Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Wednesday, May 13
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഓം ഹ്രീം കുട്ടിച്ചാത്താ
ഓർമ്മകൾ കുട്ടികൾ പുസ്‌തകം

ഓം ഹ്രീം കുട്ടിച്ചാത്താ

By Shiju KPApril 13, 2024Updated:April 22, 20241 Comment2 Mins Read84 Views
Bookmark Now
Please login to bookmark Close

No account yet? Register

മായാവി ചെറുപ്പം മുതലേ കൂടെ കൂടിയിട്ടുള്ള ആളാണ്. ഇപ്പോൾ മോന്റെ ചങ്ങായി ആണ് മായാവി. അല്ലാട്ടോ ലുട്ടാപ്പി.

രാജുവും രാധയും സഹോദരങ്ങൾ ആണെന്ന് നമ്മളോട് ആരും പറഞ്ഞിട്ടില്ല. പക്ഷെ ഞാനും നിങ്ങളും അങ്ങനെ തന്നെ വിശ്വസിച്ചു പോന്നു ചെറുപ്പകാലം മുഴുവൻ. പിന്നീടെപ്പോഴോ ഒരു സിനിമയിൽ ടി ജി രവി ചോദിക്കുന്നത് കേട്ടപ്പോളാണ് രാധയുടെ ബോയ് ഫ്രണ്ട് ആയിക്കൂടെ രാജു. അതേ, അവർ ഒരേ വീട്ടിൽ ഉള്ളവരാണെന്ന് ഒരിക്കലും കഥകാരൻ നമ്മളോട് പറഞ്ഞിട്ടില്ല. നാം അങ്ങനെ ഊഹിച്ചു. അത്രയെ ഉള്ളൂ.

രാജുവും രാധയും മായാവിയും മനോഹരമാക്കിയ ഒരു കുട്ടിക്കാലം നിങ്ങൾക്കും ഉണ്ടാകില്ലേ? ഞാൻ എൺപതുകളിൽ ജനിച്ചു തൊണ്ണൂറുകളിൽ വളർന്നത് ബാലരമയോടൊപ്പമാണ്. ദൂരദർശനിൽ ഞായറാഴ്ച നാല് മണിക്ക് ഉള്ള ചലച്ചിത്രം മാത്രമാണ് ഇത് കൂടാതെയുള്ള എന്റർടൈൻമെന്റ്. ഏഷ്യാനെറ്റ്‌ ഒക്കെ തുടങ്ങിയ കാലത്ത് എനിക്കൊരു പത്തു പതിനഞ്ചു വയസ്സൊക്കെ കാണും. ഇന്നത്തെ കുട്ടികളുടെ കണക്കിൽ ജാംബവാന്റെ കാലത്ത് ജനിച്ചു വളർന്ന ആളാണ് ഞാനും എന്റനിയനും.

ബാലരമ വരാനൊക്കെ കാത്തിരിക്കും. ഒരു പേജ് പോലും വിടാതെ വായിച്ചു തീർക്കും. കളിക്കുടക്കയൊന്നും കേട്ട് കേൾവി പോലുമില്ല അന്ന്. ബാലരമയുടെ അമർ ചിത്ര കഥകളും വാങ്ങിക്കുമായിരുന്നു വീട്ടിൽ. അതിലും മായാവിയും ലുട്ടാപ്പിയും തന്നെ താരങ്ങൾ. രാജുവും രാധയും എന്നും കൊതിപ്പിച്ചിരുന്നു. അവരുടെ സ്വാതന്ത്ര്യം. അവർക്ക് എവിടെ വേണമെങ്കിലും പോകാം. ആരും ചോദിക്കാനും പറയാനും ഇല്ല. ഞങ്ങൾ കാഞ്ചന പിഞ്ചര ബന്ധനസ്ഥരായത് കൊണ്ട് അവരോട് കടുത്ത അസൂയയായിരുന്നു.

പിന്നെ വിക്രമനും മുത്തുവും. എന്നും മായാവിയുടെ കെണിയിൽ വീണു പഞ്ചറാവുന്ന സിക്സ് പാക്ക് വില്ലന്മാർ. നല്ല സുന്ദരന്മാരായത് കൊണ്ട് അവർ വല്ലപ്പോളും ജയിച്ചോട്ടെ എന്നും ഇടക്ക് തോന്നിയിരുന്നു.

കുട്ടൂസനെയും ഡാകിനിയെയും മറന്നതല്ല. അവരാണ് ഇതിലെ ഹൈ ലൈറ്റ്. അവർ അന്നേ മോഡേൺ കപ്പിൾസ് ആണ്. ലിവിങ് ടുഗെതർ എന്താണെന്ന് കേട്ട് കേൾവി പോലുമില്ലാത്ത കാലത്ത് അവർ അതു ചെയ്തു കാണിച്ചു. ഒരു സദാചാര വാദികളും അവരെ തൊട്ടില്ല. മന്ത്രവാദികൾ അല്ലെ. അവരുടെ വാഹനമായ കുന്തവും അതിന്റെ ഡ്രൈവറായ ലുട്ടാപ്പിയും ഇന്നും ഓർമകളിൽ നിറവസന്തം തീർക്കുന്നു.

പുട്ടാലു അമ്മാവനെ മറന്നിട്ടില്ലട്ടോ. രാജുവിനെയും രാധയെയും കുടുക്കാൻ ഓരോ വഴികൾ കണ്ടു പിടിച്ചു വന്നു ആ കുഴിയിൽ തന്നെ വീഴുന്ന കുട്ടൂസനും ഡാകിനിയും അടിപൊളി തന്നെയാണ്. എത്ര തവണ തോറ്റാലും വീണ്ടും ജയിക്കാൻ വേണ്ടി അവരെ പോലെ പ്രയത്നിച്ചാൽ നമ്മളൊക്കെ എവിടെയെത്തും?

അന്നൊക്കെ ആഗ്രഹിച്ചിരുന്നു ഒരു കുപ്പിയിൽ മായാവിയെ പോലെ ഒരു നല്ല കുട്ടിച്ചാത്തൻ ഉണ്ടായിരുന്നെങ്കിൽ? എന്തെങ്കിലും പ്രശ്നങ്ങൾ വരുമ്പോൾ ഓം ഹ്രീം കുട്ടിച്ചാത്താ എന്ന് വിളിച്ചാൽ പറന്നു വന്നു രക്ഷിക്കാൻ.

ഷിജു

#ബാലപുസ്തകം

Post Views: 49
3
Shiju KP

Parenting coach Writer Engineer Motivational speaker Voice artist

1 Comment

  1. Divya Sreekumar on May 2, 2024 4:12 PM

    ഓർമ്മകൾ😍😍

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.