Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ജാനകി ഉണ്ടാക്കിയ കഥകൾ
കുട്ടികൾ ജീവിതം പുസ്‌തകം

ജാനകി ഉണ്ടാക്കിയ കഥകൾ

By VimithaApril 2, 20241 Comment2 Mins Read131 Views
Bookmark Now
Please login to bookmark Close

No account yet? Register

പണ്ട് യു പി ക്ലാസുകളിൽ പഠിക്കുമ്പോൾ എപ്പോഴോ അമ്മ വായിക്കാൻ കൊണ്ടുവെച്ച ഒരു പുസ്തകത്തിൽ നിന്നാണ് വായനശീലം അല്പം കൂടി താൽപര്യത്തോടെ തുടങ്ങുന്നത് എന്ന് വേണമെങ്കിൽ പറയാം. അമ്മ കാണാതെ ഒളിച്ചു വെച്ച് വായിച്ച മംഗളവും മനോരമയും ഇടക്കിടെ അടിയും വഴക്കും വാങ്ങിത്തന്നത് കാരണം മൃഗങ്ങളുടെ രാജ്യത്തെ കഥ പറഞ്ഞിരുന്ന ആ പുസ്തകവും ഒളിച്ചു വെച്ചാണ് വായിച്ചത്. വായന മുഴുവൻ ആകുന്നതിനു മുൻപേ അമ്മ പുസ്തകം തിരികെ കൊടുത്തു. വായന മുഴുമിപ്പിച്ചില്ല. അമ്മയോട് അത് പറയാൻ ഉള്ള ധൈര്യവും ഇല്ല. കാലം ഒരുപാട് കഴിഞ്ഞിട്ടും ഇന്നും അപൂർണമായി കിടക്കുന്ന വായന ആണ് അത്. പുസ്തകത്തിന്റെ പേര് പോലും ഓർമ ഇല്ല. പക്ഷെ വായിച്ചു തീരാത്ത ബാക്കിഭാഗം മനസ്സിൽ കുഞ്ഞു നോവായി കിടക്കുന്നു.

വീട്ടിൽ എന്നും വായിക്കാൻ വല്ലതുമൊക്കെ കാണും. മാസത്തിൽ ഒരിക്കൽ ഉള്ള അച്ഛന്റെ വരവിൽ കൂടെ കൂടുന്ന ബാലരമയും പൂമ്പാറ്റയും. പിന്നീട് അത് മാസത്തിൽ രണ്ട് വീതവും ആഴ്ചതോറും ഒക്കെയായി പ്രസിദ്ധീകരണം തുടങ്ങിയപ്പോൾ പത്രത്തോടൊപ്പം കഥാപുസ്തകങ്ങളും വീട്ടിലേക്ക് വന്നു തുടങ്ങി.

വീട്ടിലെ ഏറ്റവും വലിയ വായനക്കാർ അച്ഛനും അമ്മാമയും ആണ്. എല്ലാവരും വായിക്കും. ഞാനും വായിക്കും.

സ്‌കൂളിലേക്കുള്ള അസ്സൈൻമെന്റുകൾ അമ്മയുടെ സ്വൈര്യം കളഞ്ഞു തുടങ്ങിയപ്പോൾ ആണ് പിടിച്ച പിടിയാലേ അമ്മ എന്നേം കൊണ്ടു പയ്യന്നുര് പബ്ലിക് ലൈബ്രറിയിൽ പോയി മെമ്പർഷിപ്പ് എടുത്തു തരുന്നതും മേലിൽ എന്നെ തൊല്ല ആക്കല്ല എന്ന് അഭ്യർത്ഥിക്കുന്നതും.

ഒരിക്കൽ ക്ലാസ് ചർച്ചയിൽ ഉയർന്നു വന്നത് പ്രകാരം ആണ് ടോട്ടോചാൻ വായിക്കുന്നത്. വീട്ടിൽ എല്ലാവരും വായിച്ചു. അത് അങ്ങനെ ആണല്ലോ, ഞാൻ കൊണ്ടു വരുന്ന പുസ്തകങ്ങൾ വീട്ടിൽ എല്ലാരും വായിച്ചു കഴിഞ്ഞാലേ തിരികെ കൊടുക്കാൻ പാടുള്ളു. അതിനൊന്നും അധികസമയം എടുക്കില്ല എന്നതാണ് .

ഇന്ന് ലോകബാല പുസ്തകദിനം ആണല്ലോ. എങ്കിൽ കിട്ടികൾക്ക് വേണ്ടിയുള്ള ഒരു പുസ്തകത്തെ പറ്റി പറയാം.

ജാനകി ഉണ്ടാക്കിയ കഥകൾ

കഥാകൃത്തും തിരക്കഥാകൃത്തുമായ പി.വി ഷാജികുമാറിന്റെ ബാലസാഹിത്യ കൃതി. അദ്ദേഹത്തിന്റെ കുട്ടികൾക്ക് വേണ്ടിയുള്ള ആദ്യ പുസ്തകം.

കഥാകാരന്റെ ഏട്ടന്റെ മകൾ ആണ് ജാനകി. ജാനകി കണ്ടതും കേട്ടതും പറഞ്ഞതുമായ സംഭവങ്ങൾ ആണ് പുസ്തകം നിറയെ. കുട്ടികളെ മാത്രം അല്ല മുതിർന്നവരെയും ആകർഷിക്കും എന്നതിൽ ഉറപ്പ്.

ജാനകിയുടെ ലോകം മുതിർന്നവരിൽ നിന്നും വ്യത്യസ്തം ആണ്. വെള്ളയപ്പത്തിനെ അവൾക്ക് ഗർഭിണിയായ ദോശ ആയാണ് തോന്നുക. ജാനകിയുടെ നിഷ്കളങ്കത നിറഞ്ഞ ലോകം ആണ് പുസ്തകം നിറയെ.

കഥയിലെ ഓരോ സംഭവങ്ങൾ എടുത്തു നോക്കുമ്പോഴും നമുക്ക് നമ്മുടെ മക്കളോട് ബന്ധപ്പെടുത്താൻ കഴിയും.. ചിലപ്പോ നമ്മുടെ മക്കളുടെയും ജാനകിയുടെയും ലോകം ഒന്നായിരിക്കാം. അവിടെ കരുണ ആണ് ലോകം ഭരിക്കുന്നത്. ജാനകി ചിന്തിക്കുന്നിടത്താണ് അവളുടെ ലോകത്തിലെ നീതി.

എഴുത്തുകാരന്റെ മറ്റു സൃഷ്ടികൾ : ജനം, വെള്ളരിപ്പാടം, കിടപ്പറസമരം, ഉള്ളാൾ, ജി. എൽ. പി. ഉസ്കൂൾ കീക്കാങ്കോട്ട്, കഥ, സ്ഥലം, ഇതാ ഇന്ന് മുതൽ ഇത്താ ഇന്നലെ വരെ, കഥയും കഥാപാത്രങ്ങളും സങ്കല്പികമല്ല. കന്യക ടാകീസ്, ടേക്ക് ഓഫ്‌, ടീച്ചർ എന്നീ സിനിമകളുടെ തിരക്കഥയും പുത്തൻ പണം എന്ന സിനിമയുടെ സംഭാഷണവും നിർവഹിച്ചിട്ടുണ്ട്

റെസ്പോൺസ് ബുക്സ് ആണ് പ്രസാധകർ.

Post Views: 114
2
Vimitha

1 Comment

  1. Neethi Balagopal on May 16, 2024 4:28 PM

    ഒരു കുടയും കുഞ്ഞുപെങ്ങളും ആണ് എൻ്റെ മനസ്സിൽ എന്നും പച്ച പിടിച്ചുനിൽക്കുന്ന കഥ…എട്ടിലോ ഒൻപത്തിലോ മറ്റോ പഠിക്കുമ്പോഴാണ് ആയിരത്തൊന്നു രാവുകൾ വായിക്കുന്നത് .ഒരു vacation മൊത്തം എടുത്തു അത് തീർക്കാൻ. Fantacy അല്ലേ.. കുറച്ച് കൂടി കഴിഞ്ഞപ്പോ അതേ ബുക്ക് ഒരു മാസം കൊണ്ട് തീർത്തു ..ജാനകിയെ ഞാൻ വായിച്ചിട്ടില്ല

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.