Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » കൈനീട്ടം
കഥ കുട്ടികൾ ജീവിതം സാമൂഹ്യപ്രശ്നങ്ങൾ

കൈനീട്ടം

By Nija GopalakrishnanApril 12, 2024Updated:April 15, 20244 Comments3 Mins Read87 Views
Bookmark Now
Please login to bookmark Close

No account yet? Register

മുറ്റത്തെ കൊന്നപ്പൂക്കൾ തന്നെ പരിഹസിച്ചു ചിരിക്കുന്നതായി സീതയ്ക്ക്‌ തോന്നി. ഉണ്ണിയേട്ടൻ ഉണ്ടായിരുന്നെങ്കിൽ കെങ്കേമം ആക്കേണ്ട വിഷു ആണിത്. കൊന്നതൈ നട്ടപ്പോൾ മുതൽ അത് കന്നി പൂക്കുന്ന സമയം കാത്തിരുന്ന ആളാണ്. എന്നിട്ടോ, ഏട്ടൻ പോയി കൊല്ലം നാല് തികഞ്ഞപ്പോൾ അത് പൂത്തു. വെട്ടിക്കളയാൻ പലവട്ടം തോന്നിയിട്ടുണ്ട്, എങ്കിലും ഉണ്ണിയേട്ടനെ ഓർക്കുമ്പോൾ പറ്റുന്നില്ല.

ഉള്ളത് കൊണ്ട് ഓണം പോലെ കഴിഞ്ഞ നാളുകൾ. അനാഥത്വത്തിന്റെ ദുഃഖം അറിയിച്ചിട്ടില്ല. അച്ഛനെ വാർത്ത് വച്ച പോലെ ഒരു കുഞ്ഞുമോൾ, ദേവകി. അത് പഴയ പേരാണെന്നും, കുഞ്ഞ് വലുതാവുമ്പോൾ ദേവകി എന്നത് ദേവിക എന്നാക്കി മാറ്റും എന്നും പറഞ്ഞു താൻ എത്ര തല്ല് കൂടിയിരിക്കുന്നു. എല്ലാം ഇന്നലെ കഴിഞ്ഞ പോലെ.

തങ്ങളുടെ സന്തോഷം കണ്ട് അസൂയ മൂത്ത കണ്ണൻ, തന്നേം മോളെയും അനാഥരാക്കിക്കൊണ്ട് ഏട്ടനെ അങ്ങ് കൊണ്ട് പോയി. അന്ന് കൂട്ട് വെട്ടിയതാ കണ്ണനുമായിട്ട്‌.. വേണ്ട. ഇക്കൊല്ലവും വിഷു ആഘോഷം വേണ്ട.. മോളുടെ കാര്യമാണ് സങ്കടം, കണ്ടും കേട്ടും ഓരോന്ന് ചോദിക്കുന്ന പ്രായമായി, അവൾക്ക്.. ഓരോ ചോദ്യത്തിനും ഉത്തരം കൊടുക്കാൻ താൻ പെടുന്ന പെടാപ്പാട് മുകളിൽ ഉള്ളവർ അറിയുന്നുണ്ടോ?

“സീതേച്ചി, ആത്തൊല്ലമ്മ അങ്ങോട്ട് ഒന്ന് ചെല്ലാൻ പറഞ്ഞു. ” പാൽക്കാരൻ മണി ആണ്.

ആത്തൊല്ലമ്മയുടെ അടുത്ത് സീത വീട്ടുപണിക്ക്‌ പോവാറുണ്ട് . രണ്ടു വയറു പോറ്റണ്ടെ! ഇന്ന് ഏട്ടന്റെ ആണ്ട് ദിവസം ആയതൊണ്ട് പണിക്ക് വരില്ല എന്ന് ആദ്യമേ പറഞ്ഞതണല്ലോ. ഇനിയിപ്പോ എന്തിനാണാവോ വിളിക്കണത്? അവൾ അപ്പുറത്തെ കൂരയിലേക്ക്‌ നോക്കി. പണിക്ക് പോണ സമയത്ത് കുഞ്ഞിനെ അപ്പുറത്തെ നാണിയമ്മയെ എൽപ്പിക്കാറാണ് പതിവ്. ഇന്ന് അവരാണെൽ അവിടെ ഇല്ല. നാളെ വിഷു അല്ലേ, പത്ത് വീട് നിരങ്ങിയാൽ കൈനീട്ടം കിട്ടും എന്നും പറഞ്ഞ് രാവിലെ പോയതാണ്. ഇനിയിപ്പോ മോളെ കൂടെ കൂട്ടാതെ വേറേ വഴിയില്ല. എന്തേലും അത്യാവശ്യം ഇല്ലാതെ ആത്തൊല്ലമ്മ വിളിക്കില്ലല്ലോ. കോളിംഗ് ബെൽ അടിച്ചു കുറച്ച് നേരം കാത്ത് നിൽക്കേണ്ടി വന്നു വാതിൽ തുറക്കാൻ. അവർക്ക് നടക്കാനൊന്നും അത്ര വയ്യ. വേച്ച് വേച്ച് നടക്കും എന്ന് മാത്രം.

“കുട്ടി ഇന്ന് വരില്ല എന്ന് പറഞ്ഞത് എനിക്കോർമ്മയുണ്ട് ട്ടോ . വേറെ നിവൃത്തി ഇല്ലാത്തത് കൊണ്ട് വിളിച്ചതാ. എനിക്ക് ഇവിടെ വേറെ ആരും അത്ര പരിചയം ഇല്ലല്ലോ. നമ്പൂരിച്ചൻ സ്ഥലത്തില്ല, ഒരു അത്യാവശ്യ കാര്യത്തിനായി കോഴിക്കോട് പോവേണ്ടി വന്നു. ഇന്ന് തന്നെ തിരിച്ചെത്തും എന്ന് കരുതിയതാണ്. പക്ഷേ, കഴിഞ്ഞില്ല. ഒറ്റക്ക് കിടക്കാൻ പേടിയുണ്ടായിട്ടല്ല. പക്ഷേ, നമ്പൂരിച്ചന് നിർബന്ധം. പിന്നെ, നാളെ വിഷു അല്ലേ, ഇത് വരെ കണി മുടക്കിയിട്ടില്ല. സീതയ്ക്ക്‌ ഇന്ന് ഇവിടെ രാത്രി കിടക്കാൻ പറ്റുമോ? പറ്റിച്ചാൽ, നാളെ കണി വയ്ക്കാൻ എന്നെ ഒന്ന് സഹായിക്കാമോ?”

അവിടെ പണിക്ക് നിന്നിട്ട് അധികം ആയില്ലെങ്കിലും ആത്തൊല്ലമ്മ എപ്പോഴും സഹയിച്ചിട്ടെ ഉള്ളൂ. അതുകൊണ്ടു എതിർത്ത് പറയാൻ തോന്നിയില്ല.

“ഞാൻ പോയി മാറാനുള്ളത് എടുത്തോണ്ട് വരാം” അവൾ പറഞ്ഞു.

“വളരെ നന്ദിയുണ്ട് സീതേ, മോൾ ഇവിടെ നിന്നോട്ടെ ,വേഗം പോയി വന്നോളു” ധൃതിയിൽ രണ്ടു ഡ്രെസ്സും വാരി കെട്ടി വീട്ടിൽ നിന്ന് ഇറങ്ങിയപ്പോ ഒരു കുടന്ന കണിക്കൊന്ന അവൾ കയ്യിൽ വച്ചു. അവിടെ ചെന്ന് കണിക്കുള്ള സാധനങ്ങൾ ഒക്കെ ഒരുക്കിയപ്പോഴേക്കും മോൾ ആത്തോലമ്മയുമായി നല്ല ചങ്ങാത്തത്തിൽ ആയി. ആയമ്മ മോളെ കൊഞ്ചിക്കണ കണ്ടാൽ സ്വന്തം പേരക്കുട്ടിയെ കൊഞ്ചിക്കയാണെന്നേ തോന്നു. പാവം എന്റെ കുട്ടിക്ക് ഇതിനൊന്നും യോഗമുണ്ടായിട്ടില്ലല്ലോ, ഇങ്ങനെ എങ്കിലും അവൾ അത് അനുഭവിക്കട്ടെ..

പിറ്റേ ദിവസം കുളിച്ചു വന്നപ്പോഴേക്കും ആത്തോലമ്മയും റെഡി ആയിരുന്നു. അവർ ഉറങ്ങിയിട്ടേ ഇല്ലായെന്ന് തോന്നി കണ്ടപ്പോ.. വിളക്ക് കൊളുത്തിയപ്പോഴേക്കും അവർ മോളെ കണ്ണ് പൊത്തി കൊണ്ട് വന്നു. ഉണ്ണിയേട്ടൻ ഇല്ലാതെ ആദ്യമായാണ് ഒരു വിഷുക്കണി. കണിയൊക്കെ ഒരുക്കി വച്ചു തന്നേം മോളേം കണ്ണ് പൊത്തി കൊണ്ട് വരാറ് ഏട്ടൻ ആണ്. ഓർത്തപ്പോഴേക്കും അവളുടെ കണ്ണുകൾ നിറഞ്ഞു.

ഇത് മുത്തശ്ശിടെ വക മോൾക്കൊരു വിഷു കൈനീട്ടം എന്ന് പറഞ്ഞു ഒരു സ്വർണമാല അവർ മോളുടെ കയ്യിൽ വച്ചു കൊടുത്തു.

അയ്യോ, ഇത്രയും വില പിടിച്ചതൊന്നും വേണ്ട ആത്തോലമ്മേ, സീത തടയാൻ നോക്കി.

“ഇനി, നീ കയ്യ് നീട്ടൂ, നിനക്കും ഉണ്ട് എന്റെ കയ്യിൽ ഒരൂട്ടം ”

വിളക്കിനു അഭിമുഖമായി നിന്ന് രണ്ടു കയ്യും നീട്ടി പിടിക്കുമ്പോൾ ആത്തോലമ്മ ഒരു താക്കോൽ കൂട്ടം അവളുടെ കയ്യിൽ വച്ചു കൊടുത്തു.

“ഇത് ഞാൻ പണ്ടേ തരേണ്ടതായിരുന്നു. തറവാട്ട് മഹിമയും ജാതിയും ഒക്കെ തലയിൽ കയറിയപ്പോ നൊന്തു പെറ്റ മോനെയും അവന്റെ സ്നേഹവും മനസ്സിലാക്കാൻ പറ്റാതെ പോയി. തിരിച്ചറിവുണ്ടായപ്പോഴേക്കും ഏറെ വൈകിയിരുന്നു. അന്വേഷിക്കാവുന്നിടത്തൊക്കെ അന്വേഷിച്ചു, നിങ്ങളെ കണ്ടെത്താൻ കഴിഞ്ഞില്ല. ഞാൻ ഒരു മുത്തശ്ശിയായി എന്ന് പറഞ്ഞു മോളുടെ ഒരു ഫോട്ടോ ഒരിക്കൽ അവൻ അയച്ചു തന്നിരുന്നു. എന്റെ അതെ പേരാണ് മോൾക്ക് ഇട്ടതെന്നും. ആ കത്തും അഡ്രസ്സും ഒക്കെ തപ്പി നടക്കാത്ത ഇടമില്ല. എന്നിട്ടിപ്പോ, എന്റെ കയ്യെത്തും ദൂരത്തുണ്ടായിട്ടും എനിക്ക് തിരിച്ചറിയാൻ ഈ പൊന്നുമോള് വേണ്ടി വന്നു. എന്റെ കിച്ചന്റെ അതെ കണ്ണ് ആണ് മോൾക്ക്. ഇന്നലെ അവളുമായി കളിച്ചപ്പോ, സംസാരിച്ചപ്പോ ഞാൻ അറിഞ്ഞു, ഇത് തന്നെയാണ് ഞാൻ ഇത്ര നാളും തേടിക്കൊണ്ടിരുന്ന നിധി എന്ന്, എന്റെ കൃഷ്ണനുണ്ണിയുടെ പൊന്നുമോൾ. ഞാൻ വിളിക്കുന്ന കണ്ണൻ എനിക്ക് നിങ്ങളെ കാട്ടി തന്നു.

ഇനി എവിടേക്കും വിടില്ല ഞാൻ. എനിക്ക് വേണം നിങ്ങളെ.. എന്റെ മോന്റെ ജീവനെയും ജീവന്റെ ജീവനെയും. നിങ്ങൾക്കുള്ള അന്വേഷണം മതിയാക്കാൻ ഞാൻ നമ്പൂരിച്ചനോട് വിളിച്ചു പറഞ്ഞിട്ടുണ്ട്.. ഇതൊന്നും അറിയാത്ത ഭാവത്തിൽ കള്ള കണ്ണൻ അപ്പോഴും വെണ്ണ കട്ട് തിന്നുന്നുണ്ടായിരുന്നു. കണിക്കൊന്ന പൂക്കൾ ആ വിളക്കിന്റെ വെട്ടത്തിൽ സ്വർണവർണമായിരുന്നു.

Cover image copyright :https://images.app.goo.gl/L6Q9N1D3pgLoSr4V7

Post Views: 34
3
Nija Gopalakrishnan

ആരോ ..എന്തിനോ ...എവിടെയോ ..

4 Comments

  1. മിനി സുന്ദരേശൻ on April 16, 2025 1:03 AM

    നന്നായെഴുതി👍🌹

    Reply
  2. shybi shaju on April 14, 2025 3:37 PM

    🥰🥰👍👍

    Reply
    • Joyce on April 15, 2025 11:33 PM

      👏❤

      Reply
  3. സന്തോഷ് ഉള്ളന്നൂർ on April 20, 2024 7:00 PM

    നല്ല രചന ❤️

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.