Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » വഴുതനങ്ങാപ്രിയരേ ഇതിലേ ഇതിലേ
പാചകം

വഴുതനങ്ങാപ്രിയരേ ഇതിലേ ഇതിലേ

By Divya SreekumarMarch 31, 2024Updated:April 2, 20248 Comments2 Mins Read160 Views
Bookmark Now
Please login to bookmark Close

No account yet? Register

എന്റെ രുചിമുകുളങ്ങളെ ഒരിക്കലും ആകർഷിക്കാത്തൊരു പച്ചക്കറിയാണ് വഴുതനങ്ങ. പ്രത്യേകിച്ച് വയലറ്റ് നിറത്തിലുള്ളത്. സാമ്പാറിലൊക്കെ ഈയൊരു സാധനം കണ്ടാൽ എനിക്ക് ഓക്കാനം വരും. ഗതികേട് എന്താന്നുവെച്ചാൽ കെട്ട്യോന്റെ പ്രിയപ്പെട്ട പച്ചക്കറികളിലൊന്നാണ് ഇതേ വഴുതനങ്ങ. എപ്പോ പച്ചക്കറി വാങ്ങ്യാലും കൂട്ടത്തിൽ സ്ഥാനംപിടിച്ചിട്ടുണ്ടാകും.  മെഴുക്കുപെരട്ടിയും, തോരനുണ്ടാക്കിയും, മസാല ചേർത്ത് ഫ്രൈ ചെയ്തും, ബാക്കി ഒരെണ്ണം സാമ്പാറിലിട്ടും പുള്ളിയെ തീറ്റിക്കാൻ എനിക്കും നല്ല ഉത്സാഹം. കാലംപോകേ  പച്ച നിറത്തിലുള്ള വഴുതനങ്ങയെ ഞാനെപ്പൊഴോ ഇഷ്ടപ്പെട്ടുതുടങ്ങി. അപ്പോളും വയലറ്റ് സുന്ദരി പടിക്ക് പുറത്തുതന്നെ.

ഈയിടെ സ്കൂൾഫ്രണ്ട്സ് ഗ്രൂപ്പിൽ ഒരു കൂട്ടുകാരി ആകർഷകമായ ഒരു വിഭവത്തിന്റെ ഫോട്ടോ പോസ്റ്റുചെയ്തു. ഞങ്ങൾ അതെന്താണെന്ന് പറയണമത്രേ. രുചിയെപ്പറ്റി വർണ്ണിച്ച് മതിവരുന്നില്ല അവൾക്ക്. ഫോട്ടോ കണ്ടിട്ട് അതിലെ ചേരുവകളെന്താന്ന് ആർക്കും പിടികിട്ടിയില്ല. ഒടുക്കം അവളുതന്നെ വെളിപ്പെടുത്തി- വഴുതനങ്ങ!! അതും വയലറ്റ് നിറത്തിലുള്ളത്. അയ്ശരി! ഇതിനായിരുന്നോ ഇത്ര ഡെക്കറേഷൻ. എത്ര അലങ്കരിച്ചുവെച്ചാലും വഴുതനങ്ങയല്ലേ. എന്റെ മുഖത്ത് പുച്ഛം. പൊന്നുരുക്കുന്നേടത്ത് പൂച്ചയ്ക്കെന്തു കാര്യമെന്ന മട്ടിൽ ഞാനാ ചർച്ച ബഹിഷ്ക്കരിച്ചു.

പിന്നെ രണ്ടുമൂന്നു ദിവസത്തേക്ക് ഗ്രൂപ്പ് “അഫ്ഗാനി ബോരണി ബഞ്ചന്റെ”  (അതായിരുന്നു ആ വിഭവത്തിന്റെ പേര്)ഫോട്ടോയാൽ നിറഞ്ഞു. വഴുതനങ്ങ ഇഷ്ടമില്ലാത്ത മക്കളും, ഭർത്താക്കന്മാരും ആ രുചിയിൽ ആകൃഷ്ടരായിയെന്നു തുടങ്ങിയ അത്ഭുത വാഴ്ത്തുക്കളാൽ ഞാൻ ചെവിയിൽ പഞ്ഞിവെച്ചു നടക്കേണ്ട അവസ്ഥ. ഒരിക്കലെങ്കിലും ഉണ്ടാക്കിനോക്കെന്ന് കൂട്ടുകാർ ഒരേ നിർബന്ധം. കെട്ട്യോനോടു പറഞ്ഞപ്പോ “റെസിപി എടുക്കൂ നമുക്ക് നോക്കാം” ന്ന്.

അങ്ങനെ എല്ലാരുടേയും  പിന്നിൽനിന്നുള്ള കുത്തുകൊണ്ട് സഹികെട്ട ഞാനും മേല്പറഞ്ഞ വിഭവം ഉണ്ടാക്കാൻ തുനിഞ്ഞിറങ്ങി. കൂടുതലെന്തിനു പറയണം വളരെക്കുറഞ്ഞ സമയംകൊണ്ട് തയ്യാറാക്കാൻ കഴിഞ്ഞ ഐറ്റം രുചിച്ചുനോക്കിയപ്പോ ഞാൻ ഫ്ലാറ്റോടു ഫ്ലാറ്റ്!  പിന്നെ വഴുതനങ്ങാപ്രിയനായ കെട്ട്യോന്റെ കാര്യം പറയണോ. ഏതായാലും റെസിപി ഇവിടെ ഷെയർ ചെയ്യാം. ഇഷ്ടപ്പെട്ടില്ലേൽ ആരുമെന്നെ തല്ലാൻ വരരുത് ട്ടോ.

അഫ്ഗാൻ എഗ്ഗ്പ്ളാന്റ് ബോരണി ബഞ്ചൻ
**********************************
ആവശ്യമായ സാധനങ്ങൾ:

വയലറ്റ് നീളൻ വഴുതനങ്ങ – 2
സവാള വട്ടത്തിലരിഞ്ഞത് -1
തക്കാളി വട്ടത്തിലരിഞ്ഞത്-3
പച്ചമുളക്- 2
വെളുത്തുള്ളി- 4 അല്ലി
ടുമാറ്റോ പേസ്റ്റ്- 1 ടേബിൾസ്പൂൺ
(പകരം കെച്ചപ്പ് ഉപയോഗിക്കാം)
വെള്ളം – അരക്കപ്പ്
എണ്ണ – മുക്കാൽ കപ്പ്
മഞ്ഞൾപ്പൊടി- അര ടീസ്പൂൺ
മുളകുപൊടി-1 ടീസ്പൂൺ
മല്ലിപ്പൊടി-1 ടീസ്പൂൺ
പുതിനയില പൊടിയായി അരിഞ്ഞത്- 2 ടീസ്പൂൺ
ചില്ലീ ഫ്ലേക്സ് – അല്പം
പുളിയില്ലാത്ത കട്ടത്തൈര്- 1കപ്പ്
ഉപ്പ് – ആവശ്യത്തിന്

ഉണ്ടാക്കുന്നവിധം:-

ഒരു നോൺസ്റ്റിക്ക് പാനിൽ എണ്ണയൊഴിച്ച്, കനംകുറച്ച് അരിഞ്ഞ വഴുതനങ്ങാക്കഷ്ണങ്ങൾ(പഴംപൊരിക്ക് പഴം മുറിക്കുന്ന രീതിയിൽ) ഇട്ട് ഇളം ബ്രൗൺ നിറത്തിൽ വറുത്തുകോരുക. കുറച്ച് ഓയിൽ മാറ്റിയശേഷം ബാക്കിയുള്ളതിലേക്ക് നേർമയായി നീളത്തിലരിഞ്ഞ മൂന്ന് അല്ലി വെളുത്തുള്ളി ചേർത്തിളക്കി അരക്കപ്പ് വെള്ളത്തിൽ മിക്സുചെയ്ത ടൊമാറ്റോ പേസ്റ്റുകൂടെ ചേർക്കുക. തിളച്ചുവരുമ്പോൾ മൂന്നുപൊടികളും, അല്പം ഉപ്പും ചേർത്ത് എണ്ണ തെളിയുന്നതുവരെ വഴറ്റുക. അതിലേക്ക് തക്കാളിക്കഷ്ണങ്ങൾ നിരത്തുക. അതിന്റെ മേലെ ഉള്ളി നിരത്തി, പിന്നെ പച്ചമുളക്,  വഴുതനങ്ങ എന്ന ക്രമത്തിൽ ഏറ്റവും മുകളിൽ തക്കാളി വരുന്നവിധം രണ്ടുമൂന്ന് ലെയറുകളായി വെച്ച് ആവശ്യത്തിന് ഉപ്പും ചേർത്ത് ഇടത്തരം തീയിൽ പതിനഞ്ചുമിനിറ്റ് അടച്ചുവെച്ച് വേവിക്കുക. അടിയിൽ പിടിക്കാതെ നോക്കണം. തവ കൈകൊണ്ട് ചുറ്റിച്ചശേഷം തീ ഓഫ് ചെയ്യുക.

നീളത്തിലരിഞ്ഞ ഒരല്ലി വെളുത്തുള്ളിയും, തൈരും, ഒരു ടീസ്പൂൺ പുതിനയിലയും അല്പം ഉപ്പും ഒരു ബൗളിൽ മിക്സുചെയ്യുക.
ഒരു പരന്ന പ്ളേറ്റ്/ ട്രേയിലേക്ക്  അല്പം തൈരുമിശ്രിതം പരത്തിയശേഷം വഴുതനങ്ങാക്കൂട്ട് നിരത്തുക. ബാക്കി തൈര് അതിനുമുകളിലൂടെ ഒഴിച്ചിട്ട്  പുതിനയിലയും, ചില്ലിഫ്ലേക്സും തൂകി അലങ്കരിക്കുക.
ചപ്പാത്തിയുടേയും, പൂരിയുടേയും കൂടെ കഴിക്കാം. വെറുതെ സ്പൂണ്‍കൊണ്ട് കോരിക്കഴിക്കയുമാവാം. വയറ്റിലൊരു കുളിർമ തോന്നും. ഉണ്ടാക്കിയിട്ട് അഭിപ്രായങ്ങളറിയിക്കണേ.

✍️ദിവ്യ ശ്രീകുമാർ

Post Views: 25
3
Divya Sreekumar

ഞാൻ ദിവ്യ ശ്രീകുമാർ.എഴുത്തും വായനയും ഏറ്റവും പ്രിയം. അതിലൂടെ കിട്ടുന്ന കൂട്ടുകാരെയും ജീവവായുപോലെ കൂടെ കൂട്ടാനിഷ്ടം 🥰🥰 നൊസ്റ്റാൾജിയ പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച "കഥാസ്പർശം", മുഖം ബുക്സിൻ്റെ "അമ്മക്കഥക്കൂട്" എന്നീ പുസ്തകങ്ങളുടെ ഭാഗമാവാൻ സാധിച്ചിട്ടുണ്ട്.

8 Comments

  1. Simble Sebastian on April 12, 2024 11:17 PM

    👍🏻👍🏻

    Reply
    • Divya Sreekumar on April 13, 2024 4:45 PM

      🥰🥰

      Reply
  2. sabira latheefi on April 12, 2024 3:39 PM

    വഴുതനങ്ങ ഇവിടെ ആർക്കും ഇഷ്ടമില്ല. അത് പോലെ തൈരും. പക്ഷെ ഇത് കാണാൻ നല്ല ഭംഗിയുണ്ട്

    Reply
    • Divya Sreekumar on April 12, 2024 4:28 PM

      ഒരു variety രുചി

      Reply
  3. Neethi Balagopal on April 1, 2024 2:08 PM

    എഴുതിയത് നന്നായിട്ടുണ്ട്.. കുറെ ആയി കേൾക്കുന്നു..ഉണ്ടാക്കാം,👍🤝

    Reply
    • Divya Sreekumar on April 5, 2024 10:12 PM

      ഇതും കുറേയായി കേൾക്കുന്നു😂

      Reply
  4. Sunandha Mahesh on March 31, 2024 5:01 PM

    എനിക്ക് വഴുതനിങ്ങ ഇഷ്ടം 😍

    Reply
    • Divya Sreekumar on March 31, 2024 7:22 PM

      എന്നാല്‍ പെട്ടന്ന് ഉണ്ടാക്കൂ ചേച്ച്യേ🥰

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.