Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » വാക്കുകൾക്കപ്പുറം
അനുഭവം ഓർമ്മകൾ ജീവിതം ബന്ധങ്ങൾ മാനസികാരോഗ്യം സാമൂഹ്യപ്രശ്നങ്ങൾ സൗഹൃദം

വാക്കുകൾക്കപ്പുറം

By Deepa PerumalApril 20, 2024Updated:April 23, 20241 Comment2 Mins Read41 Views
Bookmark Now
Please login to bookmark Close

No account yet? Register

മരണ വീടുകളിൽ പോകുന്നത് എനിക്കിഷ്ടമല്ല !
ശവസംസ്‌കാര ചടങ്ങുകളിൽ പങ്കെടുക്കുന്നത് ഇഷ്ടമില്ലാത്തതിന് കാരണങ്ങൾ ഏറെയാണ്. ചെറുപ്പത്തിൽ മരണം നടന്ന വീടുകളിൽ പോകുമ്പോൾ restless ആവുമായിരുന്നു. ഉച്ചത്തിൽ സംസാരിക്കാൻ പാടില്ല, ചിരിക്കാൻ പാടില്ല, കളിയ്ക്കാൻ പാടില്ല. “അമ്മേ എപ്പോ പോവും” എന്നൊന്നും ചോദിയ്ക്കാൻ പാടില്ല. എല്ലാ സ്ത്രീകളും വിഷണ്ണരായി ഇരിക്കുന്നതും, പതിഞ്ഞ ശബ്ദത്തിൽ മാത്രം സംസാരിക്കുന്നതും ഒക്കെ confusing ആയിരുന്നു. ഒരു ബോർ പരിപാടി !
മുതിർന്നപ്പോൾ ഉള്ള പ്രശ്‌നം, മരിച്ച ആളിന്റെ വീട്ടുകാരോട് എന്ത് സംസാരിക്കും, എങ്ങനെ പെരുമാറും എന്ന ശങ്ക ആയിരുന്നു ! പറയുന്നത് തെറ്റായി പോവരുത്, അല്ലെങ്കിൽ അവരെ കൂടുതൽ വിഷമിപ്പിക്കരുതല്ലോ. ഒന്നും പറയാതെ മുഖഭാവങ്ങളിലൂടെ എങ്കിലും എന്തെങ്കിലും പറയണം – അതും എന്ത് ചെയ്യുമെന്ന് അറിയില്ല. പലപ്പോഴും attendance വയ്ക്കാൻ വേണ്ടി മാത്രം formality യ്ക്ക് പോകേണ്ടി വരാറുണ്ട്, ഇഷ്ടമല്ല എങ്കിൽ കൂടിയും … വലിയ പരിചയം ഇല്ലാത്തവർ ആണെങ്കിൽ കൂടുതൽ ബുദ്ധിമുട്ടാണ് – awkward !
പക്ഷെ ഇതൊന്നുമല്ല പ്രധാന കാരണം; പ്രിയപ്പെട്ടവരുടെ സങ്കടം എനിക്ക് താങ്ങാൻ ബുദ്ധിമുട്ടാണ് എന്നതാണ്. അവരെ ആശ്വസിപ്പിക്കാനോ സഹായിക്കാനോ എനിക്ക് ആവുന്നില്ലല്ലോ എന്ന കുറ്റബോധമാണ്. വാട്ട്സാപ്പിൽ ഒരു മെസ്സജ് അയച്ചാൽ ഇത്രയും വേദനയില്ല, പക്ഷേ അവരുടെ അടുത്ത് നിൽക്കുമ്പോൾ, എന്റെ സങ്കടത്തെ അടക്കാൻ തന്നെ പാടുപെടുന്ന ഒരാളാണ് ഞാൻ…
പ്രത്യേകിച്ചും, അടുത്ത് അറിയാവുന്ന ഒരാളുടെ മരണം ആകുമ്പോൾ.. അത് ഉൾക്കൊള്ളാനുള്ള വൈകാരിക പ്രയാസം, നഷ്ടബോധം, അവരുമായിട്ടുള്ള ഓർമ്മകൾ തികട്ടി വരുന്നത്, ഇതൊക്കെ deal ചെയ്യാൻ എനിക്ക് പ്രയാസമാണ്. അറിയാവുന്നവരുടെ പ്രിയപ്പെട്ടവരാണ് മരണപ്പെട്ടതെങ്കിൽ, അവരുടെ സങ്കടം കാണുന്നത് വികാരനിർഭരമാണ്. അതും പ്രയാസമാണ് എനിക്ക് .
ഈയടുത്തിടെ ഒരു മരണവീട്ടിൽ പോകേണ്ടിവന്നു. വർഷങ്ങളായി അറിയാവുന്ന ഒരു അങ്കിൾ. അച്ഛനെയും അമ്മയെയും കൂട്ടി ഞാനും പോയി, ആദരവ് അർപ്പിക്കാനും കുടുംബാംഗങ്ങളോട് സംസാരിക്കാനും. ആന്റി മുന്നേ മരിച്ചുപോയിരുന്നു. അവിടുത്തെ ചേച്ചിമാരെ കൊച്ചിലെ അറിയാം, ആ വീട്ടിലൊക്കെ ചെറുപ്പത്തിൽ പോയി കളിച്ചിട്ടുണ്ട്. കുറച്ചുനേരം അവരോട് സംസാരിച്ചൊക്കെ ഇരുന്നു, ജനറൽ ആയ വിഷയങ്ങളെപ്പറ്റി… ചേച്ചി പഠിപ്പിക്കുന്ന സ്‌കൂളിനെപ്പറ്റിയും, കുട്ടികളുടെ വിശേഷങ്ങളെപ്പറ്റിയും മറ്റുമൊക്കെയാണ് സംസാരിച്ചത്. പിന്നീട് എപ്പോഴോ അങ്കിളിന്റെ അസുഖത്തെപ്പറ്റിയുള്ള സംസാരത്തിലേക്ക് അത് നീങ്ങി. ഞാൻ കേൾവിക്കാരിയായി മാത്രമിരുന്നു, ചേച്ചിയ്ക്ക് അതൊരു outlet ആകുമെങ്കിൽ സംസാരിച്ചോട്ടെ എന്ന് ഞാൻ കരുതി.
ഇറങ്ങാൻ നേരം പക്ഷെ ആ ചേച്ചി എന്നോട് ഒരു കാര്യം പറഞ്ഞു. കണ്ണൊക്കെ നിറഞ്ഞു തുളുമ്പാറായിട്ട് … “ഉപ്പായും പോയി, ഉമ്മായും പോയി.. ഞങ്ങൾക്ക് ഇപ്പൊ ആരുമില്ല… യത്തീം ആയി”. ആ നിമിഷം തോന്നിയത് ചേച്ചിയെ കെട്ടിപ്പിടിക്കാനാണ്. “അവര് രണ്ടുപേരും ഇപ്പൊ ഒരുമിച്ചല്ലേ. എവിടെ ആണെങ്കിലും നിങ്ങളെ ഒക്കെ നോക്കി സന്തോഷിക്കുന്നുണ്ടാവും” എന്ന് പറയാൻ എനിക്ക് എവിടെ നിന്ന് വാക്കുകൾ കിട്ടി എന്നറിയില്ല.
അതാണ് ആലിംഗനത്തിന്റെ മനോഹാരിത – വാക്കുകളുടെ ആവശ്യമില്ലാതെ ആശ്വാസവും പിന്തുണയും സ്നേഹവും സന്തോഷവും ഒക്കെ പ്രകടിപ്പിക്കാനുള്ള ഒരു മാജിക് ട്രിക്ക്. ഒരു സ്പർശത്തിലൂടെ മാത്രം സുരക്ഷിതത്വവും കരുതലും ഊഷ്മളതയും പ്രദാനം ചെയ്യുന്ന മാർഗം. വൈകാരികമായ അടുപ്പം സൃഷ്ടിക്കുന്ന ഒരു ഉപാധി.
ദുഃഖത്തിലാഴ്ന്നിരിക്കുന്ന അവസരങ്ങളിൽ ശരിയായ വാക്കുകൾ കണ്ടെത്തുന്നത് വെല്ലുവിളി തന്നെയാണ്. പലപ്പോഴും വികാരങ്ങളുടെ ആഴം അറിയിക്കാൻ വാക്കുകൾ മതിയാവുകയുമില്ല. വാക്കുകൾക്കതീതമായി നമ്മുടെ വികാരങ്ങൾ പ്രകടിപ്പിക്കാനുള്ള കഴിവിലാണ് ആലിംഗനങ്ങളുടെ ഭംഗി; പിന്നെ എന്തുകൊണ്ട് നമ്മൾ അത് ചെയ്തുകൂടാ ?
– ദീപ പെരുമാൾ
Post Views: 21
2
Deepa Perumal

ഞാൻ ദീപ പെരുമാൾ… മലയാളിയായ ഒരു തമിഴച്ചി. തനി തിരോന്തോരം കാരി ! IT & Management ജോലി ഉപേക്ഷിച്ച് MBA പഠിത്തവും, എഴുത്തും, കരിയർ മെൻറ്ററിങ്ങും, മറ്റു പല പരിപാടികളുമായി സമയം കളയുന്നു …

1 Comment

  1. Unnikrishna S R on May 3, 2024 3:42 PM

    ❤️ആത്മാർഥമായി ബന്ധങ്ങളിൽ വിശ്വസിക്കുന്ന ഒരു ശരാശരി വ്യക്തിക്ക് ഇത്തരം വേർപാടുകളും അതിനോട് അനുബന്ധമുള്ള ചടങ്ങുകളും
    ദുഖത്തിന്റെ ആക്കം കൂടും. കാരണം അവിടെ ഹൃദയമാണ് മനസിനെക്കാൾ വൃണപെടുന്നത്. ചിലപ്പോ എനിക്ക്
    ഇതൊക്കെ കേൾക്കുമ്പോൾ
    തന്നെ കണ്ണ് നിറയും. കാരണം
    ഞാനും ആ ഗണത്തിൽ
    പെടുന്ന ആളായത് കൊണ്ടാകാം 🙏

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.