Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » സ്വപ്നസാഫല്യം
കഥ ജീവിതം വിവാഹം സ്ത്രീ

സ്വപ്നസാഫല്യം

By Nishiba MApril 22, 2024Updated:April 23, 20242 Comments2 Mins Read117 Views
Bookmark Now
Please login to bookmark Close

No account yet? Register

നന്ദയുടെ കണ്ണുനീർ ഇതുവരെ തോർന്നിട്ടില്ല. ഈ രാത്രി പുലരുമ്പോൾ എങ്ങനെയൊക്കെയാണ് ജീവിതം മാറിമറയാൻ പോകുന്നതെന്നാലോചിക്കവേ മനസ്സിനെ കൈപ്പിടിയിലൊതുക്കാനാവാതെയവൾ വിതുമ്പി. അമ്മയോടെ മടിത്തട്ടിലോ അച്ഛന്റെ നെഞ്ചിലോ അവൾ സ്വസ്ഥയായില്ല. അല്ലെങ്കിലും, നോവിന്റെ അഗ്നിപർവതം പുകയുന്നിടത്തെങ്ങനെ ആശ്വാസത്തിന്റെ തെന്നൽ വീശും.

എന്തിനാണ് മീരേച്ചി ഇതു ചെയ്തതെന്നാലോചിച്ചപ്പോൾ അവൾക്കൊരു ഉത്തരവും കിട്ടിയില്ല. ഹരിയേട്ടനും മീരേച്ചിയും, ഒരാളില്ലാതെ മറ്റൊരാൾക്കു നിലനില്പില്ലെന്ന രീതിയിൽ അത്രത്തോളം ആഴത്തിൽ ഇഴചേർന്നവർ. നാളെ താലിച്ചരടിൽ കൊരുത്ത് ഓന്നാവേണ്ടവർ. അവസാനമണിക്കൂറിൽ മറ്റൊരാൾക്കൊപ്പം ഇറങ്ങിപ്പുറപ്പെടാൻ അങ്ങനെയെന്തു അകലമാണ് അവർക്കിടയിൽ ഉണ്ടായത്. രണ്ടു വീട്ടുകാരുടേയും മാനം രക്ഷിക്കാൻ ബലിമൃഗമായി താൻ നാളെ മണ്ഡപമേറണം. തീരുമാനിച്ച മുഹൂർത്തത്തിൽ തന്നെ വിവാഹം നടക്കണം. അച്ഛന്റേയും അമ്മയുടേയും ദൈന്യത തന്റേയും വായടപ്പിച്ചു. ഏട്ടന്റെ, സഹോദരന്റെ സ്ഥാനത്ത് കണ്ടൊരാളെ ജീവിതപങ്കാളിയാക്കണം. തന്റെ ഇഷ്ടങ്ങൾ, സ്വപ്നങ്ങൾ എല്ലാം ജലരേഖയാവുന്നു. ഇനിയൊരു വാക്കു പോലും തന്റെ നാവിൽ നിന്നുയർന്നാൽ എല്ലാം കൈവിട്ടു പോകുമെന്നു പറയാതെ പറയുന്നുണ്ടീ കനത്ത നിശബ്ദത. അതിനുള്ളിലെരിയുന്നത് പെറ്റമനസ്സുകളാണെന്നോർത്തപ്പോൾ നോവിന്റെ അധിക്യത്തിൽ നിസംഗമായിപ്പോവുന്നു മനസ്സ്.

………………………….
……………..

രാവിലെ ഒരുക്കങ്ങളെല്ലാം പൂർത്തിയായി നവവധുവായി നന്ദ. ചേച്ചിക്കു വേണ്ടി കരുതിയ സാരിയോ ആഭരണങ്ങളോ അവൾ തൊടാൻ പോലും തയ്യാറാകാത്തതുകൊണ്ട് പുതിയ വസ്ത്രങ്ങളും ആഭരണങ്ങളും അവൾക്കായൊരുക്കി. മണ്ഡപത്തിലേക്കവളെ ആനയിക്കാൻ വരന്റെ ബന്ധുക്കൾ വന്നു. അമ്മ നൽകിയ പാൽ ഒരിറക്കുകുടിച്ച് അമ്മയുടെ കൈയിൽനിന്നും താലവുമേന്തി മണ്ഡപത്തിലേക്ക് നടന്നു. പുഞ്ചിരിയുടെ മുഖാവരണത്തിൽ കണ്ണീരിനെ മറച്ചു പതിയെ മണ്ഡപം വലംവച്ചു പൂജാരി ചൂണ്ടിക്കാണിച്ചയിടത്തിരുന്നു. മിഴികളുയർത്താതെ, തന്നിലേക്കു മാത്രം മനസ്സുറപ്പിച്ച് ധ്യാനത്തിലെന്നവണ്ണം ശിലയായവളിരുന്നു. അടരാൻ വെമ്പുന്ന നീർത്തുള്ളി കൺകോണിലൂറി നിന്നു. പൂജാരിയുടെ ശബ്ദമാണ് അവളെയുണർത്തിയത്. മിഴികൾ ഉയർത്തിയപ്പോൾ അതു കരകവിഞ്ഞൊഴുകുകതന്നെ ചെയ്തു. അതിനിടയിലൂടെ വരന്റെ മുഖം കണ്ടവൾ അമ്പരന്നു. പതറിയനോട്ടം ചെന്നുനിന്നത് ഹരിയിലായിരുന്നു. ഹരി പുഞ്ചിരിയോടെ മണ്ഡപത്തിലേക്കുവന്നു രണ്ടുപേരേയും ചേർത്തുപിടിച്ചു.

“എന്റെ അനിയൻകുട്ടൻ ആദർശിനെ മനസ്സിൽ താലോലിക്കുന്ന എന്റെയീ അനിയത്തിക്കുട്ടി എങ്ങനെ എന്റെ വധുവാകും. നിങ്ങളുടെ മനസ്സറിയാത്ത, ഞാനെങ്ങനെ ഇവന്റെ സഹോദരസ്ഥാനവും അച്ഛൻസ്ഥാനവുമൊക്കെ വഹിക്കും. ഇപ്പോൾ ഒന്നിനെക്കുറിച്ചും ചിന്തിക്കേണ്ട ചടങ്ങ് നടക്കട്ടെ.”

ഹരിയേട്ടന്റെ സാന്നിധ്യത്തിൽ അങ്ങനെ ആദർശിന്റെ ഭാര്യയായി നന്ദ. അനുഗ്രഹം വാങ്ങാൻ ഹരിയുടെ കാൽതൊട്ടുവന്ദിച്ചപ്പോൾ ആ ചേർത്തു നിർത്തലിൽ, ‘”മീരേച്ചിയെന്തിനാ ഹരിയേട്ടാ” എന്നു ചോദിച്ചവൾ വിതുമ്പിപ്പോയി. തലയുയർത്തി നോക്കുമ്പോൾ മുന്നിൽ കണ്ട കാഴ്ച അവളെ അസ്തപ്രജ്ഞയാക്കി. ഉണരുമ്പോൾ മണ്ഡപത്തിൽ ഹരി, മീരയുടെ കഴുത്തിൽ താലിചാർത്തുകയായിരുന്നു. കാര്യവും കാരണവുമറിയാതെ ചടങ്ങുകൾ നിസംഗതയോടെ കണ്ടുനിന്ന അവളുടേയരികിലേക്ക് വന്ന മീരയും നന്ദനും നിജസ്ഥിതിയുടെ ചുരുളഴിച്ചു.

ഓഫീസിൽ സാധാരണ നടക്കുന്ന വൈദ്യപരിശോധനക്കിടയിലാണ് തനിക്ക് ഇടയ്ക്കിടെ വരാറുള്ള വയറുവേദനയെക്കുറിച്ച് ഡോക്ടറോട് സൂചിപ്പിക്കുന്നത്. വിശദമായ പരിശോധനയുടെ റിസൽട്ട് വരുന്നത് കല്യാണത്തിന് രണ്ടുദിവസം മുന്നേയാണ്. ഇടതു അണ്ഡാശയത്തിൽ രൂപംകൊണ്ട മുഴയാണ് വയറുവേദനയ്ക്ക് ഹേതു. അതിന്റെ വലിപ്പം അസാധാരണമായ രീതിയിൽ കൂടുന്നുണ്ട് . വലതുഭാഗത്തും അതേ രീതിയിൽ ഒരു തടിപ്പ് ആരംഭിച്ചിട്ടുണ്ട്. അതു നീക്കം ചെയ്യുമ്പോൾ ഒരുപക്ഷേ അണ്ഡാശയം തന്നെ പൂർണ്ണമായും എടുത്തുമാറ്റേണ്ടിവന്നേക്കാം. അമ്മയാവാനുള്ള കഴിവ് ഇല്ലാതാകാനുള്ള സാധ്യത നിലനിൽക്കുന്നതിനാൽ ആലോചിച്ച് ഒരു തീരുമാനമെടുക്കാനും വിദഗ്ദ്ധാഭിപ്രായം തേടാനും ഡോക്ടർ നിർദ്ദേശിച്ചു.

ഹരിയുടെ മുഖം ആലോചിച്ചപ്പോൾ മീരയുടെ മനസ്സ് തകർന്നു. അങ്ങനെയെടുത്ത തീരുമാനമായിരുന്നു ഈ ഒളിച്ചോട്ടം. അവളെ പറഞ്ഞുതിരുത്താൻ കഴിയാത്തതുകൊണ്ട് അവളുടെ സുഹൃത്തുകൾ ഹരിയെ വിവരമറിയിച്ചു. ഹരി അവളെ പോയിക്കണ്ടു സമാധാനിപ്പിച്ചു കൂട്ടിക്കൊണ്ടുവന്നു. എന്തുതന്നെയായാലും ഒരുമിച്ചു തന്നെ നേരിടുമെന്നു വാക്കും കൊടുത്തു. പക്ഷേ മീര സ്വപ്നേപി വിചാരിക്കാത്ത രീതിയിലേക്കു കാര്യങ്ങൾ മാറിമറഞ്ഞത് അവളെ ധർമ്മസങ്കടത്തിലാക്കി. അപ്പോഴാണ് ആദർശിന്റെ കാര്യം ഹരി പറയുന്നതും എല്ലാം മംഗളമായി കലാശിക്കുന്നതും.

കഴുത്തിലെ താലി ഹൃദയത്തോട് ചേർക്കവേ ഒരു രാവ് പുലർന്നപ്പോൾ മാറിമറഞ്ഞ ജീവിതവഴികളോർമ്മയിലേക്കോടിയെത്തി. ആദർശിന്റെ കരതലത്തിൽ വിരലുകൾ കോർക്കവേ അഴലിന്റെ കടൽ നീന്തിക്കടന്ന ആശ്വാസത്തിൽ സ്വപ്നസാഫല്യത്തിന്റെ പുഞ്ചിരി നന്ദയുടെ ചുണ്ടിൽ വിരിയുകയായിരുന്നു.

★★★നിഷിബ എം നിഷി★★★

Post Views: 28
3
Nishiba M

ഞാൻ നിഷിബ.എം. കണ്ണൂർ ,ധർമ്മടം സ്വദേശി. വായനയും ഏറെ ഇഷ്ടപ്പെടുന്നു. "ജീവിതമാവുന്ന കവിതയിൽ ഞാനെന്ന വരിയുടെ അർത്ഥം തിരയുന്നവൾ..."

2 Comments

  1. Shreeja R on April 24, 2024 10:13 AM

    ❤️❤️👌

    Reply
    • Nishiba M on July 20, 2025 11:20 PM

      സ്നേഹം 😍

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.