Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » മാന്ത്രികത്തേരിലേറി..
ഓർമ്മകൾ പുസ്‌തകം

മാന്ത്രികത്തേരിലേറി..

By Nija GopalakrishnanApril 12, 2024Updated:April 15, 20242 Comments3 Mins Read99 Views
Bookmark Now
Please login to bookmark Close

No account yet? Register

ഇപ്പോഴും? എന്ന് ആരെങ്കിലും ചോദിച്ചാലും എനിക്ക് ഒരേയൊരു ഉത്തരമേ ഉള്ളൂ..”എന്നും!”

അത്രമേൽ ഹാരി പോട്ടർ എന്ന മാന്ത്രിക നോവലിൽ അടിമപ്പെട്ടു പോയിരിക്കുന്നു ഞാൻ. അതൊരിക്കലും, പത്താം വയസ്സിൽ വായിക്കേണ്ടത് പത്തൊമ്പതാം വയസ്സിൽ വായിച്ചത് കൊണ്ടല്ല. മറിച്ച്, ഭാവനയുടെ അതിർവരമ്പ് ഭേദിച്ച് അതിൻ്റെ കഥയും കഥാപാത്രങ്ങളും അത്രയധികം മനസ്സിൽ വേരൂന്നിയത് കൊണ്ടാണ്.

ജെ.കെ.റൗളിങ് എന്ന വനിത സൃഷ്ടിച്ച വലിയൊരു വിപ്ലവമായിരുന്നു ഹാരി പോട്ടർ പുസ്തകങ്ങൾ. ഏഴ് വാല്യങ്ങൾ ആയി പുറത്ത് വന്ന പുസ്തകങ്ങൾ കുട്ടികളെ കൂടാതെ മുതിർന്നവരും ഇരു കയ്യും നീട്ടി സ്വീകരിച്ചു; എന്നെപ്പോലെ. അഞ്ഞൂറ് ദശലക്ഷത്തിൽ അധികം കോപ്പികൾ വിറ്റഴിഞ്ഞ, ഏകദേശം എൺപതോളം ഭാഷകളിലേക്ക് പരിഭാഷ ചെയ്യപ്പെട്ട പുസ്തകം ചരിത്രത്തിലെ തന്നെ ഏറ്റവും കൂടുതൽ വിൽക്കപ്പെട്ട പുസ്തകമായതിൽ അതിശയമില്ല. കുട്ടികളുടെ പുസ്തകം എന്ന മുൻവിധി മാറ്റി വച്ച് വായിച്ചാൽ ഏത് പ്രായത്തിൽ ഉള്ളവരെയും പിടിച്ചിരുത്താൻ കഴിയുന്ന ഒന്നാണത് എന്ന് സാക്ഷ്യം പറയുന്നതിൽ ഞാൻ തന്നെ മുൻപിൽ നിൽക്കും.

ഏത് പുസ്തകവും ഒരു വെല്ലുവിളി ആയി എടുക്കാൻ ആണ് എനിക്കിഷ്ടം. അടുത്തത് എന്ത് എനിക്ക് സങ്കൽപ്പിക്കാൻ പോലും കഴിയാത്ത കഥകൾ ആണ് എന്നെ എപ്പോഴും മോഹിപ്പിക്കാറുള്ളതും. നിഗൂഢതയും , സാഹസികതയും, ഭയങ്കരതയും, ത്രില്ലെറും കൂടിയുള്ള ആ പുസ്തകത്തിൽ ഞാൻ മൂക്കും കുത്തി വീണില്ലെങ്കിൽ അല്ലേ അൽബുധമുള്ളൂ.

ഹാരി എന്ന കുട്ടിയുടെയും അവൻ്റെ പ്രിയ കൂട്ടുകാർ ആയ റോണിൻ്റെയും ഹേർമിയോണിയുടെയും ഡാർക് മാജിക്കിനോടുള്ള പോരാട്ടമാണ് പുസ്തകങ്ങളുടെ കഥാതന്തു. സൗഹൃദത്തിൻ്റെയും സ്നേഹത്തിൻ്റെയും ശക്തിയിൽ ഉറച്ച് വിശ്വസിക്കാൻ അവർ വീണ്ടും വീണ്ടും പഠിപ്പിക്കുന്നു. ഒരിക്കലും പ്രതീക്ഷിക്കാത്ത ട്വിസ്റ്റുകളും ദൃശ്യങ്ങളുമായി പുസ്തകത്തിലെ ഓരോ പേജും നിറഞ്ഞു നിൽക്കുന്നു.

എൻ്റെ ഡിഗ്രി പഠനകാലത്താണ് ഈ സീരീസിലെ അവസാന പുസ്തകം പുറത്തിറങ്ങിയത്. അന്നത്തെ ദൂരദർശൻ വാർത്തയിലെ പ്രധാന വാർത്ത ആയി ഇടം പിടിച്ച പുസ്തകത്തോട് കൗതുകം ആയിരുന്നു ആദ്യം. പുസ്തകപ്പുഴു എന്ന് വിളിപ്പേര് ഉണ്ടായിട്ടും എൻ്റെ വിരലുകൾ തൊടാത്ത, ഇത്രയധികം പ്രശസ്തമായ ഒരു പുസ്തകത്തെ കുറിച്ചുള്ള അന്വേഷണം കോളജ് ലൈബ്രറിയിൽ ചെന്ന് നിന്നു. തിരച്ചിലിന് ഒടുവിൽ കിട്ടിയത് ഒരേ ഒരു പുസ്തകം ആണ്. അതും നാലാം ഭാഗം. കിട്ടിയത് ആയി എന്ന് കരുതി വീട്ടിൽ കൊണ്ട് പോയതും, വായിച്ച് തുടങ്ങിയപ്പോൾ നിലത്ത് പോലും വയ്ക്കാൻ ആകാതെ അതിൽ തന്നെ ലയിച്ച് പോയതും ഇന്നും ഓർമ്മയുണ്ട്. കുറേ നാളുകൾക്ക് ശേഷം അമ്മയെ പറ്റിച്ച് , രാത്രി ഉറക്കം ഒളിഞ്ഞ് വായിച്ച് തീർത്തു. രണ്ട് ദിവസം കൊണ്ടാണ് തീർന്നത്. പക്ഷേ, മറ്റ് പുസ്തകങ്ങൾ കിട്ടാൻ യാതൊരു നിർവാഹവും ഉണ്ടായിരുന്നില്ല എന്നത് ഒരു സങ്കടം ആയിരുന്നു. അന്നൊന്നും പുസ്തകങ്ങൾ വില കൊടുത്ത് വാങ്ങുക എന്നത് എൻ്റെ നിഘണ്ടുവിൽ പോലും ഉണ്ടായിരുന്നില്ല ട്ടോ.

അന്നത്തെ വിഷമത്തിൻ്റെ ക്ഷീണം തീർത്തത് ജോലി കിട്ടിയപ്പോൾ ആണ്. എന്ന് വച്ച് ജോലി കിട്ടിയപ്പോൾ തന്നെ അത് ഓർഡർ ഒന്നും ചെയ്തില്ലാട്ടോ. അന്യ നാട്ടിൽ, അറിയാത്ത ആളുകളുടെ ഇടയിൽ,അതും രാത്രി ഷിഫ്റ്റിൽ ജോലി ചെയ്തപ്പോൾ പുസ്തകങ്ങൾ ഒന്നും തന്നെ കൂട്ടുകാർ ആയി ഉണ്ടായിരുന്നില്ല എന്നത് ആണ് സത്യം.

ഒരിക്കൽ പതിവ് പോലെ പെട്ടെന്ന് പണിയൊക്കെ തീർത്ത് മലയാളം പത്രം അറിച്ച് പെറുക്കി കൊണ്ടിരിക്കുമ്പോൾ ആണ് ഒരു സഹ പ്രവർത്തകൻ ഈ പുസ്തകങ്ങളുടെ സോഫ്റ്റ് കോപ്പി അയച്ച് തരുന്നത്. വെറും സൗഹൃദ സംഭാഷണം എനിക്ക് തന്നത് ഞാൻ അത്ര നാളും തേടി കൊണ്ടിരുന്നതാണെന്ന് എനിക്ക് വിശ്വസിക്കാനേ കഴിഞ്ഞില്ല. ഇപ്പോഴും, ഹാരി പോട്ടറോടൊപ്പം ആ സുഹൃത്തിനെയും ഇടയ്ക്ക് ഓർക്കും.

ഓഫീസിൽ ഇരുന്ന് തന്നെയാണ് ഞാൻ ഏഴ് പുസ്തകങ്ങളും വായിച്ച് തീർത്തത്. വായിച്ച് കഴിയുന്ന വരെ ഓഫീസിൽ പോവാൻ എന്ത് ഉത്സാഹം ആയിരുന്നു എന്നോ. പണി ഒന്നും കാര്യമായി ഇല്ലാതിരുന്നതും, അടുത്ത സീറ്റുകൾ കാലിയായിരുന്നതും, പിന്നെ രാത്രി ഷിഫ്റ്റും ഞാൻ പ്രിയപ്പെട്ട പുസ്തകത്തോടൊപ്പം ആഘോഷിച്ചു.

മാന്ത്രിക ലോകത്തെ കുറിച്ച് യാതൊരു അറിവും ഇല്ലാതിരുന്ന ഹാരി, മാന്ത്രിക സ്കൂൾ ആയ ഹോഗ്വാർട്ട്‌സിൽ പല മാജിക്കും കണ്ട് കണ്ണ് തള്ളുമ്പോൾ മറ്റൊരു ലോകത്തിൽ ഞാനും അതേ അവസ്ഥയിൽ ആയിരുന്നു. സത്യങ്ങൾ അറിയണമെങ്കിൽ ചിലന്തികളുടെ പിന്നാലെ പോകുക എന്ന് ഹാഗ്രിഡ് പറഞ്ഞപ്പോൾ, ചിലന്തികൾക്ക് പകരം എന്തുകൊണ്ട് പൂമ്പാറ്റകൾ ആയിക്കൂടാ എന്ന് റോണിനൊപ്പം ഞാനും പരിഭവിച്ചിരുന്നു. മാന്ത്രിക കണ്ണാടിയിലൂടെ ഹാരി അവൻ്റെ മാതാപിതാക്കളെ ആദ്യമായി കാണുമ്പോൾ അവനോടൊപ്പം ഞാനും സന്തോഷിച്ചിരുന്നു. ഓരോ ഭാഗത്തിലും പുതിയ കഥാപാത്രങ്ങൾ വന്ന് പോകുമ്പോൾ, ആരെ വിശ്വസിക്കണം എന്ന് അവരോടൊപ്പം ഞാനും ഉൽക്കണ്ഠപ്പെടുമായിരുന്നു.

വരികളിൽ എഴുതിയത് എന്നാല് ആവും വിധം മനസ്സിൽ സങ്കൽപ്പിക്കാൻ ശ്രമിച്ചിട്ടും പലയിടത്തും ഞാൻ തോറ്റു പോയി. ഹാരി അവൻ്റെ ജന്മ ഉദ്ദേശത്തിന് വേണ്ടി പുറപ്പെടുമ്പോൾ അവനെ പല വട്ടം വിലക്കാൻ ഞാൻ ആഗ്രഹിച്ചു എന്ന് പറഞ്ഞാല് നുണയാവില്ല. വരികളിലെ ജീവൻ പലപ്പോഴും കഥാപാത്രങ്ങളിൽ കണ്ടത് കൊണ്ടാകാം. വായിക്കുമ്പോൾ, അവരിൽ ഒരാളായി ഞാനും ഉണ്ടായിരുന്നു, ഹോഗ്വാർട്ട്‌സിലെ വിദ്യാർത്ഥിയായി, ഹാരിയുടെ സുഹൃത്തായി.. ആൾക്കൂട്ടത്തിൽ ഒരാളായി ..അങ്ങനെ അങ്ങനെ..

ജെ.കെ.റൗളിങ് എന്ന എഴുത്തുകാരിയുടെ വിജയവും അതായിരിക്കാം. ഒരു മാന്ത്രിക ലോകത്തിൽ കൈ പിടിച്ച് കൂട്ടിക്കൊണ്ടു പോയി ,അവിടെ നിന്ന് തിരിച്ച് വിടാതെ അടുത്ത ലോകത്തിലേക്ക് തള്ളി വിടുന്ന ഒരു പ്രത്യേക തരം മാന്ത്രികത. ഏഴാം പുസ്തകത്തോട് കൂടി ആ മാന്ത്രിക വാതിലുകൾ അടക്കപ്പെട്ടപ്പോൾ അത്രമേൽ പ്രിയപ്പെട്ടത് എന്തോ നഷ്ടപ്പെട്ടത് പോലെയായിരുന്നു എനിക്ക് തോന്നിയത്.

ഇത്ര ആശയത്തിൽ റൗളിങ് തന്നെ പുതിയ കഥകൾ കൊണ്ട് വന്നെങ്കിലും, ഹാരിയും കൂട്ടരും സൃഷ്ടിച്ച ആ പ്രഭാവലയത്തിൽ തന്നെ നിൽക്കാൻ ആണ് എനിക്ക് ഇന്നും ഇഷ്ടം..ആദ്യം പറഞ്ഞത് പോലെ – എപ്പോഴും !

 

Cover page copyright : https://images.app.goo.gl/gGfBxKKTLzkVUf5v6

Post Views: 40
3
Nija Gopalakrishnan

ആരോ ..എന്തിനോ ...എവിടെയോ ..

2 Comments

  1. സന്തോഷ് ഉള്ളന്നൂർ on April 20, 2024 6:52 PM

    നന്നായി എഴുതി

    Reply
  2. silvy on April 15, 2024 4:42 PM

    നല്ല വായനാനുഭവം നന്നായി എഴുതി 👌👌👌

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.