതത്തിലും ഉണ്ട് ഇങ്ങനെ… 👍🏻

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.