Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » പൊൻ നിറം ചാലിച്ച സനാ – റമദാൻ ഓർമ്മകൾ
അനുഭവം ഓർമ്മകൾ ജീവിതം യാത്ര

പൊൻ നിറം ചാലിച്ച സനാ – റമദാൻ ഓർമ്മകൾ

By Deepa PerumalApril 9, 2024Updated:April 11, 20242 Comments2 Mins Read47 Views
Bookmark Now
Please login to bookmark Close

No account yet? Register

എത്യോപ്യയിൽ 35% ഓളം ഇസ്ലാം മതസ്ഥരാണ്; അതിനാൽ തന്നെ ഗൾഫ് രാജ്യങ്ങളുടെ സ്വാധീനം അവിടുത്തെ സംസ്‌കാരത്തിലും ഭക്ഷണത്തിലുമെല്ലാം കാണാൻ സാധിക്കും. എനിക്കേറെ പ്രിയപ്പെട്ട ചില ഹോട്ടലുകൾ ലെബനീസ്, ടർക്കിഷ്, യെമനി പിന്നെ സുഡാനീസ് എന്നിവയായിരുന്നു. ഓഫീസിന് അടുത്ത് തന്നെയുള്ള ഹോട്ടൽ സനായിലെ ബിരിയാണി, പിന്നെ ലെം ലെം ഹോട്ടലിലെ മെൻഡി (ഇവിടത്തെ മന്തി) ഒക്കെ ഞങ്ങളുടെ സ്ഥിരം ഇഷ്‌ടഭക്ഷണം ആയിരുന്നു.

ഒരിക്കൽ ഒരു റമദാൻ കാലത്ത്, 2008 / 2009 ആഗസ്റ്റിൽ ഞങ്ങൾ നാട്ടിലേക്ക് പുറപ്പെട്ടത് യെമൻ വഴി ഡൽഹിയിലേക്കുള്ള ഫ്ലൈറ്റിലാണ്. സനായിൽ ട്രാൻസിറ്റ് ന് ഇറങ്ങിയപ്പോഴാണ് അറിയുന്നത് connecting ഫ്ലൈറ്റ് delayed ആണെന്നത്. അടുത്ത ദിവസം രാവിലെയാണ് ഫ്ലൈറ്റ്; അത് കൊണ്ട് ഞങ്ങളെ ഹോട്ടലിലേക്ക് കൊണ്ടുപോകാമെന്ന് എയർലൈൻസ് പറഞ്ഞു.

അങ്ങനെയാണ് ഞാൻ ആദ്യമായി ഒരു മിഡിൽ ഈസ്റ്റ് രാജ്യത്ത് കാൽ കുത്തുന്നത്. ആദ്യം തന്നെ എന്റെ കണ്ണിലുടക്കിയത് അവിടത്തെ അന്തരീക്ഷത്തിന്റെ പൊൻ നിറമായിരുന്നു! കേരളത്തിലോ എത്യോപ്യയിലോ ഒന്നും കണ്ടിട്ടില്ലാത്ത ഒരു മഞ്ഞ ടോൺ. നാട്ടിൽ ചില ദിവസങ്ങളിൽ ത്രിസന്ധ്യക്ക് മുൻപേ ആകാശം മുഴുവൻ മഞ്ഞ നിറമായി, ചുറ്റും ഒരു “ഗോൾഡൻ ഗ്ലോ” നിറയുന്ന മനോഹാരിത നിങ്ങൾ കണ്ടിട്ടില്ലേ? അത് പോലെ, പക്ഷേ വെയിലിന്റെ തീക്ഷണതയോടെ.

മിനി ബസിൽ ഞങ്ങൾ എല്ലാവരും ഹോട്ടലിലേക്ക് യാത്ര തിരിച്ചു. എന്ത് ഭംഗിയുള്ള നഗരമാണ് സനാ !! വൃത്തിയുള്ള, ട്രാഫിക് ഒട്ടുമില്ലാത്ത വിശാലമായ റോഡുകൾ. മനോഹരമായ പള്ളി മിനാരങ്ങളും സൗധങ്ങളും താഴികക്കുടങ്ങളും… ഒരു ക്യാമറ പോലും ഇല്ല അന്ന് ഞങ്ങളുടെ കൈയിൽ – കണ്ണിൽ മാത്രം നിൽക്കുന്ന ചില ഓർമ്മകൾ!

ഹോട്ടലിൽ ചെന്ന് ഇറങ്ങി എന്തേലും കഴിക്കാം എന്ന് വിചാരിക്കുമ്പോഴാണ് അറിയുന്നത് – റമദാൻ മാസം ആയതിനാൽ എല്ലാവരും അവധിയിലാണ്, കിച്ചൻ വൈകുന്നേരം വരെ അടച്ചിരിക്കുകയാണ് എന്ന്. അതായത് നോമ്പ് തുറ വരെ ഞങ്ങൾ പട്ടിണി ! പുറത്തേക്ക് പോകാൻ ആവില്ല, വിസ ഇല്ലാത്തതിനാൽ. പോയാലും എല്ലാ കടയും അടഞ്ഞിരിക്കുകയാണ്. ഹോട്ടലുകാരോട് കുഞ്ഞുങ്ങൾ ഉള്ളതിനാൽ എന്തെങ്കിലും വഴിയുണ്ടാക്കണം എന്ന് അഭ്യർത്ഥിച്ചു. ഭാഗ്യത്തിന് അവർ എങ്ങനെയൊക്കെയോ ബിസ്ക്കറ്റും ബ്രെഡും ജൂസും ഒപ്പിച്ചു തന്നു !

റൂമിൽ വന്ന് ഞങ്ങൾ പിന്നെ കിടന്നുറങ്ങി. പുറത്തെ വെയിലൊന്നും മുറിയിൽ ഇല്ല; നല്ല കട്ടിയുള്ള വെൽവെറ്റ് കർട്ടനുകൾ കാരണം മുറിയിൽ നല്ല ഇരുട്ടും തണുപ്പും ഉണ്ടായിരുന്നത് ഞങ്ങളുടെ ഭാഗ്യം!

ഉച്ചയ്ക്ക് ശേഷം ഹോട്ടലിന് ഉള്ളിലെ ചെറിയ കടകൾ തുറന്നപ്പോൾ ഞങ്ങൾ വെറുതെ ഷോപ്പിങ്ങിന് കയറി. കറുത്ത വെൽവെറ്റിൽ വെള്ളക്കല്ലുകൾ പതിപ്പിച്ച, ഹീൽ വച്ച ഒരു ഭംഗിയുള്ള ചെരിപ്പ് മേടിച്ചത് ഇന്നും ഓർമയുണ്ട്.

ആറ് മണിയോടെ ബുഫേ തുറന്നു. അങ്ങനെ ഞങ്ങൾ ആദ്യമായി ഒരു നോമ്പ് തുറയിൽ പ്രതീക്ഷിക്കാതെ പങ്കെടുത്തു. എന്റെ ഓർമ്മകൾ മങ്ങിയതിനാൽ എന്ത് കഴിച്ചു എന്നതൊന്നും ഓർമ്മ കിട്ടുന്നില്ല. നന്നായി ഉറങ്ങി അടുത്ത ദിവസം രാവിലെ സനായോട് വിട പറഞ്ഞ് ഞങ്ങൾ നാട്ടിലേക്ക് പുറപ്പെട്ടു.

പൊൻ നിറം ചാലിച്ച ഈ ഓർമ്മകളുമായി ഞാൻ നിർത്തട്ടെ… സുഹൃത്തുക്കളോടൊപ്പം ഒരു ഇഫ്ത്താർ പാർട്ടിക്ക് പോകാൻ സമയമായി !!

ഏവർക്കും റമദാൻ കരീം !

– ദീപ പെരുമാൾ

Post Views: 38
1
Deepa Perumal

ഞാൻ ദീപ പെരുമാൾ… മലയാളിയായ ഒരു തമിഴച്ചി. തനി തിരോന്തോരം കാരി ! IT & Management ജോലി ഉപേക്ഷിച്ച് MBA പഠിത്തവും, എഴുത്തും, കരിയർ മെൻറ്ററിങ്ങും, മറ്റു പല പരിപാടികളുമായി സമയം കളയുന്നു …

2 Comments

  1. Deepa Perumal on April 10, 2024 9:54 AM

    ഈദ് ആശംസകൾ Sabira❤️

    Reply
  2. Sabira latheefi on April 9, 2024 1:56 PM

    ശവ്വാൽ അമ്പിളി മാനത്തു ഉദിക്കാൻ സമയമായി. ഈദ് ആശംസകൾ ❤️🥰🥰

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.