Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഇന്ന് ആ മഹാദുരന്തദിനത്തിന്റെ വാർഷികം…..
അറിവുകൾ ചരിത്രം / പൗരാണികശാസ്ത്രം

ഇന്ന് ആ മഹാദുരന്തദിനത്തിന്റെ വാർഷികം…..

By Muhammed‌ sageer Pandarathil RasheedApril 14, 2024No Comments3 Mins Read55 Views
Bookmark Now
Please login to bookmark Close

No account yet? Register

1912 ഏപ്രില്‍ 10 ആം തിയതി യാത്ര പുറപ്പെട്ട്‌ നാലാം നാൾ മഞ്ഞുമലയിൽ ഇടിച്ചുതകര്‍ന്ന്‌ നടുപൊട്ടി മുങ്ങിയ ടൈറ്റാനിക്‌. ആദ്യയാത്ര തന്നെ അന്ത്യയാത്രയായി മാറിപ്പോയ ഒരു ദുരന്തം.

ഇരുപതാം നൂറ്റാണ്ടിൻറെ തുടക്കത്തിൽ ഇന്നത്തെപ്പോലെ യാത്രാവിമാനങ്ങൾ അന്ന് രംഗത്തെത്തിയിട്ടില്ല. ഒരു രാജ്യത്തു നിന്ന് മറ്റൊരു രാജ്യത്തേക്ക് പോകണമെങ്കിൽ കപ്പൽ തന്നെ ശരണം. കപ്പൽ കമ്പനികൾ കൂടുതൽ യാത്രക്കാരെ തങ്ങളുടെ കപ്പലുകളിലേയ്ക്ക് ആകർഷിക്കാനുളള തന്ത്രങ്ങൾ തല പുകഞ്ഞാലോചിക്കുന്ന കാലം.

ഇംഗ്ലണ്ടിലെ ഒന്നാംകിട കപ്പൽ കമ്പനിയാണ് വൈറ്റ് സ്റ്റാർ ലൈൻ. വൈറ്റ് സ്റ്റാർ ലൈനിൻറെ പ്രധാന എതിരാളിയായിരുന്നു ക്യൂനാഡ് എന്ന കമ്പനി. ഒരിക്കൽ ക്യൂനാഡ് കമ്പനിക്കാർ വേഗം കൂടിയ രണ്ട് കപ്പലുകൾ പുറത്തിറക്കി. ലൂസിറ്റാനിയ/മൌറിറ്റാനിയ എന്നിങ്ങനെയായിരുന്നു ആ കപ്പലുകളുടെ പേരുകൾ. ഇതൊക്കെ കണ്ട് വൈറ്റ് സ്റ്റാർ ലൈൻ കമ്പനി വെറുതെയിരിക്കുമോ?

ക്യൂനാഡിൻറെ വേഗം കൂടിയ കപ്പലുകളെ ആഡംബര കപ്പലുകൾ നിർമ്മിച്ച് തോൽപ്പിക്കാം എന്നവർ കണക്കുകൂട്ടി. ഈ മത്സരത്തിൻറെ ഭാഗമായാണ് ടൈറ്റാനിക് നിർമ്മിച്ചത്. 1909 മാർച്ച് 31 ന് കപ്പലിൻറെ നിർമ്മാണം തുടങ്ങി. വടക്കൻ അയർലൻഡിലുളള ഹർലൻഡ് ആൻഡ് വോൾഫ് എന്ന കപ്പൽ നിർമ്മാണ കമ്പനിക്കായിരുന്നു ടൈറ്റാനിക് നിർമ്മിക്കാനുളള ദൌത്യം. 1911 മാർച്ച് 31 ന് കപ്പൽ പുറത്തിറങ്ങിയതായി കമ്പനി പ്രഖ്യാപിച്ചു.

ടൈറ്റാനിക്കിൻറെ കന്നിയാത്ര 1912 ഏപ്രിൽ 10 ന് ഇംഗ്ലണ്ടിലെ തുറമുഖമായ സതാപ്റ്റണിൽ നിന്നു പുറപ്പെടുമെന്നായിരുന്നു പ്രഖ്യാപനം. യാത്രയ്ക്കുളള ദിവസങ്ങൾ അടുക്കുമ്പോഴും ടൈറ്റാനിക്കിൻറെ പണികൾ തീർന്നിരുന്നില്ല. ഒരു വശത്ത് ലഗേജുകളും മറ്റും കയറ്റുമ്പോൾ കപ്പലിൻറെ അടിത്തട്ടിൽ മരപ്പണിക്കാരും പെയിൻറർമാരുമെല്ലാം രാപ്പകലില്ലാതെ ജോലി ചെയ്യുകയായിരുന്നു.

ഏതൊരു യാത്രാ കപ്പലിലോ വിമാനത്തിലോ ട്രെയിനിലോ ഉളള പോലെയായിരുന്നു ടൈറ്റാനിക്കിലെ യാത്രക്കാരും. അവരിൽ കോടീശ്വരന്മാർ/വ്യാപാരികൾ/സഞ്ചാരപ്രിയർ/ സാധാരണക്കാർ/കൃഷിക്കാർ/അധ്യാപകർ/ കുടിയേറ്റക്കാർ/പാവങ്ങൾ അങ്ങനെ അറ്റ്ലാൻറിക്കിൻറെ ഇരു കരകളിലുമുളള എല്ലാ വിഭാഗം ജനങ്ങളുമായി 705 പേരും. അങ്ങനെ മൊത്തം 2228 പേരാണ് കന്നിയാത്രയിൽ കപ്പലിലുണ്ടായിരുന്നത്.

3547 പേർക്കു യാത്ര ചെയ്യാവുന്ന കപ്പലിൽ 1319 സീറ്റുകൾ ഒഴിഞ്ഞു കിടക്കുകയായിരുന്നു. തേർഡ് ക്ലാസ്സിലെ യാത്രക്കാരിൽ ഏറെപ്പേരും ഇംഗ്ലണ്ട്/അയർലൻറ്/സ്കാൻഡിനേവിയേഷൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്ന് അമേരിക്കയിലേക്ക് കുടിയേറാൻ ആഗ്രഹിച്ചു യാത്ര തിരിച്ചവരായിരുന്നു.

1912 ഏപ്രിൽ 10 ബുധനാഴ്ച യാത്ര തുടങ്ങിയ ടൈറ്റാനിക് നാലു ദിവസം പിന്നിട്ടു. ന്യൂയോർക്ക് ലക്ഷ്യമാക്കി അതിവേഗം നീങ്ങുകയാണ് കപ്പൽ. കപ്പൽ ചക്രവർത്തിയിൽ യാത്ര ചെയ്യാൻ ലഭിച്ച ഭാഗ്യത്തെയോർത്ത് ആഹ്ലാദത്തിലും അഭിമാനത്തിലുമാണ് യാത്രക്കാരെല്ലാം.

ബന്ധുക്കളോടും പ്രിയപ്പെട്ടവരോടും ഇതിൻറെ വിശേഷങ്ങൾ പങ്കുവയ്ക്കാനുളള ആവേശം. ആഡംബര സൌകര്യങ്ങൾ പരമാവധി ഉപയോഗപ്പെടുത്തുകയാണവർ. ക്ലബ്ബുകളിൽ പലതരം ഗെയിമുകളുണ്ട്.കളിച്ചും കുടിച്ചും ആനന്ദിച്ചുളള യാത്ര.

ഏപ്രിൽ 14 ഞായർ. തണുത്ത പ്രഭാതം. കടൽ ശാന്തംപ്രഭാത സവാരിക്കാർ കപ്പൽത്തട്ടിൽ തണുത്ത കാറ്റേറ്റു നടന്നു. കപ്പൽ യാത്ര പുറപ്പെട്ട ശേഷമുളള ആദ്യ ഞായറാഴ്ചയായിരുന്നു അത്.

വൈകിട്ട് ആയതോടെ മരം കോച്ചുന്ന തണുപ്പ് പടർന്നു. മരം കോച്ചുന്ന തണുപ്പ് കപ്പലിനെ വന്ന് മൂടുന്നു. അതോടെ കപ്പൽത്തട്ടിലുണ്ടായിരുന്ന യാത്രക്കാരെല്ലാ മുറികൾക്കുളളിലേക്ക് ചേക്കേറി. അടുത്ത ദിവസം ന്യൂയോർക്കിലെത്തും കപ്പൽ.

രാത്രി 11.40. കപ്പലിലെ വിളക്കുകൾ അണഞ്ഞു തുടങ്ങി. കാനഡയുടെ കിഴക്കേ പ്രവിശ്യയായ ന്യൂഫൌണ്ട്ലാൻറിൻറെ തീരത്തുനിന്ന് 600 കി.മീ അകലെയുളള കപ്പൽപ്പാതയിലൂടെ മണിക്കൂറിൽ 42 കിലോ മീറ്റർ വേഗതയിൽ കുതിച്ചു പായുകയായിരുന്നു ടൈറ്റാനിക്.

മഞ്ഞുമലകളുണ്ടോ എന്നു നോക്കാൻ നിയോഗിച്ച ഫ്രെഡറിക് ഫ്ലീറ്റ് അപ്പോഴും ഉയരത്തിൽ നിൽപ്പുണ്ടായിരുന്നു. മഞ്ഞുമലകൾ കണ്ടില്ലെങ്കിലും അവ്യക്തമായ മൂടൽമഞ്ഞ് അവരെ ആശങ്കാകുലരാക്കിയിരുന്നു. ഒന്നും കാണാൻ പറ്റാത്ത അവസ്ഥ. പെട്ടന്നാണ് തൊട്ട് മുന്നിൽ ഒരു വലിയ മഞ്ഞുമല കണ്ടത്. അഭായസൂചന നല്കുന്നതിനിടക്ക് വലിയൊരു മഞ്ഞുമലയിലേയ്ക്ക് ടൈറ്റാനിക് പാഞ്ഞുകയറിക്കഴിഞ്ഞിരുന്നു.

മഞ്ഞുമലയിൽ കപ്പലിൻറെ മുൻ ഭാഗം നേരിട്ട് ഇടിക്കുന്നതിനു പകരംദക്ഷിണ പാർശ്വഭാഗം ഉരഞ്ഞു കയറുകയായിരുന്നു. ഈ നിലയിൽ 10 സെക്കൻറോളം കപ്പൽ മുന്നോട്ടു നീങ്ങി. അതായത് പത്തു സെക്കൻഡു കൊണ്ട് കപ്പൽ നീങ്ങിയ അത്രയും നീളത്തിൽ കപ്പലിൻറെ അടിഭാഗം പൊളിഞ്ഞു.

കപ്പിത്താൻ സ്മിത്ത് സ്വന്തം മുറിയിലിരുന്നു തന്നെ അപകടം മണത്തു. ലൈഫ് ബോട്ടുകൾ കടലിലിറക്കാൻ കപ്പിത്താൻ ഉത്തരവു നൽകി. പക്ഷേ ആ നടുക്കടലിൽ ബോട്ടിനേക്കാൾ സുരക്ഷിതം കപ്പൽ തന്നെയെന്ന ചിന്തയിലായിരുന്നു പലരും.

അറ്റലാൻറിക് സമുദ്രത്തിന് നടുവിൽ ബോട്ടിൽ കയറിയിട്ട് എങ്ങോട്ടു പോകാൻ. ഏറ്റവും അടുത്തുളള തീരത്തേയ്ക്ക് 600 കി.മീ അകലമുണ്ട്. തണുപ്പ് അസഹ്യം. മേൽക്കൂര പോലുമില്ലാത്ത ലൈഫ് ബോട്ടിൽ എങ്ങനെ പോകും…?

അർധരാത്രി കഴിഞ്ഞു. ആകാശത്തു ചന്ദ്രനില്ല, നിലാവില്ല, ചുറ്റും കൂരിരുട്ട്. ഇടയ്ക്കിടെ രക്തം മരവിപ്പിക്കുന്ന തണുത്ത കാറ്റും. കടൽവെളളത്തിനു കറുപ്പുനിറമാണെന്ന് അവർക്കു തോന്നി. ആകാശമേത് കടലേത് എന്ന് തിരിച്ചറിയാൻ വയ്യ. നടുക്കടലിൽ കപ്പൽ അപകടത്തിൽപ്പെട്ടാൽ മറ്റു കപ്പലുകളോടു സഹായാഭ്യർത്ഥനയായി നൽകുന്ന സൂചനയായിരുന്നു അപായ വെടിക്കെട്ട്.

നടുക്കടലിൽ ഉയരത്തിൽ വെടിക്കെട്ട് ഇടയ്ക്കിടെ കണ്ടാൽ അവിടെ ഒരു കപ്പൽ കുടുങ്ങിക്കിടക്കുന്നു എന്ന് മനസ്സിലാക്കാം. ടൈറ്റാനിക് അപകടത്തിൽപ്പെട്ടപ്പോൾ തുടരെത്തുടരെ അപായവെടിക്കെട്ടുകൾ നടത്തുന്നുണ്ടായിരുന്നു. എന്നാൽ അറ്റ്ലാൻറിക് മഹാസമുദ്രത്തിൽ ഒരാളും അത് കണ്ടില്ല. സഹായത്തിനെത്തിയതുമില്ല.

പുലർച്ചെ 1.55. പതിനെട്ടാമത്തെ ലൈഫ് ബോട്ട് 15 അടി താഴ്ത്തിയപ്പോഴേക്കും കടലിലെത്തി. കടൽനിരപ്പിൽ നിന്ന് കപ്പൽത്തട്ടിലേക്കുളള ഉയരം 60 അടിയായിരുന്നു. കപ്പൽ അത്രമാത്രം മുങ്ങിക്കഴിഞ്ഞു.

സമയം പുലർച്ചെ 2.05 പത്തൊമ്പതാമത്തെ ലൈഫ് ബോട്ടും കടലിലിറങ്ങി കപ്പൽ ജീവനക്കാരുടെ ദൌത്യം കഴിഞ്ഞെന്നും ഇനി സ്വയം രക്ഷപ്പെടാനുളള വഴി തേടാമെന്നും കപ്പിത്താൻ പറഞ്ഞു.

സമയം 2.10. കപ്പലിൻറെ അണിയം വല്ലാതെ താഴ്ന്നു. പിന്നെ മുറിഞ്ഞ് കുത്തനെ കടലിനടിയിലേക്ക്.

സമയം 2.17. അവസാനശ്വാസമെടുക്കാനെന്ന പോലെ കപ്പലിൻറെ അമരഭാഗം ഒന്നു നിവർന്നു. പിന്നെ അറ്റലാൻറിക്കിൻറെ അടിത്തട്ടിലേക്ക് താഴ്ന്നുപ്പോയി.

1985 ൽ 12500 അടി താഴെ സമുദ്രാന്തർഭാഗത്തുനിന്നു ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ കണ്ടെടുത്തു. ന്യൂഫൗണ്ട്‍ലാൻഡ് തീരത്തുനിന്ന് 600 കിലോമീറ്റർ ദൂരെയായിരുന്നു.

1997 ൽ ജെയിംസ് കാമറൂൺ കഥയും/ തിരക്കഥയും/സം‌വിധാനവും/സഹനിർമ്മാണവും നിർവ്വഹിച്ച് ‘ടൈറ്റാനിക്’ എന്ന സിനിമ ഇറക്കി. ലിയോനാർഡോ ഡികാപ്രിയോ/കേറ്റ് വിൻസ്ലെറ്റ് എന്നിവരായിരുന്നു ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങൾ.

Post Views: 31
0
Muhammed‌ sageer Pandarathil Rasheed
  • Website

വായന, എഴുത്ത്, സഞ്ചാരം….. ❤️

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.