Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Wednesday, May 13
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ആർക്കുമില്ലാത്ത തരം ഗർഭം! 
ഗർഭം ജീവിതം നര്‍മം പ്രസവം

ആർക്കുമില്ലാത്ത തരം ഗർഭം! 

By Anamika SApril 22, 2024Updated:April 27, 20243 Comments5 Mins Read124 Views
Bookmark Now
Please login to bookmark Close

No account yet? Register

“അയ്യോ! എനിക്ക് ശ്വാസം മുട്ടുന്നേ… എന്നെ സൈഡിൽ കിടത്തിയിട്ട് നിങ്ങൾ ഇപ്പുറത്തു കിടക്കെന്റെ മനുഷ്യാ, ഒരു ഗർഭിണിയുടെ ബുദ്ധിമുട്ട് വല്ലോം നിങ്ങൾക്കറിയുവോ?അങ്ങേരു കൂർക്കം വലിച്ചുറങ്ങുന്നു.”

ഇവളുറങ്ങാനും സമ്മതിക്കില്ലേ? എന്നൊരു മുഖഭാവത്തോടെ അയാള് പതിയെ ബെഡ് സ്വിച്ച് ഓൺ ചെയ്തു. വെട്ടം വന്നപ്പോൾ പെണ്ണുംപിള്ള ബെഡിൽ എഴുന്നേറ്റിരുന്നു മുടി വാരിവലിച്ചു പൊക്കി കെട്ടുന്നു. കൈകൊണ്ട് ഉഷ്ണം കളയാനെന്നപോലെ വീശുന്നു, കിതയ്ക്കുന്നു,വീർത്ത വയറിൽ വട്ടത്തിൽ തിരുമ്മുന്നു, ആയാസപ്പെട്ടു അയാളുടെ മുകളിലൂടെ മറുപുറം ചാടാനൊരുങ്ങുന്നു.

“നീയെന്തുവാടി ഈ കാണിക്കുന്നേ? എന്ത് പറ്റി?”

“എനിക്കെന്തോ പോലെ തോന്നുന്നേ…”

“എന്തുപോലെ?”

“അതെനിക്ക് പറയാൻ അറിയാരുന്നെങ്കിൽ എന്തൊ പോലെന്നു ഞാൻ പറയുവോ മനുഷ്യാ… പറഞ്ഞറിയിക്കാൻ പറ്റാത്തൊരു വിമ്മിഷ്ടം. നിൽക്കാനും ഇരിക്കാനും കിടക്കാനും പറ്റാത്തൊരു ബുദ്ധിമുട്ട്.

ഒന്ന് മര്യാദക്ക് ഉറങ്ങിയിട്ട് നാളുകൾ എത്രയായെന്നു അറിയുവോ? ശാരീരിക ബുദ്ധിമുട്ടുകൾ ഒരുവശത്ത്… മനസ്സിന്റെ ടെൻഷൻ വേറൊരു സൈഡിൽ!”

“ഇതിനും മാത്രം എന്ത് ടെൻഷൻ ആടി നിനക്ക്?”

“അതേ കുറച്ചു നാള്കൂടി കഴിഞ്ഞാൽ വയറ്റിൽ കിടക്കുന്ന കുഞ്ഞിനെ പ്രസവിക്കേണ്ടത് ഞാനാ. ഞാനാണെങ്കിൽ ഇന്നേവരെ പെറ്റിട്ടില്ല. അതോർത്തോർത്തു ടെൻഷൻ അടിച്ചും അത് തന്നെ ചിന്തിച്ചും എനിക്കിപ്പോൾ ഉറങ്ങാനേ പറ്റാറില്ല.

അതൊക്കെ നിങ്ങളോട് പറഞ്ഞിട്ടെന്താ, നിങ്ങൾക്കിതു വല്ലോം മനസ്സിലാവുമോ?”

“അത് ശരിയാ ഞാനിതുവരെ പെറ്റിട്ടില്ലല്ലോ?”

“ഞാനെന്തു പറഞ്ഞാലും നിങ്ങളിങ്ങനെ കളിയാക്കിക്കൊണ്ടിരുന്നോ! എന്റെ ബുദ്ധിമുട്ടൊക്കെ ഞാനിതാരോട് പറയാനാ?”

“നിന്റെ പറച്ചില് കേട്ടാൽ തോന്നും ഈ ലോകത്ത് ആദ്യമായി ഗർഭിണി ആയത് നീയാണെന്ന്. ദേ! ഈ വീട്ടിനകത്തുകൂടി ചാടിയോടി നടക്കുന്ന അമ്മമ്മച്ചിയുണ്ടല്ലോ? അവര് ഒൻപത് പെറ്റതാ, പിന്നെന്റെ അമ്മച്ചി ഞാനടക്കം അഞ്ചുപേരെ അവരും പെറ്റിട്ടുണ്ട്. സ്കൂളിൽ പഠിക്കുന്ന കാലത്ത് നാലാം ക്ലാസ്സു മുതൽ പത്താം തരം വരെ എല്ലാ വർഷവും ഗർഭിണിയായിട്ട് വന്നിരുന്ന മൂന്നാലഞ്ച് ടീച്ചേർസ് ഉണ്ടായിരുന്നു. ആ വയറും വെച്ച് എല്ലാ ദിവസവും അവരൊക്കെ പഠിപ്പിക്കാനും വരുമായിരുന്നു. എന്തോരം പെണ്ണുങ്ങളാ വയറും വെച്ചു ജോലിക്ക് പോണതും വരണതും. അതും ബസ്സിലൊക്കെ കയറി ഇടിച്ചു തള്ളി, നീയി വീട്ടിലിങ്ങനെ വെറുതെയിരിക്കുവല്ലേ?”

“ങേ! വെറുതെയോ?

ഈ വീട്ടിലെ പണിയൊക്കെ പിന്നെയാരാ ചെയ്യുന്നേ?”

“ഓഹ്!രണ്ട് പാത്രം കഴുകുന്നതും ഇച്ചിരി ചോറും കറിയും വെക്കുന്നതും ആണ് വലിയ പണി…”

“വല്യ പണിയല്ലെങ്കിൽ നിങ്ങൾ ഒരു ദിവസം ഇതൊക്കെയൊന്നു ചെയ്ത് കാണിക്ക് ”

അവൾ ചവിട്ടിതുള്ളി റൂമിന്റെ വെളിയിലേക്ക് നടന്നു.

“ടീ നീ കിടക്കുന്നില്ലേ?

“എനിക്ക് കിടക്കാൻ തോന്നുമ്പം ഞാൻ കിടന്നോളാം!”

“അതാ നല്ലത്. നിന്റെ കൂർക്കം വലി കേൾക്കേണ്ടല്ലോ?

“കൂർക്കം വലിയോ? ഞാനോ?”

“പിന്നെ ഞാനോ?”

“ഒന്ന് നേരെ ചൊവ്വേ ഉറങ്ങാത്ത ഞാൻ കൂർക്കം വലിച്ചെന്നു. ഇങ്ങനെ ഓരോരോ കിംവദന്തികൾ പറഞ്ഞു പരത്താൻ നിങ്ങളും നിങ്ങളുടെ അമ്മച്ചിയും കഴിഞ്ഞേ വേറെ ആളുകളുള്ളൂ. അത് കുഞ്ഞ് ശ്വാസം വലിക്കുന്ന ഒച്ചയായിരിക്കും. അല്ലാതെ ഞാൻ കൂർക്കമൊന്നും വലിക്കില്ല.”

“കുഞ്ഞോ?”

“പിന്നെ കുഞ്ഞിന് ശ്വാസം എടുക്കണ്ടേ? രണ്ടുപേരുടെ ശ്വാസം എടുക്കുന്ന ഒച്ച കേട്ടിട്ട് ഞാൻ കൂർക്കം വലിക്കുന്നതാണ് പോലും!”

അവൾ പുറത്തേക്ക് നടന്നു.

ഓഹ്!അങ്ങനെയുണ്ടല്ലേ… അയാൾ പുതിയ അറിവ് വിശകലനം ചെയ്തോണ്ട് പതിയെ ഉറക്കത്തിലേക്ക് വഴുതിവീണു.

ഒന്ന് ഉറങ്ങാൻ പറ്റാതെ പാടുപെടുന്ന എന്നെ ഇനി കൂർക്കംവലികാരി എന്നും കൂടി പറഞ്ഞു കളിയാക്കാനാ അങ്ങേരുടെ പൂതി!

പിറ്റേന്ന് ബന്ധുക്കാർ ആരൊക്കെയോ കാണാൻ വന്നു.

ഇന്നേവരെ കണ്ടിട്ടില്ലാത്ത അമ്മാമ്മമാരൊക്കെ അയ്യോ ഗർഭിണികൾ പകല് കിടക്കല്ലെന്നും പറഞ്ഞു ഏതാണ്ടൊക്കെയോ പറയുന്നു.

രാത്രി ഉറങ്ങാൻ പറ്റാഞ്ഞിട്ടാണെന്നു പറഞ്ഞപ്പോളെ…അങ്ങേരു ഗോൾ അടിച്ചു, “അതേ…പക്ഷേ ഇവളുടെ കൂർക്കം വലി കാരണം ഉറങ്ങാത്തതു ഞാനാണെന്ന് മാത്രം.”

എല്ലാരും തമാശ ആസ്വദിച്ചു ചിരിക്കുന്നു.

അടുത്ത് നിൽക്കുന്ന കെട്ടിയവന്റെ ചെവി ഞാൻ കടിച്ചു പറിച്ചു മൊഴിഞ്ഞു, “ഞാൻ ഉറങ്ങാതെ വയറും തിരുമ്മി നട്ട പാതിരാത്രിക്ക് ഈ വീട് മുഴുവൻ വലം വെച്ചു ശ്വാസം എടുക്കാൻ പോലും ബുദ്ധിമുട്ടി നടക്കുമ്പോൾ വെട്ടിയിട്ട വാഴപോലെ കിടന്നുറങ്ങിയിട്ട്, ഞാൻ തന്നെ ഉറക്കാറില്ലെന്നു അല്ലേ? ഈ ശ്വാസം മുട്ടലു കാരണം എപ്പോഴെങ്കിലും ഒന്ന് കണ്ണടഞ്ഞു പോകുമ്പോൾ ഒന്ന് കൂർക്കം വലിച്ചാൽ അത് നാട്ടുകാരോട് മൊത്തം വിളമ്പിക്കോണം.”

“ഞാനൊരു കോമഡി പറഞ്ഞതല്ലേടി?”

“തന്റെ അസ്ഥാനത്തുള്ള ഈ കോമഡി ഒന്നും എനിക്ക് തീരെ പിടിക്കണില്ല കേട്ടോ…”

എന്നിട്ട് ഭവ്യതയോടെ വന്നവരെനോക്കി മൊഴിഞ്ഞു.

“ശരീരത്തിന് തീരെ വയ്യാ അതുകൊണ്ടാ…”

“അതിങ്ങനെ കിടന്നിട്ടാ”

അവരുടെ മറുപടി കേട്ടതും പല്ല് കടിച്ചുപിടിച്ച് അകത്തേക്ക് നടന്നു. അപ്പോഴും പുറത്തുനിന്നുള്ള സംസാരം കേൾക്കാം.

കെട്ടിയവനും വീട്ടുകാരും ബന്ധുക്കാരും കൂടി ചിരിക്കുന്നു. ഇവളുടെ നടപ്പും ഇരിപ്പും കണ്ടുകഴിഞ്ഞാൽ ലോകത്തിൽ ആദ്യമായിട്ട് ഗർഭിണിയായത് ഇവളാണെന്ന് തോന്നുന്നു. അങ്ങേരുടെ സ്ഥിരം ഡയലോഗും കോറസ്സ് പോലെ നിർത്താത്ത ചിരിയും.

“ഇവൾക്ക് തലചുറ്റൽ,ഓക്കനം, ഛർദി, ഇല്ലാത്ത പ്രശ്നങ്ങളില്ല, ഒരു മണം അടിക്കാൻ മേല, ചൂട് പറ്റില്ല, തണുപ്പ് പറ്റില്ല ഹോ! എല്ലാം കൂടിപ്പറയാൻ സമയം തികയില്ല.”

എനിക്കാകെ ദേഷ്യം വന്നു. ഞാനങ്ങേരെ അകത്തേക്ക് വിളിച്ചു,

“എനിക്ക് വേണ്ട എന്തേലും കാര്യം ചെയ്തു തന്നിട്ടാണോ ഈ കിടന്നു ഓരോന്നു പറയുന്നേ?”

“ഓഹ് അതോ! നീയിപ്പം മസാല ദോശ ചോദിക്കും, പച്ച മാങ്ങാ ചോദിക്കും എന്നോർത്തു അത് വാങ്ങിക്കാൻ ഓടാൻ തയ്യാറായി നിൽക്കാൻ തുടങ്ങിയിട്ട് കുറേ നാളായി. നീയൊന്നു പറയേണ്ടേ? അന്നേരം അവള് കുറേ പഴംകഞ്ഞിയും മുളകുപൊട്ടിച്ചതും തിന്നോണ്ടിരിക്കും ”

“തന്റെയൊരു മസാല ദോശയും പച്ചമാങ്ങയും… അതാണോടോ ഒരു ഗർഭിണിക്ക് വേണ്ടത്?”

“അല്ലേ?”

“കുന്തം!”

“പിന്നെ ഒരു കാര്യം കൂടിപ്പറയാം,അതേ ഈ ലോകത്ത്,ആദ്യമായിട്ട് ഗർഭിണി ആയത് ഞാനല്ല, പക്ഷേ ലോകത്ത് വേറെയാർക്കും ഇല്ലാത്തൊരു പ്രത്യേകത എനിക്കും ഈ ഗർഭത്തിനും ഉണ്ട്.”

അങ്ങേരു കണ്ണും മിഴിച്ചു നിന്നു…

പിന്നെ പിന്നാലെ നടപ്പായി “അതെന്താ പ്രത്യേകത പറ?”

“ഞാൻ പറയില്ല, നിങ്ങള് വേണേൽ കണ്ടുപിടിക്ക്.”

ഇനി വല്ല ദിവ്യ ഗർഭവും ആണോ അയാള് ചിന്തിച്ചു.

അവള് വായിക്കുന്നൊരു പുസ്തകം എടുത്തുനോക്കിയപ്പം, നാഗ കുഞ്ഞുങ്ങളെ പ്രസവിച്ച പെണ്ണിന്റെ കഥ.

ഹോ! ആകെപ്പാടെ എരിപൊരികൊണ്ട് അവളുടെ പിന്നാലെ നടപ്പായി,

“വേറെയാർക്കും ഇല്ലാത്ത എന്ത് പ്രത്യേകതയാ ഒന്ന് പറ പ്ലീസ്?”

എവിടെ?

തൊട്ടടുത്ത ദിവസം സ്കാനിംഗിന് പോയി, കഴിഞ്ഞ സ്കാനിംഗിൽ കുഞ്ഞിന്റെ പൊസിഷൻ ഇത്തിരി റിസ്ക്കി ആണെന്ന് പറഞ്ഞപ്പോൾ മുതൽ ആകെപ്പാടെ ടെൻഷൻ അടിച്ചാണ് നടക്കുന്നത്.

സത്യത്തിൽ ഈ ഉറക്കക്കുറവും പ്രശ്നങ്ങളുമൊക്കെ മുക്കാലും ആ ഒരു കാര്യം ചിന്തിച്ചു ചിന്തിച്ചു വരുത്തിവെക്കുന്നതാണ്, കിടക്കുമ്പോൾ കുഞ്ഞിനെന്തേലും കുഴപ്പം സംഭവിക്കുമോ എന്നുള്ള അകാരണമായ ഭയം വന്നു മൂടും, ആ ചിന്തകൾ സമ്മാനിച്ചതൊക്കെ ഉറക്കമില്ലാത്ത രാത്രികളായിരുന്നു.

ഇന്നത്തെ സ്കാനിംഗിൽ പേടിക്കേണ്ട യാതൊരു പ്രശ്നവും ഇല്ലെന്നു ഡോക്ടർ പറഞ്ഞപ്പോൾ തന്നെ ഞാൻ ഹാപ്പി ആയി. മുൻപില്ലാതിരുന്ന പ്രത്യേകതരം സന്തോഷം എന്നെ പൊതിഞ്ഞു, ഗർഭിണി ആണെന്ന് പോലും തോന്നിപ്പിക്കാത്ത തരത്തിൽ ഞാൻ ഓടിച്ചാടി നടന്നു. വൈകിട്ട് അനാവശ്യ ചിന്തകളൊന്നും ഇല്ലാതെ സുഖമായി ഉറങ്ങി.

അപ്പോഴാണെനിക്ക് ഒരു കാര്യം മനസ്സിലായത്. ഉള്ളിലുള്ള ജീവനെന്തേലും ആപത്തു സംഭവിക്കുമോന്നുള്ള എന്റെ പേടിയും ഉത്കണ്ഠയും എന്റെ ഉപബോധ മനസ്സ് കയ്യേറിയത് കൊണ്ടാണ്. ആ ചിന്തകളിൽ തന്നെ ഞാനെന്ന കുരുക്കിയിട്ടത് കൊണ്ടാണ് സ്വസ്ഥമായി ഉറങ്ങാൻപോലും എനിക്ക് പറ്റാതിരുന്നത്. മൈൻഡ് ഓക്കേ ആയപ്പോൾ ശരീരവും അവശതകളൊക്ക മറന്നു.

പക്ഷേ അന്നത്തോട് കൂടി വേറൊരാൾക്ക് ഉറക്കം നഷ്ടപ്പെട്ടിരുന്നു. എന്റെ കെട്ടിയവന്… പാതിരാത്രിക്കും കൊച്ചു വെളുപ്പാൻ കാലത്തുമൊക്കെ എന്നെ തോണ്ടി വിളിച്ചു “എന്താടി നീ പറഞ്ഞ പ്രത്യേകത ഒന്ന് പറയെടി…” എന്നു അങ്ങേരു കെഞ്ചി. ഞാൻ അങ്ങേരെ ഉണ്ടക്കണ്ണുരുട്ടി പേടിപ്പിച്ചിട്ട് ഒന്നും മിണ്ടാതെ തിരിഞ്ഞു കിടക്കും.

പണ്ട് ഞാൻ വീടിനകത്തുകൂടി ഉലാത്തിയിരുന്നപോലെ തല ചൊറിഞ്ഞും വായുവിൽ കണക്കു കൂട്ടിയും ഞാൻ പറഞ്ഞതിന്റെ അർത്ഥം എന്തായിരിക്കുമെന്ന് ചിന്തിച്ചു ഉറങ്ങാതെ പ്രാന്ത് പിടിച്ചു നടക്കുന്ന അങ്ങേരെ കണ്ടെനിക്ക് ചിരി പൊട്ടി…

എന്റെ ഉത്സാഹവും ഇത്രനാളും എനിക്കന്യമായിരുന്ന സുഖ ഉറക്കവും ഒക്കെ അങ്ങേരിലെ സംശയങ്ങൾ കൂട്ടി…

ഈ ഗർഭത്തിന്റെ പ്രത്യേകതകൾ ചിന്തിച്ചു ചിന്തിച്ചു ഉറക്കമില്ലാതിരുന്ന അങ്ങേരുടെ കയ്യിൽ മുറുകെപ്പിടിച്ചു പ്രസവ വേദനയുടെ ആദ്യ അടയാളങ്ങൾ ഞാൻ കാണിച്ചു.

പെട്ടെന്ന് ഹോസ്പിറ്റലിൽ എത്തിച്ചു. കാറലും കൂവലും പതം പെറുക്കലും പ്രാർത്ഥനകളും മുറക്ക് നടന്നു, ഒടുവിൽ അത് സംഭവിച്ചു.

ഞാൻ പ്രസവിച്ചു…

കുഞ്ഞിനെക്കാണാൻ അക്ഷമയോടെ അയാള് കാത്തിരുന്നു, കുഞ്ഞിനെ കയ്യിൽ കിട്ടിയപ്പോൾ സസൂക്ഷ്മം അയാൾ കൈവിരലുകളും കാലുകളും ഒക്കെ നോക്കി, മാറ്റാർക്കുമില്ലാത്ത എന്തേലും പ്രത്യേകത ഉണ്ടോന്നറിയാൻ…

കണ്ടവരൊക്കെ അയാളോട് പറഞ്ഞു നിന്റെ അതേ ഛായ! അയാൾക്കും തോന്നി, തന്നെ ചുറ്റികകൊണ്ട് അടിച്ചു ചെറുതാക്കി തൊട്ടിലിൽ കിടത്തിയ പോലൊരു പ്രതീതി.

“ഇവനെന്നെ പോലെത്തന്നെയുണ്ടല്ലോ? പിന്നെ എന്ത് പ്രത്യേക ഗർഭം ആണെന്നാണ് നീ പറഞ്ഞേ,ഇനിയെങ്കിലും പറയൂ…”

“അത് തന്നെയാണ് പ്രത്യേകത. നിങ്ങളുടെ അമ്മ പ്രസവിച്ചത് നിങ്ങളുടെ അച്ഛന്റെ കുഞ്ഞുങ്ങളെയാണ്,അമ്മാമ്മച്ചി അവരുടെ ഭർത്താവിന്റെ കുഞ്ഞുങ്ങളെ, നിങ്ങളുടെ ടീച്ചേഴ്സും അവരുടെ കെട്ടിയവന്മാരുടെ കുഞ്ഞുങ്ങളെയല്ലേ പ്രസവിച്ചത്. എന്റെ അറിവിലും വിശ്വാസത്തിലും ഇതിനു മുൻപാരും നിങ്ങളുടെ കുഞ്ഞുങ്ങളെ പ്രസവിച്ചിട്ടില്ല. അല്ലേ?”

“കർത്താവാണേ ഇല്ല…”

“അപ്പോൾ നിങ്ങളുടെ കുഞ്ഞുങ്ങളെ വയറ്റിൽ ചുമക്കുന്ന എന്നോട് ഏറ്റവും കൂടുതൽ കരുതലും സ്നേഹവും കാണിക്കേണ്ടത് നിങ്ങളല്ലേ? എനിക്ക് വയ്യെന്നും അങ്ങാനാണെന്നും ഇങ്ങനാണെന്നും ഒക്കെ പറയുമ്പോൾ എന്റെ വയറ്റിൽ കിടക്കുന്ന കൊച്ചിനെയെടുത്തു നിങ്ങളുടെ വയറ്റിലിടാനോ അതിനെ പ്രസവിക്കാനോ നിങ്ങൾക്ക് കഴിയത്തില്ലെന്നു അറിഞ്ഞോണ്ട് തന്നെയല്ലേ? പിന്നെ ആകെ പ്രതീക്ഷിക്കുന്നത് ഇത്തിരി കരുതലാണ് പോട്ടെ, സാരമില്ല, പേടിക്കണ്ട,മാറും…അങ്ങനെ ചെറിയ ആശ്വാസവാക്കുകൾ, അത് നിങ്ങള് പറയാതെ ലോകത്തിൽ വേറെയാരും പറഞ്ഞിട്ട് എന്തേലും കാര്യമുണ്ടോ?”

“ഹേയ്! ഇല്ല… ഞാൻ തന്നെ പറയണം.”

“അപ്പോൾ കാര്യം മനസ്സിലായില്ലേ? ലോകത്തിലെ ആദ്യത്തെ ഗർഭിണി ഞാനല്ല, പക്ഷേ തന്റെ കുഞ്ഞിനെ വയറ്റിൽ ചുമക്കുന്ന ആദ്യത്തെ ഗർഭിണി ഞാനാണ്. ഓരോ ഭർത്താക്കന്മാരും ഈയൊരു കാര്യം മറ്റുള്ളവരെയൊക്കെ ഉദാഹരണം പറയുമ്പോൾ ഓർത്താൽ നല്ലത്, അവരുടെ ജീവനെ ഉദരത്തിൽ ചുമക്കാനാണ് അവളീക്കണ്ട ബുദ്ധിമുട്ടുകളൊക്കെ സഹിക്കുന്നതെന്ന്… അത്രമാത്രം… അതാണ് പ്രത്യേകത…”

ഇത്രനാളും ഉറക്കം നഷ്ടപ്പെടുത്തിയ പ്രത്യേക ഗർഭത്തിന്റെ ചുരുളഴിഞ്ഞപ്പോൾ അയാൾക്ക് ചിരിക്കാതിരിക്കാൻ ആയില്ല. ഇരുവരും മുഖത്തോട് മുഖം നോക്കി പൊട്ടിച്ചിരിച്ചു…അവരുടെ ചിരിയിൽ തന്റെ സുഖകരമായ ഉറക്കം നഷ്ടപെട്ട കുഞ്ഞുവാവ ഇനിയുള്ള രാത്രികളും നിദ്രാ വിഹീനങ്ങളാകും എന്ന മുന്നറിയിപ്പോടെ കീറിക്കരഞ്ഞു.

#Pregnanacy  #Motherhood

Post Views: 29
3
Anamika S

എഴുതാൻ ഇഷ്ടം....

3 Comments

  1. Anamika S on May 17, 2024 3:49 PM

    ഗർഭാവസ്ഥയിൽ ഒട്ടുമിക്ക സ്ത്രീകളും ഭർത്താവിൽ നിന്നും കേൾക്കുന്ന സ്ഥിരം ചോദ്യമാണ് നീയാണോ ലോകത്തിലെ ആദ്യ ഗർഭിണി എന്നത്.അതവരുടെ കുഞ്ഞാണെന്നു എന്തെ അവരാരും ചിന്തിക്കാത്തത് എന്നതാണ് സങ്കടം

    Reply
  2. Soumya Kumar on April 27, 2024 9:33 PM

    ഭർത്താവിന്റെ ഉറക്കം പോയത് ഒഴികെ ബാക്കി എന്റെയും അനുഭവം ആണ്.
    ഞാനും പറഞ്ഞിട്ടുണ്ട് ലോകത്തിലെ ആദ്യ ഗർഭിണി ഞാനല്ല നിങ്ങളുടെ കുട്ടിയെ ഉള്ളിൽ കൊണ്ടുനടക്കുന്ന ആദ്യ ഗർഭിണി ഞാനാണ്.

    Reply
    • Anamika S on May 17, 2024 3:50 PM

      ഗർഭാവസ്ഥയിൽ ഒട്ടുമിക്ക സ്ത്രീകളും ഭർത്താവിൽ നിന്നും കേൾക്കുന്ന സ്ഥിരം ചോദ്യമാണ് നീയാണോ ലോകത്തിലെ ആദ്യ ഗർഭിണി എന്നത്.അതവരുടെ കുഞ്ഞാണെന്നു എന്തെ അവരാരും ചിന്തിക്കാത്തത് എന്നതാണ് സങ്കടം

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.