Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » മെഴുതിരിയേന്തും മാലാഖ സ്വർണരഥത്തിൽ വന്നെത്തി
ഓർമ്മകൾ ജീവിതം

മെഴുതിരിയേന്തും മാലാഖ സ്വർണരഥത്തിൽ വന്നെത്തി

By Nisha RoseApril 23, 2024Updated:May 2, 20243 Comments4 Mins Read155 Views
Bookmark Now
Please login to bookmark Close

No account yet? Register

മരിക്കുന്നതിന് മുൻപേ.. ഈ ഒരു വിഷയം വായിച്ചപ്പോളാണ് ഞാൻ എന്നെ ഒന്ന് കൂടി ഓർമിപ്പിച്ചത്. അതേ നിന്റെ നാളുകൾ എണ്ണപ്പെട്ടിരിക്കുന്നു. എന്തായാലും ജീവിച്ചിടത്തോളം കാലം ഇനി ജീവിക്കില്ല എന്നത് ഉറപ്പ്.

അപ്പോൾ ഒന്ന് തിരിഞ്ഞുനോക്കാം കടന്ന് വന്ന വഴികളിലേക്ക്..

ഇങ്ങനെ ഒരു ജീവിതം ആയിരുന്നോ ഞാൻ ആഗ്രഹിച്ചിരുന്നത്.. ആക്കാലത്ത് വിവാഹം എന്നത് ഒരു ഇരുപത്തിയൊന്നുകാരിക്ക്, എല്ലാവരും കഴിക്കുന്നു അല്ലെങ്കിൽ വീട്ടുകാർ കഴിപ്പിക്കുന്നു അതേ പോലെ ഞാനും എന്നൊരു ചടങ്ങ് മാത്രം ആയിരുന്നു. ആ ഒരു ദിവസത്തെ ആടയാഭരങ്ങളും തിളങ്ങുന്ന വസ്ത്രങ്ങൾക്കും അപ്പുറം താൻ ജനിച്ചുവളർന്ന വീട്ടിൽ നിന്നും എന്നെന്നേക്കുമായി പുറത്താക്കപ്പെടുകയാണ് എന്ന വലിയ സത്യമൊന്നും ആ പ്രായത്തിൽ ഉണ്ടാകില്ല മിക്കവർക്കും. കഷ്ടപ്പെട്ട് പഠിച്ചതല്ലേ ജോലിക്ക് വിടുമായിരിക്കും അങ്ങനെയല്ലേ അവർ വാക്ക് പറഞ്ഞത് എന്നൊന്നും പറയാനുള്ള ധൈര്യം എന്റെ വീട്ടുകാർക്ക് പോലും ഇല്ലായിരുന്നു.

താഴെ ഒരു പെൺകുട്ടിയുണ്ട്. ഒരു പ്രശ്നം ഉണ്ടാക്കി പന്തടിച്ച പോലെ തിരിച്ചുവരരുത് എന്നാണ് എനിക്ക് കിട്ടിയിരുന്ന ഉപദേശം. വല്ലപ്പോഴും തറവാട്ടിൽ വരുമ്പോൾ കണ്ടിരുന്ന ഗ്രാമഭംഗിയൊന്നും അങ്ങാടികളിൽ താമസിക്കുമ്പോൾ ഇല്ല എന്ന സത്യം തിരിച്ചറിയാൻ അധികസമയം വേണ്ടി വന്നില്ല. എത്തപെട്ടത് ഒരു ജയിലിൽ ആണ് എന്നതായിരുന്നു സത്യം. ഇന്നത്തെ ബിഗ്‌ബോസ് ഷോ കാണുമ്പോൾ ആ കൂട്ടുകുടുംബം ഞാൻ ഓർക്കാറുണ്ട് undo എന്നൊരു ബട്ടൺ ഉണ്ടായിരുന്നുവെങ്കിൽ കുറെ മായ്ക്കാൻ ഉണ്ടയിരുന്നു എനിക്ക്. കഴിഞ്ഞത് കഴിഞ്ഞു നീണ്ട മുപ്പത്തിമൂന്ന് വർഷങ്ങൾ.. പല പല വേഷങ്ങൾ.. സ്ഥായീഭാവം ശമ്പളം ഇല്ലാത്ത വീട്ടുജോലിക്കാരി യുടേത് തന്നെ.. എന്തൊക്കെ പേരിട്ടു വിളിച്ചാലും.

മരിക്കുന്നതിന് മുൻപ് സ്വന്തമായി ഒരു വരുമാനം… എപ്പോഴും സ്വപ്നം കാണുന്ന എന്റേതായ കൊച്ചുബിസിനസ്സ്… അതെന്റെ ആഗ്രഹം തന്നെ.

എന്തിന് എന്ന് ആരോടും ഉത്തരം പറയാതെയുള്ള ഒരു ആർഭാടഷോപ്പിംഗ്..

മകളുടെ വിവാഹം.. അവളും മകനെ പോലെ സ്വന്തം കാലിൽ നിൽക്കുവാനുള്ള ഒരു സ്ഥിതിയിൽ എത്തുക.. പേരക്കുട്ടികളെ കാണുക. സാധാരണ അമ്മമാരെ പോലെ ഇത്തരം കൊച്ചു കൊച്ചു ആഗ്രഹങ്ങൾ എന്തായാലും ഉണ്ട്.

പിന്നെ എത്രയും രാജ്യങ്ങൾ കാണാൻ പറ്റുന്നുവോ അത്രയും രാജ്യങ്ങൾ കാണുക..പ്രത്യേകിച്ച് വെനീസ്. സ്വിറ്റ്സർലൻഡ് എന്നീ രാജ്യങ്ങൾ.. ഒരു ഉത്തരവാദിത്തങ്ങളുമില്ലാതെ സ്വാതന്ത്ര്യത്തോടെ ഒരു യാത്ര.. അത് മരിക്കുന്നതിന് മുൻപുള്ള വലിയൊരു ആഗ്രഹം തന്നെയാണ്.പിന്നെ ഒരു ആശ്വാസം ആത്മാവിന് എവിടെയും പോകാം കാണാം. പത്തു പൈസ ചിലവില്ലാതെ എന്നതാണ്.

ഒരുപാട് കാലം ഞാൻ കഷ്ടപ്പെട്ട് പഠിച്ചതൊന്നും ഉപയോഗിക്കാൻ എനിക്ക് കഴിഞ്ഞില്ല. അതോടൊപ്പം മുപ്പത് കൊല്ലം മുൻപ് ഞാൻ ആഗ്രഹിച്ച ഡ്രൈവിംഗ്. വന്നു കയറിയ വീട്ടിൽ ആദ്യമായി ഡ്രൈവിംഗ് പഠിച്ചത് ഞാനാണ്. കുറ്റപ്പെടുത്താൻ അല്ലാതെ പ്രോത്സാഹനം തരാൻ ആരും ഉണ്ടായിരുന്നില്ല. ഈ പ്രായത്തിലും ഞാൻ ആഗ്രഹിക്കുന്നു.

മരിക്കുന്നതിന് മുൻപ് എന്റെ ഡ്രൈവിംഗ് വീണ്ടെടുക്കണം. കുറച്ചുകാലമെങ്കിലും എനിക്ക് വണ്ടിയോടിക്കണം.

ദുബായ് മാത്രം കണ്ടിട്ടുള്ള മമ്മിക്ക് സിംഗപ്പൂർ കാണാൻ ആഗ്രഹം ഉണ്ടായിരുന്നു അത് നടത്തികൊടുത്തു. ഇനി പറഞ്ഞിട്ടുള്ളത് കശ്മീർ ആണ്. അതും ശ്രമിക്കണം.

വീട്ടിലെ ഇളയ മകനായി വളർന്ന എന്റെ ഭർത്താവിന്റെ സ്വാഭാവം ഉത്തരവാദിത്തങ്ങളിൽ നിന്നും ഒളിച്ചോടുന്നതായിരുന്നു. വീട് പണി ആയിക്കോട്ടെ മകന്റെ വിവാഹം ആയിക്കോട്ടെ.. പിന്നെ പുള്ളിക്ക് ഡിപ്രഷൻ എന്നൊരു ഓമനപേരിൽ ഒറ്റ കിടപ്പാണ്.

എല്ലായിടത്തും ഓടി നടന്ന് എല്ലാം ഞാൻ ഭംഗിയായി നടത്താറുണ്ട് എന്ന് തന്റെയാണ് എന്റെ വിശ്വാസം. പക്ഷേ നീ ചെയ്തത് നന്നായി എന്നൊരു വാക്ക് പോലും എന്റെ ഭർത്താവ് ഇന്ന് വരെ എന്നോട് പറഞ്ഞിട്ടില്ല. അതേ പോലെ കുട്ടികളും.

ഭാര്യയുടെ കുറ്റം കണ്ടെത്താൻ ഭർത്താവും അമ്മയുടെ കുറ്റങ്ങൾ കണ്ട് പിടിക്കാൻ കുട്ടികളും തിരക്ക് കൂട്ടിയപ്പോൾ അമ്മ ചെയ്ത നന്മകൾ ഒന്നും അവർ ഓർത്തില്ല. മരിക്കുന്നതിന് മുൻപ് അവരുടെ വായിൽ നിന്നും അങ്ങനെ ഒന്ന് കേൾക്കാൻ എന്റെ പൊട്ടമനസ്സും ആഗ്രഹിക്കുന്നു.

മനസ്സിൽ ഒരുപാട് ഇഷ്ടം തോന്നിയിട്ടും അന്നത്തെ സാഹചര്യത്തിൽ ഇഷ്ടമാണ് എന്ന് പറയാൻ പേടിച്ചിട്ട് അവർ പോലും അറിയാതെ വെറുതെ സ്വപ്നം കണ്ടിട്ടുള്ള മുഖങ്ങളുണ്ട്. മരിക്കുന്നതിന് മുൻപ് ധൈര്യം കിട്ടിയാൽ അവരെ കണ്ട് മുട്ടിയാൽ അവരോട് പറയണം തന്നെ എനിക്ക് ഇഷ്ടം ആയിരുന്നുടോ മാഷേ.. തിരിച്ചുള്ള മറുപടി പ്രതീക്ഷിക്കുന്നുമില്ല. അത് മറിച്ചാണെങ്കിൽ ആ ഓർമകളും വേദനിപ്പിക്കുമല്ലോ.

എന്റെ നായകുട്ടി റോക്കിച്ചൻ ഇന്നെന്റെ ജീവിതത്തിന്റെ ഭാഗമാണ്. എന്റെ പല യാത്രകളും ഞാൻ ഒഴിവാക്കുന്നത് അവന്റെ മുഖം ഓർത്താണ്. ഞാൻ മരിക്കുന്നത് വരെ അവനും ആരോഗ്യത്തോടെ ഇരിക്കണം.

എന്റെ സഹോദരങ്ങളെയും രക്തബന്ധങ്ങളെയും ഞാൻ ഒരുപാട് സ്നേഹിക്കുന്നു. അത് തിരിച്ചു കിട്ടണം എന്ന് ഞാൻ ആഗ്രഹിച്ചിട്ടില്ല. പക്ഷേ എന്റെ പ്രാർത്ഥനകളിൽ അവരുണ്ടായിരുന്നു. ഞാനവരെ എത്രമാത്രം ഇഷ്ടപ്പെട്ടിരുന്നു എന്നെല്ലാം അവർ മനസ്സിലാക്കിയിരുന്നു എങ്കിൽ.. അതും ഒരു നടക്കാത്ത ആഗ്രഹമാണ്. ഞാൻ ഒരുപാട് കരഞ്ഞു പ്രാർത്ഥിച്ചിട്ടുണ്ട് എന്റെ സഹോദരന്റെ അസുഖസമയത്തും അതിന് മുൻപും. എപ്പോഴും മൂത്ത സഹോദരി എന്ന നിലയിൽ ഡാഡി പോയപ്പോൾ അവനെയും മമ്മിയെയും ഒക്കെ സംരക്ഷിക്കേണ്ടത് എന്റെ ചുമതലയായി എനിക്ക് തോന്നി. അതിന് വേണ്ടി പലതും ചെയ്തു. പക്ഷേ അതൊന്നും അവർക്ക് മനസ്സിലായിട്ടില്ല. കുറ്റങ്ങൾ മാത്രമേ കേൾക്കാറുള്ളു. ഇന്നലെ എന്റെ ഒരു ബന്ധു പറഞ്ഞു. എന്റെ പെങ്ങൾ അതാണെന്റെ ലോകം. ആഴ്ചയിൽ രണ്ട് ദിവസം എങ്കിലും ഞാൻ അവളെ കണ്ടിരിക്കും അല്ലെങ്കിൽ അവൾ എന്നെ വിളിക്കും. ആ വാക്കുകൾ എന്റെ കണ്ണ് നനച്ചു. അങ്ങനെയാകണം ഓരോ സഹോദരനും. അത്രയും സ്നേഹിച്ചില്ലെങ്കിലും ഞാൻ ചെയ്തതും പറഞ്ഞതുമെല്ലാം അവരുടെ കൂടെ നന്മക്കായിരുന്നു എന്ന് മരിക്കുന്നതിന് മുൻപ് അവർ തിരിച്ചറിഞ്ഞിരുന്നുവെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു. നടക്കില്ല എന്നറിഞ്ഞിട്ടും. ഒരു വാക്ക് പോലും നല്ലത് കേട്ടിട്ടില്ല. സാരമില്ല. അവർ സുഖമായി ജീവിക്കട്ടെ.

ഒരമ്മ എന്ന നിലയിൽ കുട്ടികളുടെ നന്മ അതായിരിക്കും ആദ്യമായി ആഗ്രഹിക്കുന്നത്. അവരെന്നും സന്തോഷമായിരിക്കാൻ ആഗ്രഹിക്കുന്നു.സഹോദരി സഹോദരൻമാരുടെ മക്കളും.

ഒരുപാട് ഉപകാരങ്ങൾ തിരിച്ചൊന്നും പ്രതീക്ഷിക്കാതെ എന്റെ സ്വന്തം എന്ന് കരുതി ചെയ്ത് കൊടുത്തിട്ടുള്ള ചില ബന്ധങ്ങളുണ്ട്. അവർ തിരിച്ചുതന്നത് ഒരിക്കലും ഉണങ്ങാത്ത മുറിവുകളാണ്. ദൈവത്തെ സ്വന്തമായി എടുത്ത് തുള്ളി ചാടി ആരാധിക്കുന്നവർ. മരിക്കുന്നതിന് മുൻപ് അവരുടെ തെറ്റുകൾ അവർ മനസ്സിലാക്കി വഴക്കുകൾ ഇല്ലാതെ പോകാൻ പറ്റിയിരുന്നു എങ്കിൽ… ഇതും ആഗ്രഹിക്കുന്നു.

ഒരുപാട് സൗഹൃദങ്ങൾ സൂക്ഷിക്കുന്ന ഒരാളാണ് ഞാൻ. ആത്മാർത്ഥമായി തന്നെ. ഒരു തുറന്ന പുസ്തകം തന്നെയാണ് അവർക്ക് മുൻപിൽ ഞാൻ. എന്തിനാണ് എല്ലാവരോടും എല്ലാം ഇങ്ങനെ പറയുന്നത് എന്ന കുറ്റപ്പെടുത്തൽ മമ്മിയും അനിയത്തിയും തരാറുണ്ട് എങ്കിലും.. ഞാൻ എല്ലാം തുറന്ന് പറയുന്ന ശീലം നിർത്തിയിട്ടില്ല. മരിച്ചാലും അവരൊക്കെ എന്നെ കുറച്ചുകാലം ഓർക്കുമായിരിക്കും എന്ന് പ്രതീക്ഷിക്കുന്നു.

ഇത് തന്നെ ഒരുപാട് ആഗ്രഹങ്ങൾ ആയില്ലേ… മതി..

ഒടുവിലത്തെ യാത്രക്കായിന്ന് പ്രിയജനമേ ഞാൻ പോകുന്നു.. മെഴുതിരിയേന്തും മാലാഖ സ്വർണരഥത്തിൽ വന്നെത്തി… എന്ന പ്രിയഗാനം കേട്ട് കൊണ്ട് മടങ്ങണം… ആരെയും വെറുപ്പിക്കാതെ…inbound6901735696799718161

#മരിക്കും മുൻപേ

Post Views: 21
2
Nisha Rose
  • Website

A blogger vlogger.. N a home maker..Love dance.. music..

3 Comments

  1. Suma Jayamohan on April 12, 2025 6:21 AM

    പറ്റുന്നതൊക്കെ തിരിച്ചു പിടിക്കണം. അതിനാകട്ടെ❤️🌹🙏

    Reply
  2. Shreeja R on April 24, 2024 3:04 PM

    Nice 👍👍

    Reply
  3. Sunandha Mahesh on April 24, 2024 10:56 AM

    Excellent 😍

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.