Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » രത്നമലയിലെ അത്ഭുതങ്ങൾ.
ഓർമ്മകൾ പുസ്‌തകം

രത്നമലയിലെ അത്ഭുതങ്ങൾ.

By Nima SApril 12, 2024Updated:April 17, 20245 Comments2 Mins Read114 Views
Bookmark Now
Please login to bookmark Close

No account yet? Register

ജീവിതത്തിലെ വലിയ വലിയ കാര്യങ്ങളെയൊക്കെ നെഞ്ചും വിരിച്ച് പുല്ലു പോലെ നേരിട്ടിട്ട്, കുഞ്ഞു കുഞ്ഞു കാര്യങ്ങൾക്ക് ഇമോഷണൽ ആയി പൊട്ടിപ്പൊട്ടി കരഞ്ഞിട്ടുണ്ടോ!! 

ഈ അടുത്ത് എന്നെ കരയിച്ചത്, ഒരു കാലത്ത് ഞാൻ വീണ്ടും വീണ്ടും വായിച്ച് ഓരോ കഥകളും ഹൃദിസ്ഥമാക്കിയിരുന്ന ഒരു കുഞ്ഞു വലിയ പുസ്തകമാണ്. വർഷങ്ങൾക്ക് മുന്നേ എനിക്ക് കൈമോശം വന്ന് ഇത്ര കാലമായിട്ടും എന്നിലേക്ക് തിരികെ എത്താതിരുന്ന ‘രത്നമല’ എന്ന എന്റെ ബാല്യകാല ഓർമ. 

പുസ്തകങ്ങൾ എന്നും ഹരമായിരുന്ന ഒരു കുഞ്ഞു പെണ്കുട്ടിയുടെ സന്തത സഹചാരി ആയിരുന്നു ആ പുസ്തകം. എന്നും പുസ്തകങ്ങൾ സമ്മാനിച്ചിരുന്ന അച്ഛന്റെ ഏറ്റവും വിലപ്പെട്ട സമ്മാനങ്ങളിൽ ഒന്നായിരുന്നു അത്. 

കട്ടിയുള്ള നീല പുറം ചട്ടയ്ക്ക് മുകളിൽ വെള്ള കവറിൽ രത്നമല എന്നെഴുതിയ, മലയുടെ മുകളിൽ മിറാലിയുടെ ചിത്രം ഉള്ള ‘രത്നമല’ എന്ന കഥകളുടെ ഭണ്ഡാരം. ആ പുസ്തകത്തിന് വേറൊരു പുസ്തകത്തിനും ഇല്ലാത്ത തരം പ്രത്യേക സുഗന്ധം ആയിരുന്നു. അതായിരിക്കും റഷ്യക്കാരുടെ മണം എന്നാണ് അന്ന് വിശ്വസിച്ചിരുന്നത്. ഓരോ കഥകൾക്കും മനോഹരമായ ചിത്രങ്ങൾ ഉണ്ടായിരുന്നു. ഏറ്റവും അത്ഭുതം തോന്നിയിരുന്ന വേറൊരു കാര്യം അതിലെ കഥാപാത്രങ്ങളുടെ മനോഹരമായ പേരുകൾ ആയിരുന്നു! ഞാൻ അന്നുവരെയും കേട്ടിട്ടില്ലായിരുന്ന, ഭംഗിയേറിയ വ്യത്യസ്തമായ റഷ്യൻ പേരുകൾ! വസീലിയ, ഇവാൻ, ബാസിൽ ഫെറ്റ് ഫ്രുമോസ്, ഇലാന കോസിൻസാന, മമേദ്, അനയിത്, പിലീപ്കാ. നോക്കൂ, ഈ പെരുകൾക്ക് തന്നെ എന്ത് സൗന്ദര്യമാണെന്ന്!

‘തവളരാജകുമാരി’ യുടെ കഥയ്ക്കുണ്ടായിരുന്ന ബഹുവർണ്ണ ചിത്രത്തിൽ നോക്കി ബുദ്ധിമതിയായ വസിലീസാ രാജകുമാരിയേയും അവളെ സ്നേഹിച്ചിരുന്ന ഇവാൻ രാജകുമാരനെയും  അന്ന് എത്ര ഗാഢമായി മനസ്സിൽ ആവാഹിച്ചിരുന്നു, സ്നേഹിച്ചിരുന്നു.!

പിശുക്കിയായ വൃദ്ധയെ പറ്റിച്ച് കോടാലിക്കഞ്ഞി ഉണ്ടാക്കിക്കൊടുക്കുന്ന പട്ടാളക്കാരനും, അടുപ്പിൻ തിണ്ണയിൽ കൂനി ഇരുന്ന് കൂണ് തിന്നുന്നവൻ എന്ന വിളിപ്പേര് കിട്ടിയിരുന്ന പാവം ഇവാനും (ഇവാൻ മാന്ത്രികക്കുതിരപ്പുറത്ത് കയറി രാജകുമാരിയെ നേടിയപ്പോൾ ഞാൻ ജയിച്ച പോലെ സന്തോഷമായിരുന്നു അന്നെനിക്ക് ഓരോ വായനയിലും കിട്ടിയിരുന്നത്) ആലോങ്ക്യയും പയർമണിയും, പിലീപ്കയും, ഹിയ്സിയുടെ തിരികല്ലും എല്ലാം എല്ലാം വളരെ പ്രിയപ്പെട്ടവയായിരുന്നു. ‘രത്നമല’ എന്ന കഥ വായിച്ച് റഷ്യയിൽ യഥാർത്ഥത്തിൽ അങ്ങനെ ഒരു മല ഉണ്ടെന്നും അതിനു മുകളിൽ മുഴുവൻ രത്നങ്ങൾ ആണെന്നും ഞാൻ വിശ്വസിച്ചിരുന്നു. എത്രവട്ടം അതിലെ കഥകൾ വായിച്ചിരുന്നു എന്നോർമ്മയില്ല. ഓരോ കഥയും ഇപ്പോഴും ഹൃദിസ്ഥമാണ് എന്നു മാത്രം അറിയാം. ആ കഥകളിലൂടെയാണ് അന്ന് സോവിയറ്റ് റഷ്യയെ സ്നേഹിച്ചു തുടങ്ങിയത്. 

കുറച്ചു കാലം കഴിഞ്ഞ്, ഞാൻ കുറച്ചൂടെ വളർന്നപ്പോൾ ആ പുസ്തകം അച്ഛൻ ഏതോ കൂട്ടുകാരന്റെ കുഞ്ഞിന് വായിക്കാൻ കൊടുത്തു. തിരിച്ചു കിട്ടുമെന്ന ഉറപ്പിൽ ആണ് അന്നത് കൈമാറിയത്. പക്ഷെ, ഒരിക്കലും ആ പുസ്തകം എന്റെ കയ്യിൽ തിരിച്ചെത്തിയില്ല. അന്ന് മുതൽ അച്ഛനെ ഞാൻ ആ പേരും പറഞ്ഞ് ഇമോഷണൽ ബ്ലാക്ക്മെയിൽ ചെയ്തിരുന്നു എന്നത് വേറെ കാര്യം. എന്നും എന്നും ഞാൻ നഷ്ടപ്പെട്ടുപോയ ആ പുസ്തകത്തെ ഓർത്തുകൊണ്ടേ ഇരുന്നു. 

കുട്ടിക്കാലത്തെ ഓർമകൾ ആയിരുന്ന പല പുസ്തകങ്ങളും പിന്നീട് സ്വന്തമാക്കിയപ്പോഴും രത്നമല മാത്രം എവിടെയും കണ്ടു കിട്ടിയില്ല. ഓണ്ലൈൻ ബുക്സ്റ്റോറുകളിൽ എല്ലാം അന്വേഷിച്ചു തളർന്നു. ഓർമ്മ വരുമ്പോഴൊക്കെയും എവിടെയെങ്കിലും ഉണ്ടോ എന്ന് ഒന്നൂടെ സെർച്ച് ചെയ്തു നോക്കും. കിട്ടിയിരുന്നെങ്കിൽ എന്റെ മോൾക്ക് കൂടെ വായിച്ചു കൊടുത്ത് എന്റെ കുട്ടിക്കാലത്തിലേയ്ക്ക് ഒന്നൂടെ തിരിച്ചു പോവാമായിരുന്നു എന്നോർക്കും.

ഒരു ദിവസം, നഷ്ടപ്പെട്ട രത്നമല വീണ്ടും എന്റെ ഓർമയിൽ എത്തി. ഒരു പ്രതീക്ഷയും ഇല്ലാതെ വീണ്ടും ഞാൻ ഗൂഗിൾ ചെയ്തു നോക്കി, ആർക്കെങ്കിലും അറിയാമോ എന്ന്. എന്നെ ഞെട്ടിച്ചു കൊണ്ട് എനിക്കൊരു fb ലിങ്ക് കിട്ടി. രത്നമലയുടെ pdf. ഓടിച്ചെന്ന് ഡൌൺലോഡ് ചെയ്ത് ഓരോ  പേജിലൂടെയും കണ്ണോടിച്ചു. ഓരോ താളുകളിലൂടെയും വീണ്ടും വീണ്ടും എന്റെ കുട്ടിക്കാലം കടന്നു പോയി. ഞാൻ ഒരുപാട് സ്നേഹിച്ചിരുന്ന കഥാപാത്രങ്ങൾ എന്റെ കണ്മുന്നിലൂടെ വീണ്ടും കടന്നു വന്നു. എന്റെ കണ്ണുകൾ എന്തിനാണെന്നറിയാതെ നിറഞ്ഞൊഴുകി. അപ്പൊ സമയം കൃത്യം രാത്രി 12 മണി ആയിരുന്നു. എന്റെ പിറന്നാൾ ദിവസം!!

അച്ഛന് pdf അയച്ചു കൊടുത്തപ്പോ അച്ഛൻ പറഞ്ഞു, അത് നിനക്കുള്ള പിറന്നാൾ സമ്മാനം ആണെന്ന്!!❤️

#എൻെറരചന #ബാലപുസ്‌തകം

Post Views: 41
2
Nima S

വായിക്കാനും വായിക്കപ്പെടാനും ഇഷ്ടമുള്ള ഒരുവൾ . വെർച്വൽ ലോകത്തിന് ജീവൻ കൊടുക്കുന്നവൾ. An animator by profession. അയ്‌നാണ് 😁 കണ്ണൂരുകാരി. ഭർത്താവിനും ഒരേ ഒരു മകൾക്കും ഒപ്പം ബെംഗളൂരുവിന്റെ പ്രാന്തപ്രദേശങ്ങളിൽ ജീവിക്കുന്നു .

5 Comments

  1. Sudhakaran M A Ma on April 24, 2024 11:52 AM

    നിനക്ക് പേരിടുന്നതിന് മുമ്പ് ഞാൻ ആ പുസ്തകം വായിച്ചിരുന്നെങ്കിൽ അതിലുള്ള ഒരു പേരിടുമായിരുന്നു.😊.
    പുസ്തകം കൈമോശം വന്നപ്പോൾ എനിക്കും നല്ല സങ്കടമായിരുന്നു.😢
    ഇപ്പോൾ സന്തോഷം.😀

    Reply
    • Bijisha on April 24, 2024 1:31 PM

      ♥️

      Reply
      • Nima S on April 24, 2024 7:31 PM

        🥰😘

        Reply
      • Sunandha Mahesh on April 24, 2024 8:17 PM

        ഇലാന അങ്ങനെ വിളിക്കാം ഇനിമുതൽ.. അച്ഛന്റെ സങ്കടവും മാറും 😍

        Reply
    • Nima S on April 24, 2024 7:30 PM

      അച്ഛാ😘😘

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.