Author: Nija Gopalakrishnan

ആരോ ..എന്തിനോ ...എവിടെയോ ..

മനസ്സിലൊരു രാജ്യം സൃഷ്ടിക്കാനും, അതിലെ രാജ്ഞിയാവാനും, ഇഷ്ടമുള്ളതൊക്കെ ചെയ്യാനും, അതിർവരമ്പുകൾ ഭേദിക്കാനും, ഏറ്റവും എളുപ്പവഴി മനോരാജ്യം കാണുക എന്നല്ലാതെ വേറെന്തുണ്ട്? ~ നിജ ഗോപാലകൃഷ്ണൻ

Read More

ആഴവും പരപ്പുമല്ല, ഗുണമാണ് പ്രധാനം! അല്ലെങ്കിൽ, അത് സർവ്വത്ര പരന്നു കിടന്നിട്ടും ദാഹശമനത്തിന് ഉപയോഗപ്പെടാത്ത സാഗരം പോലെ ആയിപ്പോവും.

Read More

ഇതെന്റെ കഥയാണ്. കുട്ടൻ എന്ന് അമ്മയും മനു എന്ന് കൂട്ടുകാരും വിളിക്കുന്ന മനീഷ് എന്ന എന്റെ കഥ. കഥാനായകൻ ആയ ഞാൻ ഒരു ചെറിയ I.T. കമ്പനിയിലെ ചെറിയൊരു പ്രോഗ്രാമർ ആണ്. കമ്പനിയെ പോലെ തന്നെ എംപ്ലോയീസിന്റെയും എണ്ണവും കുറവാണ്. അത് കൊണ്ട് തന്നെ പ്രൊജക്റ്റ് സമയത്ത് നല്ല ടൈറ്റ് ആണ്; പ്രത്യേകിച്ച് റിലീസ് സമയങ്ങളിൽ. അങ്ങനെ ഒരു ദിവസം Q.A. ടീം അറിഞ്ഞു തന്ന ബഗ്ഗ് ലിസ്റ്റ് കണ്ട് അന്തം വിട്ടു കണ്ണും തള്ളിയിരിക്കുമ്പോൾ ആണ് അമ്മയുടെ വിളി. അമ്മ എന്തൊക്കെയോ പറഞ്ഞു, ഞാൻ എന്തൊക്കെയോ കേട്ടു, എന്തിനൊക്കെയോ മൂളി. ഈ പ്രൊജക്റ്റ് റിലീസിന്റെ വിജയത്തിൽ ആണ് എന്റെ അപ്പ്രൈസൽ ഗ്രേഡ് ഇരിക്കുന്നത് എന്നത് കൊണ്ട് അമ്മയെ തിരിച്ച് വിളിക്കാനോ കാര്യം അന്വേഷിക്കാനോ ഞാൻ മിനക്കെട്ടില്ല. അല്ല, അതിനൊട്ട് സമയവും ഉണ്ടായിരുന്നുമില്ല. ഓരോ നിമിഷവും വിലപ്പെട്ടതാണല്ലോ? വീട്ടിൽ ചെന്ന് കയറുന്നതിനോ, വീട്ടിൽ നിന്നിറങ്ങുന്നതിനോ ഒരു ക്രമവും ഇല്ലാത്ത ഒരാഴ്ച. ശരിക്കും…

Read More

എന്റെ മാത്രം മുല്ലയ്ക്ക്, ഈ കത്ത് നീ പ്രതീക്ഷിക്കുന്നുണ്ടാവില്ല എന്നെനിക്ക് അറിയാം. നീ ആഗ്രഹിച്ചപ്പോൾ ഒന്നും ഞാൻ മനസ്സ് തുറന്നിട്ടില്ലല്ലോ. ഇപ്പോൾ, നീ എന്റെ അടുത്ത് നിന്ന് മറഞ്ഞപ്പോളാണ് നീയെനിക്ക് എത്ര മാത്രം പ്രിയപ്പെട്ടവൾ ആയിരുന്നു എന്ന് മനസ്സിലായത്. ആ തിരിച്ചറിവ് മധുരമേറും ഒരു അനുഭൂതി ആയിരുന്നെങ്കിലും, നീ എന്നടുത്ത് ഇല്ലാത്തത് എന്നിൽ കയ്‌പ്പിൻ നോവ് നിറയ്ക്കുന്നു. നിനക്ക് ഓർമ്മയുണ്ടോ നാം ആദ്യമായി കണ്ട ദിവസം. നീ നന്നേ തളിരായിരുന്നു.നിന്നെ ഇവിടെ കൊണ്ട് വിട്ടത് ആരെന്ന് എനിക്ക് അറിയില്ല. എങ്കിലും, കണ്ട മാത്രയിൽ നീ എന്നിൽ ഒരു കുളിര് നിറച്ചിരുന്നു. ഇളം കാറ്റിൽ നീ മെല്ലെ ആടുമ്പോൾ നിന്റെ തളിരിലകൾ ഒരു മൃദു നിസ്വനം പുറപ്പെടുവിച്ചിരുന്നു. അതെനിക്ക് എത്രമാത്രം പ്രിയമായിരുന്നെന്നോ. അതേ കാറ്റാടി തന്നെയല്ലേ ഒരിക്കൽ നിന്നെ എന്റെ മേലേക്ക് ചായ്ച്ചതും. അന്ന് നീ ഒരുപാട് പേടിച്ചു പോയി അല്ലേ. എനിക്കറിയാം. നീ അത്രമേൽ എന്നെ അള്ളിപ്പിടിച്ചിരുന്നു. എന്റെ ശിഖരങ്ങൾ കൊണ്ട്…

Read More

ആകാശത്തേക്ക് നോക്കി ഇങ്ങനെ നക്ഷത്രങ്ങളെ എണ്ണി കിടക്കാൻ എനിക്കിഷ്ടമാണ്. തുറന്നു വച്ച കണ്ണുകളെ അടച്ച് പൂട്ടിക്കാൻ ശ്രമിക്കുന്നുണ്ട് കടൽക്കാറ്റ്. എന്തോ വൈരാഗ്യം തീർക്കാൻ എന്ന പോലെ. അടഞ്ഞു തുറക്കുന്ന മിഴികൾക്കിടയിൽ ഞാൻ കണ്ടു, പെട്ടെന്നെങ്കിലും വ്യക്തമായി ആ കണ്ണുകൾ. നിറയെ പീലിയുള്ളള നീണ്ടു വിടർന്ന ആ കണ്ണുകൾ. പിന്നെ,കുറച്ച് നേരം കണ്ണുകൾ ഇറുക്കി അടച്ചു കിടന്നു. ഇല്ലാ, ഇനി സ്വൈര്യം കിട്ടില്ല. ഇതിപ്പോൾ പതിവാണ്, ക്ഷണിക്കപ്പെടാത്ത അതിഥിയെ പ്പോലെ എന്നാല് അധികാരപ്പൂർവ്വം തന്നെ നോക്കുന്ന കണ്ണുകൾ.ചിലപ്പോൾ ആൾക്കൂട്ടത്തിൽ, മറ്റ് ചിലപ്പോൾ ആകാശത്തിൽ. എല്ലായ്പ്പോഴും ഒരേ ഭാവം – ദേഷ്യം. അതേ, ദേഷ്യത്താൽ തുറിപ്പിച്ച് പിടിച്ച കണ്ണുകൾ. ഇനിയും ഇൗ ഭാരം താങ്ങാൻ വയ്യ. ആരോടെങ്കിലും ഹൃദയം തുറന്നില്ലെങ്കിൽ എനിക്ക് ഭ്രാന്ത് പിടിക്കും. എനിക്കും ആ കണ്ണുകളുടെ ഉടമയ്ക്കും മാത്രം അറിയാവുന്ന ആ രഹസ്യം. എന്റെ കാലുകൾ ബീച്ചിനടുത്തെ പള്ളിമേട ലക്ഷ്യമാക്കി പാഞ്ഞു. മണി അടിക്കുമ്പോൾ പോളച്ചൻ ഉറങ്ങിയിട്ടുണ്ടാവല്ലേ എന്നായിരുന്നു പ്രാർത്ഥന. “അച്ചാ…

Read More

മമ്മയുടെ കയ്യിലെ ചായയിലേക്കും പുറത്തെ ഇരുട്ടിലേക്കും അവൻ മാറി മാറി നോക്കി. “മമ്മയാണ് പപ്പയെ ഇങ്ങനെ ചീത്തയാക്കുന്നത്.” ദേഷ്യം തന്നെ കൂടുതൽ കീഴ്പ്പെടുത്തുന്നതിന് മുൻപ് അവൻ പറഞ്ഞു. “പപ്പയ്ക്കൊരു ചായ വേണമെന്ന് പറഞ്ഞു, ഞാൻ കൊടുത്തു. അതിനിപ്പോ എന്താ??” പ്രതീക്ഷിച്ച പോലെ മമ്മയുടെ മറുപടി എത്തി. “ഓ, പിന്നെ രാത്രി ഒമ്പത് മണിക്ക് അല്ലേ ചായ? മമ്മയാണ് പപ്പയ്ക്കു വളം വച്ച് കൊടുക്കുന്നത് .” ഒരേ വയറ്റിൽ കിടന്നതിൻ്റെ കടപ്പാട് തീർത്ത് അനിയത്തിയും അവനെ സപ്പോർട്ട് ചെയ്തു. “എന്ത് പറഞ്ഞാലും ഈ ചായ ചോദിക്കലും വാങ്ങലും മാറാൻ പോകുന്നില്ല. പപ്പയുടെ കുടിയും വലിയും വരെ റേഷൻ ആണ്. എന്നാലോ, ചായയ്ക്ക് മാത്രം ഒരു നിയന്ത്രണം ഇല്ല. ഇതിൻ്റെ ഗുട്ടൻസ് എനിക്ക് മനസ്സിലാവണില്ല മമ്മ ” കുറെ നാളായി മനസ്സിലുള്ള സംശയം പുറത്തു വിട്ടു അവൻ. “എനിക്ക് തോന്നുന്നത് ഇവർ തമ്മിൽ അലിഖിതമായ എന്തോ എഗ്രിമെൻ്റ് ഉണ്ടെന്നാ ഏട്ടാ, അല്ലെങ്കിൽ മമ്മ ഈ…

Read More

അവളുടെ അപ്പൻ ഒരു ഉദ്യാനപാലകൻ ആയിരുന്നു. അവളുടെ അമ്മ സ്വന്തം മക്കളെ പോലെ നോക്കിയത് കൊണ്ടാകാം, അമ്മയുടെ മരണശേഷം അപ്പൻ അത് ഏറ്റെടുത്തത്. അവയെ പരിപാലിക്കുമ്പോൾ, അമ്മ അടുതുള്ളത് പോലെ തോന്നുന്നു എന്ന് അപ്പൻ പറയാറുണ്ടത്രെ. എന്തായാലും ഉള്ളത് പറയാലോ, ഈ പറയുന്ന സെൻ്റിമെൻ്റ്സ് ഒന്നും അവൾക്കില്ല. മാത്രവുമല്ല, മുല്ലപ്പൂ പോലും പൊട്ടിക്കാൻ സമ്മതിക്കാത്തതിൽ നല്ല വിഷമവുമുണ്ട്. ഞാനൊക്കെ മുടി മെടഞ്ഞിട്ട് പൂ ചൂടി വരുമ്പോൾ അവൾ കൊതിയോടെ നോക്കി നിൽക്കും. അപ്പൻ കാണാതെ പറിക്കാനുള്ള ശ്രമങ്ങൾ ഒക്കെ വിഫലമായതോടെ ഞങ്ങൾ അത് വിട്ടു. കൊല്ലങ്ങൾ വഴി മാറിയപ്പോൾ ഞങ്ങളുടെ താത്പര്യങ്ങളും മാറി. പക്ഷേ, അവളുടെ അപ്പൻ്റെ പൂന്തോട്ടത്തിൽ മാത്രം എന്നും പൂ വിരിഞ്ഞു. കഴിഞ്ഞ ദിവസം അതിലേ വരുമ്പോൾ കണ്ടു, ഒരാൾ മുല്ലപ്പടർപ്പിൽ നിന്ന് ആയാസത്തോടെ മൊട്ടുകൾ പറച്ച് താഴേക്ക് ഇടുന്നത്. ഒരു കുഞ്ഞിമോൾ അത് പെറുക്കി ചെറിയൊരു കുട്ടയിൽ ഇടുന്നത്. അല്ലെങ്കിലും, കൊച്ചു മക്കളുടെ മുന്നിൽ മുട്ടു മടക്കുന്നതാണല്ലോ…

Read More