Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » അന്ധവിശ്വാസങ്ങൾ ഇല്ലാത്തൊരു ‘ഞാൻ’ ഉണ്ടോ…
ജീവിതം നര്‍മം സാമൂഹ്യപ്രശ്നങ്ങൾ

അന്ധവിശ്വാസങ്ങൾ ഇല്ലാത്തൊരു ‘ഞാൻ’ ഉണ്ടോ…

By Smitha RanjithApril 20, 2024Updated:April 23, 20243 Comments4 Mins Read75 Views
Bookmark Now
Please login to bookmark Close

No account yet? Register

ആധുനികശാസ്ത്രത്തിനു തീർത്തും വിരുദ്ധമായതും യുക്തിയ്ക്ക് നിരക്കാത്തത് എന്ന് തോന്നിക്കുന്നതുമായ വിശ്വാസങ്ങളും ആചാരങ്ങളും ആണല്ലോ അന്ധവിശ്വാസം കൊണ്ട് അർത്ഥമാക്കുന്നത്. ഒരു വിഭാഗം ആളുകൾ അന്ധവിശ്വാസമായി കരുതുന്ന വിശ്വാസങ്ങളും ആചാരങ്ങളും മറ്റൊരു വിഭാഗം ആളുകൾ അങ്ങനെ കാണണമെന്നുമില്ല. സാധാരണക്കാരന്റെയും ശാസ്ത്രകാരന്മാരുടെയും അഭിപ്രായം പരിഗണിക്കുമ്പോൾ വിശ്വാസവും അന്ധവിശ്വാസവും തമ്മിലുള്ള അന്തരം വളരെ വലുതാണ്. മനഃശാസ്ത്രപരമായി പറഞ്ഞാൽ, അന്ധവിശ്വാസത്തിന്റെ അടിസ്ഥാനം മാനസികമായ അപക്വതയാണ്‌ എന്നത്രേ.

താൻ ഒരു അന്ധവിശ്വാസിയാണെന്ന് സമ്മതിക്കാൻ ഒരാളും തയാറല്ല. എന്നാൽ അന്യരിൽ അന്ധവിശ്വാസം കണ്ടെത്താൻ ആർക്കും ഒരു വിഷമവുമില്ല എന്ന വിരോധാഭാസമാണുള്ളത്. ഒരു വ്യക്തിയുടെ വിശ്വാസം മറ്റൊരു വ്യക്തിയ്ക്ക് അന്ധവിശ്വാസമായിത്തോന്നാം. ഒരു കാലഘട്ടത്തിന്റെ വിശ്വാസം പിന്നീടൊരുകാലത്ത് അന്ധവിശ്വാസമായി മാറിയെന്നു൦ വരാം. അന്ധവിശ്വാസത്തിന്റെ മനഃശാസ്ത്രപരമായ ഒരു വശമാണത്. ചെറുതായെങ്കിലും ഞാൻ അന്ധവിശ്വാസിയാണെന്ന് സമ്മതിച്ചുകൊണ്ട് ഇനി എന്നിലെ അന്ധവിശ്വാസങ്ങളിലേയ്ക്ക് കടന്നു വരാം.

നാട്ടിൻപുറത്ത് ജനിച്ചു വളർന്നത് കൊണ്ടാവാം കുട്ടിക്കാലം മുതലേ കണ്ടും കേട്ടും വളർന്നു വന്ന ചില അന്ധവിശ്വാസങ്ങൾ… അവയുടെ അതിപ്രസരം ഒന്നുമില്ലെങ്കിലും ചെറിയ ചില അന്ധവിശ്വാസങ്ങൾ എന്റെ ഉള്ളിൽ ഒളിഞ്ഞിരിപ്പുണ്ട്. കുഞ്ഞായിരിക്കുമ്പോൾ മുതൽ നാം വാശി പിടിക്കുമ്പോഴോ കരയുമ്പോഴോ മുത്തശ്ശിമാർ പറയാറുണ്ടല്ലോ, ‘അഞ്ചുകണ്ണൻ പിടിച്ചുകൊണ്ടു പോകും, മിണ്ടാതിരുന്നോ’ എന്ന്. സത്യത്തിൽ അഞ്ചുകണ്ണുള്ള ഒരു ജീവി ഉണ്ടോ ആവോ, ഇല്ലെന്നറിഞ്ഞിട്ടും നമ്മൾ പിള്ളേർ അതൊക്കെ വിശ്വസിച്ചു കരച്ചിൽ നിർത്തും. പിന്നെ സ്കൂളിലേയ്ക്ക് ചെന്നാലോ, അപ്പോഴാണ് അവിടെ കൂട്ടുകാർ പറഞ്ഞും അവരിലൂടെ അറിഞ്ഞും നാം ഒരുപാട് അന്ധവിശ്വാസങ്ങളിൽ പെട്ടിട്ടില്ലേ. അതുകൊണ്ടല്ലേ, മയിൽ‌പ്പീലി പെറ്റുപെരുകില്ല എന്നറിഞ്ഞിട്ടും ആരും കാണാതെ മയിൽപ്പീലിയെ പുസ്തകത്താളിൽ ഒളിപ്പിച്ചു വച്ചിട്ട് പിന്നീട് ആരെയും കാണിയ്ക്കാതെ ഇടയ്ക്കു തുറന്നു നോക്കുന്നത്.

ഞാൻ ഇന്നും ഓർക്കുന്നു, സ്കൂൾ മുറ്റത്ത് കാണാൻ നല്ല ഭംഗിയുള്ള ചെറിയ ഇലകളോട് കൂടിയ പൂവില്ലാത്ത ഒരു ചെടി , അതിന്റെ ഇല പറിച്ച് യൂണിഫോം ഷിർട്ടിന്റെ കൈയ്ക്കുള്ളിൽ വച്ചാൽ അധ്യാപകരുടെ കയ്യിൽ നിന്ന് അടി കിട്ടില്ലത്രെ. പിന്നെ, അന്നൊരിക്കൽ, ദൂരെ ഏതോ പാലാമരത്തെ കൈചൂണ്ടി സംസാരിച്ചപ്പോൾ അത് ദോഷമാണെന്നും സ്വപ്നം കണ്ടു പേടിക്കുമെന്നും പറഞ്ഞിട്ട്…കൈവിരലുകൾ പത്തും കൂടി ഒന്നിച്ചു കടിച്ച്‌ തുപ്പിയാൽ പിന്നെ പേടിക്കില്ലെന്നും പറഞ്ഞത്… അംബാസഡർ കാർ പോലും വിരളമായി കണ്ടിരുന്ന എന്റെ നാട്ടിൻപുറത്തെ റോഡിലൂടെ വെളുത്ത നിറത്തിലെ അംബാസഡർ കാറെങ്ങാനും പോകുന്നത് കണ്ടാൽ അന്ന് മധുരം കിട്ടുമെന്ന് പറഞ്ഞത്, (എന്നിട്ട് കിട്ടിയിട്ടുണ്ടോ ആവോ, അത് വല്ല ഗൾഫുകാരുടെ കാറെങ്ങാനും ആയിരിക്കും, അവർ ആർക്കെങ്കിലും മിഠായികളും കൊടുത്തിട്ടുണ്ടാകും , അയ്‌നാണ് 😅). ഇത്തരം കാര്യങ്ങൾ ഒക്കെ അന്ന് ശരിയായിട്ടുണ്ടാകുമോ എന്നൊന്നും ഓർക്കുന്നില്ല എങ്കിൽ പോലും അങ്ങനെയും കടന്നുപോയൊരു ബാല്യകാലം നമ്മിൽ ചിലരിലെങ്കിലുമുണ്ടാകും.

വളർന്നു വന്നിട്ടും വീട്ടിലെ കാരണവന്മാർ ചിലരിലൂടെ പിന്തുടരുന്ന പാതയിലൂടെ നമുക്കും നടക്കേണ്ടി വന്നിട്ടുണ്ട്. കൗമാരത്തിലെത്തിയപ്പോൾ ആർത്തവനാളുകളിൽ ആരെയും തൊടരുത്, അലമാര യിലെ വസ്ത്രങ്ങൾ എടുക്കരുത് എന്തെല്ലാം നിർദ്ദേശങ്ങൾ..ആ നാളുകളിൽ ചെടികൾ നനയ്ക്കരുത്, പൂക്കൾ തൊടരുത്, കറിവേപ്പില പറിക്കരുത് അങ്ങനെയും ഉണ്ട് ചില വിശ്വാസങ്ങൾ. ആർത്തവദിനങ്ങളിൽ
സ്ത്രീകൾ അടുക്കളയിൽ നിന്നും ശുഭകാര്യങ്ങളിൽ നിന്നും മാറി നിൽക്കണമെന്ന വിശ്വാസവും പഴയകാലം മുതലേ ഉള്ളതാണ്. ആർത്തവസമയത്ത് സ്ത്രീകൾക്ക് വിശ്രമം ആവശ്യമാണെന്നതാണ് അടുക്കളയിൽ നിന്നും ഇവരെ മാറ്റി നിർത്തണമെന്നു പറയുവാനുള്ള ശാസ്ത്രീയപരമായ കാരണം. ഈ ഒരു അന്ധവിശ്വാസത്തെ സത്യത്തിൽ ഞാൻ ഇഷ്ടപ്പെടുന്നു, കാരണം തിരക്കിട്ടു നെട്ടോട്ടമോടുന്ന ദൈനംദിന ജീവിതത്തിലെ ആ നാല് ദിവസങ്ങൾ എങ്കിലും സ്ത്രീകൾക്ക് റസ്റ്റ് എടുക്കാമല്ലോ. എന്നിട്ടും അത്തരം ദിവസങ്ങളിൽ വീട്ടുജോലിയിൽ മാത്രം ആരും ലീവ് തരുന്നില്ല എന്നതാണ് ഏറെ വിഷമം.

അടുക്കളയിൽ കയറി തുടങ്ങിയപ്പോഴോ, ‘കടുക് നിലത്തിടരുത്, വീണാൽ കുടുംബ കലഹം’. വെറുതെ ഒരു കുടുംബ കലഹം ഞാൻ ആയിട്ട് ഉണ്ടാക്കേണ്ട എന്ന് കരുതി വളരെ സൂക്ഷിച്ചു എടുക്കുന്ന കടുകുമണികളിൽ കുറച്ച് എങ്ങാനും നിലത്തു വീണാൽ ഉടനെ കുറച്ചു കടുക് എടുത്ത് ഒരു തെറ്റും ചെയ്യാത്ത കടുകിനെ അടുപ്പിൽ കൊല്ലുക, അവർ അവിടെ കിടന്ന് പൊട്ടിപ്പൊട്ടിച്ചാവും, എത്ര വിചിത്രമായ അന്ധവിശ്വാസങ്ങൾ. പിന്നെ, ആരെങ്കിലും കുട്ടികളെ പുകഴ്ത്തി ഒന്ന് പറഞ്ഞാൽ ‘കുട്ടിക്ക് കണ്ണ് കിട്ടിയിട്ടുണ്ട്’ എന്ന് പറഞ്ഞുകൊണ്ട് അവർ പോയതിനു ശേഷം കടുക്, ഉണക്കമുളക് എന്നിവ ഒന്നിച്ചെടുത്ത് കുട്ടികളെ മൂന്നുവട്ടം ആപാദചൂഢം ഉഴിഞ്ഞെടുത്ത് വടക്കോട്ട് നോക്കി മൂന്നുവട്ടം തുപ്പി അടുപ്പിലേക്ക് ഇടുമ്പോൾ അവയെല്ലാം അടുപ്പിൽ കിടന്ന് പൊട്ടി തകർന്ന് എരിവോടുകൂടിയ പുക ശ്വസിച്ചു എല്ലാവരും ചുമച്ചു തുടങ്ങിയാൽ ‘കണ്ടില്ലേ, എന്ത് കണ്ണാണ് അവരുടെ. പുകയുന്ന പുക കണ്ടില്ലേ’ എന്ന്.
കാരണവന്മാരുടെ മുൻപിൽ ഇപ്പോഴും നിലനിൽക്കുന്ന ഈ അന്ധവിശ്വാസത്തിൽ ഇടയ്ക്കെങ്കിലും ചുമച്ചു കുരച്ച് ഞാനും.

കല്യാണം കഴിഞ്ഞു വന്നിട്ട് ഞാനായിട്ട് ഒരിക്കലും കറിവേപ്പില പറിക്കാറില്ലട്ടോ.
സേഫ് സോണിൽ നിന്നുകൊണ്ട് അമ്മായിയമ്മയെ കൊണ്ട് പറിപ്പിക്കുക ആണ് പതിവ്. കാരണം അമ്മ നട്ടു വളർത്തി പരിപാലിച്ചെടുത്തതാണ് കറിവേപ്പ്. അതിനെ ഉണക്കി കളയണ്ട എന്ന് കരുതി. എൻറെ നാട്ടിൽ ഞാൻ കേട്ടിട്ടുള്ളത് തുളസി, കറിവേപ്പില, കൂവളം എന്നീ ചെടികൾ ഒക്കെ ശുദ്ധിയോടെ പരിപാലിക്കണം എന്നാണ്. അല്ലെങ്കിൽ അവയൊക്കെ നശിച്ചുപോകുമെന്ന്. എന്നാൽ അന്ധവിശ്വാസങ്ങളെ തച്ചുടച്ചു കൊണ്ട് വെട്ടിയ മീനിന്റെ തലയും വേസ്റ്റും എല്ലാം വളമായി കറിവേപ്പിന്റെ ചുവട്ടിൽ കുഴിച്ചിട്ട് എൻറെ അമ്മായിഅമ്മ അതിനെ വളർത്തിയെടുത്തപ്പോൾ മനസ്സിലായി ഇത്തരം അന്ധവിശ്വാസങ്ങളിൽ ശാസ്ത്രീയമായി ഒരു കഴമ്പുമില്ലെന്ന്.

അങ്ങനെ ചെയ്താൽ എന്താണ് സംഭവിക്കുന്നത് എന്ന് അറിയില്ല എങ്കിലും ഇപ്പോഴും വീട്ടിൽ നിന്ന് ചൊവ്വയും വെള്ളിയും പുറത്തേക്കും അവിടുന്ന് തിരിച്ചും താമസിക്കാൻ ആരെയും വിടാറില്ല, ശുഭകാര്യങ്ങൾ നടത്താറില്ല, പിറന്നാളിന് കറുത്ത വസ്ത്രം ധരിക്കാറില്ല അങ്ങനെ അങ്ങനെ. പകലിന്റെ തിരക്കുകൾക്കിടയിൽ നഖം വെട്ടാൻ സമയം കിട്ടാതെ വന്നിട്ട് രാത്രി എങ്ങാനും വെട്ടാമെന്നു വെച്ചാൽ അതും പാടില്ല ദോഷമാണ്. പണ്ടത്തെ കാലത്ത് കറണ്ട് ഇല്ലാത്തതിനാൽ ഇന്നത്തെ ബൾബുകളുടെ വെളിച്ചം ഒന്നുമില്ലാഞ്ഞിട്ടും താഴെ വീഴുന്ന നഖം കാണാഞ്ഞിട്ടും ആവും ഇത്തരം അന്ധവിശ്വാസങ്ങൾ നിലനിന്നിരുന്നത് എന്ന് തോന്നുന്നു.

സൂര്യഗ്രഹണ സമയത്ത് ശുഭകാര്യങ്ങൾ ചെയ്യരുതെന്ന വിശ്വാസവും പലയിടത്തും സാധാരണമാണ്. ഈ സമയത്ത് പണ്ടൊക്കെ ഭക്ഷണങ്ങൾ കഴിക്കരുതെന്നും പുറത്തിറങ്ങരുതെന്നുമൊക്കെ പറഞ്ഞു തന്നിട്ടുണ്ട്. സൂര്യഗ്രഹണ സമയത്ത് അന്തരീക്ഷത്തിൽ വിഷാംശം ഉണ്ടാകുമെന്നതാണ് ശാസ്ത്രീയമായി നോക്കുമ്പോൾ ഇത്തരം ഈ വിശ്വാസങ്ങൾക്കും പുറകിൽ. ദക്ഷിണ കൊടുക്കുന്നത് പല മതങ്ങളിലും പ്രധാനപ്പെട്ട ഒരു ചടങ്ങാണ്. ഇവിടെയാണ് ഒറ്റ രൂപ നാണയത്തിന് പ്രസക്തിയേറുന്നത്. കൊടുക്കുന്ന സംഖ്യ ഒറ്റ സംഖ്യ ആകുന്നത് നല്ലതാണ് എന്നാണ് വിശ്വാസം. 101 രൂപയ്ക്കും 501 രൂപയ്ക്കും എല്ലാം മഹത്വം വരുന്നതിന് കാരണവും. എന്തുകൊണ്ടോ എനിക്ക് എന്നും ഒറ്റ സംഖ്യകളോടാണ് പ്രിയം. ഇഷ്ടനമ്പർ മനസ്സിൽ വിചാരിക്കാൻ പറഞ്ഞാൽ ഞാൻ ആദ്യം വിചാരിക്കുന്നത് ഒന്നോ മൂന്നോ ഏഴോ ഒക്കെ ആയിരിക്കും. അതിനു പിന്നിൽ പ്രത്യേകിച്ച് കാരണമൊന്നുമില്ല ട്ടോ, എങ്കിലും എല്ലാ കാര്യങ്ങളും ഞാൻ ചെയ്യുന്നത് ഈ ഒറ്റ സംഖ്യയിൽ ആയിരിക്കും. ചിലപ്പോൾ അതെൻറെ ഒരു അന്ധവിശ്വാസമായിരിക്കാം.

‘മഞ്ഞക്കിളിയെ കണ്ടാൽ മധുരം കഴിക്കും’ എന്ന് കേട്ടിട്ടുണ്ട്. ഇവിടെ ഈ നഗരത്തിൽ വളരെ വിരളമായി മാത്രം കാണാറുള്ള ഇവയെയൊക്കെ കാണുമ്പോൾ ഞാൻ കുട്ടികളെ വിളിച്ചു കാണിച്ചു കൊടുക്കാറുണ്ട്. അങ്ങനെ ഈ അടുത്തസമയത്ത് വീടിൻറെ പുറകിലെ പേരമരത്തിന്റെ ഉച്ചിയിൽ ഒരു കൊമ്പിൽ മഞ്ഞക്കറുപ്പൻ മഞ്ഞക്കിളിയെ കണ്ടപ്പോൾ എന്നിലെ ഗൃഹാതുരത്വം ഉണർന്നു വന്നു. ഞാൻ കുട്ടികളെ വിളിച്ചു കാണിച്ചു കൊടുക്കുന്ന നേരത്ത് ഏട്ടൻറെ അമ്മ പറഞ്ഞു, ‘മഞ്ഞക്കിളി കരഞ്ഞാൽ ആരെങ്കിലും വയസ്സ് അറിയിക്കും’ എന്നാണെന്ന്. എനിക്ക് അറിവില്ലാതിരുന്ന ഒരു അന്ധവിശ്വാസം കൂടി അവർ എന്നെ പഠിപ്പിച്ചു.

ചിലപ്പോൾ അനുഭവങ്ങൾ ആണല്ലോ നമ്മെ ഇതെല്ലാം വിശ്വസിപ്പിക്കാൻ പ്രേരിപ്പിക്കുന്നത്. അപശകുനത്തിലും അന്ധവിശ്വാസത്തിലും വിശ്വസിക്കാത്തവർ അതിനെ ചിരിച്ചു തള്ളും. വിശ്വാസമില്ലാത്തവർ പോലും വിശ്വസിച്ചു പോകുന്ന വിശ്വാസങ്ങളെ എങ്ങനെ അന്ധമായി വിശ്വസിക്കാതിരിക്കാൻ ആവും. എന്നാൽ ശകുനങ്ങളെ അല്ലെങ്കിൽ അന്ധവിശ്വാസങ്ങളെ മനസ്സിലേക്ക് ഊട്ടി ഉറപ്പിക്കും വിധം പല സംഭവങ്ങളും നടന്നിട്ടുമുണ്ട്.

എന്തുകൊണ്ടോ, ഇപ്പോഴും ‘കാക്കയ്ക്ക് വെയിൽ ഇല്ലാത്ത ഇടം നോക്കി മതിലിലിരുന്ന് കരയുവാൻ പാടില്ലേ , ദിക്ക് മാറിയാലും കരച്ചിലിന്റെ ഈണം മാറിയാലും വിരുന്നുകാർ വരുമോ അതോ ദോഷമാണോ’ ഇന്നും ‘കടുകിന് അടച്ചിട്ട പാത്രത്തിൽ നിന്നൊരു സ്വാതന്ത്ര്യം ആഗ്രഹിച്ചു കൂടെ’, ‘ചൊവ്വയും വെള്ളിയും ശനിയും ഒക്കെ മോശം ദിവസങ്ങൾ എന്നുപറഞ്ഞ് അവരെ ഒറ്റപ്പെടുത്തേണ്ടതുണ്ടോ’ എന്തോ, ഇതിനൊക്കെ വ്യക്തമായ ഉത്തരമില്ല എങ്കിലും അന്ധവിശ്വാസങ്ങൾ പൂർണ്ണമായും മായാത്ത ഈ ലോകത്ത് ജീവിതത്തിന് ഗുണകരമായി സ്വാധീനം ചെലുത്തുന്ന വിശ്വാസങ്ങൾ മാത്രം നിലനിർത്തിയാൽ പോരേ.

സ്മിത രഞ്ജിത്ത്

Post Views: 40
4
Smitha Ranjith

3 Comments

  1. Shreeja R on April 30, 2024 11:01 AM

    നല്ലെഴുത്ത് 👌

    Reply
  2. Joyce on April 28, 2024 4:16 AM

    ആരേയും ബുദ്ധിമുട്ടിക്കാത്ത അല്ലെങ്കിൽ വേദനിപ്പിക്കാത്ത നിരുപദ്രവമായ വിശ്വാസങ്ങൾ, അന്ധവിശ്വാസം ആയാലും ( മംഗളമായ ചടങ്ങുകളിൽ,വലതു കാൽ വെച്ചു കയറണം) തുടങ്ങിയ വിശ്വാസങ്ങൾ.
    ഇവ ആർക്കെങ്കിലും മനസുഖം, ആത്മവിശ്വാസം കൊടുക്കുന്നുണ്ടെങ്കിൽ ആയ്ക്കോട്ടെ. ഇടത് കാൽ വെച്ചു കയറിയാലും ഒരു ചുക്കും ഉണ്ടാവില്ല. രണ്ടും നമ്മുടെ കാൽ തന്നെ. 😄

    പക്ഷെ ബാല്യം കഴിഞ്ഞു വിവരവും ബോധവും ഉറക്കുമ്പോൾ അന്ധവിശ്വാസങ്ങൾ ആരുടെയെങ്കിലും വേദനക്ക് കാരണമാകുന്നുണ്ടെങ്കിൽ അതിനെ തടയണം, നേരെ പ്രതികരിക്കണം.

    Reply
  3. Sunandha Mahesh on April 26, 2024 10:20 AM

    മനോഹരമായി എഴുതി ❤️

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.