Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Wednesday, May 13
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » വേനൽമഴ
ഓർമ്മകൾ കഥ ജീവിതം പാരന്റിങ് പ്രചോദനം സ്ത്രീ

വേനൽമഴ

By Nija GopalakrishnanMarch 31, 2024Updated:April 6, 20242 Comments3 Mins Read150 Views
Bookmark Now
Please login to bookmark Close

No account yet? Register

വീണ്ടുമൊരു വേനൽക്കാലം. മാമ്പഴവും ചക്കപ്പഴവും ഉത്സവവും അവധിയും ഒക്കെ ഉണ്ടെങ്കിലും, ഞാൻ ഏറ്റവും വെറുക്കുന്ന കാലം. അതിന് കാരണം, സൂര്യൻ്റെ ചുട്ടു പൊള്ളിക്കുന്ന ചൂടോ, ഓരോ അവധി ദിവസത്തിൻ്റെയും നല്ലൊരു ഭാഗം കവർന്നു തിന്നുന്ന ഉത്തരക്കടലാസ് നോട്ടമോ അല്ല.

അല്ല, അവയൊന്നും അല്ല. മറ്റ് ചിലതിനോടാണ് വെറുപ്പ് . മനസ്സിൻ്റെ സ്ലേട്ടിൽ നിന്നും മഷിത്തണ്ട് കൊണ്ട് മായ്ക്കാൻ ശ്രമിച്ചിട്ടും പൂർവ്വാധികം ശക്തിയോടെ തെളിഞ്ഞു വരുന്ന ഒരു കൂട്ടം വെറുപ്പിക്കുന്ന ഓർമ്മകൾ. അമ്മയെന്ന നിലയിൽ നീയൊരു സമ്പൂർണ്ണ പരാജയം ആണെന്ന് എന്നെ ഇടയ്ക്കിടക്ക് ഓർമിപ്പിക്കുന്ന ആ ദുഷിച്ച നാളുകൾക്ക് ശേഷം കടന്നു വന്ന രണ്ട് വേനൽക്കാലവും എന്നെ ചുട്ടു പൊള്ളിച്ചുകൊണ്ടേയിരുന്നു. നാളെ മറ്റൊന്നിന് ആരംഭവുമാണ്. ഇനിയുള്ള കാലം മുഴുവൻ അതേ നോവൂറിയ മനസ്സിൻ്റെ തനിയാവർത്തനം ആവുമോ? തടയാൻ തനിക്ക് ആവുമോ?

പാക്ക് ചെയ്യാനുള്ളവയുടെ കൂമ്പാരം കണ്ടപ്പോൾ ഒരു നെടുവീർപ്പോടെ വീണ്ടും അത് ചെയ്യാൻ ആരംഭിച്ചു. നാളെയാണ് യാത്ര. ഒരിക്കൽ തങ്ങളുടെ ജീവിതം മാറ്റി മറിച്ച അതേയിടത്തെയ്ക്ക്. കപടതയണിഞ്ഞ ചിരിയും നോവോളുപ്പിച്ച മനസ്സുമായി തടയാൻ കഴിയാത്ത ഒരു യാത്ര.

തടയാനുള്ള ശക്തി തനിക്ക് പണ്ടും ഉണ്ടായിരുന്നില്ലല്ലോ. അതുകൊണ്ടല്ലേ, പത്താം ക്ലാസ്സിൻ്റെ പരീക്ഷാക്ഷീണം തീർക്കാൻ അച്ഛൻ്റെ തറവാട്ടിലേക്ക് പോയാലോ എന്ന കുഞ്ഞോളുടെ ആഗ്രഹത്തിന് തടസം നിൽക്കാൻ കഴിയാതിരുന്നത്. പതിവ് പോലെ രണ്ട് ദിവസം കഴിഞ്ഞ് തിരിച്ച് പോരുമ്പോൾ, മോളെ ഉത്സവം കഴിഞ്ഞിട്ട് വിടാം എന്ന അമ്മയുടെ ആജ്ഞയോട് തടസ്സം പറയാൻ കഴിയാതിരുന്നത്. മോളെ ഒറ്റക്ക് നിർത്താൻ മടിയുണ്ടായിട്ടും മനസ്സില്ലാ മനസ്സോടെ തിരിച്ച് പോരേണ്ടി വന്നത്.

ഒട്ടേറെ കാലിയായി കിടക്കുന്ന റോഡിലൂടെ കാർ പായുമ്പോൾ അതിലേറെ വേഗതയിൽ മനസ്സ് പായുകയായിരുന്നു. ഉത്സവത്തിൻ്റെ ബഹളത്തിനിടെ എല്ലാവരുടെയും ശ്രദ്ധ മാറിയ സമയത്ത്, മുറച്ചെറുക്കൻ എന്ന അധികാരം വിനു കുഞ്ഞോളോട് കാണിച്ചപ്പോൾ ചോദ്യം ചെയ്യപ്പെട്ടത് കൗമാരത്തിലേക്ക് കാലെടുത്ത് വച്ച മോളുടെ സ്വഭാവശുദ്ധിയായിരുന്നു. “ഞാൻ തെറ്റൊന്നും ചെയ്തില്ലമ്മേ” എന്ന് പറഞ്ഞ് തൻ്റെ നെഞ്ചിലേക്ക് പതുങ്ങിയ കുഞ്ഞോളുടെ മുഖം ഇന്നുമോർമ്മയുണ്ട്. ആണൊരുത്തൻ്റെ കൂടെ പിടിക്കപ്പെട്ട പെൺകുട്ടിക്ക് ഔദാര്യം പോലെ വച്ച് നീട്ടപ്പെട്ട താലിഭാഗ്യം ആയിരുന്നു പിന്നീട് അങ്ങോട്ട് സംസാരവിഷയം. വാദിഭാഗത്തിന് അംഗബലം കുറവായത് കൊണ്ടോ പെണ്ണിൻ്റെ ശബ്ദം ഗൗനിക്കുന്നവർ ഒട്ടുമില്ലാതിരുന്നത് കൊണ്ടോ പെണ്ണിന് പ്രായപൂർത്തി ആയതിനു ശേഷം കല്യാണം എന്ന തീരുമാനത്തിൽ അന്നത്തെ സഭ പിരിഞ്ഞു. കള്ളും കഞ്ചാവും എന്ന് വേണ്ട സകല വൃത്തികേടുകളും കൈമുതൽ ആയുള്ള ചെക്കനെ ഞങ്ങൾക്ക് വേണ്ട എന്ന് പറഞ്ഞത് എൻ്റെ തൊണ്ടക്കുഴിയിൽ തടഞ്ഞു നിന്നു. കണ്ണേട്ടൻ ഉണ്ടായിരുന്നെങ്കിൽ ഇന്ന് മോൾക്ക് ഈ ഗതി വരില്ലായിരുന്നു.

ടാക്സിക്കാരന് കാശും കൊടുത്ത് ഗേറ്റ് കടന്നപ്പോഴേക്കും കണ്ടു മുറ്റം ചെത്തി വെടുപ്പാക്കുന്ന പണിക്കാരെ. ഒരാഴ്ച കഴിഞ്ഞാൽ നിശ്ചയം അല്ലേ… മോളുടെ മുഖത്തെ നിസ്സംഗഭാവം നെഞ്ചിനെ കീറി മുറിക്കാൻ തുടങ്ങി. ഒരിക്കൽ കിലുക്കാംപെട്ടിയായിരുന്ന ഒരു പെൺകുട്ടിയുടെ നേരിയ ഛായ പോലുമില്ല. ഏട്ടൻ്റെ സ്വത്തിൻ്റെ ഭാഗം കൂടി മകളിലൂടെ കൈക്കലാക്കാൻ പോകുന്ന സന്തോഷത്തോടെ നാത്തൂൻ ഓടി വന്ന് ആശ്ലേഷിച്ചു.

പ്രായത്തിൻ്റെ യാതൊരു അവശതകളും ഇല്ലാത്ത അമ്മയെക്കണ്ട് മുറിയിലേക്ക് നടന്നു.”മോൾ ആകെ കോലം കെട്ടല്ലോ സുമേ” എന്ന ഒറ്റ വാചകത്തിൽ ഞാൻ പുറകോട്ട് നടന്നു.

“അവളെ ഇനിയും കോലം കെടുത്താൻ വയ്യ അമ്മേ. എല്ലാം ഇവിടെ നിർത്താം. അന്ന് സംഭവിച്ചതിൽ കുഞ്ഞോൾ നിരപരാധി ആണെന്ന് ഇവിടെയുള്ള ഒട്ടുമിക്കവർക്കും അറിയാം. എന്നിട്ടും ചെയ്യാത്ത തെറ്റിൻ്റെ പേരിൽ അവൾക്ക് ശിക്ഷ വിധിച്ചു. കഴിഞ്ഞ രണ്ട് കൊല്ലമായി ആ ശിക്ഷ അവള് അനുഭവിക്കുന്നു. ഇനി ജീവിതകാലം മുഴുവൻ ഇതിലും വലിയ ശിക്ഷ അനുഭവിക്കേണ്ടി വരുമെന്ന് എൻ്റെ മനസ്സ് പറയുന്നു. ഈ ഒരു പ്രാവശ്യമെങ്കിലും ഞാൻ എൻ്റെ മനസ്സ് പറയുന്നത് കേൾക്കട്ടെ. എൻ്റെ മോൾക്ക് ഈ കല്യാണം വേണ്ട. ഒരു പൂമ്പാറ്റയെ പോലെ അവള് പറക്കട്ടെ, അവളുടെ ചിറക് കെട്ടിയിടുന്നില്ല ഞാൻ..”

എവിടെ നിന്നോ കിട്ടിയ ധൈര്യത്തോടെ ഞാൻ പറഞ്ഞു നിർത്തി. കുടുംബക്കാർ പലരും പല അഭിപ്രായങ്ങൾ പറയുന്നുണ്ടായിരുന്നു. കൂട്ടത്തിൽ നാത്തൂൻ്റെ ശബ്ദം ഉയർന്നു തുടങ്ങിയപ്പോൾ കുഞ്ഞോൾ പേടിച്ച് എൻ്റെ നെഞ്ചിലേക്ക് ചേർന്നു നിന്നു.

” അമ്മേ, ഞങ്ങൾ തിരിച്ച് പോവുകയാണ്. ഇനിയൊരു ചതിക്കുഴിയിൽ വീഴാൻ മോഹമില്ല. ഇനിയും ഈ വിഷയത്തിൽ സംസാരിക്കണം എന്നുണ്ടെങ്കിൽ, അവിടുത്തെ പോലീസ് സ്റ്റേഷനിൽ വന്നാൽ മതി. ആരുമില്ലാത്ത സമയത്ത് ഒരു പെൺകുട്ടിയെ കയറിപ്പിടിക്കാൻ ശ്രമിച്ചവന് അവർ നല്ല സ്വീകരണം തന്നോളും”

അമ്മയുടെ മൗനാനുവാദത്തോടെ പുറത്തേക്ക് നടക്കുമ്പോൾ, ഒരു കുളിർക്കാറ്റ് ഞങ്ങളെ തഴുകി കടന്നു പോയി. കണ്ണേട്ടൻ്റെ ആത്മാവ് തന്ന ധൈര്യം ആണ് അതെന്ന് എനിക്കുറപ്പുണ്ട്. വേനലിൽ പെയ്ത മഴയിൽ കുളിർത്ത ചെറു മുകുളങ്ങൾ പോലെ കുഞ്ഞോളുടെ മുഖത്തും ഒരു ചെറു പുഞ്ചിരി വിടർന്നു.. അതെന്നും അങ്ങനെ തന്നെ നിൽക്കട്ടെ. വേനൽക്കാലത്തോടുള്ള ഇഷ്ടം എന്നിൽ തിരിച്ച് വരട്ടെ.

cover image copy right: https://images.app.goo.gl/CEfxZLosKrkzy9CZ7

Post Views: 33
2
Nija Gopalakrishnan

ആരോ ..എന്തിനോ ...എവിടെയോ ..

2 Comments

  1. Sunandha Mahesh on April 3, 2024 1:59 PM

    വ്യസ്തമായ ഒരു എഴുത്ത്.. ഇഷ്ടമായി

    Reply
    • Nija Gopalakrishnan on April 12, 2024 4:06 PM

      സ്നേഹം ട്ടോ

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.