Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Wednesday, May 13
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » മുല്ലവള്ളിയും തേന്മാവും
കഥ പ്രണയം

മുല്ലവള്ളിയും തേന്മാവും

By Nija GopalakrishnanJune 1, 2024Updated:June 7, 20242 Comments3 Mins Read75 Views
Bookmark Now
Please login to bookmark Close

No account yet? Register

എന്റെ മാത്രം മുല്ലയ്ക്ക്,

ഈ കത്ത് നീ പ്രതീക്ഷിക്കുന്നുണ്ടാവില്ല എന്നെനിക്ക് അറിയാം. നീ ആഗ്രഹിച്ചപ്പോൾ ഒന്നും ഞാൻ മനസ്സ് തുറന്നിട്ടില്ലല്ലോ. ഇപ്പോൾ, നീ എന്റെ അടുത്ത് നിന്ന് മറഞ്ഞപ്പോളാണ് നീയെനിക്ക് എത്ര മാത്രം പ്രിയപ്പെട്ടവൾ ആയിരുന്നു എന്ന് മനസ്സിലായത്. ആ തിരിച്ചറിവ് മധുരമേറും ഒരു അനുഭൂതി ആയിരുന്നെങ്കിലും, നീ എന്നടുത്ത് ഇല്ലാത്തത് എന്നിൽ കയ്‌പ്പിൻ നോവ് നിറയ്ക്കുന്നു.

നിനക്ക് ഓർമ്മയുണ്ടോ നാം ആദ്യമായി കണ്ട ദിവസം. നീ നന്നേ തളിരായിരുന്നു.നിന്നെ ഇവിടെ കൊണ്ട് വിട്ടത് ആരെന്ന് എനിക്ക് അറിയില്ല. എങ്കിലും, കണ്ട മാത്രയിൽ നീ എന്നിൽ ഒരു കുളിര് നിറച്ചിരുന്നു. ഇളം കാറ്റിൽ നീ മെല്ലെ ആടുമ്പോൾ നിന്റെ തളിരിലകൾ ഒരു മൃദു നിസ്വനം പുറപ്പെടുവിച്ചിരുന്നു. അതെനിക്ക് എത്രമാത്രം പ്രിയമായിരുന്നെന്നോ.

അതേ കാറ്റാടി തന്നെയല്ലേ ഒരിക്കൽ നിന്നെ എന്റെ മേലേക്ക് ചായ്ച്ചതും. അന്ന് നീ ഒരുപാട് പേടിച്ചു പോയി അല്ലേ. എനിക്കറിയാം. നീ അത്രമേൽ എന്നെ അള്ളിപ്പിടിച്ചിരുന്നു. എന്റെ ശിഖരങ്ങൾ കൊണ്ട് നിന്നെ ഒന്ന് ചേർത്ത് പിടിക്കാൻ ഞാൻ ആശിച്ചിരുന്നു. പക്ഷേ,ചെയ്തില്ല. വലിയ മരം അല്ലേ, അതിന്റെ അഹംഭാവവും കുറച്ചുണ്ടായിരുന്നു. നിന്റെ അടുത്തേക്ക് ഒന്ന് ചാഞ്ഞാൽ എന്റെ എന്തൊക്കെയോ നഷ്ടപ്പെടും എന്ന് ഞാൻ പേടിച്ചിരുന്നു.

പക്ഷേ, എന്റെ ഉള്ളിന്റെ ഉള്ളിലുള്ള സ്നേഹം നീ തിരിച്ചറിഞ്ഞുവല്ലേ. അതുകൊണ്ടല്ലേ, നീ എന്റെയൊപ്പം ചേർന്ന് തന്നെ നിന്നത്. എന്നേക്കാൾ സുഗന്ധവും ഭംഗിയും ഉള്ള മറ്റ് പലരും അടുത്തുണ്ടായിട്ടും നീ എന്നെ തിരഞ്ഞെടുത്തു. നിന്റെ പ്രണയം അത്രമേൽ പ്രകടമായിരുന്നു പെണ്ണേ. നിന്റെ വള്ളികളാൽ എന്നെ നീ പുൽകിക്കൊണ്ടെ ഇരുന്നു. നിന്റെ തളിരിലകളാൽ ഇക്കിളിയാക്കി. നിന്റെ ആദ്യത്തെ പൂവിനെ എന്റെ കൈകളിൽ വച്ചു തന്നു. ആ ദിവസം ഞാനിന്നും ഓർക്കുന്നു. ആ മനം മയക്കുന്ന സുഗന്ധത്തിൽ എന്റെ വലിയ ഇലകൾ പോലും കൂമ്പിപ്പോയി. തുറന്ന് പറയട്ടെ, അന്ന്, എന്റെ പ്രണയം വെളിപ്പെട്ടു പോകുമോ എന്ന് ഞാൻ ഭയപ്പെട്ടിരുന്നു.

നിനക്കോർമ്മയുണ്ടോ നമ്മൾ ഒരുമിച്ച് നനഞ്ഞ ആദ്യ മഴ. നീ വരുന്നതിന് മുൻപുള്ള എല്ലാ മഴകളും ഞാൻ തല കുനിച്ച് കൊണ്ടാണ് ഏറ്റു വാങ്ങിയിരുന്നത്. എന്റെ മേൽ പതിക്കുന്ന ഓരോ വെള്ളത്തിന്റെ കണികകളെയും ഞാൻ മുഖം വെട്ടിച്ച് നിലത്ത് വീഴ്ത്തുമായിരുന്നു. പക്ഷേ, നീ തലയുയർത്തി ഓരോ തുള്ളിയെയും ഏറ്റു വാങ്ങി. ഇലയുടെ തറ്റം കൂർപ്പിച്ച് അവയെ തന്നിൽ തന്നെ നിർത്താൻ നോക്കി.

നീ മഴ ആസ്വദിക്കുകയായിരുന്നു. താഴേക്ക് നോക്കി നിന്നെ എന്റെ കണ്ണും മുകളിലേക്ക് നോക്കിയ നിന്റെ കണ്ണും അന്ന് ആദ്യമായി ഉടക്കി. നിന്റെ കണ്ണിന്റെ തീക്ഷ്ണത താങ്ങാൻ എനിക്ക് കഴിഞ്ഞില്ല പെണ്ണേ. അത് കൊണ്ട് മാത്രമാണ് ഞാൻ മുകളിലേക്ക് മിഴികൾ ഉയർത്തിയത്. എന്റെ കണ്ണുകളിലേക്ക് ആ വെള്ളത്തുള്ളികളെ ഏറ്റു വാങ്ങിയത്. അപ്പോൾ മാത്രമാണ് മഴയെത്ര മനോഹരിയാണെന്ന് ഞാനറിഞ്ഞത്. നിങ്ങള് തമ്മിൽ കൂട്ടായതിൽ അതിശയമില്ല സഖീ.

ആ രാത്രി എനിക്ക് ഉറങ്ങാനേ കഴിഞ്ഞില്ല. ഇലകൾ കൂമ്പുമ്പോൾ ഒക്കെയും നിന്റെ സ്വരമായിരുന്നു കാതിൽ, നിന്റെ ചിരിയായിരുന്നു മനസ്സിൽ, നിന്റെ സുഗന്ധമായിരുന്നു എന്റെ നാസികയിൽ. നിന്നിൽ അലിഞ്ഞില്ലാതാവാൻ, നിന്നോട് എന്റെ പ്രണയം പറയാൻ ഞാൻ വെമ്പൽ കൊണ്ടു. ആ രാത്രി തന്നെ നിന്നെ വിളിച്ചുണർത്താൻ ഞാൻ തുടങ്ങിയതാണ്. പക്ഷേ, എന്റെ പ്രണയം പറയുമ്പോൾ നിന്റെ മിഴികളുടെ പിടപ്പ് എനിക്ക് നേരിട്ട് കാണാനായിരുന്നു പുലർച്ച വരെ കാത്തത്.

പക്ഷേ, വൈകിപ്പോയി അല്ലേ. പിറ്റേന്നത്തെ സൂര്യൻ നിനക്ക് മറ്റൊരു കൂട്ട് തരും എന്ന് ഞാൻ സ്വപ്നേനി കരുതിയില്ല. ഈ കാടും മേടും കടന്ന് മറ്റൊരിടത്തേക്ക് നിന്നെ കൊണ്ട് പോകാൻ തുനിഞ്ഞവർ പറഞ്ഞത് ഞാനും കേട്ടതാണ്. നിന്റെ നല്ലതിന്, നീ അർഹിച്ച പ്രശസ്തി കിട്ടാൻ ഈ പറിച്ച് നടൽ ഉപകരിക്കും എന്നാണവർ അറിയിച്ചത്. ഒരു വേള ഞാനും കരുതി, എന്റെ തണലിൽ നിന്ന് നിന്റെ കഴിവ് മങ്ങരുതെന്ന്. നിനക്ക് അവരെ എതിർക്കാനുള്ള ശക്തി ഇല്ലായിരുന്നല്ലോ. നീ അത്രമേൽ മൃദുലയായിരുന്നല്ലോ. അവർ നിന്നെ എന്നിൽ നിന്ന് പറിച്ച് മാറ്റുമ്പോൾ നീ എന്നെ അള്ളിപ്പിടിച്ചിരുന്നു. എന്നിൽ നിന്ന് അടർന്ന് മാറിയപ്പോൾ മാത്രമാണ്, നീ എന്നിൽ ഇത്രയും ഗാഡമായി ഇഴുകി ചേർന്നത് ഞാൻ തിരിച്ചറിയുന്നത് തന്നെ.

പക്ഷേ, എനിക്ക് വേണമെങ്കിൽ അവരെ തടയാൻ ശ്രമിക്കാമായിരുന്നു. നമ്മുടെ കൂട്ടരെയൊക്കെ ഒന്ന് വിളിച്ചാൽ മതിയായിരുന്നു. ചെയ്യാഞ്ഞത് നിനക്ക് നല്ലത് വരട്ടെ എന്ന് കരുതിയിട്ടാണ്. നീ എന്നെ തെറ്റിദ്ധരിക്കരുത്.

നീ ഇപ്പോൾ എവിടെയാണെന്നോ, എങ്ങനെയാണെന്നോ എനിക്ക് അറിയില്ല. എങ്കിലും, എന്റെ പ്രണയം തുറന്നു പറയാതിരുന്നത് തെറ്റ് തന്നെയാണെന്ന് എനിക്കിപ്പോൾ തോന്നുന്നു. അവസാന നിമിഷത്തിൽ എങ്കിലും എനിക്ക് മനസ്സ് തുറക്കാമായിരുന്നു. നമ്മെ ആദ്യം ചേർത്ത് വച്ച ഇളം കാറ്റ് ഇടക്ക് കൊണ്ട് തരുന്ന നിന്റെ സുഗന്ധം മാത്രമാണ് എനിക്കിപ്പോൾ ആശ്വാസം. ഇനിയൊരു ജന്മം ഉണ്ടെങ്കിൽ, നിന്നെ ഒരിക്കലും വിട്ട് കൊടുക്കില്ല ഞാൻ…അതിനായി കാത്തിരിക്കുന്നു.

എന്ന്,
നിന്റെ മാത്രം,
തേന്മാവ്.

 

coverpage copyright : https://kathirukaanakilikal.blogspot.com/

Post Views: 39
2
Nija Gopalakrishnan

ആരോ ..എന്തിനോ ...എവിടെയോ ..

2 Comments

  1. sabira latheefi on June 1, 2024 6:16 PM

    വെറൈറ്റി പ്രണയം

    Reply
    • Nija Gopalakrishnan on June 3, 2024 11:25 AM

      Thank you

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.