Author: Nija Gopalakrishnan

ആരോ ..എന്തിനോ ...എവിടെയോ ..

നൊമ്പരങ്ങൾക്ക് ഓരോ പ്രായത്തിലും ഓരോ കനമായിരുന്നു, ബാല്യത്തിൽ അതിൻ്റെ ഭാരം നിമിഷങ്ങളായിരുന്നു , കൗമാരത്തിൽ ദിവസങ്ങളും, യൗവനത്തിൽ ആഴ്ചകളും , മധ്യവയസ്സിലെത്തുമ്പോഴേക്കും, അവയ്ക്ക് ഭാരം തീരെ ഇല്ലാതായതുപോലെ… അതോ,അവ ശീലമായതോ?

Read More

“അമ്മായീ”എന്ന് പറഞ്ഞോടി വന്ന് ഇറുകെ പുണർന്നവൾക്ക് ഇന്നും മൂന്നു വയസ്സാണെന്ന് തോന്നി ജാനകിക്ക് . “എന്റെ കുട്ടി ഒത്തിരി വലുതായി. അമ്മായിയോട് രഹസ്യങ്ങൾ സൂക്ഷിക്കാൻ തക്കം” ആദ്യം വിടർന്നു വന്ന മിഴികൾ കലങ്ങുന്നത് തെല്ലൊരു വ്യസനത്തോടെ കണ്ടു നിന്നു ജാനകി. നെഞ്ചൊന്നു പിടഞ്ഞു. തന്റെ തീരുമാനം ശരിയാണെന്ന് ഉറപ്പിക്കാൻ അവൾക്ക് ആ നിമിഷം മതിയായിരുന്നു. “അമ്മായിക്കിഷ്ടമല്ല അജുവിന്റെ പെണ്ണായി, അമ്മായിയുടെ സ്വന്തമായി ഞാനങ്ങോട്ട് വരുന്നത്?” “നീയിപ്പോഴേ എനിക്ക് സ്വന്തമാണല്ലോ മോളെ, അതിന് ഇങ്ങനെയൊരു പ്രണയക്കുരുക്കിൽപ്പെടണമായിരുന്നോ? എന്റെ മകൻ ആണെങ്കിലും, നിനക്കവൻ ശരിയാവില്ല മോളെ. അച്ഛൻ തൂങ്ങി മരിച്ചതിനു ശേഷം അവന് മൂക്കിൻത്തുമ്പിലാണ് ദേഷ്യം. എപ്പോൾ, എന്ത് പറയുമെന്നോ, ചെയ്യുമെന്നോ പറയാൻ പറ്റില്ല. വേണ്ട മോളെ, നീ സങ്കടപ്പെടുന്നത് അമ്മായിക്ക് കാണാൻ വയ്യ!” “പണ്ടൊരിക്കൽ ദേഷ്യം വന്നപ്പോൾ അവൻ ഏതോ പട്ടിയേയോ പൂച്ചയേയോ കുരുക്കിട്ട് കൊന്നതാണോ അമ്മായിയുടെ മനസ്സിൽ? അതോ, ഈ കുരുക്കിടുന്ന സ്വഭാവം അവന്റെ ജീനിൽ തന്നെ ഉണ്ടെന്നതോ?” അമ്മായിയുടെ നിറഞ്ഞ…

Read More

ചുംബനം ആരംഭിക്കുന്നത് ഹൃദയത്തിൽ ആണത്രേ. ആ വളക്കൂറുള്ള മണ്ണിൽ അത് പടർന്ന് പന്തലിച്ച് ഒരു പൂമരമാകുന്നു. സ്നേഹമഴയിൽ അതിൽ പൂക്കൾ വിടരുന്നു.. സൗരഭ്യം പരത്തുന്നു

Read More

സ്നേഹത്തിൻ്റെ, വിശ്വാസത്തിൻ്റെ, പ്രണയത്തിൻ്റെ, പിണക്കത്തിൻ്റെ, അങ്ങനെ കാക്കത്തൊള്ളായിരം കഥകൾ പറയാനുണ്ടാകും ഓരോ ആലിംഗനങ്ങൾക്കും..

Read More

“ഈയിടെയായി അവൾ എല്ലാം മറന്നു തുടങ്ങി.. പിരിഞ്ഞാലും സുഹൃത്തുക്കൾ ആയിരിക്കുമെന്ന്  പറഞ്ഞതും വാക്ക് മേടിച്ചതും അവളാണ്. എന്നിട്ടും എൻ്റെ ഇത്രയും പ്രധാനപ്പെട്ട ദിവസത്തിൽ പങ്കെടുക്കാൻ അവളില്ല. ” ഒരിക്കൽ പറഞ്ഞത് തന്നെ പിന്നെയും പറയുന്നവനെ വസു നെറ്റി ചുളിച്ചു നോക്കി. “വാക്കുകൾ എല്ലാം പാലിക്കപ്പെടാൻ ഉള്ളതായിരുന്നെങ്കിൽ, നിങ്ങൾ പിരിയുകെയേ ഇല്ലായില്ലായിരുന്നുവല്ലോ വിശ്വാ.. അത് ആദ്യം തെളിയിച്ചത് നീ തന്നെയല്ലേ ? ദാനം കിട്ടിയ വാക്കുകളിൽ ശാഠ്യം പിടിക്കുന്നത് എന്തിനാണ്?”

Read More

“കുഞ്ഞൂസ് എന്തിനാ കരയണേ?” “ആവോ, അവന് കരയാൻ എന്തെങ്കിലും കാരണം വേണോ? അവൻ്റെ എന്തെങ്കിലും ആരെങ്കിലും എടുത്തിട്ടുണ്ടാകും ചിലപ്പോ! ഇരുന്നു കണ്ണുരുട്ടാതെ വേഗം കഴിക്കാൻ നോക്ക്. ഞാൻ വാ കഴുകിച്ചു തരാം. ഇല്ലേൽ, ഒറ്റ നോട്ടത്തിൽ മനസിലാകും കിണ്ണം കട്ട് ഇരിക്കാണെന്ന് !” “കിണ്ണം കട്ട ലുക്ക് എനിക്കല്ല, നിങ്ങൾക്കാ, ഒരു പീക്കിരിയുടെ കിണ്ണം കട്ട ലുക്ക്!!” പറഞ്ഞിട്ട് ചിരിക്കുന്നവളുടെ ചിരിയുടെ നിറവിലേക്ക് നോക്കിയിരിക്കുന്തോറും അവ തൻ്റെ ചൊടിയിലേക്കും മിണ്ടാതെ ചേക്കേറുന്നത് അയാൾ അറിയുന്നുണ്ടോ?

Read More

“ബൗ ബൌ. ” “ഇൗ നായയെന്താ വല്ലാതെ കുരയ്ക്കുന്നെ അമ്മേ?” “മഴ വരാൻ പോണുണ്ടാവും. നീ ആ തുണിയൊക്കെ ഇങ്ങേടുത്തോ. ” “ശരി” തുണി എടുത്ത് കഴിഞ്ഞതും മഴ പെയ്തിറങ്ങി.. “ഓ, ഇവൻ ആള് കൊള്ളമല്ലോ. ഇതിനെ എവിടുന്ന് വാങ്ങിയതാ?” അവിടുത്തെ കൊച്ചമ്മ താൻ അവിടെ വന്നു പെട്ട കഥ പറയുന്നത് കേട്ട് ജാക്കി അവിടെ ഇരുന്നു. ഒരു കള്ളന്റെ നായ, ആ കള്ളൻ കക്കാൻ കയറിയ വീട്ടിലെ കാവൽ നായ ആയ കഥ. ആ ഓർമ്മപ്പെടുത്തൽ അവനും സങ്കടമായിരുന്നു. സങ്കടപ്പെടുത്തുന്ന ഓർമ്മകൾക്കാണല്ലോ കനം കൂടുതൽ. അതുകൊണ്ടാവും, അകറ്റി നിർത്താൻ ശ്രമിക്കും തോറും അവ പരമാവധി ശക്തിയോടെ തിരിച്ചു വരുന്നത്. ആ രാത്രി അവനിന്നും ഓർമ്മയുണ്ട്. കള്ളിന്റെ പുറത്ത് അവന്റെ യജമാനൻ കക്കാൻ ഇറങ്ങിയ ആ രാത്രി. വേണ്ടെന്ന് അവൻ അവന്റെ ഭാഷയിൽ പറഞ്ഞതാണ്. അയാൾക്ക് മനസ്സിലാവാഞ്ഞിട്ടല്ല. കുഞ്ഞ് ആവുന്ന മുതൽ…

Read More

“കാത്തിരുന്നു മുഷിഞ്ഞോ?” ശബ്ദം കേട്ടിടത്തേക്ക് നോക്കുമ്പോൾ അവളുടെ മിഴികൾ വിടർന്നു. വന്നയാൾക്ക് ഇരിക്കാനായി അവള് കുറച്ച് ഒതുങ്ങിയിരുന്നു. “ഏയ്, എനിക്കറിയാമായിരുന്നു നീ വരുമെന്ന്. നാളെയല്ലേ നിൻ്റെ പിറന്നാൾ.. തലേ ദിവസം തന്നെ സമ്മാനം പറഞ്ഞുറപ്പിക്കുന്നത് പതിവല്ലേ.. എന്ത് പറ്റി വയ്കാൻ? ” ആണ്ടിൽ ഒരു വട്ടം മാത്രം കിട്ടുന്ന കൂടിക്കാഴ്ച വൈകിയതിലെ സങ്കടം മറച്ച് വച്ച് അവള് ചോദിച്ചു. “ഞാൻ ആ മാലാഖ കുട്ടികളുടെ കൂടെ കളിക്കായിരുന്നു. നോക്ക് എനിക്കും അവരുടെ പോലത്തെ ഉടുപ്പ് കിട്ടി. കുറച്ച് നാളുകൾ കൂടി കഴിഞ്ഞാൽ എനിക്കും ചിറക് ഒക്കെ വരുമെന്നാണല്ലോ എയ്ഞ്ചല്ലമ്മ പറഞ്ഞത്..” അവള് തൻ്റെ കുഞ്ഞിനെ ഉറ്റു നോക്കിയിരുന്നു.സംസാരിക്കുമ്പോൾ അവളുടെ കണ്ണുകൾ കുറെ വട്ടം ചിമ്മിത്തുറക്കും. നാല് കൊല്ലം കഴിഞ്ഞിട്ടും അതിനൊരു മാറ്റവും ഇല്ല. “മമ്മ, നമുക്കൊരു യാത്ര പോയാലോ..” “എങ്ങനെ” ” ദാ, മമ്മ ഇരിക്കുന്ന വഞ്ചിയിൽ പോകാം.. ആ പങ്കായം എടുത്ത് തുഴഞ്ഞാട്ടെ..” ” കെട്ടിയിരിക്കുന്ന വഞ്ചിയിൽ എങ്ങോട്ടും പോവാൻ…

Read More

ഒരു ബന്ധം നശിക്കുന്നത് എപ്പോഴാണ് ? സ്നേഹം അവസാനിക്കുമ്പോൾ ? പരസ്പരബഹുമാനം ഇല്ലാതെയാവുമ്പോൾ ? അല്ല… വിശ്വാസം നഷ്ടപ്പെടുമ്പോൾ .. അതിന്മേൽ ചോദ്യങ്ങൾ ഉയരുമ്പോൾ .. ഉയിര് കൊടുത്ത്‌ കെട്ടിപ്പൊക്കിയെ സ്നേഹവും ആ സ്നേഹത്തിന്റെ വളക്കൂറിൽ വളർന്ന ബഹുമാനവും പതിയെ ആ ചോദ്യങ്ങളുടെ പുഴുക്കുത്തിൽ വീണു പിടയുന്നു.. ഒരു കീടനാശിനിക്കും നികത്താനാകാത്ത ദ്വാരങ്ങളിൽ കൂടി ആ ബന്ധത്തിന്റെ മനോഹാരിത വീണുടയുന്നു. പതിയെ അവിടം ഒരു മരുഭൂമിയാകുന്നു.

Read More

കാറ്റിനേക്കാൾ വേഗത്തിൽ കാലുകൾ പാഞ്ഞു കൊണ്ടിരുന്നു. എട്ട് മിനിറ്റ് ആയാസപ്പെട്ട് നടക്കാനുള്ള ദൂരം വെറും മൂന്നു മിനിറ്റിൽ കവർ ചെയ്യാനുള്ള മനസ്സിൻ്റെ ആഗ്രഹത്തിന് കാലുകളും കൂട്ട് നിന്നപ്പോൾ പുതിയൊരു PT ഉഷ ജന്മം കൊണ്ടു എന്ന് ഞാൻ പറഞ്ഞാൽ ആരും എതിർക്കാൻ വരണ്ട. എൻ്റെ ഗ്രാമത്തിലെ PT ഉഷ ഞാൻ തന്നെയായിരുന്നു. രാവിലെ ബസ് കിട്ടാൻ ഉള്ള ഓട്ടം ആയിരുന്നു മുഖ്യമത്സര ഇനം. അങ്ങനെ ഒരിക്കൽ ബോണസ് കിട്ടിയ ഒരു മിനിറ്റ് സമയത്തിൻ്റെ ആനുകൂല്യം മുതലാക്കി, ഓട്ടം മാരത്തോൺ നടത്തത്തിലേക്ക് ചുവട് മാറ്റിയപ്പോൾ ആണ് ഞാൻ എൻ്റെ കാലുകളിലേക്ക് നോക്കിയത്. അകം പുറം മറിച്ചിട്ട ചുരിദാർ പാൻ്റ് എന്നെ നോക്കി പല്ലിളിച്ചു. തിരിച്ച് വീട്ടിൽ പോയി മാറ്റാൻ നേരമില്ല. ഇങ്ങനെ തന്നെ പോയാൽ, ബസിൻ്റെ തിരക്കിൽ ആരും കണ്ടില്ലെങ്കിലും, ബസ്സ് ഇറങ്ങി സ്കൂളിലേക്ക് നടക്കുമ്പോൾ ആരെങ്കിലും കാണും. ഒരാൾ എങ്കിലും കണ്ട്, എന്ത് പറ്റി എന്ന് വിളിച്ചു ചോദിച്ചാൽ ഇക്കാര്യം വൈറൽ…

Read More