Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ബുദ്ധി ≠ വിവേകം: ബ്ലാക്ക് മാജിക്കിന്റെ ഇരകൾ തുടരുമ്പോൾ…
ജീവിതം മാനസികാരോഗ്യം സാമൂഹ്യപ്രശ്നങ്ങൾ സിനിമ

ബുദ്ധി ≠ വിവേകം: ബ്ലാക്ക് മാജിക്കിന്റെ ഇരകൾ തുടരുമ്പോൾ…

By Pavithra UnniApril 4, 2024Updated:April 6, 20242 Comments2 Mins Read95 Views
Bookmark Now
Please login to bookmark Close

No account yet? Register

മാജിക് നമുക്കൊക്കെ ഇഷ്ടമാണ്. അതൊരു കൺകെട്ട് വിദ്യ ആണെന്നും അതൊരു പഠിച്ചെടുക്കുന്ന സ്കിൽ ആണെന്നും കൊച്ചുകുട്ടികൾക്ക് പോലും ഇപ്പോൾ അറിയാം. ബ്ലാക്ക് മാജിക്ക് എന്നാൽ അങ്ങനെ അല്ല. നല്ല ബുദ്ധിയുള്ള, പഠിപ്പുള്ള, വലിയ സ്ഥാനങ്ങൾ വഹിക്കുന്ന ആളുകൾ പോലും ഇതിൽ വീഴുന്ന കാഴ്ചയാണ് ഈ ആഴ്ച കേരളം കണ്ടത്. ബ്ലാക്ക് മാജിക്കിന്റെ സ്വാധീനത്തിൽ ആത്മഹത്യ വരെ ചെയ്യാൻ ഡോക്ടർമാരും അദ്ധ്യാപകരും തയാറായി എന്ന് കേട്ടപ്പോൾ! കോളേജ് പ്രൊഫെസർമാരായ ദമ്പതികൾ ഇതേ കാരണങ്ങൾക്കായി മക്കളെ കൊന്നിട്ടും അധികം കാലം ആയില്ലല്ലോ! നരബലി നടത്തിയ കവിയും ഇങ്ങ് കൊച്ചു കേരളത്തിൽ ഉണ്ട്. ആസ്ട്രൽ പ്രോജെക്ഷൻ എന്നൊക്കെ വലിയ പേരിട്ട വിളിച്ച മറ്റൊരു കേസും നമ്മൾ മറന്നിട്ടുണ്ടാകില്ല. എന്തുകൊണ്ടാണ് മനുഷ്യർ ഇത്തരം അന്ധമായ, ഒരു ലോജിക്കും ഇല്ലാത്ത കാര്യങ്ങളിൽ വിശ്വസിക്കുന്നത്? അറിയില്ല. എനിക്ക് ഇപ്പോൾ ആകെ ചെയ്യാവുന്നത് ചില സിനിമകൾ ഓർത്തെടുക്കാനാണ്. അത് വായിച്ചെങ്കിലും ഇതൊക്കെ ഇത്രയേ ഉള്ളൂ എന്ന് ആരെങ്കിലും മനസിലാക്കിയിരുന്നെങ്കിൽ അവർക്ക് കൊള്ളാം.

പേടിപ്പെടുത്താൻ ഏറ്റവും എളുപ്പം സൂപ്പർ നാച്ചുറൽ ആയ കാര്യങ്ങൾ സിനിമ ആക്കുന്നതാണെന്ന് മലയാളം സിനിമാക്കാരെ ആരും പഠിപ്പിക്കേണ്ടത് ഇല്ല. വയനാടൻ തമ്പാൻ, ശ്രീകൃഷ്ണപ്പരുന്ത്,ആകാശഗംഗയും ഒക്കെ കടന്ന് ഈയടുത്ത് ഹിറ്റ് ആയ രോമാഞ്ചവും ഭ്രമയുഗവുമൊക്കെ ഉദാഹരണങ്ങളാണ്. ചില ജനപ്രിയ ബ്ലാക്ക് മാജിക് തീം സിനിമകൾ ഇതാ:

*മണിച്ചിത്രത്താഴ്: ബ്ലാക്ക് മാജിക് വിശ്വസിക്കുന്നവരുടെ യഥാർത്ഥ പ്രശ്നം അവരുടെ മനസിന്റെ അസ്ഥിരതയാണെന്ന് മനസിലാക്കാൻ ഇതിലും മികച്ചൊരു മലയാളം സിനിമയില്ല. ഗംഗയിലെ നാഗവല്ലിയെ തളയ്ക്കാൻ കാട്ടുപറമ്പനെപ്പോലൊരു ഡൂക്കിലി മന്ത്രവാദിക്കോ ബ്രഹ്മദത്തനെ പോലെ ഹൈ പ്രൊഫൈൽ മന്ത്രവാദിക്കോ സാധിക്കില്ലെന്നും അതിന് സൈക്കോളജിയും ഡോ സണ്ണിയും തന്നെ വേണ്ടി വന്നു എന്ന് നമ്മൾ കണ്ടതാണ്. എന്നിട്ടും എന്തിനാണ് മനുഷ്യരെ, ഉള്ള ഈ ജന്മം പുതുക്കിപ്പണിയാൻ ഓരോ ദിവസവും അവസരങ്ങൾ ഉണ്ടായിട്ടും പുനർജ്ജന്മം മോഹിച്ചു ആത്മഹത്യ ഒക്കെ ചെയ്യുന്നത്! അല്പം വിവേകം ഉപയോഗിച്ചൂടെ ഹേ!

906298-ypoqvkpxzi-1545233919

*അനന്തഭദ്രം: മനോജ് കെ ജയന്റെ ദിഗംബരൻ മലയാളം സിനിമയിലെ എണ്ണം പറഞ്ഞ മന്ത്രവാദി കഥാപാത്രങ്ങളിൽ ഒന്നാണ്. സുനിൽ പരമേശ്വരന്റെ നോവലിന്റെ ചലച്ചിത്രാവിഷ്കാരം ആണിത്. സിനിമ കണ്ടു പേടിച്ചവർ ആകും നമ്മളൊക്കെ. അത് കഴിഞ്ഞാൽ ഇതൊക്കെ അഭിനയം അല്ലെ എന്ന് പറയുന്ന നമ്മൾ തന്നെ യഥാർത്ഥ ജീവിതത്തിലെ ഇത്തരം അഭിനേതാക്കളെ തിരിച്ചറിയുന്നില്ല. ബുദ്ധി മാത്രം ഉണ്ടായിട്ട് കാര്യമില്ല, അത് പ്രയോഗിക്കാനും തിരിച്ചറിവുകൾക്കും വിവേചന ബുദ്ധി കൂടി വേണമെന്ന് ചുരുക്കം!

*രോമാഞ്ചം: ആത്മാക്കളെ ഒരു കോയിനും മെഴുകുതിരിയും കൊണ്ട് ഓജോ ബോർഡിൽ വിളിപ്പിക്കുന്ന സിനിമയിൽ അതിലെ ഉടായിപ്പ് ശരിക്കും കാണിക്കുന്നുണ്ട്. പക്ഷെ ഇന്നും പ്രേതം ഉണ്ടെന്നും ആത്മാവ് നമുക്കിടയിൽ ഇങ്ങനെ അലഞ്ഞു തിരിയുന്നുണ്ട് എന്നും വിശ്വസിക്കുന്ന വിവേകമില്ലാത്തവർക്ക് ആദരാഞ്ജലി നേരാം എന്നല്ലാതെ നമുക്ക് എന്ത് ചെയ്യാൻ പറ്റും?

വെള്ളിനക്ഷത്രം, മയിൽപ്പീലിക്കാവ്,കോൾഡ് കേസ്,ദി പ്രീസ്റ്റ്, ഒടിയൻ, ഭൂതകാലം, ഭ്രമയുഗം, ഫിനിക്സ്, ചുരുളി ഒക്കെ ഈ തീമിൽ നമ്മളെ പേടിപ്പിച്ചു പോയെങ്കിലും എന്റെ സ്റ്റാന്റിംഗ് ഒവേഷൻ ദേ ഈ സീനിനാണ്.

maxresdefault-3

മിഥുനത്തിലെ ലൈൻമാൻ കെ ടി കുറുപ്പ്:

മുട്ടയിൽ കൂടോത്രം വച്ച ഉർവശിയും മീനയും നിലവിളിച്ചെങ്കിലും ഇതൊക്കെ വെറും കളിപ്പീര് ആണെന്ന് ഉറച്ചു വിശ്വസിച്ച ശ്രീ കെ ടി കുറിപ്പിലാണ് എനിക്ക് പ്രതീക്ഷ. ഇന്നസെന്റ് അഭിനയിച്ചു ഫലിപ്പിച്ച ആ കൂസലില്ലായ്‌മ നമുക്കും ഉണ്ടെങ്കിൽ ഈ തട്ടിപ്പുകാരുടെ ഒക്കെ ആപ്പീസ് പൂട്ടിക്കാം. ആദ്യം ഉള്ള ജീവിതം ജീവിക്കാം. പുനർജ്ജന്മം ഒക്കെ കാംക്ഷിക്കാൻ മാത്രം വിലയുള്ള ജീവിതം ഒന്ന് ജീവിച്ചു കാണിക്കൂ. നഞ്ചെന്തിന് നന്നാഴി?

നിങ്ങൾക്ക് ഇഷ്ടപ്പെട്ട ബ്ലാക്ക് മാജിക്/സൂപ്പർ നാച്ചുറൽ ശക്തികൾ തീം ആയി വരുന്ന സിനിമകൾ കമെന്റ് ചെയ്യൂ.

©പവിത്ര ഉണ്ണി

Post Views: 37
4
Pavithra Unni

I pen my thoughts here. I am here to make a signature…

2 Comments

  1. Deepika Ajith on April 4, 2024 8:24 PM

    എന്ത് പറയാനാണ്? നെല്ലും പതിരും കുട്ടികൾക്ക് മനസിലാക്കി കൊടുക്കേണ്ട അധ്യാപിക പോലും അന്യഗ്രഹത്തിലെ ജീവിതം തേടി പോയി എന്ന് കേൾക്കുമ്പോൾ ചിരിക്കണോ ആശങ്കപ്പെടണോ എന്ന് അറിയുന്നില്ല…

    Reply
  2. RBK on April 4, 2024 4:11 PM

    ഞാൻ ഗന്ധർവ്വൻ

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.