Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » കാലമിനിയും ഉരുളും, വിഷു വരും…
അറിവുകൾ ഓർമ്മകൾ ജീവിതം

കാലമിനിയും ഉരുളും, വിഷു വരും…

By Pavithra UnniApril 12, 2024Updated:April 15, 20245 Comments2 Mins Read166 Views
Bookmark Now
Please login to bookmark Close

No account yet? Register

ശ്രീകൃഷ്ണൻ നരകാസുരനെ കൊന്ന ദിവസമാണ് വിഷു എന്നാണ് ഒരു വിശ്വാസം. തിന്മയുടെ മേൽ നന്മയുടെ വിജയമായി ആ ദിവസത്തെ ആഘോഷിക്കുന്നു. മേടമാസം ഒന്നാം തീയതി, ഐശ്വര്യപൂർണമായ കണി ഒരുക്കി പുലർച്ചെ അത് കണ്ടു മലയാള പുതുവർഷം തുടങ്ങുക എന്നത് മലയാളി ആചാരങ്ങളുടെ ഭാഗമായി മാറി. രാത്രിയും പകലും തുല്യമായിരിക്കുന്ന ദിവസമാണ് വിഷു. കാലം മാറിയപ്പോൾ വിഷുവിനും മാറ്റം വന്നിട്ടുണ്ട്. ആദ്യം പഴയകാലത്തേക്ക് ഒന്ന് പോയി വരാം.

അന്നത്തെ വിഷുക്കണി:

വിഷുവിന്റെ തലേദിവസം വീടെല്ലാം വൃത്തിയാക്കി രാത്രിയോടെ വിഷുക്കണി ഒരുക്കും. കുട്ടികളെല്ലാം ഉറങ്ങിയ ശേഷം മുതിർന്നവരാണ് കണി ഒരുക്കുന്നത്. അരി,നെല്ല്, കോടി മുണ്ട്, സ്വർണാഭരണം, പണം, കണ്ണാടി, കണിവെള്ളരി, കണിക്കൊന്ന, വെറ്റില, അടയ്ക്ക, മാമ്പഴം, ചക്ക, വാഴപ്പഴം, നിലവിളക്ക്, തേങ്ങ, ശ്രീകൃഷ്ണ വിഗ്രഹം തുടങ്ങിയവയാണ് പ്രധാന കണി വിഭവങ്ങൾ.

IMG-20240412-WA00997i7QIvX

ചിത്രത്തിന് കടപ്പാട്: അനു മുരളി (കൂട്ടക്ഷരങ്ങൾ ബ്ലോഗർ)

ഇന്നത്തെ വിഷുക്കണി:

ഇന്ന് പറമ്പിൽ വിളഞ്ഞ കണിവെള്ളരിയോ കൊന്നയോ ഇല്ല. ഭൂരിപക്ഷം വസ്തുക്കളും മാർക്കറ്റിൽ നിന്ന് വാങ്ങിയാണ് ഇന്ന് കണി വയ്ക്കുന്നത്. ആർട്ടിഫിഷ്യൽ കൊന്നപ്പൂവ് ആമസോണിൽ വാങ്ങാൻ കിട്ടും എന്നതിൽ എത്തി നിൽക്കുന്നു ഇന്നത്തെ വിഷു.51REg35RkZL._AC_UL600_SR600600aJ39D6S

അന്നത്തെ വിഷുക്കൈനീട്ടം:

പണ്ടത്തെ കുട്ടികളുടെ പ്രധാന പോക്കറ്റ് മണി പ്രതീക്ഷയാണ് ഇത്. മുതിർന്നവർ നൽകുന്ന കൈനീട്ടം പലപ്പോഴും നാണയങ്ങൾ ആയിരിക്കും. അവയെല്ലാം ചേർത്ത് വച്ച് അടുത്ത ഉത്സവത്തിന് കളിപ്പാട്ടങ്ങൾ വാങ്ങാൻ കാത്തിരിക്കും കുട്ടികൾ. ഗൃഹനാഥൻ നൽകുന്ന ഈ കൈനീട്ടം വർഷം മുഴുവൻ സമൃദ്ധി കൊണ്ട് വരുമെന്നാണ് വിശ്വാസം.

ഇന്നത്തെ വിഷുക്കൈനീട്ടം:

എല്ലാവരും ഡിജിറ്റൽ മണി ഉപയോഗിക്കുന്ന ഈ കാലത്ത് കൈനീട്ടവും ഗൂഗിൾ പേ ആയി സ്വീകരിക്കാം. നാണയങ്ങൾ ഒന്നും ഇന്നത്തെ കുട്ടികൾ സ്വീകരിക്കില്ല. വൻ തുകകൾ കൈനീട്ടമായി ചെലവാകുമെന്ന് ഉറപ്പ്. കുട്ടികൾ QR കോഡ് ഉള്ള കാർഡുമായി കൈനീട്ടം വാങ്ങാൻ ഓടിനടക്കുന്നതും ഇനിയുള്ള വിഷുവിന് കാണാനാവും.

സന്തോഷം_2abee7ca_1618114949740_sc_cmprsd_40iubf1wi

അന്നത്തെ വിഷു സദ്യ:

പറമ്പിൽ നിന്ന് മുറിച്ച വാഴയിലയിൽ തുമ്പപ്പൂ ചോറ് വിളമ്പി കറികളും പായസവും പപ്പടവുമായി നിലത്തിരുന്ന് കഴിച്ചിരുന്നതാണ് അന്നത്തെ സദ്യ. ശർക്കര ഉപ്പേരിയും കായ വറുത്തതും വീട്ടിൽ ഉണ്ടാക്കിയ ആ കാലം. ഉണ്ണിയപ്പവും നെയ്യപ്പവും ചൂടോടെ കഴിച്ചു വായും പൊള്ളി നടന്ന ഓർമ്മകൾ. പായസം ഇളക്കി ഇളക്കി കൈ വേദനിച്ചവരുടെ വിഷുക്കാലം.

ഇന്നത്തെ വിഷുസദ്യ:

സ്വിഗിയുള്ളപ്പോൾ സദ്യ ഒക്കെ ഓൺലൈനിൽ വരുന്ന ഇന്നത്തെ വിഷുക്കാലം വളരെ വ്യത്യസ്തമാണ്. ബേക്കറികളിൽ നിന്ന് പലഹാരങ്ങളും നമ്മുടെ കൈയിലെത്തും. പേപ്പർ വാഴയിലയിൽ ഡൈനിങ്ങ് ടേബിളിൽ വിളമ്പുന്നവയാണ് ഇന്നത്തെ വിഷുസദ്യ.

108-Vishu-SadhyayFToRuc

വിഷു സ്പെഷ്യൽ വിഭവങ്ങൾ:

വിഷുക്കട്ടയും വിഷുക്കഞ്ഞിയും വിഷുത്തോരനും ഇനിയെത്ര കാലം കൂടി ബാക്കിയാകും എന്നറിയില്ല. ഈ പുതിയ കാലത്ത് വിഷു തീമിൽ കണിയും സദ്യയും ഒക്കെ കേക്കുകളായി നിറയുന്നുണ്ട്. പായസം കേക്ക് ഒക്കെ വിഷുക്കാലത്ത് ട്രെൻഡിങ് ഡെസേർട്ട് ആണ്. ഉരുളിയിൽ പായസം നിറച്ചു വച്ച പോലെയുള്ള കേക്ക് പോലും ലഭ്യമാണ്. ഹോം ബേക്കേഴ്‌സ്‌ കൂടുന്നത് അനുസരിച്ച് ഇതിൽ കൂടുതൽ പരീക്ഷണങ്ങളും ഇനി വരുന്ന വിഷുവിന് കാണാൻ പറ്റും. ഉണ്ണിയപ്പം ഫലൂദയിലും പഴം സാലഡിലും കയറിപ്പറ്റിയിട്ടുണ്ട്.

വിഷുക്കോടി: തനത് കസവ് സാരികൾ ഒക്കെ ഫീൽഡ് ഔട്ട് ആയ പോലെയാണ്. ഹാൻഡ് പെയിന്റ് ചെയ്തത്, കലംകാരി പാച്ച് വർക്ക് ചെയ്തത്,കണിക്കൊന്നപ്പൂക്കൾ എംബ്രോയിഡറി ചെയ്തത് എന്നിങ്ങനെ വിഷുക്കോടിക്കും മാറ്റം വന്നിട്ടുണ്ട്. കുട്ടികൾ പരമ്പരാഗത പട്ടുപ്പാവാട ഉപേക്ഷിച്ച് ദാവണികളിലേക്കും സ്കർട്ട് -ക്രോപ് ടോപ് മാതൃകകളിലേക്കും മാറിക്കഴിഞ്ഞു. പുരുഷന്മാരുടെ വിഷുക്കോടി നോർത്ത് ഇന്ത്യൻ കുർത്തയും ആയിക്കഴിഞ്ഞു. കസവ് മുണ്ടുകൾ കളർ മുണ്ടിന് വഴി മാറിയതും കാണാം.

CA9380C9-9157-471A-965B-4315871972A2

കാലം ഇനിയും ഉരുളും..വിഷു വരും..അന്ന് എന്താവും വിഷുവിന്റെ കോലമെന്ന് ആർക്കറിയാം?

©പവിത്ര ഉണ്ണി

ചിത്രങ്ങൾ : google images, Amazon, Southloom…

Post Views: 44
5
Pavithra Unni

I pen my thoughts here. I am here to make a signature…

5 Comments

  1. Sumesh K on April 15, 2024 3:23 PM

    നന്നായിട്ടുണ്ട് എഴുത്ത്

    Reply
  2. Neethi Balagopal on April 12, 2024 9:15 PM

    നന്നായിട്ടുണ്ട്.🥰👍

    Reply
  3. Sunandha Mahesh on April 12, 2024 8:31 PM

    👌👌

    Reply
  4. Simble Sebastian on April 12, 2024 8:24 PM

    Nice🥰

    Reply
  5. Deepa Perumal on April 12, 2024 6:09 PM

    Good one !! <3 <3

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.