Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » കേരളീയ സ്മരണികകൾ : ആറന്മുള കണ്ണാടി
അറിവുകൾ ചരിത്രം / പൗരാണികശാസ്ത്രം

കേരളീയ സ്മരണികകൾ : ആറന്മുള കണ്ണാടി

By Deepa PerumalApril 12, 2024Updated:April 15, 20246 Comments4 Mins Read82 Views
Bookmark Now
Please login to bookmark Close

No account yet? Register

വിഷു (മേടം 1) മലയാളിയ്ക്ക് പുതുവർഷമാണ് (ജ്യോതിശാസ്ത്രപ്രകാരം വസന്തവിഷുവം നാൾ Vernal Equinox).
വിഷു ആഘോഷിക്കുന്ന എല്ലാ മലയാളികൾക്കും എന്റെ വിഷു ദിന ആശംസകൾ …
പത്തനംതിട്ട ജില്ലയിലെ ആറന്മുള എന്ന കൊച്ചു നഗരം പാർത്ഥസാരഥി ക്ഷേത്രത്തിനും വള്ളംകളിക്കുമപ്പുറം പേരുകേട്ടത്, തലമുറകളായി കരകൗശല വിദഗ്ധർ കൈമാറി വരുന്ന ഒരു രഹസ്യത്തിനാണ്. പമ്പാ നദിയുടെ തീരത്തുള്ള ശാന്തസുന്ദരമായ ഈ പട്ടണത്തിൽ ദിവസവും തയ്യാറാക്കപ്പെടുന്ന ഒരു അമൂല്യ കലാസൃഷ്‌ടിയാണ് ആറന്മുള കണ്ണാടി. വിഷുക്കണി ഒരുക്കുന്നതിലെ പ്രധാന ഘടകമായ ആറന്മുള കണ്ണാടിയെ ഇന്ന് പരിചയപ്പെടുത്തുന്നു.

സവിശേഷതകൾ

സാധാരണ സ്‌ഫടികം / ഗ്ലാസ് കണ്ണാടിയിൽ നിന്ന് വ്യത്യസ്തമായി, ഇത് കൈകൊണ്ട് നിർമ്മിച്ച മിശ്രലോഹ കണ്ണാടിയാണ്. ഇത് മുൻവശ ഉപരിതല പ്രതിബിംബ കണ്ണാടിയാണ് (front surface reflection mirror). ഇതിന്റെ പ്രത്യേകത എന്തെന്നാൽ, പിൻ ഉപരിതല കണ്ണാടികളിൽ സാധാരണയായി കാണുന്ന ദ്വിതീയ പ്രതിഫലനങ്ങളെയും (secondary reflections) പ്രകാശവിപഥനത്തെയും (Abberations) ഇത് ഇല്ലാതാക്കുന്നു എന്നതാണ്. ചുരുക്കിപ്പറഞ്ഞാൽ ആറന്മുള കണ്ണാടിയിൽ രൂപപ്പെടുന്ന പ്രതിബിംബത്തിന് വക്രീകരണം (refraction) സംഭവിക്കുന്നില്ല.
കേരളത്തിന്റെ സമ്പന്നമായ സംസ്‌കാരത്തിൽ നിന്നും ലോഹ സംസ്‌കരണപരമായ വസ്‌തുക്കളോടുള്ള ചായ്‌വിൽ നിന്നും ജനിച്ച ഈ കണ്ണാടിക്ക് വളരെയധികം ആത്മീയ മൂല്യമുണ്ടെന്നും പറയപ്പെടുന്നു.ജീവിതത്തിൽ ഐശ്വര്യവും ഭാഗ്യവും സമ്പത്തും കൊണ്ടുവരുന്നതിന് പേരുകേട്ടതാണ് ആറന്മുള കണ്ണാടി.
ആറന്മുളയിലെ കരകൗശലത്തൊഴിലാളികൾക്ക് മാത്രം അറിയാവുന്ന ലോഹങ്ങൾ ഉപയോഗിച്ചാണ് ആറന്മുള കണ്ണാടി നിർമ്മിക്കുന്നത്. ഇതിന്റെ കൃത്യമായ ഘടന, തലമുറകളായി കൈമാറിവരുന്ന ഒരു പുരാതന രഹസ്യമായിട്ടാണ് സംരക്ഷിക്കുന്നത്. ആറന്മുള പട്ടണത്തിലെ ഒരു കൂട്ടുകുടുംബമാണ് ഈ കണ്ണാടികൾ എപ്പോഴും നിർമ്മിക്കുന്നത്. “അഷ്ടമംഗല്യം” എന്നറിയപ്പെടുന്ന എട്ട് മംഗളകരമായ സാമഗ്രികളിൽ ഒന്നായി ആറന്മുള കണ്ണാടി കണക്കാക്കപ്പെടുന്നു. ഉത്സവങ്ങളിലും ശുഭ അവസരങ്ങളിലും വിവാഹം പോലുള്ള ചടങ്ങുകളിലും ഇത് വയ്ക്കാറുണ്ട്. വിവാഹത്തിന് വധുവിന്റെ ആഗമനം ശുദ്ധവും ഐശ്വര്യപ്രദവുമാക്കുന്നു എന്നാണ് വിശ്വാസം. ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്നാണ് ആറന്മുള കണ്ണാടി ഉത്ഭവിച്ചതെന്നും ഇതിന് പിന്നിൽ ഒരു വലിയ ഐതിഹ്യമുണ്ടെന്നും പറയപ്പെടുന്നു.

ഐതിഹ്യം

അന്നത്തെ രാജാവ് വിശ്വബ്രാഹ്മണ വിഭാഗത്തിൽപ്പെട്ട നിരവധി കരകൗശല തൊഴിലാളികളെ ആറന്മുളയിലേക്ക് ക്ഷണിച്ചതായി നാട്ടുകാർ പറയുന്നു. തമിഴ്‌നാട്ടിലെ ശങ്കരൻകോവിലിൽ നിന്ന് വരുന്ന ഈ കരകൗശല വിദഗ്ധരെ പാർത്ഥസാരഥി ക്ഷേത്രത്തിനുള്ളിലെ നിർമ്മാണ പ്രവർത്തനങ്ങൾക്കായിട്ടാണ് വരുത്തിയത്. ഒടുവിൽ വീട്ടിലേക്ക് പോകുന്നതിന് മുമ്പ്, ഈ കരകൗശല വിദഗ്ധർ രാജാവിന് ഒരു കിരീടം സമ്മാനിച്ചു – മധ്യഭാഗത്ത് തിളങ്ങുന്ന ലോഹ കണ്ണാടി കൊണ്ട് അലങ്കരിച്ച മനോഹരമായ കിരീടം. ഈ കരകൗശലത്തൊഴിലാളികളുടെ അതുല്യമായ ലോഹനിർമ്മാണ വൈദഗ്ധ്യത്തിൽ രാജാവ് വളരെയധികം സന്തുഷ്ടനായി. കരകൗശല വിദഗ്ധർ സമാനമായ ലോഹക്കൂട്ട് ഉപയോഗിച്ച് ഒരു വാൽ കണ്ണാടി (കൈയിൽ പിടിക്കുന്ന കണ്ണാടി) സൃഷ്ടിച്ചു, അത് കേരളത്തിലെ രാജകീയർക്കും പ്രഭുക്കന്മാർക്കും ഇടയിൽ പ്രചാരത്തിലായിരുന്നു. കണ്ണാടി അഷ്ടമംഗല്യത്തിന്റെ ഭാഗമാക്കാൻ രാജാവ് വിധിച്ചു.
കരകൗശല വിദഗ്ധരെ ക്ഷേത്രത്തിലെ തന്നെ ‘തെക്കേ നട’യ്ക്ക് സമീപം താമസിക്കാൻ അനുവദിച്ചു. ഇതിൽ രണ്ട് കുടുംബങ്ങൾ ഉടൻ തന്നെ സ്ഥിരതാമസമാക്കി; മറ്റുള്ളവർ ജോലി കുറവുമൂലം തിരികെ പോയതായി പറയപ്പെടുന്നു. ഈ കരകൗശലത്തൊഴിലാളികളുടെ കുടുംബത്തിലെ ഒരു സ്ത്രീയ്ക്ക് സ്വപ്നത്തിൽ ദർശനം കിട്ടിയതാണത്രേ, ലോഹക്കൂട്ട് ഉണ്ടാക്കുന്നതിനുള്ള രഹസ്യ ഫോർമുല! അന്നുമുതൽ ആറന്മുള കണ്ണാടി നിർമ്മിക്കുന്ന കരകൗശല തൊഴിലാളികളുടെ തലമുറകൾ വിശ്വകർമ കുടുംബത്തിന്റെ ഭാഗമായി ആ രഹസ്യം സൂക്ഷിക്കുന്നു. വർഷങ്ങളോളം അവർ ആ രഹസ്യ സൂത്രസംജ്ഞ ഉപയോഗിച്ച് രാജകുടുംബങ്ങൾക്കായി കണ്ണാടികൾ നിർമ്മിക്കുന്നത് തുടർന്നു, പിന്നീട് വിനോദസഞ്ചാരികൾക്കും തീർത്ഥാടകർക്കും വിൽക്കാൻ തുടങ്ങി.

നിർമ്മാണം

ഓരോ ഘടകവും തുടക്കം മുതൽ നിർമ്മിച്ചെടുക്കുന്നതാണ് ആറന്മുള കണ്ണാടികൾ. സാധാരണയായി മൂന്ന് തരത്തിലാണ് ഇവ ലഭിക്കുന്നത് – ബാക്ക് സ്റ്റാൻഡ്, ഫിക്സഡ് സ്റ്റാൻഡ്, ഹാൻഡ് മിറർ. ആറന്മുള കണ്ണാടി നിർമ്മാണം സാധാരണയായി രണ്ട് വ്യത്യസ്ത ഘട്ടങ്ങളിലാണ് നടക്കുന്നത്.
കണ്ണാടിക്ക് ഏത് ആകൃതിയാണ് നൽകേണ്ടത് എന്നതിനെ അടിസ്ഥാനമാക്കി മൂശ/അച്ച് (mould) തയ്യാറാക്കുന്നതാണ് ആദ്യ ഘട്ടം. തുടർന്ന് ഈ ഒരൊറ്റ അച്ചിൽ നിന്ന് ഏകദേശം 80 കണ്ണാടികൾ നിർമ്മിക്കുന്നു.മൂശ തയ്യാറാക്കുന്നതിനായി, കരകൗശല വിദഗ്ധർ സാങ്കേതികരീതിയിൽ എല്ലാ ലോഹങ്ങളും ഉരുക്കുന്നു. ലോഹങ്ങളുടെ പേരുകൾ പതിറ്റാണ്ടുകളായി കണ്ണാടി ഉണ്ടാക്കുന്ന ചില കുടുംബങ്ങൾക്കും കരകൗശല വിദഗ്ധർക്കും മാത്രമേ അറിയൂ. ! ലോഹശാസ്ത്രജ്ഞർ സൂചിപ്പിക്കുന്നത് ചെമ്പിന്റെയും വെള്ളീയത്തിന്റെയും മിശ്രിതമാണ്അ എന്നാണ്; അതായത് ഒരു തരം സ്‌പെക്കുലം ലോഹം.
രണ്ടാം ഘട്ടത്തിലാണ് ലോഹം മിനുക്കുന്നത്. മികച്ച ഫിനിഷിംഗ് നേടുന്നതിനും കണ്ണാടിയുടെ പ്രതിഫലന പ്രതലം തയ്യാറാക്കുന്നതിനുമായി കണ്ണാടികൾ സാധാരണയായി ആഴ്ചകളോളം മിനുക്കുന്നു! അച്ച് തയ്യാറാക്കുന്നതും കണ്ണാടി മിനുക്കുന്നതും ദീർഘവും ശ്രമകരവുമായ പ്രക്രിയകൾ തന്നെയാണ്. പൂർത്തിയായിക്കഴിഞ്ഞാൽ, കണ്ണാടി മനോഹരമായ ഫ്രെയിമുകളിൽ സജ്ജീകരിക്കുന്നു. അവയുടെ അപൂർവത, തിളക്കം, അവ നിർമ്മിക്കാനുള്ള അധ്വാനം എന്നിവ കാരണം ഉയർന്ന വിലയ്ക്കാണ് ഇവ വിൽക്കപ്പെടുന്നത് !

ഇന്നത്തെ സാഹചര്യം

2004-ൽ ലണ്ടനിലെ ബ്രിട്ടീഷ് മ്യൂസിയത്തിൽ 45 സെന്റീമീറ്റർ ഉയരമുള്ള ആറന്മുള കണ്ണാടി സ്ഥാപിച്ചു. ഭൂമിശാസ്ത്രപരമായ സൂചിക (ജിഐ) ടാഗ് നൽകുകയും ചെയ്തതോടെ അതിന്റെ രഹസ്യ നിർമ്മാണ രീതിയും അതുല്യതയും പേറ്റന്റിനാൽ പരിരക്ഷിക്കപ്പെട്ടു. കേരളത്തിലെ ഒരു ചെറുപട്ടണത്തിന്റെ ഈ അപൂർവ കരകൗശലത്തിന് ലോകമെമ്പാടും അംഗീകാരം ലഭിക്കുകയും ചെയ്‌തു. അങ്ങനെ ഈ കരകൗശല വിദഗ്ധർ വിശ്വബ്രാഹ്മണ ആറന്മുള മെറ്റൽ മിറർ നിർമ്മാൺ സൊസൈറ്റി രൂപീകരിച്ചു. അവരുടെ കലയെ കൂട്ടായി ഏകോപിപ്പിക്കാനും വിപണനം ചെയ്യാനും ഇതിനാൽ കഴിയും.
യുവാക്കൾ നയിക്കുന്ന ബിസിനസ്സുകൾ വിപണിയിൽ പ്രവേശിച്ചതോടെ, കഴിഞ്ഞ കുറച്ച് വർഷങ്ങളായി വിൽപ്പന കുറഞ്ഞു വരികയാണ്. മത്സരവും ഉയർന്നു. കലയും വംശനാശത്തെ അഭിമുഖീകരിക്കുന്നു. മണിക്കൂറുകളോളം നീണ്ട അധ്വാനവും നഗരങ്ങളിലെ മികച്ച തൊഴിൽ സാധ്യതയും കാരണം ആറന്മുളയിലെ ചെറുപ്പക്കാരായ കരകൗശല വിദഗ്ധരിൽ പലരും ഈ ക്രാഫ്റ്റ് പഠിക്കാൻ വിമുഖത കാണിക്കുന്നു. അറിവും വൈദഗ്ധ്യവും കൈമാറുന്നതിനും പാരമ്പര്യം നിലനിർത്തുന്നതിനുമായി സൊസൈറ്റി ഇപ്പോൾ കോച്ചിംഗ് ക്ലാസുകൾ സംഘടിപ്പിക്കുന്നു. രണ്ട് വർഷത്തിലൊരിക്കൽ പ്രത്യേക ബാച്ചുകളായി വിപുലമായ രീതിയിലാണ് നടത്തുന്നത്. ഈ അപൂർവ കരകൗശലത്തെക്കുറിച്ച് കൂടുതൽ പേരെ ബോധവൽക്കരിക്കാനും അത് ലോകത്തിന്റെ എല്ലാ കോണുകളിലും എത്തിക്കാനുമായി ശ്രദ്ധേയമായ ഒരു ഓൺലൈൻ വിപണിയും നിർമ്മിച്ചിട്ടുണ്ട്!

വീട്ടിൽ വയ്‌ക്കേണ്ട വിധം

കേരളത്തിലെ മതപരമായ ചടങ്ങുകൾ, വിവാഹങ്ങൾ എന്നിവയിൽ സാധാരണയായി വയ്ക്കുന്ന അഷ്ടമംഗല്യ സെറ്റിന്റെ ഭാഗമാണ് ആറന്മുള കണ്ണാടി. ജീവിതത്തിൽ ഭാഗ്യം, സമ്പത്ത്, സമൃദ്ധി എന്നിവ കൊണ്ടുവരാൻ ആളുകൾ ഇത് അവരുടെ വീടുകളിൽ സൂക്ഷിക്കുന്നു. വീട്ടിൽ പൂജാമുറിയിലോ ധ്യാനസ്ഥലങ്ങളിലോ വിലയേറിയ വസ്തുക്കൾ സൂക്ഷിക്കുന്ന മറ്റേതെങ്കിലും സ്ഥലങ്ങളിലോ കണ്ണാടി സൂക്ഷിക്കാം (അടുക്കളയും കുളിമുറിയും ഒഴികെ). കണ്ണാടിയുടെ ഉപരിതലത്തെ സംരക്ഷിക്കാൻ പൊടിയിൽ നിന്നും ചൂടിൽ നിന്നും അകറ്റി വയ്ക്കണം. മുറിയിലെ ഊഷ്മാവിൽ സൂക്ഷിക്കുന്നതാണ് ഉത്തമം. ഇതുകൂടാതെ, കണ്ണാടി ഒരു പ്രത്യേക രീതിയിലാണ് വൃത്തിയാക്കേണ്ടത്. കണ്ണാടിയുടെ പ്രതലത്തിന്റെ തിളക്കം നിലനിർത്താൻ ഒരു പ്രത്യേക ദിശയിൽ മാത്രമേ തുടയ്ക്കാവൂ.

എവിടെ വാങ്ങാം

ആറന്മുള പട്ടണത്തിലെ പ്രാദേശിക വിപണികളിൽ യഥാർത്ഥ ആറന്മുള കണ്ണാടി ലഭ്യമാണ്. കണ്ണാടി വില സാധാരണയായി പട്ടണത്തിൽ നിശ്ചയിച്ചിട്ടുള്ളതാണ്. തിരുവനന്തപുരത്തെ ചില മാർക്കറ്റുകളിൽ നല്ല നിലവാരമുള്ള ആറന്മുള കണ്ണാടികൾ കണ്ടെത്താനാകും. ഇതുകൂടാതെ, ഇന്റർനെറ്റിൽ ആറന്മുള കണ്ണാടിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് (www.aranmulakannadi.net/) സന്ദർശിച്ച് മികച്ച ഗുണനിലവാരമുള്ള ആറന്മുള കണ്ണാടി ന്യായവിലയ്ക്ക് വാങ്ങാം. യഥാർത്ഥ ആറന്മുള കണ്ണാടികൾക്ക് ആധികാരികതയുടെ സർട്ടിഫിക്കറ്റ് പോലും നൽകും.

ഉപസംഹാരം

ആറന്മുള കണ്ണാടിയുടെ മഹത്വവും ആത്മീയ പ്രാധാന്യവും കണക്കിലെടുത്ത്, നശിച്ചുകൊണ്ടിരിക്കുന്ന ഈ കരകൗശലത്തിലേക്ക് വിനോദസഞ്ചാരികളുടെ ശ്രദ്ധ ആകർഷിക്കുന്നതിനായി, കേരള ടൂറിസം ആറന്മുളയെ പൈതൃക ഗ്രാമമായി പ്രഖ്യാപിച്ചിട്ടുണ്ട്. ആറന്മുള പട്ടണത്തിന്റെ യഥാർത്ഥ പൈതൃകത്തെ പ്രതിഫലിപ്പിക്കുന്നതാണ് ഈ മാന്ത്രിക കണ്ണാടി. നിർമ്മാണ പ്രക്രിയയിലെ നിഗൂഢതകളും കണ്ണാടിയുടെ സമാനതകളില്ലാത്ത സൗന്ദര്യവും മാത്രമല്ല വീടിനു ഭംഗിയും നിര്‍മ്മലതയും പ്രദാനം ചെയ്യുന്നു. പ്രിയപ്പെട്ടവർക്ക് നൽകാൻ വിലമതിക്കാനാകാത്ത ഒരു സമ്മാനം !‍
– ദീപ പെരുമാൾ
Post Views: 60
4
Deepa Perumal

ഞാൻ ദീപ പെരുമാൾ… മലയാളിയായ ഒരു തമിഴച്ചി. തനി തിരോന്തോരം കാരി ! IT & Management ജോലി ഉപേക്ഷിച്ച് MBA പഠിത്തവും, എഴുത്തും, കരിയർ മെൻറ്ററിങ്ങും, മറ്റു പല പരിപാടികളുമായി സമയം കളയുന്നു …

6 Comments

  1. Magi G r on April 13, 2024 3:19 PM

    Simply described all the minutest details..
    Tq Deepa for giving us such a great knowledge..

    Reply
    • Deepa Perumal on April 13, 2024 10:25 PM

      Thank you so much dear ❤️❤️❤️

      Reply
  2. Unnikrishna S R on April 13, 2024 11:51 AM

    തികച്ചും സാങ്കേതിക വിവരങ്ങൾ എന്നാൽ അതിന്റെ നിർമാണത്തിന്റെ തനിമയെ നഷ്ടപ്പെടുത്താതെയും അവയുടെ ഉല്പത്തിയേയും ഉൾകൊള്ളിച്ചുകൊണ്ടുള്ള അവലോകനം. Good effort❤️

    Reply
    • Deepa Perumal on April 13, 2024 10:26 PM

      Thank you 🙂

      Reply
  3. Simble sebastian on April 12, 2024 9:32 PM

    Great insight dear🥰

    Reply
    • Deepa Perumal on April 12, 2024 11:35 PM

      Thank you dear !

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.